Jump to content

ഉബോൺ രാച്ചതാനി പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബോൺ രാച്ചതാനി
อุบลราชธานี
ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ നിന്ന് താഴേക്ക്: ഫാ ടേം ദേശീയോദ്യാനം, വാറ്റ് ഫ്ര ദാറ്റ് നോങ് ബുവ, പ്രസാത് ബാൻ ബെൻ, സാം ഫാൻ ബോക്ക്, ഉബോൺ രച്ചതാനി സർവ്വകലാശാല, തുങ് സി മുവാങ്
പതാക ഉബോൺ രാച്ചതാനിOfficial seal of ഉബോൺ രാച്ചതാനി
Nickname(s): 
Ubon
Mueang Dokbua
(city of lotuses)
Motto(s): 
อุบลเมืองดอกบัวงาม แม่น้ำสองสี มีปลาแซ่บหลาย หาดทรายแก่งหิน ถิ่นไทยนักปราชญ์ ทวยราษฎร์ใฝ่ธรรม งามล้ำเทียนพรรษา ผาแต้มก่อนประวัติศาสตร์ ฉลาดภูมิปัญญาท้องถิ่น ดินแดนอนุสาวรีย์คนดีศรีอุบล
("Ubon, the city of beautiful lotuses. Bicoloured river. Delicious fish. Sandy beaches and rocky rapids. Home of the scholars. The people revering Dharma. Beautiful Thain Phansa festival. Prehistoric Pha Taem. Smart local knowledge. Land of the monumental, great peoples of Ubon.")
Map of Thailand highlighting Ubon Ratchathani province
Map of Thailand highlighting Ubon Ratchathani province
Countryതായ്ലാൻറ്
Capitalമുവാങ് ഉബോൺ രാച്ചതാനി
സർക്കാർ
 • Governorചോൺലേറ്റി യാങ്‌ട്രോംഗ്
(since October 2022)[1]
വിസ്തീർണ്ണം
 • ആകെ
15,626 ച.കി.മീ. (6,033 ച മൈ)
 • റാങ്ക്Ranked 5th
ജനസംഖ്യ
 (2022)[3]
 • ആകെ
18,69,806
 • റാങ്ക്Ranked 3rd
 • ജനസാന്ദ്രത120/ച.കി.മീ. (300/ച മൈ)
  •സാന്ദ്രതാ റാങ്ക്Ranked 41st
Human Achievement Index
 • HAI (2022)0.6272 "somewhat low"
Ranked 60th
GDP
 • Totalbaht 120 billion
(US$4.0 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
34xxx
Calling code045
ISO 3166 കോഡ്TH-34
വെബ്സൈറ്റ്www.ubonratchathani.go.th

ഉബോൺ രാച്ചതാനി പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നാണ്. ഇസാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വടക്കുകിഴക്കൻ തായ്‌ലൻഡിൻറെ താഴ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇത് ബാങ്കോക്കിൽ നിന്ന് ഏകദേശം 630 കിലോമീറ്റർ (390 മൈൽ) അകലെയാണ്. ഇതിൻറെ അയൽ പ്രവിശ്യകൾ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) സിസാകെത്, യാസോത്തോൺ, അംനാത് ചാരോൻ എന്നിവയാണ്. വടക്ക്, കിഴക്ക് വശങ്ങളിൽ ഇത് ലാവോസിലെ സലാവൻ, ചമ്പസാക്ക് പ്രവിശ്യകളുമായും തെക്കുഭാഗത്ത് കംബോഡിയയിലെ പ്രീ വിഹീർ പ്രവിശ്യയുമായും അതിർത്തികൾ പങ്കിടുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഖൊറാത്ത് പീഠഭൂമിയിലെ ഏറ്റവും വലിയ നദിയായ മുൺ നദി ഖോംഗ് ചിയാം ജില്ലയിൽവച്ച് മെക്കോങ് നദിയിൽ ചേർന്ന് തായ്‌ലൻഡിൻ്റെ ലാവോസുമായുള്ള വടക്കുകിഴക്കൻ അതിർത്തിയെ നിർണ്ണയിക്കുന്നു. മെകോങ് നദിയിലെ തവിട്ടുനിറത്തിലുള്ള ജലം മുൺ നദിയിലെ നീലിമയാർന്ന ജലവുമായി ഇടകലരുന്നതിനാൽ ഇതിനെ "മായെനാം സോങ് സി" അല്ലെങ്കിൽ "മുൺ നദി അലൂവിയം" എന്ന് വിളിക്കുന്നു. ഉബോൺ രാച്ചത്താനി നഗരകേന്ദ്രത്തിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം ഏകദേശം 84 കിലോമീറ്റർ (52 മൈൽ) ആണ്.[6]

തായ്‌ലൻഡ്, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ ചേരുന്ന ഡാങ്‌ഗ്രെക് പർവതനിരകളിലെ ഒരു പ്രദേശം തായ്‌ലൻഡിനു വടക്കുള്ള "ഗോൾഡൻ ട്രയാംഗിൾ" എന്ന മേഖലയുടെ വിശേഷണത്തിൽ നിന്ന് വ്യത്യസ്തമായി "എമറാൾഡ് ട്രയാംഗിൾ" എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിലെ "എമറാൾഡ്" എന്നത് അവിടെയുള്ള മൺസൂൺ വനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ പ്രവിശ്യയിലെ വനപ്രദേശങ്ങളുടെ ആകെ വിസ്തൃതി 2,808 ചതുരശ്ര കിലോമീറ്റർ (1,084 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 18 ശതമാനം ആണ്.

ചരിത്രം

[തിരുത്തുക]

മഹാനായ തക്‌സിൻ രാജാവിൻ്റെ ഭരണകാലത്ത് വിയൻഷ്യാനിലെ രാജാവായിരുന്ന സിരിബുൻസനിൽ നിന്ന് രക്ഷപെട്ട് സിയാം രാജ്യത്തെത്തിയ ഫ്രാ വോയുടെയും ഫ്രാ ടായുടെയും പിൻഗാമിയായ താവോ ഖം ഫോങ് ആണ് 18-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഈ നഗരം സ്ഥാപിച്ചത്. പിന്നീട് താവോ ഖാം ഫോങ് ഉബോൺ റച്ചത്താനിയുടെ ആദ്യ ഭരണാധികാരി അഥവാ "ഫ്രാ പാത്തും വോങ്സ" ആയി നിയമിക്കപ്പെട്ടു. 1792-ൽ, ഒരു പ്രവിശ്യയെന്ന പദവി നേടിയ ഉബോൺ രാച്ചത്താനി അക്കാലത്ത് ഇസാൻ മൊന്തോണിൻറെ ഭരണ കേന്ദ്രം കൂടിയായിരുന്നു.

1972 വരെയുള്ള കാലത്ത് വിസ്തീർണ്ണം അനുസരിച്ച് തായ്‌ലൻഡിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു ഉബോൺ റാച്ചത്താനി. 1972-ൽ ഉബോൺ റാച്ചത്താനിയിൽ നിന്നും യാസോത്തോണും 1993-ൽ അംനാത് ചാരോയനും വേർപിരിഞ്ഞു.

ചിഹ്നങ്ങൾ

[തിരുത്തുക]

പ്രവിശ്യാ മുദ്രയിൽ ഒരു കുളത്തിൽ വിടർന്നുനിൽക്കുന്ന താമരപ്പൂവ് കാണിക്കുന്നു. ഇത് പ്രവിശ്യയുടെ പേരിൻ്റെ അർത്ഥത്തെ സൂചിപ്പിക്കുന്നു, അത് 'താമരയുടെ രാജകീയ നഗരം' എന്ന് വിവർത്തനം ചെയ്യാവുന്നതാണ്. പ്രവിശ്യാ പുഷ്പവും താമരയാണ് (Nymphaea lotus).

ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

താഴെപ്പറയുന്ന ദേശീയോദ്യാനങ്ങൾ ഉബോൺ റച്ചത്താനി പ്രവിശ്യയിലുണ്ട്.:

  • പ്രവിശ്യയുടെ തെക്കൻ പർവതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫു ചോങ്-നാ യോയി ദേശീയോദ്യാനം.[7]
  • ഖോങ് ചിയാം ജില്ലയിലെ കായെങ് താനാ ദേശീയോദ്യാനം.[8]
  • ഫാ തായെ ദേശീയോദ്യാനം - പീഠഭൂമികൾ, കുന്നുകൾ എന്നിവ ദേശീയോദ്യാനത്തിൻറെ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തുന്നു. ഇവിടെയുള്ള ചെങ്കുത്തായ പാറക്കെട്ടുകൾ ഭൂകമ്പത്തിൻ്റെ ഫലമായി സൃഷ്ടിക്കപ്പെട്ടവയാണ്. ഫാ ടായെ, ഫാ ഖാം എന്നിവയാണ് ദേശീയോദ്യാനത്തിലെ ചില ഹൃദയഹാരിയായ സ്ഥലങ്ങൾ. ഇവിടെയുള്ള പാറക്കെട്ടുകളിൽ 3,000 മുതൽ 4,000 വർഷങ്ങൾക്ക് മുമ്പുള്ള നിരവധി ചരിത്രാതീത ഗുഹാചിത്രങ്ങൾ നിലനിൽക്കുന്നു. ഈ ഗുഹാ ചിത്രങ്ങളിൽ മത്സ്യബന്ധനം, നെൽകൃഷി, മനുഷ്യർ, മൃഗങ്ങൾ, കൈകൾ, ജ്യാമിതീയ രൂപകല്പനകൾ എന്നിവ ചരിത്രാതീത കാലത്തെ ജീവിതത്തെ ചിത്രീകരിക്കുകയും അവിടെ ജീവിച്ചിരുന്ന ജനങ്ങളുടെ പുരാതന ജീവിതശൈലി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.[9][10]

പ്രവിശ്യയിലുള്ള നാല് ദേശീയ ഉദ്യാനങ്ങളും മറ്റ് രണ്ട് ദേശീയ ഉദ്യാനങ്ങളുമും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 9 (ഉബോൺ റാച്ചത്താനി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വന്യജീവി സങ്കേതങ്ങൾ

[തിരുത്തുക]
സിരിന്ദോൺ റിസർവോയർ, സിരിന്ദോൺ ജില്ല.

പ്രവിശ്യയിലെ രണ്ട് വന്യജീവി സങ്കേതങ്ങളെ മറ്റ് നാല് വന്യജീവി സങ്കേതങ്ങളോടൊപ്പം തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 9 (ഉബോൺ റാച്ചത്താനി) സൃഷ്ടിച്ചിരിക്കുന്നു.

  • ബുന്താരിക്-യോട്ട് മോൺ വന്യജീവി സങ്കേതം, 350 ചതുരശ്ര കിലോമീറ്റർ (140 ചതുരശ്ര മൈൽ)[15]:12
  • യോട്ട് ഡോം വന്യജീവി സങ്കേതം, 225 ചതുരശ്ര കിലോമീറ്റർ (87 ചതുരശ്ര മൈൽ)[16]:11

ആരോഗ്യ രംഗം

[തിരുത്തുക]

ഉബോൺ റച്ചത്താനി പ്രവിശ്യയിലെ പ്രധാന ആശുപത്രി സൺപാസിത്തിപ്രസോംഗ് ആശുപത്രിയാണ്.

ഗതാഗതം

[തിരുത്തുക]

വ്യോമം

[തിരുത്തുക]

ഉബോൺ രാച്ചത്താനി വിമാനത്താവളം ഈ പ്രവിശ്യയിലെ വ്യോമ സേവനങ്ങൾ നിർവ്വഹിക്കുന്നു.

റെയിൽവേ

[തിരുത്തുക]

പ്രവിശ്യയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ഉബോൺ റാച്ചത്താനി റെയിൽവേ സ്റ്റേഷനാണ്.

അവലംബം

[തിരുത്തുക]
  1. "รายนามผู้ว่าราชการจังหวัด" [List of Governors of Provinces of Thailand] (PDF). Ministry of Interior (Thailand). 2 December 2022. Archived from the original (PDF) on 2023-09-09. Retrieved 8 January 2023.
  2. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  3. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
  4. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 90{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  5. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  6. "Maenam Song Si". Tourist Authority of Thailand (TAT). Archived from the original on 2015-09-12. Retrieved 18 May 2015.
  7. "Phu Chong Na Yoi National Park". Tourist Authority of Thailand (TAT). Archived from the original on 2018-08-18. Retrieved 18 August 2018.
  8. "Kaeng Tana National Park". Tourist Authority of Thailand (TAT). Archived from the original on 2018-08-18. Retrieved 18 August 2018.
  9. "Pha Taem National Park". Tourist Authority of Thailand (TAT). Archived from the original on 2018-08-18. Retrieved 18 August 2018.
  10. Pawaputanon, Oopatham (May 2007). "An Introduction to the Mekong Fisheries of Thailand" (PDF). Mekong Development Series No. 5. Vientiane: Mekong River Commission. ISSN 1680-4023. Retrieved 18 May 2015.
  11. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  12. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  13. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  14. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  15. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  16. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)