ഉപയോക്താവ്:Sathish Kallakkulam ( സതീഷ് കല്ലക്കുളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Sathish Kallakkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

''''സതീഷ് കല്ലക്കുളം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ മീനച്ചിൽ പഞ്ചായത്തിൽ കല്ലക്കുളത്തു എസ്.ഭാസ്‌ക്കരൻ നായരുടെയും - കെ.ജി.സുമതിക്കുട്ടിയമ്മയുടെയും പുത്രനാണ് . പൂവരണി ഗവെർന്മെന്റ് യു.പി. സ്കൂളിൽ 7 വരെയും, പിന്നീട് വിളക്കുമാടം സെന്റ്.ജോസഫ്‌സ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി.യും പാസ്സായി പാലാ സെന്റ്.ജോസഫ്‌സ് കോളേജിൽ നിന്നും ഡിഗ്രിയും പൂർത്തിയാക്കി.

സ്കൂൾ വിദ്യാഭ്യാസകാലം മുതൽ സംയുക്ത കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെ.എസ്.യൂ വിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായി. കെ.എസ്.യൂ യൂണിറ്റ് പ്രെസിഡന്റുമുതൽ താലൂക്ക് സെക്രെട്ടറി, താലൂക്ക് പ്രസിഡന്റ് ,ജില്ലാജനറൽ സെക്രെട്ടറി,, പിന്നീട് യൂത്തുകോൺഗ്രസ് മീനച്ചിൽ മണ്ഡലം സെക്രെട്ടറി ,പ്രസിഡന്റ് ,പാലാ,ബ്ലോക്ക് സെക്രെട്ടറി,പ്രസിഡന്റ്, ജില്ലാജനറൽ സെക്രെട്ടറി, കലാസംസ്ക്കാര സാഹിതിയുടെ  പാലാ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

"മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ പൂവരണി വാർഡിൽ മത്സരിച്ചു. കേരളാ കൊണ്ഗ്രെസ്സ് മാണി വിഭാഗം അവരുടെ പാർട്ടി ചിഹ്നത്തിൽ ജോസ് വെള്ളാപ്പള്ളി എന്നയാളെ റിബലായി രംഗത്തിറക്കി സൗഹൃദമത്സരം നടത്തി. യു.ഡി.എഫ്.മാത്രം വിജയിച്ചിട്ടുള്ള പൂവരണി വാർഡിൽ ആദ്യമായി ഇടതുപക്ഷ സ്ഥാനാർഥി യായി അരിവാൾ ചുറ്റികയിൽ മത്സരിച്ച അനിൽ മത്തായി കല്ലക്കുളത്തെക്കാൾ 23 വോട്ടിനു വിജയിച്ചു. റിബൽ സ്ഥാനാർഥി പിടിച്ച 183 വോട്ടുകൾ കല്ലക്കുളത്തിന്റെ വിജയത്തിന് വിലങ്ങുതടിയായി. താമര ചിഹ്നത്തിൽ ബി.ജെ.പി.യുടെ സഹദേവനും മത്സരിച്ചിരുന്നു. യു.ഡി.എഫിന്റെ കുത്തകയായിരുന്ന മീനച്ചിൽ പഞ്ചായത്തിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച അനിൽ മത്തായി പ്രസിഡന്റായി ."


ലീഡർ ശ്രീ.കെ.കരുണാകരൻ കോൺഗ്രസ് വിട്ട്‌ ഡി.ഐ.സി. ഉണ്ടാക്കിയപ്പോൾ ആ കൂട്ടത്തിൽ കോൺഗ്രസ് വിട്ട്‌  കരുണാകരന്റെ കൂട്ടത്തിൽ ഡി.ഐ.സി.യുടെ യുവജന വിഭാഗമായ നാഷണൽ യൂത്ത് കോൺഗ്രസിന്റെ നിയോജകമണ്ഡലം പ്രെസിഡന്റായി. ഡി.ഐ.സി. -  എൻ.സി.പി.ൽ ലയിച്ചപ്പോൾ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ ജില്ലാപ്രസിഡന്റ്‌, സംസ്ഥാന ജെനറൽ സെക്രെട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.  എൻ.സി.പി.യുടെ. സംസ്ഥാന സമിതി അംഗവും, കോട്ടയം ജില്ലാ ജനറൽ സെക്രെട്ടറിയും ആയി.

'ലീഡർ, കെ.മുരളീധരനും എൻ.സി.പി.വിട്ട്‌ മാതൃ സംഘടനായ കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും ഉഴവൂർ വിജയനുമായുള്ള ആത്മബന്ധം മൂലം എൻ.സി.പി.ൽ തന്നെ തുടര്ന്നു. ഉഴവൂർ വിജയൻറെ ഏറ്റവും അടുത്ത അനുയായി ആയി. അദ്ദേഹത്തിന്റെ മരണ കിടക്കയിൽവരെ പിന്തുടർന്നു. ഉഴവൂരിനോടൊപ്പമുള്ള യാത്രയിൽ പാർട്ടി സംസ്ഥാന ഭാരവാഹിയും അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തടുകയും ചെയ്തപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്നു.' ിന്നീട് ഉഴവൂരിന്റെ മരണത്തിലെ ദുരൂഹതകൾ പുറം ലോകത്തിൽ എത്തിച്ചതും അതെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം നഷ്ടപ്പെടാൻ വരെ കാരണമായി തീർന്നത്' '''കട്ടികൂട്ടിയ എഴുത്ത്