ഉമ ഭട്ട്
ഒരു ഇന്ത്യൻ പണ്ഡിതയും എഴുത്തുകാരിയും സ്ത്രീകൾക്കായുള്ള ഒരു മാസികയുടെ സ്ഥാപക-എഡിറ്ററും ആണ് ഉമാ ഭട്ട് (ജനനം c.1952). സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലെ രാഷ്ട്രീയ വിഷയങ്ങളിൽ അവർ സജീവമായി ഇടപെടുന്നുണ്ട്.
മാസിക[തിരുത്തുക]
1990-ൽ അവർ "സ്ത്രീ കേന്ദ്രീകൃത" മാസികയായ ഉത്തര ആരംഭിച്ചു. [1] കവിതകളും ഫിക്ഷനും പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഇത് ഉത്തരാഖണ്ഡിലെ സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നു, കൂടാതെ മാസികയിൽ വിലക്കുകളെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ട "സാധാരണ" സ്ത്രീകളുടെ കഥകൾ അവതരിപ്പിക്കുന്നു. [1] പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഭട്ടാണെന്ന് പറയുമ്പോൾ, [1] കമല പന്ത്, ബസന്തി പഥക്, ഷീല രാജ്വാർ എന്നിവർ സഹസ്ഥാപകരായും ഉണ്ടായിരുന്നു.
രാഷ്ട്രീയം[തിരുത്തുക]
1980-കളിൽ ഭട്ട് മാനുഷി എന്ന ഫെമിനിസ്റ്റ് മാസികയ്‌ക്കായി "ഉത്തരാഖണ്ഡിലെ മദ്യവിരുദ്ധ പ്രസ്ഥാനം" എന്നതിനെ കുറിച്ച് ആറ് പേജുള്ള ഒരു ലേഖനം എഴുതി. കുടുംബ ബജറ്റുകളിലും സ്ത്രീകളുടെ സുരക്ഷയിലും മദ്യവ്യാപാരത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ശക്തമായ അഭിപ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ഒരു കാമ്പയിൻ ആയിരുന്നു അത്. [2] 2000-ൽ ഉത്തർപ്രദേശിൽ നിന്ന് സ്വതന്ത്രമായി ഉത്തരാഖണ്ഡ് രൂപീകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ 1990-കളിൽ ഈ ജനകീയ കാമ്പെയ്‌നിലെ സ്ത്രീകളോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ഏറെ ആശങ്കയുളവാക്കുന്ന നിരവധി വിഷയങ്ങളിൽ വാഗ്ദാനങ്ങൾ നൽകി പിന്നീട് കൈയ്യൊഴിഞ്ഞ പുരുഷ രാഷ്ട്രീയക്കാരാണ് തങ്ങളെ വഞ്ചിച്ചതെന്ന് ഭട്ട് പറഞ്ഞു. പുതിയ സംസ്ഥാനം സ്ഥാപിതമായാൽ പുതിയ സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച സ്ത്രീകൾ രാഷ്ട്രീയമുപേക്ഷിച്ച് സ്വന്തം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പുരുഷന്മാർ പ്രതീക്ഷിക്കുന്നതിനെയും അവർ വിമർശിച്ചു. [3]
സ്കോളർഷിപ്പ്[തിരുത്തുക]
ഹിമാലയൻ ഭാഷകളിൽ പ്രാവീണ്യമുള്ള ഡോ. ഉമാ ഭട്ട് നൈനിറ്റാളിലെ കുമയോൺ സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിലെ ഒരു ഭാഷാ പണ്ഡിതയാണ്. പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവേ ഓഫ് ഇന്ത്യയുടെ ഭാഗമായി അവർ ലാംഗ്വേജസ് ഓഫ് ഉത്തരാഖണ്ഡ് കൊ-എഡിറ്റ് ചെയ്തു. [4] ഇന്ത്യയിലെ നിലവിലുള്ളതും മരിക്കുന്നതുമായ ഭാഷകൾ പഠിക്കുന്ന ഒരു പരമ്പരയാണിത്. "ആദിമവാസികളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഭാഷകളെ നോക്കേണ്ടതിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നു" എന്ന് പ്രസാധകർ പറയുന്നു. [5] ഈ പ്രോജക്റ്റിലെ അവളുടെ കോ എഡിറ്റർ ആയ ചരിത്രകാരൻ ശേഖർ പഥക് അവരുടെ ഭർത്താവ് കൂടിയാണ്. [6] പത്തൊൻപതാം നൂറ്റാണ്ടിലെ പര്യവേക്ഷകനായ നൈൻ സിങ്ങിനെക്കുറിച്ച് അവർ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. [7]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 An equal gender, The Hindu, 13 March 2014
- ↑ Uma Bhatt, "Give Us Employment, Not Liquor", Manushi Vol 24
- ↑ Telegraph of India, 4 Feb 2002
- ↑ The Languages of Uttarakhand, Volume 30, 2015
- ↑ People’s Linguistic Survey of India (PLSI)
- ↑ List of PLSI volumes
- ↑ Pundit Nain Singh Rawat (1830-1895): Life, Explorations and Writings, 2007