ഉപവർഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൈമിനീയ സൂത്രങ്ങളുടെ ആദ്യത്തെ വൃത്തികാരനായി അറിയപ്പെടുന്ന ആളാണ് ഉപവർഷൻ.(ഏഡി. 350).പൂർവ്വമീമാംസാ സൂത്രങ്ങളെയും ഉത്തരമീമാംസ സൂത്രങ്ങളെയും ചേർത്ത് ഇദ്ദേഹം ഭാഷ്യങ്ങൾ ചമച്ചിട്ടുള്ളതായി കരുതുന്നു. എന്നാൽ ഉപവർഷന്റെ ഗ്രന്ഥങ്ങളൊന്നും തന്നെ കണ്ടുകിടിയിട്ടില്ല. കഥാസരിത്സാഗരത്തിൽ പാണിനിയുടെ ഗുരുവായി പരാമർശിയ്ക്കുന്ന ഉപവർഷം ഇദ്ദേഹമാണോ എന്നു തീർച്ചയില്ല. ശങ്കരാചാര്യരും,ശബരസ്വാമിയും ചില ഗ്രന്ഥങ്ങളിൽ ഉപവർഷനെ ഉദ്ധരിയ്ക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു. 71
"https://ml.wikipedia.org/w/index.php?title=ഉപവർഷൻ&oldid=2192033" എന്ന താളിൽനിന്ന് ശേഖരിച്ചത്