ഉപയോക്താവ്:Sadik Khalid/പ്രധാനതാൾ 2/തെരഞ്ഞെടുത്ത ലേഖനം 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരനും ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളുമാണ്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പതിനാലാമത്തെ വയസ്സില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989-ല്‍ തന്റെ പതിനാറാം വയസ്സില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം നേടിയ ഒരേയൊരു ക്രിക്കറ്റ് കളിക്കാരനാണ്‌ സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി. ഉപയോക്താവ്:Sadik Khalid/പ്രധാനതാള്‍ 2/തെരഞ്ഞെടുത്ത ലേഖനം 3/കൂടുതല്‍ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ക്ക്