ഉള്ളിച്ചാമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. ചാമ്പ (വിവക്ഷകൾ)

Syzygium samarangense
Wax apple1.jpg
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Myrtales
Family: Myrtaceae
Genus: Syzygium
Species: S. samarangense
Binomial name
Syzygium samarangense
(Blume) Merrill & Perry

സിസിജിയം സമരംഗെസെ (ഇംഗ്ലീഷ്:Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് ഉള്ളിച്ചാമ്പ. ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ, ലവ് ആപ്പിൾ, ജാവ ആപ്പിൾ എന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.

ചൈന, തായ്‌വാൻ എന്നിവടങ്ങളിൽ ഇതിനെ ലിയാൻ‌വു ( lianwu ‌) എന്നും പറയും. (simplified Chinese: 莲雾; traditional Chinese: 蓮霧; pinyin: lián wù; POJ: lián-bū or lembu).[1]

പ്രത്യേകതകൾ[തിരുത്തുക]

ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്. [1]

ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

ഈ ഫലം വിയറ്റ്നാം, തായ്‌വാൻ, തായ്‌ലാന്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയിലും മറ്റും അച്ചാർ, സാലഡ് എന്നിവയിൽ ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Fruits of warm climates". Java Apple. Miami, FL: 381–382. 1987. "https://ml.wikipedia.org/w/index.php?title=ഉള്ളിച്ചാമ്പ&oldid=2677116" എന്ന താളിൽനിന്നു ശേഖരിച്ചത്