ഉമർ ചാപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉമർ ചാപ്ര
ജനനം (1933-02-01) 1 ഫെബ്രുവരി 1933 (പ്രായം 86 വയസ്സ്)
മുംബൈ, ഇന്തയാ
വിദ്യാഭ്യാസംM.Com
MBA.
PhD.
പഠിച്ച സ്ഥാപനങ്ങൾകറാച്ചി സർവകലാശാല ,
മിന്നസോട്ട സർവകലാശാല
തൊഴിൽസാമ്പത്തിക ശാസ്ത്രജ്ഞൻ , ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞൻ
പ്രശസ്തിഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രമ
Notable workഇസ്‌ലാം ആന്റ് ഇക്കണോമിക് ഡെവലപ്‌മെന്റ് ,
ഇസ്‌ലാം ആന്റ് ഇക്കണോമിക് ചാലഞ്ച്
പുരസ്കാര(ങ്ങൾ)അന്താരാഷ്ട്ര ഫൈസൽ അവാർഡ,1989 ഇസ്‌ലാമിക് ഇക്കണോമിക്‌സ് അവാർഡ,1989

സാമ്പത്തിക ശാസ്ത്രജ്ഞൻ, സഊദി അറേബ്യൻ മോണിറ്ററി ഏജൻസിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു. 1933 ഫെബ്രുവരി ഒന്നിന് മുംബൈയിൽ ജനിച്ചു. കറാച്ചി സർവകലാശാലയിൽ നിന്ന് എം. കോമും എം.ബി.എയും കരസ്ഥമാക്കിയ ശേഷം 1961 ൽ അമേരിക്കയിലെ മിന്നസോട്ട സർവകലാശാലയിൽ നിന്ന് ഇക്കണോമിക്‌സിൽ ഡോക്ടറേറ്റ് നേടി. [1] മിന്നസോട്ട, വിഡ്‌കോൺസിൻ, കെന്റകി സർവകലാശാലകളിൽ അധ്യാപകൻ, കറാച്ചിയിലെ പാകിസ്താൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് റിവ്യൂ എഡിറ്റർ, കറാച്ചി സെന്റ്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് റിസർച്ചിൽ ഇക്കണോമിക്‌സ് റീഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇക്കണോമിക് ജേണൽ (റോയൽ ഇക്കണോമിക് സൊസൈറ്റി), ജേണൽ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് (ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി), ജേണൽ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് (കിംങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി) പാകിസ്താൻ ജേണൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് തുടങ്ങി ഒട്ടേറെ ജേണലുകളിൽ എഡിറ്റോറിയൽ ഉപദേശകസമിതിയംഗമാണ്. 1984 സഈദി അറേബ്യൻ പൗലത്വം നേടി. 1989 ൽ അന്താരാഷ്ട്ര ഫൈസൽ അവാർഡും 1989 ൽ ഇസ്‌ലാമിക് ബാങ്കിന്റെ ഇസ്‌ലാമിക് ഇക്കണോമിക്‌സ് അവാർഡും കരസ്ഥമാക്കി.[2]

കൃതികൾ[തിരുത്തുക]

ഇസ്‌ലാം ആന്റ് ഇക്കണോമിക് ഡെവലപ്‌മെന്റ്, ഇസ്‌ലാം ആന്റ് ഇക്കണോമിക് ചാലഞ്ച്, റ്റുവാർഡ്‌സ് എ ജസ്റ്റ് മോണിറ്ററി സിസ്റ്റം, മോണിറ്ററി ആന്റ് ഫിസ്‌കൽ ഇക്കണോമിക് ഓഫ് ഇസ്‌ലാം, മണി ആന്റ് ബാങ്കിങ് ഓഫ് ഇസ്‌ലാമിക് ഇക്കോണമി, ഇസ്‌ലാമിക് വെൽഫെയർ സ്റ്റേറ്റ് ആന്റ് ഇറ്റ്‌സ് റോൾ ഇൻ ദ ഇക്കോണമി എന്നിവ പ്രധാന കൃതികളാണ്. വിവിധ പ്രസിദ്ധീകരണങ്ങളിൽ അനേകം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ വിഷയങ്ങളവതരിപ്പിച്ചിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. ഇസ്ലാമിക വിജ്ഞാനകോശം , ഐ.പി.എച്ച് വാള്യം 6/543
  2. http://eh.net/encyclopedia/article/chapra.islamic
  3. http://www.muchapra.com/about.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമർ_ചാപ്ര&oldid=2281100" എന്ന താളിൽനിന്ന് ശേഖരിച്ചത്