ഉപയോക്താവ്:Rejigreenland

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെജി ഗ്രീൻലാൻഡ്

കുട്ടികാലം മുതൽ അഭിനയവും എഴുത്തും മനസിൽ സൂക്ഷിച്ച വ്യക്തി . തനറെ അഞ്ചാം ക്ലാസ്സ് പഠന സമയം പത്തനംതിട്ട മാർത്തോമാ ഹൈ സ്‌കൂളിലെ ബോര്ഡിങ്ങിലേക്ക് ഒരു പറിച്ചുനടീൽ ആയിരുന്നു .അവിടെ ബോര്ഡിങ് ഡേ യ്ക്ക് ആദ്യമായി കുട്ടികൾ അവതരിപ്പിച്ച എഴുത്തുപെട്ടി എന്ന നാടകം എഴുതി സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തു . പിന്നീട് വേദിയിൽ കയറുന്നത് പത്താം ക്ലാസിൽ പഠിക്കുന്ന സമയം ആയിരുന്നു .അന്നും കൂട്ടുകാർ കൂടി ബാറ്റൺ ബോസിന്റെ ചുവന്ന ദ്വീപ് എന്ന ഡിക്ടറ്റീവ് നോവൽ നാടകം ആക്കി രംഗത്ത് അവതരിപ്പിച്ചു . പിന്നീട് ആദ്യ കേരളോത്സവത്തിൽ ഏകാങ്ക നാടക മത്സരത്തിന് പേര് കൊടുത്തു എങ്കിലും കൂടെ കൂടിയവർ അവസാന നിമിഷം പിന്മാറിയത് നാടകം കാളി ത്രിശങ്കുവിൽ ആക്കി .എങ്കിലും ആ വെല്ലുവിളി ഏറ്റെടുത്ത് .ഒറ്റയ്ക്ക് ഹിറ്റ്ലറിനെ പ്രതീകാല്മകം ആക്കി ഒറ്റയ്ക്ക് വേദയിൽ നാടകം കളിച്ചു .കാണികൾ അവസാനം വരെ അടുത്ത കഥാപാത്രം എത്തും എന്ന് കരുതി കാത്തിരുന്നു എങ്കിലും സമകാലീന സംഭവങ്ങളെ കോർത്തിണക്കി ഏകാങ്ക നാടക മത്സരത്തിൽ ഏക അംഗ നാടകം കളിച്ചു പഞ്ചായത്തിൽ റെക്കോർഡ് ഇട്ടു . നാടക രചനയും , സംവിധാനവും , അഭിനയവും , സംഗീതവും എല്ലാം ഒറ്റയാൻ തന്നെ ആയിരുന്നു . എന്തിനു ഏറെ പറയണം കർട്ടൻ ഇടാൻ വരെ ഉള്ള അടയാളം തനറെ നാടക അവതരണത്തിലൂടെ കർട്ടൻ പിടിച്ച ആൾക്ക് നൽകി ആണ് തിരശീല പോലും നിയന്ത്രിച്ചത് .ഇന്നും അത് സർവകലാ റെക്കോർഡായി അവശേഷിക്കുകയാണ് .

വിദ്യഭ്യാസ കാല ഘട്ടത്തിൽ മലയാള മനോരമ യുടെ അഖില കേരള ബാലജന സഖ്യത്തിന്റെ യൂണിയൻ പ്രസിഡണ്ട് , സഹകാരിഫോറം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു .ഈ കാലയളവിൽ ഏറ്റവും മികച്ച യൂണിയൻ പ്രസിഡണ്ട് എന്ന പ്രേത്യേക അനുമോദനവും ലഭിച്ചു .

പിന്നീട് വിദ്യാർത്ഥി രാക്ഷ്ട്രീയത്തിലും സജീവ രാക്ഷ്ട്രീയത്തിലും പ്രവർത്തിച്ചു .

മലങ്കര ഓർത്തഡോൿസ് സഭയിലെ മലങ്കര അസോസിയേഷൻ പ്രതിനിധി ആയി ഇരുപത്തി ഒന്നാം വയസിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരഞ്ഞെടുക്ക പെട്ടപ്പോൾ അത് മലങ്കര സഭ മാനേജിങ് കമ്മറ്റി യിലേക്കും , മെത്രാൻ തിരഞ്ഞെടുപ്പിലേക്കും ഉള്ള പ്രായം കുറഞ്ഞ വോട്ടർ എന്ന ശ്രദ്ധ നേടി

സഭയുടെ ഭദ്രാന പ്രതിനിധി സണ്ടേസ്കൂൾ ഡിസ്ട്രിക്ട് അധ്യാപക പ്രതിനിധി എന്നീ നിലകളിലും പ്രവർത്തിച്ചു .

പിന്നീട് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ഖത്തർ എയർവെയിസിൽ തിരുവന്തപുരം ഓഫീസിൽ ഉദ്യോഗസ്ഥനായി ആണ് .പിന്നീട് ജീവൻ ടി വി തുടങ്ങിയപ്പോൾ തന്റെ എഴുത്തിന്റെയും അഭിനയത്തിന്റെയും മോഹം ഉള്ളിൽ നിറച്ചു പൊന്തി അവിടെ പ്രാദേശിക വാർത്ത റിപ്പോർട്ടർ ആയി ചേർന്നു .പിന്നീട് ജീവൻ ടി വി യുടെ എറണാകുളം ഓഫീസിൽ ജീവൻ ക്ലബ് കോ ഓർഡിനേറ്റർ , എം ഡി യുടെ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു .ജീവൻ ടി വി യിൽ നിന്നും പിന്നീട് പ്രവാസത്തിലേക്കു പറിച്ചു നടുകയായിരുന്നു . പ്രവാസ ജീവിതം ആയിരുന്നു എഴുത്തിന്റെ മേഖലയെ ഏറെ സഹായിച്ചത് . പാലക്കാടുകാരൻ ആയ എ ബി വി കാവിൽപാട് ആണ് ഏറെ പ്രോത്സാഹിപ്പിച്ചത് .അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ അങ്ങനെ എച്ച് &സി ബുക്ക്സ് തൃശൂർ പുറത്തിറക്കിയ കവിതാ സമാഹാരങ്ങൾ ആയ കവികളും കവിതകളും , മഴമേഘങ്ങൾ എന്നിവയിൽ കവിതകളും ഞാൻ പുണ്യവാളൻ എന്ന കഥാസമാഹാരത്തിൽ കഥയും കെ .കെ ബുക്ക്സ് പുറത്തിറക്കിയ കവിതാ സമാഹാരത്തിൽ കവിതയും പ്രസിദ്ധീകരിച്ചു .

നിരവധി കഥകൾ ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ആരവങ്ങളിൽ പെടാതെ നിൽക്കുന്ന വ്യക്തിത്വം .തനറെ കഴിവുകൾ ഉയർത്തിക്കാട്ടി പദവികൾക്കു വേണ്ടി മത്സരിക്കാതെ ദൂരെ കാഴ്ചക്കാരുടെ ഇടയിൽ നിൽക്കുകയാണ് ഇപ്പോഴും

ഷാർജ സെ:ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്  ആദരിച്ചിട്ടുണ്ട് .

ഓർത്തഡോക്സ് പന്തളം ഡിസ്ട്രിക്ട് അദ്ധ്യാപക പ്രതിനിധി സിൽവർ ജൂബിലി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rejigreenland&oldid=3691330" എന്ന താളിൽനിന്ന് ശേഖരിച്ചത്