ഉപയോക്താവ്:RustyStove/Sandbox

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നരകം എന്നതിനെപറ്റിയിള്ള അഭിപ്രായ വ്യതാസം ആദ്യം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ചില കാര്യങ്ങൾ ആദ്യം തന്നെ പറയട്ടെ. വ്യക്തിപരമായി അധിഷേപിക്കാതിരിക്കാനും, ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ മറ്റ് വിഷയങ്ങൾ ഇടയിൽ ചർച്ചയ്ക്ക് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കുക. അങ്ങനെയാകുമ്പോൾ ചർച്ച നല്ല വിധത്തിൽ ആയിരിക്കും.

1) നിർവ്വചനം

നരകം എന്ന് പല ബൈബിൾ ഭാഷാന്തരങ്ങളിലും വിവർത്തനം ചെയ്യപെടുന്ന ഗ്രീക്ക് പദം ഹേഡിസ് എബ്രായ പദം ഷീയോൾ എന്നിവയുടെ ശരിയായ പരിഭാഷ "മരിച്ചു പോയവരുടെ പൊതു ശവകുഴി" എന്നതാണെന്നത് ആദ്യം തന്നെ മനസ്സിൽ പിടിക്കുക. കുടാതെ നിത്യനാശത്തിന്റെ പ്രതീകമായി ഉപയോഗിക്കപെട്ടിരിക്കുന്ന ഗീയെന്ന എന്ന ഗ്രീക്കു പദവും. ചില ബൈബിൾ ഭാഷാന്തരങ്ങളിൽ ഹേഡിസ്, ഷീയോൾ എന്നീ മുല പദങ്ങൾ തന്നെ നിലനിറുത്തിയിരിക്കുന്നതായി കാണാം.എന്നാൽ ക്രൈസ്തവ ലോകത്തും പല അക്രൈസ്തവ മതങ്ങളിലും നരകം ഭൂതങ്ങളുടെ വാസസ്ഥലമാണെന്നും മരണശേഷം ഭുഷ്ടന്മാർ അവിടെ ശിക്ഷിക്കപ്പെടുന്നു എന്നും പഠിപ്പിക്കുന്നു. (ഇത് ദണ്ഢനം സഹിതമാണെന്ന് ചിലർ വിശ്വസിക്കുന്നു)

മൂല ഭാഷയിലെ വാക്കുകൾ എല്ലായ്പോഴും ഒരുപോലെ വിവർത്തനം ചെയ്യുന്നതിനു പകരം തർജ്ജമക്കാർ തങ്ങളുടെ വ്യക്തിപരമായ വിശ്വാസം അവരുടെ വിവർത്തനത്തിനു നിറം പകരാൻ അനുവദിച്ചിരിക്കുന്നു. ഉദാഹരണം 1)ജയിംസ് രാജാവിന്റെ ഭാഷാന്തരം ഷീയോൾ എന്നത് "നരകം" എന്നും "ശവകുഴി" എന്നും "കുഴി" എന്നും വിവർത്തനം ചെയ്തിരിക്കുന്നു. 2) റ്റുടെയ്സ് ഇംഗ്ലിഷ് വെർഷൻ ഹേഡിസ് എന്ന പദം അങ്ങനെ തന്നെ നിലനിറുത്തുകയും ചില സ്ഥലങ്ങളിൽ "മരിച്ചവരുടെ ലോകം" എന്നൊക്കെ വിവർത്തനം ചെയ്തിരിക്കുന്നു. ദി എൻസൈക്ലൊപ്പിഡിയ അമേരിക്കാന'(1942) വാല്യം XIV പേജ് 81 ഇപ്രകാരം പറയുന്നു,

"ആദ്യകാല വിവർത്തകർ എബ്രായ ഷീയോളും ഗ്രീക്ക് ഹേഡിസും ഗീഹെന്നായും എല്ലായ്പ്പോഴും നരകം എന്ന് തർജ്ജമ ചെയ്തത് വളരെയധികം ആശയകുഴപ്പത്തിനും തെറ്റിദ്ധാരണക്കും ഇടയാക്കിയിരിക്കുന്നു. ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പുകളുടെ വിവർത്തകർ പ്രസ്തുത വാക്കുകൾ അതേപടി എടുത്തെഴുതുക മാത്രം ചെയ്തതിനാൽ ഈ ആശയകുഴപ്പവും തെറ്റിദ്ധാരണയും കാര്യമായി നീക്കാൻ കഴിഞ്ഞിട്ടില്ല.

2) മരിച്ചവർക്ക് വേദന അനുഭവിക്കാൻ കഴിയിമെന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?

സഭാപ്രസംഗി 9:5, 10 -- "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കും ഒരു പ്രതിഫലവും ഇല്ല; അവരുടെ ഓർമ്മ വിട്ടുപോകുന്നുവല്ലോ...ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ (ഷീയോളിൽ ) പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. (അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ലെങ്കിൽ വ്യക്തമായും അവർക്ക് വേദന അനുഭവിക്കാൻ കഴിയുകയില്ല)

സങ്കീർത്തനം 146:4 -- "അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ (അല്ലെങ്കിൽ മറ്റ് ബൈബിൾ പരിഭാഷകളിൽ ചിന്തകൾ, പദ്ധതികൾ, പ്ലാനുകൾ) നശിക്കുന്നു"

3) ദേഹി (ആത്മാവ്) ശരീരത്തിന്റെ മരണത്തെ അതിജീവിക്കുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?

യെഹസ്ക്കേൽ 18:4 -- പാപം ചെയ്യുന്ന ദേഹി-- അതുതന്നെ മരിക്കും

"'ശരീരത്തിൽ നിന്ന് വേറിട്ട്, തികച്ചും ആത്മീയമായ, വസ്തുമയമല്ലാത്ത, ഒരു 'ദേഹി' എന്ന ആശയം....ബൈബിളിലില്ല.--ലാ പരോൾ ഡൈ ഡ്യൂ പാരിസ്, 1960), ജോർജ്സ് ഔസു, റൂവൻ സമിനാരിയിലെ വിശുദ്ധ തിരുവെഴുത്തു പ്രൊഫസർ, ഫ്രാൻസ്, പേ. 128.

"[എബ്രായ തിരുവെഴുത്തുകളിലെ] നിഫെഷ് എന്ന എബ്രായ പദം മിക്കപ്പോഴും 'ദേഹി' എന്ന് വിവർത്തനം ചെയ്യപ്പെടാറുണ്ടെങ്കിലും അതിനു ഒരു ഗ്രീക്ക് അർത്ഥം കാണുന്നത് ശരിയല്ല. നീഫെഷ്..ശരീരത്തിൽ നിന്ന് വേറിട്ട് നിന്ന് പ്രവർത്തിക്കുന്നതായി സങ്കല്പിക്കുക സാദ്ധ്യമല്ല. പുതിയ നിയമത്തിൽ 'സൈക്കീ' എന്ന ഗ്രീക്ക് വാക്ക് മിക്കപ്പോഴും 'ദേഹി' എന്ന് തർജ്ജമ ചെയ്യപെടുന്നു. എന്നാൽ ഇവിടെയും ഈ വാക്കിന് ഗ്രീക്ക് തത്വചിന്തകന്മാർ നൽകിയ അർത്ഥം നൽകേണ്ടതില്ല. അതിന്റെ സാധാരണ അർത്ഥം 'ജീവൻ' ,അല്ലെങ്കിൽ 'ജീവശക്തി', അല്ലെങ്കിൽ ചിലപ്പോൾ 'വ്യക്തി' തന്നെ എന്നാണ്.--ദി എൻസൈക്ലൊപ്പിഡിയ അമേരിക്കാന (1977), വാല്യം 25, പേ.236

4) പാപത്തിന്റെ ശിക്ഷ എന്താണെന്നാണ് ബൈബിൾ പറയുന്നത്?

റോമർ 6:23:"പാപം നൽകുന്ന ശമ്പളം മരണം അത്രേ"

5) ഒരുവന്റെ മരണ ശേഷം തന്റെ പാപത്തിനു കൂടുതലായ ശിക്ഷ സഹിക്കേണ്ടീ വരും എന്ന് ബൈബിൾ പറയുന്നുണ്ടോ?

റോമർ 6:7 - "മരിച്ചവൻ പാപത്തിൽ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു"

6) ഇയ്യോബും യേശുവും ഷീയോളിൽ പോകുന്നതിനെ കുറിച്ച് ബൈബിൾ പറയുന്നത് നരകത്തെകുറിച്ചാണെങ്കിൽ നീതിമാന്മാരും നരകത്തിൽ പോയെന്ന് പറയേണ്ടി വരില്ലെ?

ഇയ്യോബ് 14:13 -- നീ എന്നെ പാതാളത്തിൽ (എബ്രായയിൽ ഷീയോളിൽ) മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുംകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. (ഇയ്യോബ് നീതിമാനും കുറ്റമില്ലാത്തവനും ആണെന്ന് ദൈവം തന്നെ ഇയോബ്1:8-ൽ പറഞ്ഞ സ്ഥിതിക്ക് ഷീയോൾ ശവകുഴി എന്നല്ലാതെ നരകത്തെയാണർത്ഥമാക്കുന്നതെങ്കിൽ നീതിമാനെ നരകത്തിലാക്കിയെന്ന് വരും)

പ്രവർത്തികൾ 2:25-27-- അങ്ങ് എന്റെ പ്രാണനെ പാതാളത്തിൽ (ഗ്രീക്കിൽ ഹേഡീസ്) വിടുകയില്ല. (വിട്ടേക്കുകയില്ല എന്ന് മറ്റ് ഭാഷാന്തരങ്ങലിൽ കാണാം. ദൈവം യേശുവിനെ "വിട്ടേച്ചില്ല" എന്ന വസ്തുത കുറച്ച് സമയത്തേക്കെങ്കിലും യേശൂ നരകത്തിൽ അല്ലെങ്കിൽ ഹേഡിസിലായിരുന്നെന്ന് സുചിപ്പിക്കുന്നില്ലെ? അപ്പോൾ ഇവിടെ പരാമർശിച്ചിരിക്കുന്ന ഹേഡിസ് ഒരു നരകമല്ല മറിച്ച് ശവകുഴിയാണ്)

7) ദുഷ്ടന്മാരെ നിത്യകാലം ദണ്ഡിപ്പിക്കുന്നത് ദൈവത്തിന്റെ വ്യക്തിത്വത്തോട് പൊരുത്തപെടുമോ?

യിരെമ്യാവ് 7:31- യെഹൂദാപുത്രന്മാർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല. (ദൈവത്തിന്റെ ഹ്രിദയത്തിൽ ഒരിക്കലും തോന്നിയില്ലെങ്കിൽ അവന് വലിയ തോതിൽ അങ്ങനെയൊന്നുണ്ടായിരുന്നില്ല)

ഉദാഹരണം: എന്തെങ്കിലും തെറ്റു ചെയ്തതിന്റെ ശിക്ഷയായി തന്റെ കുട്ടിയുടെ കൈ തീയിൽ വച്ച് പൊള്ളിക്കുന്ന ഒരു പിതാവിനെ പറ്റി താങ്കൾ എന്തു വിചാരിക്കും? "ദൈവം സ്നേഹമാകുന്നു" (1 യോഹന്നാൻ 4:8). സുബോധമുള്ള ഒരു മാനുഷ പിതാവും അങ്ങനെ ചെയ്യില്ല, അങ്ങനെയാണെങ്കിൽ ദൈവം അങ്ങനെ ചെയ്യുമോ? അതും നിത്വമായി നരകത്തിൽ? തീർച്ചയായും ഇല്ല! നരകം സ്രിഷ്ടിച്ചതായി ബൈബിളിൽ ഒരിടത്തും കാണുന്നില്ല. ദുഷടന്മാർക്ക് മരണമാണ് ശിക്ഷ, അതിൽ കവിഞൊന്നും ബൈബിൾ പറയുന്നില്ല. (നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും എന്നാണ് ദൈവം പറഞ്ഞത്, അല്ലാതെ നരകത്തിൽ ചേരും എന്നല്ല). എന്നാൽ നീതിമാന്മാർക്ക് പ്രതിഫലം പുനരുത്ഥാനത്തിലുടെ ലഭിക്കും എന്നും ബൈബിൾ പറയൂന്നു.

കൂടുതലായ തിരുവെഴുത്തുകളെ കുറിച്ച് പറയാൻ ആഗ്രഹമുണ്ട്. അതിനു മുൻപ് താങ്കളുടെ വീക്ഷണം അറിയിക്കുക.--സ്നേഹശലഭം:സം‌വാദം 06:42, 1 ജനുവരി 2011 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:RustyStove/Sandbox&oldid=2235260" എന്ന താളിൽനിന്നു ശേഖരിച്ചത്