ഉമാ ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ സ്ത്രീപക്ഷ ചരിത്രകാരികളിലൊരാളാണ് ഡോ. ഉമാ ചക്രവർത്തി. ഡൽഹി വനിതാ സർവ്വകലാശാലയിൽ (യൂണിവേഴ്സിറ്റി കോളേഡ് ഫോർ വിമൻ, ഡൽഹി) മിറാൻഡ ഹൗസിൽ അദ്ധ്യാപികയായിരുന്ന അദ്ദേഹം ബുദ്ധിസം, ആദ്യകാല ഇന്ത്യയുടെ ചരിത്രം, തുടങ്ങിയ വിഷയങ്ങളിലും സമകാലിക വിഷയങ്ങളിലും ശ്രദ്ധേയമായ രചനകൾ നടത്തിയിട്ടുണ്ട്.[1]

വനിതാ സർവ്വകലാശാലയിലെ 1966 മുതൽ 1998 വരെയുള്ള അദ്ധ്യാപനവൃത്തിക്കുശേഷം ഉമ ഇപ്പോൾ, "ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ റിസർച്ച് ഇൻ വിമൻസ് ഹിസ്റ്ററി" എന്ന അന്താരാഷ്ട്ര സംഘടനയുടെ ബോർഡ് അംഗവും വൈസ് പ്രസിഡന്റുമായി പ്രവർത്തിക്കുന്നു. 1970 മുതൽ വനിതാ മുന്നേറ്റങ്ങളുമായി അദ്ദേഹം ഒത്തൊരുമിച്ച് പ്രവർത്തിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി അനവധി വസ്തുതാന്വേഷണ സംഘങ്ങളിൽ അംഗമായിരുന്നുകൊണ്ട് ഭരണകൂട അടിച്ചമർത്തലുകൾ, വനിതകൾക്കെതിരായ അതിക്രമങ്ങൾ, മനുഷ്യാവകാശ നിഷേധങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. "ഗുജറാത്ത് നീതിക്കായുള്ള അന്തർദ്ദേശീയ ട്രൈബ്യൂണലിന്റെ" അംഗമായും പ്രവർത്തിച്ചു.

കൃതികൾ[തിരുത്തുക]

  • സോഷ്യൽ ഡയമൻഷൻസ് ഓഫ് ഏർലി ബുദ്ധിസം (1987) [2]
  • റീറൈറ്റിംഗ് ഹിസ്റ്ററി: ദി ലൈപ് ആൻഡ് ടൈംസ് ഓഫ് പണ്ഡിത൪ രമാഭായ് (1998)
  • ജെൻഡറിംഗ് കാസ്റ്റ് ത്രൂ എ ഫെമിനിസ്റ്റ് ലെൻസ് (2002)
  • എവരിഡേ ലൈഫ്സ്, എവരിഡേ ഹിസ്റ്ററീസ് : ബിയോൺഡ് ദി കിംഗ്സ് ആൻഡ് ബ്രാഹ്മിൺസ് ഓഫ് ഏൻഷ്യന്റ് ഇന്ത്യ (2006)
  • ഡൽഹി കലാപങ്ങൾ : ത്രീ ഡേയ്സ് ഇൻ ദി ലൈഫ് ഓഫ് എ നേഷൻ (1987)
  • ഷാഡോ ലൈഫ്സ് : റൈറ്റിംഗ്സ് ഓൺ വിഡോഹുഡ് (2006);
  • ഫ്രം മിത്ത്സ് റ്റു മാർക്കറ്റ്സ് : എസ്സെയ്സ് ഓൺ ജെൻഡർ (1999)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമാ_ചക്രവർത്തി&oldid=2181814" എന്ന താളിൽനിന്നു ശേഖരിച്ചത്