ഉപ്പുമാവ്
ദൃശ്യരൂപം
ഉപ്പുമാവ് | |
---|---|
ഉപ്പുമാവ് | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | Uppumavu, Uppindi, Uppittu, Kharabath, Upeet, Rulanv |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | തെക്കേ ഇന്ത്യ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | ഗോതമ്പ് റവ (semolina |
പ്രധാനമായും റവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപാദാർഥമാണ് ഉപ്പുമാവ്. അരി, ഗോതമ്പ് എന്നിവ ഉപയോഗിച്ചും ഉപ്പുമാവ് തയ്യാറാക്കാം.
വിവിധ സംസ്ഥാനങ്ങളിലെ പേര്
[തിരുത്തുക]ഭാഷ | റോമൻ ലിപ്യാന്തരണം | ശരിയായ പേര് |
---|---|---|
തമിഴ് | Upma, Uppumavu | உப்புமா |
തെലുഗു | Upma, Uppindi | ఉప్మా, ఉప్పిండి |
കന്നട | Uppittu, Kharabath | ಉಪ್ಪಿಟ್ಟು, ಖಾರಭಾತ್ |
മലയാളം | Uppumavu | ഉപ്പുമാവ് |
മറാത്തി | Uppeet (derived from the Kannada name, the linguistic regions being neighbours) | उप्पीट |
കൊങ്കണി | Rulanv |
ആവശ്യമായ വസ്തുക്കൾ
[തിരുത്തുക]- വറുത്ത റവ - രണ്ടു കപ്പ്
- എണ്ണ - രണ്ടു ടേബിൾ സ്പൂൺ
- കടുക് - അര ടീസ്പൂൺ
- ഉഴുന്നു പരിപ്പ് - ഒരു ടീസ്പൂൺ
- പച്ചമുളക് - അഞ്ചെണ്ണം
- ഇഞ്ചി, വെളുത്തുള്ളി - ഒരു ടേബിൾസ്പൂൺ
- ഉള്ളി - രണ്ടെണ്ണം
- തേങ്ങ - ചിരവിയെടുത്തത് അരക്കപ്പ്
- കറിവേപ്പില - അൽപം
- വെള്ളം - നാലു കപ്പ്
- ഉപ്പ് - പാകത്തിന്
- മല്ലിയില - അൽപം
തയ്യാറാക്കുന്ന വിധം
[തിരുത്തുക]പച്ചമുളക്, ഇഞ്ചി, സവാള എന്നിവ അരിഞ്ഞെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ഉഴുന്നുപരിപ്പ് ഇടുക. പരിപ്പ് ചുവക്കുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇടുക. ഇവ ഒന്നു വഴറ്റിയ ശേഷം ചിരകിയ തേങ്ങയും വെള്ളവും ഉപ്പും ചേർത്തിളക്കിയ ശേഷം ചട്ടിയിലേക്ക് ഒഴിക്കുക. ഇവ തിളച്ചു തുടങ്ങുമ്പോൾ റവ ഇടുക. വെള്ളം വറ്റുന്നതു വരെയും ഇളക്കുക. പിന്നീട് തീ കുറച്ചുവെച്ച് അല്പ സമയം വേവിക്കുക.
- കുറിപ്പ്
- വറക്കാത്ത റവയാണ് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ സമയം വേവിക്കുക.
- വെള്ളത്തോടൊപ്പം തേങ്ങാ ചിരകിയത് ഉപയോഗിക്കുന്നില്ലെങ്കിൽ വെന്ത ശേഷം തേങ്ങയിട്ടിളക്കുക.
ചിത്രശാല
[തിരുത്തുക]ഉപ്പുമാവുണ്ടാക്കുന്ന വിധം - വിവിധ ഘട്ടങ്ങൾ
-
ചീനച്ചട്ടി അടുപ്പത്ത്
-
എണ്ണയിലേക്ക് കടുക് ഇടുക
-
എണ്ണയിലേക്ക് ഉഴുന്നുപരിപ്പ് ഇടുക
-
ഇഞ്ചി അരിഞ്ഞത്
-
സവാള അരിഞ്ഞത്
-
വെളുത്തുള്ളി അരിഞ്ഞത്
-
അരിഞ്ഞവ ചേർത്ത് ഇളക്കുക
-
വെള്ളം ഒഴിക്കുക
-
വറുത്ത റവ ചേർത്ത് ഇളക്കുക
-
ചിരകിയ തേങ്ങ ചേർക്കുക
-
ചെറുതീയിൽ അല്പസമയം വേവിക്കുക
Upma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.