ഉമർ ഖാലിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമർ ഖാലിദ്
ജനനം (1987-08-11) 11 ഓഗസ്റ്റ് 1987  (36 വയസ്സ്)
ദേശീയതഇന്ത്യക്കാരൻ
കലാലയംഡൽഹി സർവകലാശാല (BA)
ജവഹർലാൽ നെഹ്രു സർവകലാശാല (M. A. , M. Phil , Ph. D. )[1]
സജീവ കാലം2016 – present
പങ്കാളി(കൾ)ബാനോജ്യോത്സ്ന ലാഹിരി
മാതാപിതാക്ക(ൾ)
  • സയ്യിദ് ഖാസിം റസൂൽ ഇല്യാസ് (പിതാവ്)

ഒരു മനുഷ്യാവകാശ പ്രവർത്തകനും ജെ.എൻ.യു വിലെ പൂർവ്വവിദ്യാർഥിയും മുൻ ഡി.എസ്.യു നേതാവുമാണ് സയ്യിദ് ഉമർ ഖാലിദ് എന്ന ഉമർ ഖാലിദ്[2][3]. ജെ.എൻ.യുവിലെ ജെ.എൻ.യു. രാജ്യദ്രോഹ വിവാദം (2016) പോലുള്ള വിവിധ പ്രക്ഷോഭ പ്രവർത്തനങ്ങളിൽ സജീവമാണ് ഉമർ ഖാലിദ്.[4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ന്യൂഡൽഹിയിലെ ജാമിയ നഗറിൽ ജനിച്ച ഉമർ ഖാലിദ് കഴിഞ്ഞ 30 വർഷമായി അവിടെ താമസിക്കുന്നു. പിതാവ് സയ്യിദ് കാസിം റസൂൽ ഇല്യാസ് മഹാരാഷ്ട്രയിൽ നിന്നാണ്, അമ്മ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ളയാളാണ്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ മുൻ അംഗവുമാണ് ഇല്യാസ്[5].

ദില്ലി സർവകലാശാലയിലെ കിരോരി മാൾ കോളേജിൽ നിന്ന് ഖാലിദ് ചരിത്രത്തിൽ ബിരുദം നേടി. പിന്നീട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ബിരുദാനന്തര ബിരുദവും ചരിത്രത്തിൽ എംഫിലും ചെയ്തു. 'ഹോസ് ഓഫ് സിംഗ്ഭൂം' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ എംഫിൽ പ്രബന്ധം.

പ്രക്ഷോഭങ്ങളും വിവാദങ്ങളും[തിരുത്തുക]

ജെ.എൻ.യു വിവാദം[തിരുത്തുക]

2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണ കുറ്റവാളിയായ അഫ്സൽ ഗുരു, കശ്മീരി വിഘടനവാദി മക്ബൂൽ ഭട്ട് എന്നിവർക്കെതിരായ വധശിക്ഷയ്ക്കെതിരെ 2016 ഫെബ്രുവരി 9 ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുണ്ടായ ശബ്ദകോലാഹങ്ങൾക്കിടയിൽ ഒരു ചെറിയ വിഭാഗം ആളുകൾ "ഇന്ത്യാവിരുദ്ധ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി.[6]

സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം, 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124-ആം വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ദില്ലി പോലീസ് ജെഎൻയു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു[7]. മറ്റ് അഞ്ച് വിദ്യാർത്ഥികൾ : ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, രാമ നാഗ, അനന്ത് പ്രകാശ്, അശുതോഷ് കുമാർ എന്നിവർ കനയ്യ കുമാറിനെ അറസ്റ്റിനെ തുടർന്ന് ഒളിവിലായിരുന്നു. 10 ദിവസത്തിന് ശേഷം ഇവർ തിരികെയെത്തി. ഉമർ ഖാലിദും അനിർബാൻ ഭട്ടാചാര്യയും പോലീസിന് കീഴടങ്ങുകയും അവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു[8].

അറസ്റ്റും അവർക്കുമേൽ രാജ്യദ്രോഹ നിയമം ചാർത്തിയതും വിയോജിക്കാനുള്ള അവകാശങ്ങളെ ഹനിക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായി വിമർശിക്കപ്പെട്ടു[9][10][11]. ജെഎൻ‌യു ഭരണസമിതി നിയോഗിച്ച അന്വേഷണ സമിതി 21 വിദ്യാർത്ഥികളോട് സർവകലാശാലാ നിയമങ്ങളുടെ ലംഘനത്തിന് വിശദീകരണം ചോദിക്കുകയുണ്ടായി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി നിരവധി വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ ശിക്ഷകൾ നൽകി. കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്തി, അതിനുശേഷം ഉമർ ഖാലിദിനെയും അനിർബൻ ഭട്ടാചാര്യയെയും ഒരു സെമസ്റ്ററിൽ നിന്ന് വിലക്കി[12].

2020 ഫെബ്രുവരി 28 ന് ദില്ലി സർക്കാർ ഇക്കാര്യത്തിൽ ഒരു വിചാരണയ്ക്ക് അനുമതി നൽകി[13].

2016 ഫെബ്രുവരി 9 ന് യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രതിഷേധത്തെക്കുറിച്ച് ഉന്നതതല അന്വേഷണ സമിതി നടത്തിയ അന്വേഷണം കാരണം, 2018 ജൂലൈയിൽ ഉമർ ഖാലിദിന് പിഎച്ച്ഡി തീസിസ് സമർപ്പിക്കാൻ ജെഎൻയു വിസമ്മതിച്ചു[14][15]. പിഎച്ച്ഡി സമർപ്പിക്കാൻ ജെഎൻയു വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും[16][17] തുടർന്ന് ഖാലിദിനെ പ്രബന്ധം സമർപ്പിക്കാൻ അനുവദിക്കണമെന്ന് 2018 ജൂലൈ 24 ന് ഹൈക്കോടതി ജെഎൻയുവിനോട് നിർദ്ദേശിക്കുകയും ചെയ്തു[1]. 2018 ഓഗസ്റ്റ് 2 ന് ജെഎൻയു അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ് സ്വീകരിച്ചു[18].

ഭീമ കൊറിഗോൻ സംഭവം[തിരുത്തുക]

ജിഗ്നേഷ് മേവാനിക്കൊപ്പം പുനെയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് ഉമർ ഖാലിദിനെതിരെ പ്രഥമ വിവര റിപ്പോർട്ടിലാണ് കേസെടുത്തത്. പേശ്വകളും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന കൊറെഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് റാലിയിൽ നടത്തിയ പ്രസംഗങ്ങളിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തി എന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ ക്രിമിനൽ കുറ്റപത്രം സമർപ്പിച്ചത് [19].

വധശ്രമം[തിരുത്തുക]

13 ഓഗസ്റ്റ് 2018 ന് ഖാലിദ് ഒരു കൊലപാതക ശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്[20][21][22]. പ്രതികളായ രണ്ട് പേരെ 2018 ഓഗസ്റ്റ് 20 ന് ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുമ്പ് പ്രതി ആഗസ്റ്റ് 15 ന് ഫേസ്ബുക്കിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ആക്രമണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന സമ്മാനമാണെന്നും പശു സംരക്ഷണ വിഷയം ഉയർത്തിക്കാട്ടണമെന്നും അവർ പറഞ്ഞു[23][24].

യു.എ.പി.എ[തിരുത്തുക]

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് ഉമർ ഖാലിദിനെതിരെ യുഎപി‌എ പ്രകാരം ദില്ലി പോലീസ് കേസെടുത്തു[25][26]. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ദില്ലി കലാപത്തിന് പ്രചോദനമാകുകയും സുഗമമാക്കുകയും ചെയ്യുന്നതായി ദില്ലി പോലീസ് പറയുന്നു[27][28]. ദില്ലി കലാപ കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്റ്റംബർ 14 ന് ഖാലിദിനെ ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു[29][30].

അവലംബം[തിരുത്തുക]

  1. 1.0 1.1 Reporter, Staff (2018-08-03). "JNU accepts Umar's thesis". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2018-09-12.
  2. "Student organisations divided over JNUSU's latest form of protest". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-10-21. ശേഖരിച്ചത് 2018-08-30.
  3. "10 things you should know about Umar Khalid". India Today (ഭാഷ: ഇംഗ്ലീഷ്). Ist. ശേഖരിച്ചത് 2019-03-06.
  4. Sebastian, Kritika Sharma (2016-02-24). "Umar Khalid, an activist on campus". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2018-08-30.
  5. Pritha Chatterjee (February 19, 2016). "JNU student's father: If you're branding him a traitor for my (SIMI) past". indianexpress.com. New Delhi: Indian Express. ശേഖരിച്ചത് June 12, 2020. Ilyas is now the national president of Welfare Party of India, which operates out of Abul Fazl Enclave in southeast Delhi.
  6. "Afzal Guru: A martyr in JNU campus? Anti-India slogans raised, no arrests made". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-12.
  7. "JNU student leader held on 'sedition' charges over Afzal Guru event". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-02-13. ശേഖരിച്ചത് 2018-09-10.
  8. "JNU row: Kanhaiya Kumar to lead push for Umar and Anirban's release from custody - Firstpost". www.firstpost.com. ശേഖരിച്ചത് 2018-10-12.
  9. Wahab, Hisham ul (2016-02-29). "The Way Umar Khalid Is Being Singled Out Proves Him Right". India Resists (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2020-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-15.
  10. Majumder, Sanjoy (2016-02-15). "Why an Indian student has been arrested for sedition". BBC News (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-10.
  11. "New Delhi campus row grabs national attention". www.aljazeera.com. ശേഖരിച്ചത് 2018-09-10.
  12. "JNU sedition row: Kanhaiya fined Rs 10,000, Umar Khalid rusticated for one semester - Times of India". The Times of India. ശേഖരിച്ചത് 2018-09-10.
  13. "Delhi Government gives nod for prosecuting Kanhaiya Kumar and two others in JNU sedition case". The Economic Times. 28 February 2020. ശേഖരിച്ചത് 15 September 2020.
  14. "JNU refuses to accept Umar's PhD thesis". The Hindu (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-12.
  15. "JNU says Umar, 2 others can't submit PhD papers - Times of India". The Times of India. ശേഖരിച്ചത് 2018-09-12.
  16. "Despite HC Order, JNU Refuses to Accept PhD Thesis of Umar Khalid". The Wire. ശേഖരിച്ചത് 2018-09-12.
  17. "Allow five to submit thesis, Delhi HC tells JNU". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2018-07-25. ശേഖരിച്ചത് 2018-09-12.
  18. "JNU Accepts Umar Khalid's PhD Thesis after Repeated Snubbing by HC | Caravan Daily". caravandaily.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2018-11-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-12.
  19. "Bhima-Koregaon violence: FIR against Jignesh Mevani, Umar Khalid for 'provocative' speeches in Pune". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2018-01-04. ശേഖരിച്ചത് 2018-08-13.
  20. "JNU's Umar Khalid has narrow escape, assailant's gun jams". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2018-08-13. ശേഖരിച്ചത് 2018-08-13.
  21. "Dastardly attempt to assassinate Umar Khalid | CJP". CJP (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-08-13. ശേഖരിച്ചത് 2018-08-29.
  22. "Attack on Umar Khalid: Protesters ask police why no action - Times of India". The Times of India. ശേഖരിച്ചത് 2018-09-12.
  23. "Delhi court sends 2 men who attacked Umar Khalid to judicial custody - Times of India". The Times of India. ശേഖരിച്ചത് 2018-08-29.
  24. "JNU student leader Umar Khalid attacked in Delhi, escapes unhurt". The Times of India. ശേഖരിച്ചത് 2018-08-30.
  25. "Delhi Police Books Umar Khalid, Meeran Haider, Safoora Zargar Under UAPA". HuffPost India (ഭാഷ: ഇംഗ്ലീഷ്). 2020-04-22. ശേഖരിച്ചത് 2020-05-10.
  26. "A Lockdown of Rights: Umar Khalid, Yogendra Yadav on Delhi Arrests". The Quint (ഭാഷ: ഇംഗ്ലീഷ്). 2020-05-05. ശേഖരിച്ചത് 2020-05-10.
  27. "This is an attack on us all: Student leaders shocked after Umar Khalid charged under UAPA". The New Indian Express. ശേഖരിച്ചത് 2020-05-10.
  28. Reporter, Staff (2020-04-22). "Charge against former JNU student leader Umar Khalid not yet clear". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2020-05-10.
  29. "Umar Khalid held for Delhi riots 'conspiracy'". The Times of India. September 14, 2020.
  30. Singh Sengar, Mukesh; Shukla, Saurabh; Achom, Debanish (September 14, 2020). "Former JNU Student Umar Khalid Arrested In Delhi Riots Case". NDTV.
"https://ml.wikipedia.org/w/index.php?title=ഉമർ_ഖാലിദ്&oldid=3801905" എന്ന താളിൽനിന്ന് ശേഖരിച്ചത്