ഉറവിട നികുതിപിടുത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരാളുടെ വരുമാനം, ലാഭവിഹിതം, ആസ്തിവില്പ്പന എന്നിവയിൽ നിന്നുള്ള നികുതി അയാൾക്ക് ആ പണം നല്കുന്നയാളിൽ നിന്നും മുൻകൂറായി ഈടാക്കുന്ന രീതിയാണ് ഇന്ത്യയിൽ ഉറവിടനികുതിപിടുത്തം (Tax Deduction at Source- TDS) എന്നുപറയപ്പെടുന്നത്.

1961ലെ ഇന്ത്യൻ ആദായ നികുതി ചട്ടപ്രകാരം , ആദായ നികുതി ഉറവിടത്തിൽ തന്നെ വെട്ടിക്കുറയ്ക്കണം. ഈ വ്യവസ്ഥകൾ‌ക്ക് കീഴിലുള്ള ഏത് പണം നല്കലും ആദായനികുതിയുടെ നിശ്ചിത ശതമാനം കുറച്ചതിനുശേഷം മാത്രമേ പാടുളളു. ഇത് നിയന്ത്രിക്കുന്നത് ഇന്ത്യൻ റവന്യൂ വകുപ്പിന്റെ ഭാഗമായ [സെൻട്രൽ ബോർഡ് ഫോർ ഡയറക്ട് ടാക്സ്] (സിബിഡിടി) ആണ്. നികുതിയുടെ കണക്കുപരിശോധനയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. സിബിഡിടിയിലേക്ക് ത്രൈമാസ റിട്ടേൺ സമർപ്പിക്കാനും നികുതിദായകൻ ബാധ്യസ്ഥനാണ്. ബന്ധപ്പെട്ട ത്രൈമാസത്തിൽ ടിഡിഎസ് കുറയ്ക്കുകയും സർക്കാരിലേയ്ക്ക് അടയ്ക്കുകയും ചെയ്തുവെന്ന് നികുതി റിട്ടേണുകളിൽ പ്രസ്ഥാവിക്കുന്നു.

ഉറവിട നികുതിപിടുത്തത്തിന്റെ ഉദ്ദേശ്യങ്ങൾ[തിരുത്തുക]

 • ഓരോമാസവും ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് നികുതിയടയ്ക്കാൻ ശമ്പളമുളള ആൾക്കാരെ സജ്ജമാക്കുകയും അതിലൂടെ നികുതി ഒരു വലിയതുകയായി അടയ്ക്കുന്നതിലെ ഭാരം ഒഴിവാക്കി എളുപ്പമുളള തവണകളായി അടയ്ക്കാൻ സഹായിക്കുന്നു.
 • കരാറുകാർ, പ്രൊഫഷണലുകൾ തുടങ്ങിയ വിവിധ നികുതിദായകരിൽ നിന്നും പണം നല്കുമ്പോൾ തന്നെ നികുതി പിരിക്കുക.
 • സർക്കാരിന് വർഷം മുഴുവനും ഫണ്ട് ആവശ്യമാണ്. അതിനാൽ, മുൻകൂർനികുതിയും ഉറവിടത്തിൽ കുറച്ച നികുതിയും വർഷം മുഴുവനും ഫണ്ട് നേടുന്നതിനും നന്നായി പ്രവർത്തിക്കുന്നതിനും സർക്കാരിനെ സഹായിക്കുന്നു

ലാഭവിഹിതത്തിൽ നിന്നും ഉറവിടനികുതിപിരിക്കൽ[തിരുത്തുക]

ഇന്ത്യയുടെ ആദായനികുതി നിയമം 1961 ലെ ഉപനിയമത്തിലെ 302-ാം വകുപ്പ്.

 • 2020 ബജറ്റിന് മുമ്പ് ലാഭവിഹിതത്തിൽ നിന്നുളള വരുമാനത്തിന് ഓഹരി ഉടമയുടെ കൈയിൽ നിന്ന് നികുതി ഒഴിവാക്കിയിരുന്നു. 2020 ബജറ്റ് മുതൽ, 5000 രൂപയിൽ കൂടുതലുള്ള ലാഭവിഹിത വരുമാനത്തിന് 10% ഉറവിട നികുതി ബാധകമാണ്.

സ്ഥാവര വസ്‌തുക്കളിൽ ഉറവിട നികുതി[തിരുത്തുക]

1. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എ, 1961 . [1] [2]

 • 2013 ജൂൺ ഒന്നിനോ അതിനുശേഷമോ നടക്കുന്ന ഇടപാടുകൾക്ക് ഈ വ്യവസ്ഥ ബാധകമാണ്
 • കാർഷിക ഭൂമി ഒഴികെയുള്ള സ്ഥാവര വസ്‌തുക്കളുടെ കൈമാറ്റത്തിന് ഉറവിട നികുതി ബാധകമാക്കുന്ന വ്യവസ്ഥയാണിത്.

ടിഡിഎസ് സാക്ഷ്യപത്രങ്ങൾ[തിരുത്തുക]

ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഫോം 16 എന്ന ടിഡിഎസ് സർട്ടിഫിക്കറ്റും ശമ്പളമില്ലാത്ത ജീവനക്കാർക്ക് 16 എ ഫോമും ഒരു നിശ്ചിത സമയത്തിനുള്ളിൽ നൽകുന്നതിന് ഒരു നികുതിപിരിക്കുന്നയാൾ ബാധ്യസ്ഥനാണ്. [3] ഒരു കമ്മീഷനോ, ദല്ലാൾകൂലിയോ, കരാർ ഫീസോ, പ്രൊഫഷണൽ ഫീസോ നല്കിയ ആൾ സെക്ഷൻ 194 എം പ്രകാരം കൊടുക്കുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16 ഡി. സെക്ഷൻ 194 എം പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ റസിഡന്റ് കരാറുകാർക്കും പ്രൊഫഷണലുകൾക്കും കൊടുക്കുന്ന തുക 50,00,000 രൂപ കവിയുന്നുവെങ്കിൽ, പണം നല്കുന്നയാൾ / കിഴിവ് ചെയ്യുന്നയാൾ തുകയിൽ നിന്ന് 5% നിരക്കിൽ നികുതി കുറയ്ക്കണം.

നികുതിപിരിക്കുന്നയാൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ ടിഡിഎസ് സർട്ടിഫിക്കറ്റുകൾ നൽകണം

ഇതും കാണുക[തിരുത്തുക]

 • പിടിച്ചുവയ്ക്കപ്പെട്ട നികുതി
 • വരുമാനം ലഭിക്കുന്നതിനനുസരിച്ച് നികുതി ഒടുക്കുക

അവലംബം[തിരുത്തുക]

 1. "TDS on Immovable Property". TopCAfirms.
 2. https://www.hamaratax.com/blog/tds-on-property-certain-confusions-solutions/
 3. TDS Certificates

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉറവിട_നികുതിപിടുത്തം&oldid=3530423" എന്ന താളിൽനിന്ന് ശേഖരിച്ചത്