ഉഷാ രവി
ദൃശ്യരൂപം
ഉഷാ രവി | |
|---|---|
| ജനനം | സിങ്കപ്പൂർ |
| മരണം | ഒക്ടോബർ 3, 2013 (72–73 വയസ്സ്) |
| ദേശീയത | ഇന്ത്യൻ |
| തൊഴിൽ | ഗായിക |
| ജീവിതപങ്കാളി | കെ. രവീന്ദ്രനാഥൻ നായർ |
| മാതാപിതാക്കൾ | ടി.എ.ഡി. മേനോൻ ദയാമ്മ |
നിരവധി മലയാളചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയാണ് ഉഷാ രവി (1940 - 3 ഒക്ടോബർ 2013).
ജീവിതരേഖ
[തിരുത്തുക]സിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത്. ടി.എ.ഡി. മേനോന്റെയും ദയാമ്മയുടെയും മകളാണ്. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു.[1] 'ഡിറ്റക്ടീവ് 909 കേരളത്തിൽ ....' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി, അർജ്ജുനൻ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി...' എന്ന ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് പ്രവേശിച്ചു. തുടർന്ന് തമ്പ്, ആമ്പൽപൂവ്, അഷ്ടപദി, ആഗമനം തുടങ്ങി നിരവധി ചിത്രങ്ങളിലും പാടി.[2]
ജനറൽ പിക്ചേഴ്സ് ഉടമ കെ. രവീന്ദ്രനാഥൻ നായരാണ് ഭർത്താവ്.[1]
ഗാനമാലപിച്ച സിനിമകൾ
[തിരുത്തുക]- ഡിറ്റക്ടീവ് 909 കേരളത്തിൽ[3]
- തമ്പ്[3]
- ആമ്പൽപൂവ്[3]
- അഷ്ടപദി
- ആഗമനം
- വേനൽ[3]
- മഞ്ഞ്[3]
- അരിക്കാരി അമ്മു[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ഉഷാ രവി". Archived from the original on 2016-03-15. Retrieved 2013 ജൂൺ 6.
{{cite web}}: Check date values in:|accessdate=(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-21. Retrieved 2013-03-28.
- ↑ 3.0 3.1 3.2 3.3 3.4 "ഉഷാ രവി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാളചലച്ചിത്രം. Retrieved 2013 ജൂൺ 6.
{{cite web}}: Check date values in:|accessdate=(help) - ↑ "ഉഷാ രവി". എം3ഡിബി. Retrieved 2013 ജൂൺ 6.
{{cite web}}: Check date values in:|accessdate=(help)