Jump to content

ഉമാജി നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമാജി നായിക്
ജനനം7 സെപ്റ്റംബർ 1791
ഭീവാഡി, പുരന്ദർ താലൂക്ക്, പൂനെ ജില്ല, മഹാരാഷ്ട്ര
മരണം3 ഫെബ്രുവരി 1832(1832-02-03) (പ്രായം 40) Pune, India
മരണകാരണംതൂക്കിലേറ്റി
ദേശീയത ഇന്ത്യൻ
മറ്റ് പേരുകൾആദ്യ ക്രാന്തിവീർ ഉമാജി നായിക്
അറിയപ്പെടുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരം
മാതാപിതാക്കൾ= ദാദാജി നായിക് ഖൊമാനെ
ലക്ഷ്മിബായ് നായിക് ഖൊമാനെ

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി പ്രവർത്തിച്ച ഒരു വിപ്ലവകാരിയായിരുന്നു ഉമാജി നായിക് (മറാത്തി: उमाजी नाईक) (7 സെപ്റ്റംബർ 1791 - 3 ഫെബ്രുവരി 1832).

മഹാരാഷ്ട്രയിലെ റാമോഷി സമുദായാംഗമായിരുന്നു നായിക്. മറാഠ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ഉമാജി നായിക് ബ്രിട്ടീഷുകാർക്കെതിരെ ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാരായ വിദേശഭരണാധികാരികൾക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തെ പിടികൂടാൻ ബ്രിട്ടീഷ് സർക്കാർ 10,000 രൂപ ഇനാം പ്രഖ്യാപിച്ചു. കാലു, നാന എന്നീ രണ്ട് അനുയായികൾ അദ്ദേഹത്തെ ചതിയിൽ പെടുത്തി പൂനെയിലെ മുൽഷിക്ക് സമീപം ഉള്ള അവ്ലാസ് എന്ന സ്ഥലത്ത് കൊണ്ടുപോയി. 1898 ഡിസംബർ 15-ന് ഉട്ടോളി എന്ന സ്ഥലത്ത് വച്ച് ഉമാജിയെ പിടികൂടി ബ്രിട്ടീഷുകാർക്ക് കൈമാറി. ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ച് വധശിക്ഷ വിധിക്കുകയും ചെയ്തു. 1834 ഫെബ്രുവരി 3-ന് ഉമാജിയെ പൂനെക്ക് സമീപം ഹവേലി തഹ്സിൽ ഓഫീസിൽ വച്ച് മരണംവരെ തൂക്കിലേറ്റി[1]. കലാപകാരികൾക്കുള്ള താക്കീതായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ മൃതശരീരം അവിടെയുള്ള ആൽമരത്തിൽ തൂക്കി നിർത്തി[2].

അവലംബം

[തിരുത്തുക]
  1. "mulnivasi nayak dailly on 6 june 2016"Diamond Maharashtra Sankritikosh (മറാഠി: डायमंड महाराष्ट्र संस्कृतीकोश), Durga Dixit, Pune, India, Diamond Publications, 2009, ISBN 978-81-8483-080-4.
  2. http://archive.indianexpress.com/news/the-forgotten-freedom-fighter/1098685/
"https://ml.wikipedia.org/w/index.php?title=ഉമാജി_നായിക്&oldid=3799460" എന്ന താളിൽനിന്ന് ശേഖരിച്ചത്