Jump to content

ഉപയോക്താവ്:Rajeshodayanchal/Profile

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജേഷ് ഒടയഞ്ചാൽ
പണിപ്പുര   പ്രൊഫൈൽ   താരകങ്ങൾ   ലോഗോസ്   നിലവറ-01   സംവാദം   സംഭാവനകൾ  


എന്നെക്കുറിച്ച്

[തിരുത്തുക]
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം,  1 മാസം  16 ദിവസം ആയി പ്രവർത്തിക്കുന്നു.



ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ പിക്കാസാ ചിത്രങ്ങൾ ഇവിടെ കാണാം
ഈ ഉപയോക്താവിന്റെ സ്വദേശം കാസർഗോഡ് ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്നു.


ഈ ഉപയോക്താവ്
Adobe Photoshop CS ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് സന്തോഷവാനാണ്

ഒരു നാട്ടുമ്പുറത്തുകാരൻ. അതികഠിനങ്ങളായ ആദർശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലർത്താത്ത ഒരു സാധാരണ മനുഷ്യൻ. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളായി കാണുന്നു. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവർത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു.

അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും തീയ്യതായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങൾ‌ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാൽ, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേൽപ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നിൽ എന്നുമൊരു കളിപ്പാട്ടമാണ്‌‍. അതിലുണ്ടാവുന്ന നഷ്ടങ്ങൾ പോലും ചെറുപുഞ്ചിരിയാൽ മറക്കാനിഷ്‍ടപ്പെടുന്നു.

നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തിൽ പോകാറില്ല; പ്രാർത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെ ഇരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നിൽനിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാൽ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെൻഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.

22 വയസ്സുവരെ മാർക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. ചില നേതാക്കളുടെ വഴിവിട്ട കമ്യൂണിസത്തിൽ വിശ്വാസം പോരാ. പാർട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയർത്തുന്ന ഏതൊരു പാർട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളർന്നുപിളർന്നു വലുതാവുന്ന ഈർ‌ക്കിലിപ്പാർട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവൻ നാടിനെ കട്ടുമുടിക്കുമ്പോൾ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളിൽ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോൾ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍. നിലവിൽ സുരേഷ്‍ഗോപിയിലെ മനുഷ്യനും ആ കഥതന്നെ ആവർത്തിക്കുന്നു എന്നതാണു കാലം കാണിക്കുന്ന മാജിക് എന്നും കരുതുന്നു!

തമാശകളെ ഇഷ്‍ടപ്പെടുന്നു. കവിതകൾ ഇഷ്‍ടപ്പെടുന്നു. യാത്ര ഇഷ്‍ടമാണ്, നറുനിലാവും പെരുമഴയും ഇഷ്‍ടമാണ്. തുളസിച്ചെടിയെ ഇഷ്ടമാണ്, തുമ്പപ്പൂവിനേയും കൊങ്ങിണിപ്പൂവിനേയും ഇഷ്ടമാണ്. വെറുതേ നടക്കാൻ ഇഷ്ടമാണ്. കൊച്ചുകുഞ്ഞിന്റെ കളിക്കൊഞ്ചലിഷ്‍ടമാണ്. പുലർകാലരശ്‍മികളെ ഇഷ്‍ടമാണ്. തണലത്തു ഇരിക്കനിഷ്ടമാണ് . താരാട്ടുപാട്ടുകളിഷ്ടമാണ്.

സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങൾക്കു പ്രത്യേകസ്ഥാനം ലഭിക്കാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവിൽ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാൽ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികൾ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും.

തെരുവിൽ ഭിക്ഷ യാചിക്കുന്നവർക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേർപ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല, ഷുഗറില്ല. കൊളസ്‍റ്റ്റോളില്ല. അസൂയയില്ല, പരിഭവമില്ല, പരാതികളുമില്ല.

ഏതൊരു സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടും. ക്ഷമ കുറവാണെങ്കിലും ക്ഷമിക്കാനറിയാം, മലയാളമൊഴിച്ച് മറ്റൊരുഭാഷയും നന്നായറിയില്ല. ഓർമ്മശക്തികുറവാണ്. സ്വന്തം മൊബൈൽ നമ്പർ പോലും കാണാതെ പറയാനാവില്ല (രണ്ടു നമ്പറുകൾ ഉള്ളതിൽ ഒന്ന് ഒമ്പതോളം വർഷങ്ങളായതിനാൽ പഠിച്ചെടുത്തു). എവിടേയും ഇടിച്ചുകേറാനറിയില്ല. തർ‌ക്കങ്ങളിൽ സ്ഥിരപരാചിതൻ. കാൽക്കുലേറ്ററില്ലാതെ കണക്കുകൂട്ടാനറിയില്ല. തെറ്റാതെ ഗുണനപ്പട്ടിക ചൊല്ലാനറിയില്ല. വേദഗണിതത്തിൽ‌ താല്പര്യം.

സമയത്തിന്റെ വില മനസ്സിലാക്കുന്നു, അവസരങ്ങളെ മുതലാക്കുന്നു, എങ്കിൽ‌കൂടി ചിലതു നഷ്‌ടമാവുന്നു. നഷ്‌ടമായതിനെ കുറിച്ചു വേവലാതിപ്പെടാറില്ല. എന്നാൽ‌ നഷ്‌ടസ്വപ്‌നങ്ങളെ താലോലിക്കുന്നു. പാട്ടുകേൾക്കും, ചിത്രം വരയ്‍ക്കും, സിനിമ കാണും, നടക്കാനിറങ്ങും, തളർന്നുറങ്ങും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rajeshodayanchal/Profile&oldid=3490763" എന്ന താളിൽനിന്ന് ശേഖരിച്ചത്