ഉരുളക്കിഴങ്ങു തിന്നുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉരുളക്കിഴങ്ങു തിന്നുന്നവർ
യഥാർത്ഥ പേര്‌ (ഡച്ച് ഭാഷയിൽ): De Aardappeleters
Van-willem-vincent-gogh-die-kartoffelesser-03850.jpg
Artistവിൻസെന്റ് വാൻഗോഗ്
Year1885
Typeഎണ്ണച്ചിത്രം
Locationവാൻഗോഗ് മ്യൂസിയം, ആംസ്റ്റർഡാം

ഉരുളക്കിഴങ്ങു തിന്നുന്നവർ (De Aardappeleters) അല്ലെങ്കിൽ The Potato Eaters എന്നത് വിൻസെന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരൻ 1885 ഏപ്രിലിൽ നെതർലാന്റ്‌സിലെ ന്യൂനെനിൽ വെച്ച് വരച്ച ചിത്രമാണ്‌. ഈ ചിത്രം ഇപ്പോൾ ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിലാണു സൂക്ഷിച്ചിരിക്കുന്നത്.

1885 മാർച്ച് മാസത്തിലും ഏപ്രിൽ മാസത്തിന്റെ ആദ്യ പകുതിയിലുമായി വാൻഗോഗ് ഈ ചിത്രത്തിനു വേണ്ടി പഠനം നടത്തുകയും, ഇതേ മാതൃകയിലുള്ള നിരവധി ചിത്രങ്ങൾ വരക്കുകയും അതിനെ പറ്റി സഹോദരൻ തിയോ വാൻഗോഗിനോട് അഭിപ്രായങ്ങൾ ആരായുകയും ചെയ്തു. പക്ഷേ സഹോദരന്‌ പഠനങ്ങളും വരച്ച ചിത്രങ്ങളും ഇഷ്ടപ്പെടുകയുണ്ടായില്ല. പിന്നീട് ഏപ്രിൽ 13 മുതൽ മേയ് മാസത്തിന്റെ ആദ്യവാരം വരെ വാൻഗോഗ് ചിത്ര രചനയിൽ മുഴുകുകയും ഏതാനും ചില ചെറിയ മിനുക്കുപണികളൊഴിച്ച് ബാക്കിയെല്ലാം പൂർത്തിയാക്കുകയും ചെയ്തു. ചിത്രത്തിന്റെ മിനുക്കുപണികൾ വർഷത്തിന്റെ അവസാനമാണ്‌ വാൻഗോഗ് ചെയ്തു തീർത്തത്.

വാൻഗോഗിന്റെ പ്രധാനപ്പെട്ട ആദ്യകാലരചനയായി ഈ ചിത്രം കരുതപ്പെടുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]