ഉപർകോട്ട് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജുനാഗഡിലെ ഗിർനാർ മലനിരകളിലാണ് ഉപർകോട്ട് കോട്ട. കോട്ടയുടെ ആദ്യകാല ചരിത്രം തുടങ്ങുന്നത് BC 319-ൽ ചന്ദ്ര ഗുപ്ത മൗര്യൻ ഇത് സ്ഥാപിച്ചതോടെയാണു. കുറെ കാലം നാശോന്മുഖമായ ഇവിടെ പല പിൽക്കാല രാജാക്കന്മാരും കോട്ട പുനർമിക്കുകയുണ്ടായി..പിന്നീട് കോട്ടക്കകത്ത് മഹ്മൂദ് ബെഗഡ (1445-1511) ജുമാമസ്ജിദ് നിർമിച്ചു. ജുമാമസ്ജിന് 140 തൂണുകളുണ്ട്. കൂടാതെ ചുറ്റുമുള്ള നാല് ടൗണുകളിലേക്ക് രക്ഷപ്പെടാനുള്ള രഹസ്യ വഴിയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. തൊട്ടടുത്ത് ഒരു സൂഫി ദർഗയും ജുമാമസ്ജിദ് ചുറ്റിലും കുറെ ഖബരുകളും ഉണ്ട്.

കൊട്ടക്കകത്ത് പ്രവേശിച്ചാൽ വലിയ 2 പീരങ്കികൾ കാണാം. ഇതിൽ വലുത് 1531ൽ ഈജിപ്തിൽ നിര്മിച്ചതും 1538 ൽ ദക്ഷിണ ഗുജറാത്തിലെ ദിയു തീരത്ത് നടന്ന പോർചുഗീസുകാരുമായുള്ള യുദ്ധത്തിൽ തുർക്കി നാവികപ്പടയ്ക്ക് വേണ്ടി അഡ്മിറൽ സുലൈമാൻ പാഷ ഇന്ത്യയിലേക്ക് കൊണ്ടുവന്നതുമാണ്. ഇതിൽ അറബി വാചകങ്ങളുടെ മുദ്രണം കാണാം. പിന്നീട് ഇത് ജുനാഗഡ് ഫൗജ്ദാർ കോട്ടയിലേക്ക് മാറ്റി.

ആദികടി വാവ്[തിരുത്തുക]

കുറച്ച് കൂടി മുന്നോട്ട് പോയാൽ 81 മീറ്റർ നീളവും നാലര മീറ്റർ വീതിയും 41 മീറ്റർ ആഴവും 162 ചവിട്ടുപടികളുമുള്ള ഒരു പ്രാചീന പടിക്കിണർ (step well). സാധാരണ പടിക്കിണറുകളിൽ കാണാറുള്ള കൂടാരസദൃശ്യമായ മേൽവിതാനവും ഭിത്തിമാടവും ഇവിടെയില്ല. സങ്കീർണമായ ഭൂപ്രകൃതിയിലെ ഈ വേറിട്ട പടിക്കിണറിന്റെ നിർമ്മാണ വൈഭവം ആശ്ചര്യകരമാണ്..താഴെ നിന്ന് മുകളിലോട്ട് നോക്കിയാൽ ത്രികോണാകൃതിയിലാണ് ഇത് കാണപ്പെടുന്നത്. പ്രാദേശിക രീതിയിലുള്ള കൊത്തുപണികളോ വാസ്തുവിദ്യയോ ശിലാലിഖിതമോ ഇല്ലാത്തതിനാൽ കൃത്യമായ കാലഘണന നിർണയിക്കാൻ പ്രയാസമാണ്. എങ്കിലും ഇത് ആദ്യകാല പടിക്കിണറുകളിൽ എണ്ണപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഉപർകോട്ട്_കോട്ട&oldid=3821814" എന്ന താളിൽനിന്ന് ശേഖരിച്ചത്