ഉപാഖ്യാന രേഖ
ഓരോ സംഭവങ്ങളുടെ യഥാസമയം അവ ചെറുകുറിപ്പുകളാക്കി രേഖപ്പെടുത്തുന്ന രേഖയാണ് ഉപഖ്യാന രേഖ (Anecdotal evidence ) അനൗപചാരികമായി നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നുമാണ് ഇവ രേഖപ്പെടുത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ സവിശേഷമായ ഒന്ന് ശ്രദ്ധയിൽപ്പെടുമ്പോൾ അധ്യാപകർ അതെ കുറിച്ച് ഇത്തരം രേഖയിൽ കുറിച്ചിടുന്നു. വിദ്യാർഥിയുടെ അനുകൂലമോ പ്രതികൂലമോ ആയ സ്വഭാവ സവിശേഷതകളോ പ്രശ്നങ്ങളോ കഴിവുകളോ എല്ലാം തന്നെ ഇത്തരത്തിൽ രേഖപ്പെടുത്തും. [1]
ഇന്ത്യയിലെ സിബിഎസ്ഇ കരിക്കുലത്തിൽ പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ച് സ്കൂളുകൾ സൂക്ഷിക്കേണ്ട പ്രധാന രേഖകളിലൊന്നാണ് ഉപാഖ്യാന രേഖ.