ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് അഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആസ്പെർഗില്ലസ് നൈഗർ ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് അഗർ മാധ്യമത്തിൽ.

ഉരുളക്കിഴങ്ങിന്റെ സത്തയും, ഡെക്സ്ട്രോസും ചേർത്ത് നിർമ്മിക്കുന്ന സംവർധക മാധ്യമമാണ് ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് അഗർ (Potato-dextrose agar) (BAM മീഡിയ M127 [1]). ചെടികളെ ബാധിക്കുന്ന ബാക്ടീരിയയെയും, പൂപ്പലിനെയും വളർത്താനായാണ് ഇത് ഉപയോഗിക്കുന്നത്.[2]

നിർമ്മാണം[തിരുത്തുക]

അളവ് (ഗ്രാമിൽ) ഘടകം
~1000 വെള്ളം
200 ഉരുളക്കിഴങ്ങുകൾ
(തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയത്)
20 ഡെക്സ്ട്രോസ്
20 അഗർ പൊടി

ഉരുളക്കിഴങ്ങ് സത്ത ഉണ്ടാക്കാനായി ഉരുളക്കിഴങ്ങുകൾ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി 30 മിനിറ്റ് വെള്ളത്തിൽ വേവിച്ച് വെള്ളം ചീസ് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ഡെക്സ്ട്രോസും അഗർ പൊടിയും ചേർത്തതിനു ശേഷം 15 മിനിറ്റ് ഓട്ടോക്ലേവ് ചെയ്തെടുക്കുക. സൂക്ഷ്മജീവി വിമുക്തമായ ഈ മിശ്രിതത്തെയാണ് ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് അഗർ എന്ന് വിളിക്കുന്നത്. ഇതേ രീതിയിൽ അഗർ ഉപയോഗിക്കാതെ ഉണ്ടാക്കുന്ന മിശ്രിതത്തെ ഉരുളക്കിഴങ്ങ്-ഡെക്സ്ട്രോസ് രസം എന്ന് പറയുന്നു. ഇതിൽ ഫംഗസുകളായ യീസ്റ്റ്, ആസ്പെർഗില്ലസ്, ക്യാൻഡിഡ എന്നിവയെ വളർത്തുന്നു.[3][4]

അവലംബം[തിരുത്തുക]

  1. BAM Media M127: Potato Dextrose Agar from the U.S. Food and Drug Administration
  2. Harold Eddleman, Ph. D (February 1998). "Making Bacteria Media from Potato". Indiana Biolab. disknet.com. Archived from the original on 2011-07-10. Retrieved 2011-03-04.
  3. "Potato Dextrose Broth". Merck KGaA. Archived from the original on 2006-05-16. Retrieved 2005-05-29.
  4. http://www.fda.gov/Food/ScienceResearch/LaboratoryMethods/BacteriologicalAnalyticalManualBAM/ucm063519.htm.