ഉപയോക്താവ്:Thazhakkara

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം


റെയ്‌ൽവേ സമരത്തിനു പങ്കെടുക്കേണ്ട രണ്ടു സഖാക്കളെ (എൻ.കെ മാധവൻ. വർദുകുട്ടി) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തതിന്റെ ഭാഗമായി 1950 ഫെബ്രുവരി 28നാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്നത്.സഖാവ്.കെ സി മാത്യുവായിരുന്നു സ്റ്റേഷൻ ആക്രമണത്തിനു ലീഡർ.സഖാവ് എം എം ലോറൻസ് ഉൾപ്പെടെ 17 പേരാ​ണ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തത്.17 പേരായിരുന്നു ആക്രമണത്തിനു പിന്നിലെങ്കിലും 33 പേർ പ്രതികളായി.വെളുപ്പാൻ കാലത്ത് രണ്ടുമണിക്കാണ് ആക്രമണം നടത്തിയത്.കെ സി മാത്യു അറ്റാക്ക് എന്നു പറഞ്ഞാൽ പാഞ്ഞ് സ്റ്റേഷനിൽ കയറണം. റിട്രീറ്റ് എന്നു പറഞ്ഞാൽ അതുപോലെതന്നെ പുറത്തേക്ക് മടങ്ങിപ്പോരണം.പതിനഞ്ച് മിനുറ്റുമാത്രമേ ആക്രമ​ണം നീണ്ടു നിന്നുള്ളു.കൊടിയ മർദ്ദനത്തിനു മുമ്പിലും ധീരമായി ചെറുത്തുനിന്ന സഖാവായിരുന്നു എൻ.കെ മാധവൻ. വർദുകുട്ടി പിന്നീട് കേസിൽ മാപ്പുസാക്ഷിയായി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Thazhakkara&oldid=1964007" എന്ന താളിൽനിന്ന് ശേഖരിച്ചത്