Jump to content

ഉളോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോബ ബടാക് ജനത ഉളോസ് അണിഞ്ഞ് സാമ്പ്രദായിക നൃത്ത്തവേദിയിൽ

വടക്കൻ സുമാത്രയിലേ ബടാക് ജനത ധരിക്കുന്ന പരമ്പരാഗത വസ്ത്രമാണ്ഉളോസ്. വിവിധതരം ഉളോസുകൾക്ക് ആഘോഷപരമായ വൈജാത്യങ്ങളും പ്രാധാന്യങ്ങളും ഉണ്ട്. സാധാരണ ഉളോസ് ചുമലുകളീൽ നിന്ന് തൂങ്ങിക്കിടക്കുന്നവയാണ്. ഇവ വിവാഹാവസരത്തിൽ വധൂവരന്മാരെ കൂട്ടിപൊതിയാനും ഉപയോഗിക്കുന്നു. കൈത്തറി വിഭാഗത്തിലാണ് പൊതുവായി ഉളൊസ് നിർമ്മിക്കുക.അവിടെ വിവാഹം, മരണാനന്തരശുശ്രൂഷ, പോലുള്ള സാമ്പ്രദായിക ചടങ്ങുകളിൽ ഉളോസ് ഒരു അവശ്യവേഷമാണ്[1].

പാശ്ചാത്യവൽക്കരണവും ആധുനികതയുടെ കടന്നുകയറ്റവും ഉളോസിന്റെ വൈവിധ്യത്തെ ഇന്ന് അന്യവൽക്കരിക്കുന്നു. .[2]

ചരിത്രം

[തിരുത്തുക]

ബടാക് വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് മനുഷ്യനു ചൂടിനാശ്രയം മൂന്നാണ്. സൂര്യൻ, അഗ്നി,പിന്നെ ഉളോസും. പർവ്വതവാസികൾക്ക് തണുപ്പുള്ള ആ കാലാവസ്ഥയിൽ ഉളോസ് ഒരു ആശ്രയമായിരുന്നു. അവിടെ രാത്രിയിലെ തണൂപ്പിനു ഒരു വഴി ആവശ്യമായിരുന്നു. ഉളോസ് പുരുഷനു ധൈര്യവും പെണ്ണിനു കരുത്തും നൽകുമെന്ന് അവർ വിശ്വസിക്കുന്നു[3].

ആദ്യകാലത്ത് ഉളോസ് ഒരു വസ്ത്രം മാത്രമായിരുന്നു. പിന്നീട് അത് സ്നേഹത്തിന്റെ അടയാളമായി. ക്രമേണ അത് പാരമ്പര്യത്തിന്റെയും ആഘോഷങ്ങളിലെ ഔദ്യോഗികവേഷമായും പരിണമിച്ചു. ഇന്നും ഉളോസ് മതപരമായ മാന്ത്രികശക്തിയുള്ള വസ്ത്രമായി കരുതുന്നു. അത് ധരിക്കുന്നവനു പുണ്യവും ശക്തിയും നൽകി തിന്മകളീൽ നിന്നും ധ്വംസശക്തികളിൽനിന്നും ർക്ഷിക്കുന്നു.

ഉപയോഗം

[തിരുത്തുക]

ഉളോസ് വിവിധതരം ഉണ്ട്. ഓരോ ചടങ്ങിനും വെത്യസ്ത രീതിയിലുള്ള ഉളോസ് ധരിക്കുന്നു. ബജു കുരുങ് എന്ന ഇനം സാധാരണ ഉപയോഗത്തിനാണ് കടുത്ത ഷർട്ടിൽ ചതുരശ്രേണിയോടൊത്തുള്ള് ഇത് ധരിക്കുമ്പോൾ ഷൂവൊ ചെരുപ്പോ പോലും ധരിക്കാറില്ല.

ഉളോസ് സ്ത്രീകൾ ഉപോയൊഗിക്കുമ്പോൾ അടിഭാഗം ഹീൻ എന്നും പുറകുഭാഗത്തെ ഹൊബ-ഹോബ എന്നും വിളിക്കുന്നു. അത് ദുപ്പട്ടയായാൾ ആമ്പെ-ആംബെ എന്നറിയുന്നു. ശിരോവസ്ത്രമായാൽ സവൊങ് എന്നും കുട്ടികളെ കൊണ്ടുപോകാനുപയോഗിക്കുമ്പോൾ പരൊമ്പ എന്നും അറിയുന്നു. സാധാരണ ഉപയോഗത്തിൽ അത് കരുത്ത് നീണ്ട ശിരോകവചമുള്ളതാണ്.

നിർമ്മാണം

[തിരുത്തുക]

മനുഷ്യചാലിതമായ തറികളിലാണ് ഉളോസ് നിർമ്മിക്കുന്നത്. സോർഹ എന്ന ചാട് പരുത്തിയെ തറിയിൽ ചേക്കുന്നു. പമാൻ ഗുങ് തറികളിൽ ബന്ധിക്കുന്നു.സ്വാഭാവിക നിറങ്ങളും പച്ചില മഷികളുമാണ് സാധാരണ ഉളോസിൽ ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]

പുറം കണ്ണീകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉളോസ്&oldid=3625642" എന്ന താളിൽനിന്ന് ശേഖരിച്ചത്