ഉപയോക്താവ്:Sajink74

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സജിൻ[തിരുത്തുക]

ഞാൻ ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കണ്ടല്ലൂർ ഗ്രാമത്തിന്റെ അതിർത്തിയിൽ കായംകുളം കായൽ കരക്കടുത്തുള്ള ആറാട്ടുപുഴ ഗ്രാമത്തിലാണ് ഞാൻ ജനിച്ച്തും താമസിക്കുന്നതും. എനിക്ക് എന്റെ നാട് വളരെ വളരെ ഇഷ്ടമാണ് അതിനു പ്രധാന കാരണം അവിടുത്തെ പ്രകൃതി സൗന്ദര്യമാണ്. കായലും, തോടുകളും, കുളങ്ങളും അതിലുപരി നല്ലവരായ നാട്ടുകാരും....[തിരുത്തുക]

ഇനി എന്റെ വീട്ടിലെ കാര്യങ്ങൾ പറയാം , അപ്പൂപ്പൻ അമ്മൂമ്മ അച്ഛൻ , അമ്മ, അനിയത്തി

എന്റെ അച്ഛൻ ഒരു വികലാംഗൻആണ്, ജനിച്ചു 3 മാസം കഴിഞ്ഞാണ് 2 കാലും തളർന്നു പോയത്, പിന്നിടാനറിഞ്ഞതു പോളിയോ രോഗം ബാധിച്ചതാനെന്നു. അച്ഛൻ സ്കൂളിൽ പോയിട്ടില്ല എന്നാലും അച്ഛൻ എഴുതുകയും വായിക്കുകയും ചെയ്യും, എന്റെ അച്ഛന്റെ അമ്മാവൻ (പീതാംബരൻ മാമൻ) ആണ് അച്ഛനെ പഠിപ്പിച്ചതു.[തിരുത്തുക]

അച്ഛന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയാം എന്റെ അപപ്പൂപ്പൻറെ പേര് കുട്ടപ്പൻ, അമ്മാമ്മ(അച്ഛമ്മയെ ഞാൻ വിളിക്കുന്നത്‌) പഞ്ചമി, മക്കൾ 5 പേർ, അവർ കുട്ടിക്കാലത്ത് താമസിച്ചിരുന്നത് ചൂളത്തെരുവിൽ തുള്ളക്കളത്തിൽ വീട്ടിൽ ആയിരുന്നു അപ്പാപ്പൻ വലിയ ജൊലിക്കൊന്നും പൊകുന്ന ആൾ ആയിരുന്നില്ല കുടുംബം പുലർത്തിയിരുന്നത് അമ്മാമ്മ് കയർ പിരിച്ചും ചകിരി[തിരുത്തുക]

അപ്പാപ്പൻ മദ്യപിച്ചുകൊണ്ട് എന്റെ അമ്മാമ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് എന്റെ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ അപ്പാപ്പന്റെ മുന്നിലിരുന്നു കുട്ടികൾ ആർക്കും ഭക്ഷണം കഴിക്കാൻ പാടില്ലായിരുന്നു എന്താണെന്ന് അറിയില്ല ഭയങ്കര ദേഷ്യം ആയിരുന്നു, അതുപോലെ വേറെ ഒരു കാര്യം കൂടെ പറയട്ടെ എന്റെ അപ്പാപ്പൻ ഒരു മീൻ കൊതിയൻ ആണ് പണ്ട് അപ്പാപ്പൻ കൊണ്ടുവരുന്ന മീൻ മുഴുവൻ അപ്പാപ്പന് തന്നെ കറിവെച്ചു കൊടുക്കണം അല്ലെങ്കിൽ ചോറും കറിയും എടുത്തു തോട്ടിൽ കളയും, എന്നിട്ട് അമ്മാമ്മയെ ഇടിക്കും, ഒരിക്കൽ ഈ ദേഹോപദ്രവം സഹിക്കവയ്യാതെ അമ്മാമ ചൂളതെരുവിൽ (അപ്പാപ്പന്റെ വീട് - തുള്ളക്കളത്തിൽ) നിന്നും ഒരു ഇടിയും മഴയും ഉള്ള അർദ്ധരാത്രി പാട വരമ്പിലൂടെ ഏകദേശം 8 കൊലോമീറ്റർ വരെ എന്റെ 7 മാസം പ്രായമുള്ള കൊച്ചച്ചനെയും കൊണ്ട് ഒറ്റയ്ക്ക് നടന്നു വൈദ്യൻപുതുവൽ(അമ്മാമ്മയുടെ വീട്) എത്തി. ഇപ്പോൾ ആ കാര്യങ്ങൾ ഓർക്കുമ്പോൾ അമ്മാമ്മക്ക് കണ്ണ്നിറയും, അമ്മാമ്മ കയറു പിരിച്ചും തൊണ്ട് തല്ലിയുമാണ്‌ മക്കളെ വളർത്തിയത്‌ അപ്പാപ്പൻ കയർ കച്ചവടം, ചകിരി കച്ചവടം എന്ന് പറഞ്ഞു പൈസ മുഴുവൻ മദ്യപിച്ചു കളഞ്ഞു എന്റെ അപ്പൂപ്പൻ മദ്യപിക്കാനായി വിറ്റ സ്ഥലം ഉണ്ടായിരുന്നെങ്കിൽ എനിക്കും എന്റെ അച്ഛനും, അച്ഛന്റെ സഹോദരങ്ങൾക്കും സുഖമായി ജീവിക്കാമായിരുന്നു. എന്നാലും എന്റെ അപ്പാപ്പനെ എനിക്ക് ഇഷ്ടമാണ് എനിക്ക് വീട്ടിൽ തല്ലു കൂടാൻ ആകെ ഒരാൾ എന്റെ അപ്പാപ്പനാണ്. എന്റെ അച്ഛനെ സ്കൂളിൽ വിട്ടിരുന്നു എങ്കിൽ നല്ലൊരു ഗവണ്മെന്റ് ജോലികിട്ടുമായിരുന്നു കാരണം എന്റെ അച്ഛൻ 60% മുകളിൽ വികലാംഗനാണ്, എന്റെ അച്ഛന്റെ ആദ്യത്തെ ബിസിനസ് ഏതാണെന്ന് ചോദിച്ചാൽ "കപ്പലണ്ടി " കച്ചവടം ആയിരുന്നു, ചൂളത്തെരുവ് ചന്തയിൽ കപ്പലണ്ടി വറുത്തു വിക്കുമായിരുന്നു പിന്നീട് വറക്കുന്ന കപ്പലണ്ടി മുഴുവൻ അച്ഛൻ തിന്നിട്ടു വരും, (അച്ഛനെ അമ്മാമ്മയാണ് 6 വയസു വരെ തോളിൽ എടുത്തുകൊണ്ടു നടന്നത്), എന്റെ അച്ഛന് 2 സഹോദരിമാരും 2 സഹോദരന്മാരും ഉണ്ട്. ഇനി എന്റെ അമ്മയെ കുറിച്ചാണ് പറയാനുള്ളത് എന്റെ അച്ഛൻ അമ്മയെ സ്നേഹിച്ചു ആണ് കല്യാണം കഴിച്ചത്. എന്നോടു അച്ഛനെ ആണോ അമ്മയെ ആണോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും അമ്മയെ ആണെന്ന് കാരണം എന്റെ അച്ഛന്റെ പോരായ്മകൾ കണ്ടു അച്ഛനെ സ്നേഹിച്ചു എനിക്കും എന്റെ സഹോദരിക്കും ജന്മം തന്ന എന്റെ അമ്മയും, എന്റെ അച്ഛനെ വളർത്തി വലുതാക്കിയ എന്റെ അമ്മാമ്മയും ആണ് എനിക്ക് ലോകത്തിൽ ഏറ്റവും ഇഷ്ടം അന്ന് എന്റെ അമ്മയുടെ വീട്ടുകാർക്ക് അച്ഛന് മമ്മയെ വിവാഹം കഴിക്കുന്നതിൽ തീരെ താല്പര്യം ഇല്ലായിരുന്നു എന്നിട്ടും എന്റെ അമ്മയുടെ മൂത്ത സഹോദരനായ തുളസീധരൻ (തുളസി മാമൻ) ആണ് ഈ കല്യാണത്തിൽ താൽപ്പര്യം കാണിച്ചത്. എന്നാൽ അമ്മ എല്ലാവരെക്കാളും നന്നായി ജീവിക്കുന്നു ഞങ്ങളുടെ കൂടെ അമ്മ സ്കൂളിൽ പോയിട്ടുണ്ട് പക്ഷെ അതുകൊണ്ട് ഒരു കാര്യവും ഇല്ല അമ്മ പഠിക്കണ്ടെ സമയത്ത് വല്യമ്മയുടെ മക്കളെ വളർത്താൻ പോയി,, സാരമില്ല അതൊരു കാലം, എന്റെ അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്ന സമയത്ത് അച്ചനു കൊച്ചിയുടെ ജെട്ടിയിൽ വളക്കട ഉണ്ടായിരുന്നു അന്ന് അച്ഛനെ സുഹൃത്തുക്കൾ ആയിരുന്നു കടയിൽ കൊണ്ടുവരുന്നതും തിരിച്ചു കൊണ്ടുപോകുന്നതും, ഞാൻ ജനിച്ചു കഴിഞ്ഞു അച്ഛനും അമ്മയും വേറെ വീട് വെച്ച് താമസം തുടങ്ങി 1 കിടപ്പുമുറിയും 1 അടുക്കളയും ഉള്ള ഒരു ഓലമേഞ്ഞ വീട് എനിക്ക് തോന്നുന്നു 1989 ഇൽ ആണെന്ന്[തിരുത്തുക]

എന്റെ വീടിനടുത്തുള്ള ഒരു ബോട്ട് ജെട്ടി ആണ് കൊച്ചിയുടെ ജെട്ടി, അവിടെ നിന്നും എന്റെ അച്ഛന്റെ അപ്പച്ചിയുടെ വീട്ടിൽ ഞാൻ പണ്ട് (6 വർഷങ്ങൾക്ക് മുൻപ്) പോയിരുന്നത് കടത്ത് വള്ളത്തിൽ ആയിരുന്നു അത് ഇന്നൊരു ഓർമ്മ മാത്രം. ഇപ്പോൾ അവിടെ സുനാമി പാലം വന്നതാണ് കാരണം. ആദ്യം എനിക്ക് വള്ളത്തിൽ കയറാൻ പേടി ആയിരുന്നു. ഒരിക്കൽ എന്റെ ഒരു സ്വർണ്ണ മോതിരം ഈ കായലിൽ പോയതാണ് എന്ന് എന്റെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് (അച്ഛന്റെ അപ്പച്ചിയുടെ വീട് കായലിനക്കരെ ആണല്ലോ അവിടെ എനിക്ക് 4 വയസുള്ളപ്പോൾ അമ്മയുമായി കടത്ത് വള്ളത്തിൽ അക്കരെക്കു പോയിക്കൊണ്ടിരിക്കുമ്പോൾ ഞാൻ അമ്മയുടെ മടിയിൽ ഇരുന്നു വെള്ളത്തിൽ കയ്യിട്ടു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പിന്നീട് ഞാൻ കയ്യിൽ കിടന്ന മോതിരം ഊരി വെള്ളത്തിൽ ഇട്ടു)[തിരുത്തുക]

ഞാൻ ആദ്യം താമസിച്ചിരുന്നത് ഒരു ഓലമേഞ്ഞ വീട്ടിൽ ആരുന്നു ഒരു മുറിയും ഒരു അടുക്കളയും ഒരു വരാന്തയും അന്ന് വീട്ടിൽ കരണ്ട് ഇല്ലായിരുന്നു , രാത്രിയിൽ മണ്ണെണ്ണ വിളക്കിൻറെ തീയിൽ വിരൽ ഓടിച്ചു കളിച്ചതും കൈ പൊള്ളിയതും ഇന്നും ഓർക്കുന്നു, എനിക്ക് ഓർമ്മ ആകുന്നതിനു മുന്പ് അച്ഛന് വീടിനടുത് ഒരു മാടക്കട ഉണ്ടായിരുന്നു.. പിന്നീട് എനിക്ക് ഓർമ്മ ആയി വരുമ്പോൾ പുല്ലുകുളങ്ങയിൽ അച്ഛന് മുറുക്കാൻ കട ആരുന്നു, ഏകദേശം 1993 1994 ആണെന്ന് തോന്നുന്നു അതിനു ശേഷം അച്ഛൻ വേലഞ്ചിറയിൽ ഒരു ഫാൻസി ഷോപ്പ് തുടങ്ങി അതിനുശേഷം ആണ് അച്ഛന് ആദ്യമായി ട്രൈ സൈക്കിൾ പഞ്ചായത്തിൽ നിന്നും കിട്ടുന്നത്... അച്ഛന്റെ സൈക്കിളിൽ അച്ഛന് അരികിൽ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sajink74&oldid=3612247" എന്ന താളിൽനിന്ന് ശേഖരിച്ചത്