ഉള്ളാടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉള്ളാടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് ഉള്ളാടർ. വാല്മീകിയുടെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്ന ഇവർമലയുള്ളാടർ എന്നും അറിയപ്പെടുന്നു. കൃഷിയും നായാട്ടുമാണ് പ്രധാന തൊഴിലുകൾ. മൂട്ടുക്കാണി എന്നുവിളിക്കപ്പെടുന്ന മൂപ്പനാണ് ഉള്ളാടരുടെ തലവൻ. മാതുലന്റെ മകളെയാണ് ഇവർ വിവാഹം കഴിക്കുന്നത്. പെൺകുട്ടികൾക്ക് ഏഴു വയസ്സാകുമ്പോൾ കാതുകുത്തുകല്ല്യാണവും, ഋതുവാകുമ്പോൾ തിരണ്ടുകല്ല്യാണവും കൊണ്ടാടുന്നു. ഏഴു വയസ്സാകുമ്പോൾ ആൺകുട്ടികൾക്ക് കാതുകുത്തുകയും കൌപീനം ധരിപ്പിക്കുകയും ചെയ്യുന്ന കൊടികെട്ടൽ എന്നൊരു ചടങ്ങും ഇവർക്കുണ്ട്. ഇവർക്ക് മലബാറിലെ നായാടികളോട് സാമ്യമുണ്ട്. മറ്റു മലവർഗക്കാർ ഇവരെ താഴ്ന്ന ജാതിക്കാരായാണ് കണക്കാക്കുന്നത്.

മുതലകളെ പിടിക്കുന്നതിൽ വിദഗ്ദ്ധരാണ്‌ ഉള്ളാടർ. ഇരുമ്പുകൊണ്ടുള്ള കൊളുത്തുകളിട്ട ചൂണ്ട കൊണ്ടാണ്‌ ഇവർ മുതലകളെ പിടിച്ചിരുന്നത്[1]‌.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 32. 


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ഉള്ളാടർ&oldid=713524" എന്ന താളിൽനിന്നു ശേഖരിച്ചത്