ഉപയോക്താവ്:RajeshUnuppally/Workshop

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

പഠിപ്പുര[തിരുത്തുക]


വിഷു[തിരുത്തുക]

വിഷു, ഏവർക്കും വിഷു ആശംസകൾ. വിഷു വെന്നാൽ തുല്യം എന്നർത്ഥം, പകലും രാത്രിയും തുല്യമായ ദിവസം. ഭൂമിയുടെ 23 കാൽ ഡിഗ്രിയിലെ ചെരുവ് സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കും, അവിടുന്നു തിരിച്ചു സഞ്ചരിക്കാൻ കാരണമാവുന്നു. അതുകൊണ്ട് തന്നെ സൂര്യൻ ഭൂമദ്ധ്യരേഖയിൽ കൂടിൽ വർഷം രണ്ടു പ്രാവിശ്യം കടന്നു പോകുന്നു. ആ ദിവസത്തെ വിഷുവം എന്നു പറയുന്നു. മേടം ഒന്നിനും തുലാം ഒന്നിനും വിഷുവമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണ് ഇതിനു കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. പഴയ ആചാരം തുടർന്ന് നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ തന്നെ.

നമ്മുക്ക് കേരളീയർക്ക് വിഷു കാർഷികോത്സവമാണ്. ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷു. വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ വിഷു ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി അങ്ങനെ പോകുന്നു... അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും വിഷുകാലത്താണ് ജനങ്ങൾ ചിന്തിക്കുന്നത്. അതാണ് വിഷുഫലം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നുള്ള പുള്ളുവപ്പാട്ട് വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും, തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ. നമ്മുക്കും വിഷു വർഷാരംഭദിനമാണ്. നന്മയെ കണികണ്ട് ഈശ്വരപൂജയോടെ ആ വർഷത്തെ വരവേൽക്കുന്ന ഉത്സവം, ആഘോഷം, വിഷു.

എല്ലാ എന്റെ പ്രിയപ്പെട്ടവർക്കും വിഷുവാശംസകൾ. എല്ലാവർക്കും നന്മകൾ മാത്രം നേർന്നു കൊണ്ട് ഞാൻ നിർത്തുന്നു.

ഭാരത രത്നം[തിരുത്തുക]

ക്ര.ന. പേർ ചിത്രം ജനനം-മരണം നൽകിയ വർഷം കുറിപ്പുകൾ സംസ്ഥാനം, രാജ്യം
1 സി. രാജഗോപാലാചാരി C Rajagopalachari 1944.jpg 18781972 1954 അവസാനത്തെ ഗവർണ്ണർ ജനറൽ
സ്വാതന്ത്ര്യസമരസേനാനി
തമിഴ് നാട്
2 സർ സി. വി. രാമൻ Sir CV Raman.JPG 18881970 1954 നോബൽ സമ്മാനംലഭിച്ച ശാസ്ത്രജ്ഞൻ തമിഴ് നാട്
3 എസ്. രാധാകൃഷ്ണൻ Radhakrishnan.jpg 18881975 1954 ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
ആദ്യത്തെ ഉപരാഷ്ട്രപതി
തത്ത്വശാസ്ത്രചിന്തകൻ
തമിഴ് നാട്
4 ഭഗ്‌വാൻ ദാസ് Bhagwan Das.jpg 18691958 1955 സാഹിത്യം
സ്വാതന്ത്ര്യസമരസേനാനി
ഉത്തർപ്രദേശ്‌
5 സർ എം. വിശ്വേശ്വരയ്യ SirMV.png 18611962 1955 സിവിൽ‍ എഞ്ചിനീയർ കർണ്ണാടക
6 ജവഹർലാൽ നെഹ്രു Bundesarchiv Bild 183-61849-0001, Indien, Otto Grotewohl bei Ministerpräsident Nehru cropped.jpg 18891964 1955 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി
സ്വാതന്ത്ര്യസമരസേനാനി
ഗ്രന്ഥകർത്താവ്‌
ഉത്തർപ്രദേശ്
7 ഗോവിന്ദ് വല്ലഭ് പാന്ത് Statue of Govindballabh Pant, at Mall Road, Nainital.jpg 18871961 1957 ആഭ്യന്തരവകുപ്പുമന്ത്രി
സ്വാതന്ത്ര്യസമരസേനാനി
ഉത്തർപ്രദേശ്
8 ഡോ. ബി. സി. റോയ് Bidhan.jpg 18821962 1961 മുൻ മുഖ്യമന്ത്രി പശ്ചിമ ബംഗാൾ പശ്ചിമ ബംഗാൾ
9 സി. രാജഗോപാലാചാരി C Rajagopalachari 1944.jpg 18781972 1954 അവസാനത്തെ ഗവർണ്ണർ ജനറൽ
സ്വാതന്ത്ര്യസമരസേനാനി
തമിഴ് നാട്
10 പുരുഷോത്തം ദാസ് ടണ്ടൻ പുരുഷോത്തം ദാസ് ടണ്ടൻ.jpg 18821962 1961 വിദ്യാഭ്യാസ വിചക്ഷണൻ
സ്വാതന്ത്ര്യസമരസേനാനി
ഉത്തർപ്രദേശ്‌
1 സി. രാജഗോപാലാചാരി C Rajagopalachari 1944.jpg 18781972 1954 അവസാനത്തെ ഗവർണ്ണർ ജനറൽ
സ്വാതന്ത്ര്യസമരസേനാനി
തമിഴ് നാട്

പർഗോള മുറി 1. ഭിത്തിയോടു ചേർന്നുള്ള (തെക്ക്-വടക്ക്-പടിഞ്ഞാറ്) വശങ്ങളിൽ സിമന്റ് ചേച്ച് മിനുസപ്പെടുത്തണം. 2. തെക്കുവശത്ത് ചെടി വെക്കുന്ന കെട്ട് കുറച്ചു കൂടി ഉയർത്തണം. 3. വടക്കുവശത്ത് ഉള്ള വാഷ് ബേസിന്റെ തഴത്തെ കെട്ടിന്റെ ആഴം കുറക്കണം. 4. പർഗോള മുറിയുടെ കിഴക്ക് വശത്ത് ഗ്രാനൈറ്റിന്റെ താഴെ ഭിത്തി തെക്കണം.

സ്റ്റയ്ർ കേസ് 1. പപ്പനാവനോട് പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ തേക്കണം. 2. ചുറ്റോടുചുറ്റും വൃത്തിയാക്കി തേക്കണം.

പടിപ്പുര സ്റ്റെപ്പ് 1. പടിഞ്ഞാറു വശത്തെ പടികളുടെ രണ്ടുവശത്തുമുള്ള ചെറിയ ഗ്യാപ്പ് അടക്കണം. 2. പടികളുടെ തൊട്ട് പടിഞ്ഞാറു വശത്തുള്ള പാറക്കല്ലിന്റെ ഇട സിമന്റ് തേച്ച് നിറക്കണം. അതിനുശേഷം മുതൽ പുല്ലുവെച്ചാൽ മതി.

മെയിൻ ഗേറ്റ് തൂൺ 1. കെവിൻ ക്ലാഡിംഗ് ടൈൽ മാറ്റിയതിനുശേഷം ആ ഭാഗം കട്ടറുകൊണ്ട് മുറിച്ച് അകത്തേക്ക് ഒന്നര ഇഞ്ച് കേറ്റി കട്ട് ചെയ്ത് മാറ്റണം. രണ്ടു തൂണിന്റേയും മൂന്നുവശവും വേണം. 2. വാതിലിനു താഴെ അരയടി വീതിയിൽ കോൺക്രീറ്റ് ചെയ്യണം (വണ്ടി കയറുന്നതിനു സൗകര്യത്തിനായി).

സിറ്റൗട്ട് തൂണുകൾ 1. തേച്ച് മിനുസപ്പെടുത്തുക.

റൂഫ് 1. ഷാജി തേച്ച മിക്കയിടവും ഭംഗിയായിട്ടില്ല. അതെല്ലാം മിനുസപ്പെടുത്തി ഒരേ ലെവലിൽ ആക്കുക.

നനകല്ല് 1. നനകല്ല് കെട്ടുക, പൈപ്പ് ഇട്ടതിനുശേഷം മാത്രം. 2. ഇന്റർ ലോക്ക് മതിയെന്നു കരുതുന്നു.

പേർ[തിരുത്തുക]

തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടു മീറ്റർ അകലെ നാലു മൂലയിലും നാലു വാഴ വയ്‌ക്കുക. സെപ്‌റ്റംബറിൽ നടന്ന വാഴകൾ വേനൽക്കാലമാകുമ്പോഴേക്കും ശരിക്കും വളർന്ന്‌ തെങ്ങിന്റെ കടയ്‌ക്കൽ വെയിലേല്‌ക്കാതെ സംരക്ഷിക്കും. വാഴവെട്ടുമ്പോൾ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാൽ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിർത്താം.

തെങ്ങിന്റെ ചെന്നീരൊലിപ്പ്‌ ബാധിച്ച ഭാഗം ചെത്തി മാറ്റിയ ശേഷം, തടിയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം പുരട്ടുക. ഒപ്പം തേങ്ങ്‌ ഒന്നിന്‌ 5 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്‌ വളമായും നൽകുക. പുറമെ കാലിക്‌സിൻ എന്ന മരുന്ന്‌ ഒരു ശതമാനം വീര്യത്തിൽ കലക്കി തെങ്ങൊന്നിന്‌ 25 ലി. വീതം തെങ്ങിൻ ചുവട്ടിലൊഴിച്ച്‌ മണ്ണ്‌ കുതിർക്കുക.

തെങ്ങിൻ തോപ്പുകളിൽ വെറ്റില കൃഷി ചെയ്‌താൽ തെങ്ങിന്റെ ഉല്‌പാദന ക്ഷമത വർദ്ധിക്കും.

തെങ്ങിലെ പൂക്കൾ അമിതമായി പൊഴിയുന്നത്‌ തടയാൻ മണ്ടയിലും പൂങ്കുലകളിലും ഉപ്പു ലായനി തളിക്കുക. കൂടാതെ ഉപ്പു ചേർന്ന വെള്ളം കൊണ്ട്‌ ചുവട്‌ നനയ്‌ക്കുകയും ചെയ്യുക.

കൊമ്പൻ ചെല്ലികളെ നിഷ്‌ക്രിയരാക്കാൻ തെങ്ങിന്റെ മണ്ടയ്‌ക്കടുത്തുള്ള മടലുകൾക്കിടയിൽ തലമുടി പന്തുപോലെ ചുരുട്ടി വയ്‌ക്കുക. മുടി ചെല്ലിയുടെ കാലുകളിൽ ചുറ്റിപ്പിണഞ്ഞ്‌ അതിനെ നിഷ്‌ക്രിയമാക്കും.

തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യുന്ന ഇഞ്ചിക്ക്‌ പൊതുവേ രോഗബാധകൾ കുറവാണ്‌.

തെങ്ങിൻ തോട്ടത്തിലുള്ള ഫലവൃക്ഷങ്ങൾ തെങ്ങിനേക്കാൾ ഉയരത്തിൽ വളർന്നാൽ തെങ്ങിന്റെ വിളവ്‌ കുറയും.

ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിന്‌ വിധേയമായിട്ടുള്ള തെങ്ങുകളുടെ അടിപ്പട്ടയോടു തൊട്ടുചേർന്ന്‌ തെങ്ങിൻ തടിയിൽ ആഴത്തിലൊരു ദ്വാരമുണ്ടാക്കുക. ഈ ദ്വാരത്തിൽ യൂക്കാലിപ്‌റ്റസ്‌ എണ്ണയിൽ കുതിർത്ത പഞ്ഞി നന്നായി തിരുകിക്കയറ്റുക. തുടർന്ന്‌ സിമന്റ്‌ ഉപയോഗിച്ച്‌ ദ്വാരം അടയ്‌ക്കുക. ചെമ്പൻ ചെല്ലിയുടെ പുഴുക്കൾ ചത്തൊഴിഞ്ഞുകൊള്ളും.

പഴുത്ത്‌ പാകമായ നാലു മരോട്ടിക്കായ ചതച്ച്‌ ,രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി, വാവട്ടമുള്ള ഒരു കലത്തിലോ അലുമിനിയ പാത്രത്തിലോ ഒഴിച്ച്‌, രണ്ടോ മൂന്നോ വർഷം പ്രായമുള്ള തെങ്ങിൻതൈയുടെ മണ്ടയിലോ, അല്ലെങ്കിൽ അധികം പൊക്കമില്ലാത്ത മാവിന്റെ കൊമ്പത്തോ കെട്ടി ഉറപ്പിച്ച്‌ വയ്‌ക്കുക. മഴയില്ലാത്ത ദിവസങ്ങളിലാണ്‌ ഇപ്രകാരം ചെയ്യേണ്ടത്‌. മരോട്ടിക്കായുടെ മണവും രുചിയും കൊമ്പൻ ചെല്ലിക്ക്‌ പ്രിയങ്കരമാണ്‌. രണ്ടുദിവസത്തേക്ക്‌ കലം അവിടെത്തന്നെ വയ്‌ക്കുക. ഏതാണ്ട്‌ ആറു കിലോമീറ്റർ ചുറ്റളവിലുള്ള കൊമ്പൻ ചെല്ലികൾ, ഇതിന്റെ മണത്താൽ ആകൃഷ്‌ടരായി അവിടെയത്തി, കലത്തിലെ മരോട്ടിക്കാ വെള്ളം കുടിച്ച്‌ മത്തരായും, ചിലത്‌ ചത്തും കലത്തിൽ ഉണ്ടാകും. ഇവയെ വാരിയെടുത്ത്‌ നശിപ്പിക്കുകയേ വേണ്ടൂ.

തെങ്ങിൻ തോട്ടത്തിൽ ആവണക്കു പിണ്ണാക്കു നന്നായി ഒരു പാത്രത്തിൽ കലക്കി തുറന്നു വയ്‌ക്കുക. കൊമ്പൻചെല്ലി അതിലേക്ക്‌ ആകർഷിക്കപ്പെട്ട്‌ അതിൽ ചാടി ചത്തുകൊള്ളും.

തെങ്ങുകൾക്കിടയിൽ നെടുകെയും കുറുകെയും ചാലുകീറി അതിൽ നിറച്ച്‌ ചകിരി അടുക്കി മണ്ണ്‌ മുകളിലിട്ട്‌ ബണ്ടു പോലെ രൂപപ്പെടുത്തക വേനലിൽ ഓല ഒടിഞ്ഞു തൂങ്ങുന്ന രോഗം ഉണ്ടാവുകയില്ല.

ചുവന്ന ഉള്ളിയും കാരവും അരച്ച്‌ കൂമ്പിൽ പുരട്ടിയാൽ കാറ്റുവീഴചയുടെ ആരംഭഘട്ടത്തിൽ നിയന്ത്രിക്കാനാവുന്നതാണ്‌.

തെങ്ങിന്റെ മണ്ട തെളിച്ച്‌ ഉപ്പും തുരിശും ചാരവും കൂട്ടിയിളക്കി മണ്ടയ്‌ക്കു തൂകുന്നത്‌ കേര രോഗങ്ങൾ നിയന്ത്രിക്കാൻ നല്ലതാണ്‌.

തെങ്ങിന്റെ മടൽ തടിയോടു ചേർത്തു വെട്ടിയാൽ ചെമ്പൻ ചെല്ലിയുടെ ശല്യം കൂടാനിടയുണ്ട്‌. അതുകൊണ്ട്‌ മടൽ നീട്ടി വെട്ടാൻ ശ്രദ്ധിക്കണം.

തെങ്ങിനു ചുറ്റും ചവറിട്ടു ചുട്ടാൽ പുകയേറ്റ്‌ തെങ്ങിൽ ധാരാളം മച്ചിങ്ങാ പിടിക്കാൻ ഇടയാകും.

തെങ്ങിലെ പോടുകൾ അടയ്‌ക്കാൻ കീല്‌, മണൽ ഇവ ചേർത്ത്‌ നന്നായി ഉരുട്ടി അടുത്ത ദിവസം ഉരുളകളായി പോടുകൾക്ക്‌ ഉള്ളിൽ തിരുകിക്കയറ്റുക. പോട്‌ പൂർണ്ണമായും നിറയത്തക്കവണ്ണം മിശ്രിതം അതിൽ നിറയ്‌ക്കണം. പോടുകൾക്കുള്ളിലെ തടി കുറേശ്ശേ വളരുന്നതനുസരിച്ച്‌ കീൽ-മണൽ മിശ്രിതം പുറത്തേയ്‌ക്കു തള്ളിവരും. ആറുദിവസം കൊണ്ട്‌ പോട്‌ മുഴുവനായും വളർന്ന്‌ നികരുകയും കീല്‌ മുഴുവനായും പുറത്തു വരികയും ചെയ്യുന്നു.

തെങ്ങിൻ തടിക്കുള്ളിൽ കാണുന്ന ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മരം കൊത്തിപ്പക്ഷികൾക്കു കഴിയും. മരം കൊത്തികളുടെ വംശവർദ്ധനയ്‌ക്ക്‌ ശ്രമിക്കുക.

തെങ്ങോലയിൽ കുമിൾ ബാധ കണ്ടു കഴിഞ്ഞാൽ നീളമുള്ള കമ്പിയിന്മേൽ പന്തം കത്തിച്ച്‌ ഇടയ്‌ക്കു വാട്ടം തട്ടാതെ വീശുക. കുമിളുകൾ നശിച്ചു കൊള്ളും.

തെങ്ങിന്മേൽ ഓല, മുളമുള്ള്‌ ഇവകൊണ്ട്‌ പൊത്തു കെട്ടുക. എലി, കള്ളൻ ഇവയുടെ ശല്യം കുറയും.

കായ്‌ക്കാത്ത തെങ്ങുകൾ ആനയെക്കൊണ്ട്‌ തള്ളി ഉലയ്‌ക്കുക. താമസിയാതെ ചൊട്ട പൊട്ടാനിടയാകും.

ചെന്നീരൊലിപ്പ്‌ എന്ന കേര രോഗം ടാർ പുരട്ടി നിയന്ത്രിക്കാവുന്നതാണ്‌.

ധൃതരാഷ്ട്രർ[തിരുത്തുക]

ധൃതരാഷ്ട്രർ · യുധിഷ്ഠിരൻ · ഘടോൽകചൻ · ബഭ്രുവാഹനൻ · ശ്രുതകർമ്മാവ് · സുഹോത്രൻ · ദ്രുപദർ · ധൃഷ്ടദ്യുമനൻ · അശ്വത്ഥാമാവ് · കൃതവർമ്മാവ് · അംഗഭംഗം . ഹരിശ്ചന്ദ്രൻ . അഭിജ്ഞാനശാകുന്തളം . മാളവികാഗ്നിമിത്രം . വിക്രമോർവശീയം . ഔറംഗസേബ് . ഖുത്ബുദ്ദീൻ ഐബക്ക് . ബൃഹദാരണ്യകോപനിഷത്ത് . കൃഷ്ണദ്വൈപായനൻ . സപ്തചിരഞ്ജീവികൾ .

ശാരദാസ്[തിരുത്തുക]

കെട്ടിടം പണി ചെയ്യുന്നതിനുള്ള ക്വൊട്ടേഷൻ

അടിത്തറ: വാനം 2 അടി താഴ്ചയിലും 2 അടി വീതിയിലും എടുത്ത് അതിനുള്ളിൽ കരിങ്കല്ല് D-R അടുക്കി അതിന്റെ മുകളിൽ 1.5 അടി വീതിയിലും 1.5 അടി പൊക്കത്തിലും കരിങ്കല്ല് അടിച്ച് പണിത് അതിന്റെ മുകളിൽ 1 അടി വീതിയിൽ 6 ഇഞ്ച് പൊക്കത്തിൽ RCC ബെൽറ്റ് (കമ്പി സൈസ്: ) വാർക്കുക. കരിങ്കൽ സിമന്റിൽ പോയിന്റ് ചെയ്യണം. അടിത്തറയ്ക്കു മുകളിൽ: 9 ഇഞ്ച് വീതിയിൽ ഇഷ്ടിക കെട്ടിപൊക്കി ഭിത്തി പണിത് അതിന്റെ മുകളിൽ 6 ഇഞ്ച് കനത്തിൽ ലിന്റെൽ (Lintel) (കമ്പി സൈസ്: ) വാർത്ത് വീണ്ടും ഇഷ്ടിക കെട്ടി 10 അടി പൊക്കത്തിൽ കുറയാതെ പണിയുക. റൂഫ്: 4 ഇഞ്ച് കനത്തിൽ RCC വാർത്ത് (കമ്പി സൈസ്: 8mm , അകലം 6 ഇഞ്ച്), സിമന്റ് തേയ്ക്കുക. ചെരിഞ്ഞ റൂഫുകളെല്ലാം ഓട് (8 രൂപാ നിരക്ക്) പതിച്ച് പെയിന്റ് (2 കോട്ട്) ചെയ്യണം. തൂണുകൾ, ബീമുകൾ: RCC വാർത്ത് (കമ്പി സൈസ്: 16mm & 12mm, അകലം 6 ഇഞ്ച്), സിമന്റ് തേയ്ക്കുക. റൂഫ് വാർക്കുന്നതിനു മുൻപായി കെട്ടിയ കമ്പികൾ ഉടമയെ കാണിച്ച് ഉറപ്പു വരുത്തണം. വാർക്കുന്നതിനു മുൻപായി എല്ലാ മുറിയിലും ഇലക്ടിക് ഉപകരണങ്ങൾക്കായി ഹാഗിംഗ് കമ്പി ഇടണം.

സിമന്റ്-മണൽ-എം.സാന്റ്-മെറ്റൽ അളവുകൾ: കരിങ്കല്ല് കെട്ട്: 8 ചട്ടി എം-സാന്റ് + 1 ചട്ടി സിമന്റ് ഇഷ്ടിക കെട്ട്: 7 ചട്ടി എം-സാന്റ് + 1 സിമന്റ് വാർപ്പ്: 2 കുട്ട മണൽ + 2 കുട്ട എം-സാന്റ് + 6 കുട്ട മെറ്റൽ + 1 ചാക്ക് സിമന്റ് ഭിത്തി തേപ്പ്: 2 ചട്ടി മണൽ + 2 ചട്ടി എം-സാന്റ് + 1 ചട്ടി സിമന്റ് തട്ട് തേപ്പ്: 2 ചട്ടി മണൽ + 2 ചട്ടി എം-സാന്റ് + 1 ചട്ടി സിമന്റ്

തടിപ്പണികൾ മുൻവശത്തുള്ള പ്രധാന രണ്ടു വാതിലുകൾ കട്ടിള ഉൾപ്പെടെ മുഴുവനായും തേക്കിൽ പണിയുക. ഈ വാതിലുകളുടെ കട്ടിളകൾക്ക് 9 ഇഞ്ച് വീതിയും 3.5 ഇഞ്ച് കനവും ഉണ്ടായിരിക്കണം. പ്രധാന കട്ടിളകൾക്ക് കനം കൂടുതൽ തോന്നാനായി 3 ഇഞ്ച് ഫ്രയിം വർക്ക് അതെ തടിയിൽ ചെയ്യണം. വാതിൽ 1.5 ഇഞ്ച് കനത്തിൽ ---- അടി വീതിയിൽ ഡിസൈനോടുകൂടി പണിയുക. ഡിസൈൻ വർക്ക് അതാസമയത്ത് ഉടമയുമായി സംസാരിച്ച് തീരുമാനിക്കും. മറ്റു വാതിലുകൾ എല്ലാത്തിന്റേയും വാതിൽ ചട്ടം തേക്കിലും, പലക ആഞ്ഞിലിയിലും പണിയുക. വാതിൽ 1.25 ഇഞ്ച് കനത്തിൽ --- അടി വീതിയിൽ ആയിരിക്കണം. അവയുടെ കട്ടിളകൾ ആഞ്ഞിലിയിൽ 4.5 ഇഞ്ച് വീതിയിൽ 2.5 ഇഞ്ച് കനത്തിൽ പണിയുക. പൂജാമുറിയുടെ വാതിൽ രണ്ടു പാളിയിൽ ചെറിയ ചട്ടം അഴികളോടെ പണിയുക. പ്രധാന രണ്ടു മുൻവാതിൽ, പൂജാമുറിയുടെ വാതിൽ, പുറകിൽ വെളിയിലേക്ക് തുറക്കുന്ന വാതിൽ ഇവ കട്ടിളപ്പടിയോടു കൂടിയാവണം. പുറകിൽ വെളിയിലേക്ക് തുറക്കുന്ന വാതിലിനു പെയിന്റ് ചെയ്ത സേഫ്റ്റി ഗ്രിൽ ഉണ്ടാവണം.

എല്ലാ ജനലുകളുടെയും വാതിൽ തേക്കിൻ ചട്ടത്തിലും, കട്ടിള ആഞ്ഞിലിയിലും പണിയുക. മുൻ വശത്തുള്ള എല്ലാ ജനലുകളും (മുകളിലത്തെ നിലയുൾപ്പെടെ) ഫ്രഞ്ച് സ്റ്റൈലിൽ + ചെക്ക് ജനൽപ്പാളികളാണ്. ജനലുകൾക്ക് കമ്പിയും 2-പട്ടയും അഴി ഇടണം. എല്ലാ ജനലുകളും 40 രൂപാ സ്ക്വെയർ ഫീറ്റ് നിരക്കിലുള്ള ഗ്ലാസ് ഇട്ട് പണിയണം. എല്ലാ ജനൽപടിക്കും ഉൾവശം 4.5 ഇഞ്ച് ഗ്രാനൈറ്റ് സ്ലാബ് ഇടണം. എല്ലാ തടി ഉരുപ്പടികൾക്കും (തേക്ക്, ആഞ്ഞിലി) തടിയുടെ വെള്ളഭാഗം ഉപയോഗിക്കരുത്. പ്രധാന വാതിലിനോട് ചേർന്നുള്ള ജനലുകൾക്ക് വാതിലിന്റെ ഫ്രയിം വർക്കിനു ചേരുന്ന പൊക്കം ഉണ്ടാവണം.

വാതിൽ, ജനൽ അസസ്സറീസ്: ഒരു വാതിലിനു 4 വീതം വിജാഗിരി, 2 വീതം ഡോർ പുഷ് ബോൾട്ട്, 1 വീതം ഡോർ സ്റ്റോപ് ഉണ്ടാവണം. മുൻ വശത്തുള്ള ജനലുകൾക്ക് 5 വീതം വിജാഗിരി, 4 വീതം കുറ്റി-കൊളുത്തും, മറ്റു ജനലുകൾക്ക് 3 വീതം വിജാഗിരി, 2 വീതം കുറ്റി-കൊളുത്തും ഉണ്ടാവണം. മുൻവശത്തുള്ള വാതിലിനു ഉപയോഗിക്കുന്ന വിജാഗിരി, സ്ക്രൂ, ഡോർ പുഷ് ബോൾട്ട്, ഡോർ ചെയിൻ ഗാർഡ്, സ്പിൻഡിൽ പുൾ, ഡോർ സ്റ്റോപ് എന്നിവ ബ്രാസ്സിലായിരിക്കണം. മറ്റു വാതിലുകൾക്കും ജനലുകൾക്കും ഉപയോഗിക്കുന്ന വിജാഗിരി, സ്ക്രൂ, ഡോർ പുഷ് ബോൾട്ട്, സ്പിൻഡിൽ പുൾ, ഡോർ സ്റ്റോപ് എന്നിവ 316 സ്റ്റെയിൻലെസ് സ്റ്റീൽ ആയിരിക്കണം. മെയിൽ ഡോർ ലോക്കുകൾ 3500 രൂപാ നിരക്കിലും മറ്റു വാതിലുകളുടെ ലോക്കുകൾ 750 രൂപാ നിരക്കിലും ആയിരിക്കണം.

ടൈൽസ്: സിറ്റൗട്ടിന് സ്ക്വയർ ഫീറ്റിനു 200 രൂപാ നിരക്കിൽ ഗ്രാനൈറ്റും, അടുക്കളയുൾപ്പെടെ മുറികൾക്കെല്ലാം സ്ക്വയർ ഫീറ്റിനു 65 രൂപാ നിരക്കിൽ ടൈൽസും, ബാത്റൂമിൽ സ്ക്വയർ ഫീറ്റിനു 35 രൂപാ നിരക്കിൽ ടൈൽസും, ബാത്റൂമിന്റെ ഭിത്തി മുഴുവൻ സ്ക്വയർ ഫീറ്റിനു 30 രൂപാ നിരക്കിൽ ടൈൽസും ഇടുക. അടുക്കളയിലെ സ്ലാബുകളും, സ്റ്റെയർകേസ് പടികളും സ്ക്വയർ ഫീറ്റിനു 200 രൂപാ നിരക്കിൽ ഗ്രാനൈറ്റിൽ പണിയണം. കാർപോർച്ച് സ്ക്വയർ ഫീറ്റിനു --- രൂപാ നിരക്കിൽ ടൈൽ ഇടണം.

സ്റ്റെയർകേസിന്റെ കൈവരി ഫീറ്റിനു 1300 രൂപാ നിരക്കിലുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ ഗ്ലാസ്സോടുകൂടിയത് പിടിപ്പിക്കുക. ഒരു ബാത്റൂമിൽ യൂറോപ്യൻ ക്ലോസറ്റും ഇൻഡ്യൻ കോസറ്റും ഉണ്ടായിരിക്കണം. മറ്റു ബാത്റൂമുകളിൽ യൂറോപ്യൻ ക്ലോസറ്റ് പിടിപ്പിക്കുക. ഇൻഡ്യൻ ക്ലോസറ്റിനു 2000 രൂപാ നിരക്കിലും, യൂറോപ്യൻ ക്ലോസറ്റിനു 7500 രൂപാ നിരക്കിലും ആയിരിക്കണം. എല്ലാ ബാത്റൂകൾക്കും ഫൈബർ വാതിലുകൾ (ഒന്നിനു 3500 രൂപാ നിരക്കിൽ) പിടിപ്പിക്കുക. എല്ലാ ബാത് റൂമുകളിലും ഡൈനിംഗ് റൂമിലും വാഷ് ബൈസിനുകൾ (ഒന്നിനു 2500 രൂപാ നിരക്കിൽ) പിടിപ്പിക്കുക. അടുക്കളയിൽ 1500 രൂപാ നിരക്കിലുള്ള 2 സ്റ്റീൽ വാഷ്ബേസിൻ (സിങ്ക്) പിടിപ്പിക്കുക.

വർക്കേരിയായിലെ അടുക്കളയിൽ അടുപ്പ് പിടിപ്പിക്കണം.

ബാത്റൂം ടാപ്പുകളുടെ വില വാഷ് ബേസിനിൽ : ഓരോ ടാപ്പ് (900 രൂപാ നിരക്ക്) അടുക്കളയിലെ സിങ്കിൽ : ഓരോ ടാപ്പ് (500 രൂപാ നിരക്ക്) ബാത്റൂം ടാപ്പുകൾ (ആകെ 4-ബാത്റൂം) : ഓരോ ബാത്റൂമിലും 2-ലോംഗ് ബോഡി ടാപ്പ് (600 രൂപാ നിരക്ക്), 1-ഷവർ സെറ്റ് (600 രൂപാ നിരക്ക്), 1-ഹെൽത്ത് ഫോർസെറ്റ് (650 രൂപാ നിരക്ക്), 1-ആഗിൾ കോക്ക് (250 രൂപാ നിരക്ക്) വീടിനു പുറത്ത് : 2-ടാപ്പുകൾ (100 രൂപാ നിരക്ക്)

പ്ലംബിംഗ്, വയറിംഗ് പ്ലംബിംഗും വയറിംഗും മുഴുവനായും ചെയ്തു കൊടുക്കുക. പക്ഷെ സ്വിച്ചുകൾ, ലൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നില്ല.

പെയിറ്റിംഗ് എല്ലാമുറികളും 1 കോട്ട് വൈറ്റ് സിമന്റും, 2 കോട്ട് പുട്ടിയും ചെയ്ത് പെയിന്റു ചെയ്യണം. വീടിനു പുറംവശത്ത് 2 കോട്ട് വൈറ്റ് സിമന്റ് ചെയ്യണം. മുൻ വശത്തുള്ള എല്ലാ ജനലുകളും വാതിലുകളും കട്ടിള ഉൾപ്പെടെ പേപ്പർ പിടിച്ച് പോളിഷ് ചെയ്യണം. മറ്റു ജനലുകളും വാതിലുകളും പ്രൈമർ 2 കോട്ട് പ്രൈമർ അടിച്ച് 2 കോട്ട് പെയിന്റ് അടിക്കണം. എല്ലാ തടി ഉരുപ്പടികളും ഉടമയെ കാണിച്ചതിനുശേഷം മാത്രമെ പ്രൈമർ അടിക്കുകയുള്ളു. തടി, ടൈൽ, ക്ലോസറ്റ്, വാഷ്ബേസിൻ, സിങ്ക്, പ്ലംബിംഗ് വസ്തുക്കൾ തുടങ്ങീയവ മേടിക്കുന്ന അവസരത്തിൽ ഉടമയുടെ ഇഷ്ട-അനുവാദം വാങ്ങണം.

സെപ്റ്റിക് ടാങ്ക് ഒരു സെപ്റ്റിക് ടാങ്കും ബാഷ് ബേസിനു ആവശ്യമായ വെയിസ്റ്റ് കുഴികളും നിർമ്മിക്കണം.

മാനുഫാക്ചറർ സിമന്റ്: ശങ്കർ സിമന്റ് സ്റ്റീൽ ബാർ: പ്ലംബിംഗ്, വയറിംഗ് പൈപ്പുകൾ: കേളചന്ദ്ര, ടോംസ് ഇലക്ട്രിക് കേബിൾ: ഫിനൊലെക്സ്, വീ-ഗാർഡ് ഇഷ്ടിക: പെയിന്റ് & മറ്റുള്ളവ: ബെർജർ (കളർ അതാസമയത്ത് ഉടമ തിരഞ്ഞെടുക്കും)

മുറികൾ[തിരുത്തുക]

മെയിൻ സ്രക്ച്ചർ 16 ഗേജ് (2*1 ഇഞ്ച് റെക്ടാംഗുലർ ഹോളൊ സെക്ഷൻ കഴുകോലായും, അതിനും കുറുകെയുള്ള പട്ടിക പണിയുന്നത് 1 ഇഞ്ച് സ്ക്വയർ ഹോളൊ സെക്ഷനുമാണ്. ഈ ട്രസ്സിനുള്ള കാലുകൾ 2 ഇഞ്ച് റൗഡ് സി- ക്ലാസ്സ് പൈപ്പായിരിക്കണം. എല്ലാ സ്റ്റീൽ മെറ്റീരിയലും ഗാൽവനൈസ്ഡ് ആവണം. തന്നിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെയൊ അതിൽ മെച്ചമായൊ പണിയണം. എല്ലാം ഹോളൊ സ്കെഷന്റെയും, പൈപ്പുകളുടേയും അറ്റം വൃത്തിയായി വെൾഡ് ചെയ്ത അടക്കണം. എല്ലാ വെൽഡിംഗും സ്റ്റിച്ച് വെൽഡാവണം.


പെയിന്റിംഗ് വെൽഡ് ചെയ്ത ഭാഗം വൃത്തിയാക്കി ആ ഭാഗം മാത്രം ആദ്യം പ്രൈമർ അടിക്കണം. അതിനുശേഷം ഫസ്റ്റ് കോട്ട് പ്രൈമർ, സെക്കൻഡ് കോട്ട് പ്രൈമർ, ഫൈനൽ പെയിന്റ്. സെക്കൻഡ് കോട്ട് പ്രൈമറിന്റെയും ഫസ്റ്റ് കോട്ട് പ്രൈമറിന്റെയും കളർ രണ്ടും രണ്ടായിരിക്കണം.

റൂഫിംഗ് കളേർഡ് കൊറുഗേറ്റഡ് റൂഫിംഗ് ഷീറ്റ് (0.65 MM) ടാറ്റാ/ജിൻഡാൽ/ഭൂഷൻ എന്നി കമ്പിനികളിലേതെങ്കിലും ആയിരിക്കണം.

വീടിനോട് ചേർന്നിരിക്കുന്ന വശത്ത് മഴവെള്ളം പോകുന്നതിനായി പിവീസി പാത്തി വെക്കണം. ടസ്സിന്റെ കാലുകളുടെ അകലം മൂന്നു മീറ്ററിൽ കൂടരുത്. ഈ കാലുകൾ കോൺക്രീറ്റ് ചെയ്യുകയും അത് നിലത്തുനിന്നും ഒരടി മുകളിൽ വരെ പൊക്കത്തിലുമാവണം.

ഇതിനുള്ള ചെലവ് മെറ്റീരിയൽ എല്ലാം ഉൾപ്പെടെ 110 രൂപാ സ്ക്വയർ ഫീറ്റ് രേറ്റ് ആയിരിക്കും. അഡ്വാൻസായി 30000 രൂപാ തന്നുകഴിഞ്ഞാൽ രണ്ടു ദിവസത്തിനുളളിൽ പണി തുടങ്ങണം. കൊരുഗേറ്റഡ് റൂഫ് ഷീറ്റ് മേടിക്കുന്നവസരത്തിൽ അതിനുവേണ്ട രൂപായും ബാക്കി പണി പൂർണ്ണമായതിനു ശേഷം അളന്ന് കണക്ക് തീർക്കുന്നതുമായിരിക്കും. മ്മൂശ്ശ്ഃഊവ്വാണ്ട് ട്രസ്സ് വർക്കിലുള്ള

വാഴപ്പള്ളി[തിരുത്തുക]

രണ്ടായിരം വർഷങ്ങളുടെ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ മഹാശിവക്ഷേത്രമാണ് വാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം. പരശുരാമൻ മലയാളക്കരയിൽ പ്രതിഷ്ഠിച്ച നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കാലചക്രത്തിന്റെ തിരിച്ചിലിൽ വാഴപ്പള്ളിയിലെ പഴയ ദ്രാവിഡക്ഷേത്രം, ബുദ്ധമതകേന്ദ്രമായും പിന്നിട് ശിവക്ഷേത്രമായും മാറുകയായിരുന്നു. ചേരകുലശേഖര പെരുമാക്കന്മാരുടെ കാലം മുതൽക്കുതന്നെ വാഴപ്പള്ളി ശൈവഗ്രാമമായി വളർന്നിരുന്നു. വാഴപ്പള്ളിയുടെ പ്രസിദ്ധി വിളിച്ചോതുന്ന നിരവധി ചരിത്രരേഖകൾ കണ്ടു കിട്ടിയിട്ടുണ്ട്. അതിൽ പ്രധാനം വാഴപ്പള്ളി തലവന മഠത്തിൽ നിന്നും ലഭിച്ച ചെമ്പുപാളികളിൽ എഴുതിയിരിക്കുന്ന വാഴപ്പള്ളി ശാസനമാണ്. കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണിത്. എ.ഡി. 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യ രേഖ. "മലയാളം നടന്നെത്തിയ വഴി" യെന്നു അപരനാമം വാഴപ്പള്ളിക്ക് നേടികൊടുത്തത് ഈ ശാസനമാണ്.

ഐതിഹ്യം[തിരുത്തുക]

വാഴപ്പള്ളി ശിവപ്പെരുമാളിന്റെ പ്രതിഷ്ഠാകർമ്മം നടത്തിയത് പരശുരാമനാണന്നാണ് ഐതിഹ്യം. അതിനെ അനുസ്മരിച്ചുകൊണ്ട് പരശുരാമ സങ്കൽപം നാലമ്പലത്തിനുള്ളിൽ തെക്കു-കിഴക്കെ മൂലയിൽ കാണാം. ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യം ഇങ്ങനെയാണ്. അർദ്ധനാരീശ്വര സങ്കല്പത്തിൽ കിഴക്കോട്ട് ശിവലിംഗ പ്രതിഷ്ഠക്കും പടിഞ്ഞാറേക്ക് പാർവ്വതി പ്രതിഷ്ഠക്കും അതെ ശ്രീകോവിലിൽ തെക്കുഭാഗത്ത് ദക്ഷിണാമൂർത്തി, ഗണപതി പ്രതിഷ്ഠകളും തീരുമാനിച്ച് പ്രതിഷ്ഠ നടത്തി കലശമാടാനായി തീരുമാനിക്കുകയും, ക്ഷേത്ര തന്ത്രി കലശപൂജ ചെയ്തു കലശക്കുടങ്ങളിലാക്കി മൂഹർത്ത സമയത്തിനായി കാത്തിരുന്നു. പക്ഷെ പെട്ടന്നുവന്ന മൂത്ര ശങ്കമൂലം അദ്ദേഹത്തിനു ക്ഷേത്രത്തിനു പുറത്തു പോകേണ്ടിവന്നു. തുടർച്ചയായ മൂത്രശങ്കമൂലം മുഹൂർത്ത സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ തന്ത്രിക്ക് പറ്റാതെ വരുകയുണ്ടായി. ആ സമയം സാക്ഷാൽ പരശുരാമൻ ശ്രീലകത്ത് ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നാണ് ഐതിഹ്യം. കുളത്തിൽ ദേഹശുദ്ധി നടത്തികൊണ്ടിരുന്ന തന്ത്രി ക്ഷേത്രത്തിനുള്ളിലെ കലശകൊട്ട് കേൾക്കുകയും തനിക്കു അമളിപിണഞ്ഞത് മനസിലാക്കുകയും ചെയ്തു. താൻ തയ്യാറാക്കിയ കലശം ഉപയോഗശൂന്യമാവാതിരിക്കാൻ അദ്ദേഹം കുളത്തിൽനിന്നും ഒരു കല്ലുമായാണ് കരയ്ക്കു കയറിയത്. മതിൽക്കകത്തുള്ള ഇലവന്തി തീർത്ഥത്തിൽ നിന്നുമെടുത്ത ആ കല്ല് കുളക്കരയിൽതന്നെ പ്രതിഷ്ഠിച്ചു കലശമാടി. തന്ത്രിയുടെ ഭക്തിയിൽ ആ ചെറിയ കല്ല് തന്റെ ഇഷ്ടദേവനായ ഗണേശരൂപമായി മാറുകയും വാ പിളർന്നലറുകയും ചെയ്തു. ശിവക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ശബ്ദംകേട്ട് ഓടി കൂടിയപ്പോൾ കണ്ടത് സാഷ്ടാംഗം നമസ്കരിച്ചു കിടക്കുന്ന തന്ത്രിയേയും വാ പിളർന്ന ഗണപതി പ്രതിഷ്ഠയുമാണ്. അഷ്ടഗന്ധം പുകയ്ക്കുന്ന തവിയിൽ അദ്ദേഹം അരിപ്പൊടിയും ശർക്കരയും കദളിപ്പഴവും മറ്റും ചേർത്ത് ഒരപ്പമുണ്ടാക്കി തുറന്ന വായ്ക്കുള്ളിൽ തിരുകുകയും വാ അടയുകയും ചെയ്തുവത്രെ. ആ ഉച്ച സമയത്തു നേദിച്ച ആ ഗണപതിയപ്പമാണ് ഇന്നും ഉച്ചപൂജയ്ക്കു വാഴപ്പള്ളി ഗണപതിയ്ക്കു നേദിക്കുന്നത്. ചെറിയകല്ലായതിനാലാവാം വാഴപ്പള്ളി ഗണപതിയുടെ വിഗ്രഹം അരഭാഗം വരെയെയുള്ളു, അതിനു താഴോട്ട് ഇല്ല. പിന്നീട് കുളക്കരയിൽ തന്നെ നാലമ്പലവും, തിടപ്പള്ളിയും, ശ്രീകോവിലും മറ്റും പണിതീർക്കുകയും, ഗണപതിക്ഷേത്രം ഉയരുകയും ചെയ്തു.

വാഴപ്പള്ളിയ്ക്കു വടക്കുള്ള നീലമ്പേരൂരിൽ പണ്ട് ശിവക്ഷേത്രമുണ്ടായിരുന്നു (ഇന്ന്: പള്ളി ഭഗവതിക്ഷേത്രം). ശിവന്റെ മറ്റൊരുപേരായ നീലന്റെ ഊർ എന്നർത്ഥത്തിൽ നീലംമ്പേരൂർ എന്ന് സ്ഥലനാമം കിട്ടിയത് ആ ശിവക്ഷേത്രത്തിൽ നിന്നുമാണ്. അവിടുത്തെ ശിവചൈതന്യം വാഴപ്പള്ളിയിൽ ലയിപ്പിച്ചുവെന്നാണ് ചരിത്രരേഖകൾ കാണിക്കുന്നത്. അപ്പോൾ രണ്ടുമൂർത്തികളുടെ ചൈതന്യം വാഴപ്പള്ളിയിൽ ഉണ്ട്, അതിങ്ങനെയാണ്. മൂന്നാം നൂറ്റാണ്ടിൽ മഹോദയപുരം തലസ്ഥാനമാക്കി ഭരിച്ച ബുദ്ധമത വിശ്വാസിയായിരുന്ന കുലശേഖരവർമ്മൻ പള്ളിബാണ പെരുമാൾ തന്റെ അവസാന ദിവസങ്ങൾ ചെലവഴിക്കാനായി നീലംപേരൂർ ശിവക്ഷേത്രത്തിൽ എഴുന്നള്ളുകയുണ്ടായി. ബുദ്ധമതത്തെ അളവറ്റു സ്നേഹിച്ചതിന്റെ പേരിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഒത്തിരി എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് ബുദ്ധമതവും ഹിന്ദുമതവും തമ്മിൽ സംവാദത്തിനുള്ള വേദിയൊരുങ്ങുകയും "ഹിന്ദുസമൂഹം സംവാദത്തിൽ പരാജയപ്പെടുകയാണെങ്കിൽ അവരെല്ലാവരും ബുദ്ധമത അനുയായികളാവണമെന്നും അഥവാ തിരിച്ചു അവർ വിജയിക്കുകയാണെങ്കിൽ രാജാവു സിംഹാസനം ത്യജിച്ചു നാട് വിടണമെന്നുമായിരുന്നു തീരുമാനം. പക്ഷേ ഹിന്ദുസമൂഹം ദക്ഷിണഭാരതത്തിലെ 6 പ്രശസ്ത പണ്ഡിതന്മാരെ അണിനിരത്തുകയും ബുദ്ധ സന്യാസികൾ സംവാദത്തിൽ പരാജയപ്പെടുകയും ചെയ്തു. അവസാനം നിബന്ധന അനുസരിച്ച് രാജാവ് സിംഹാസന നിഷ്കാസിതനാവുകയും ഒരു ബുദ്ധമത സന്യാസിയായി നീലംപേരൂരിൽ എത്തിച്ചേരുകയും ചെയ്തു. പള്ളിബാണ പെരുമാൾ തന്റെ പരദേവതയായ പെരിഞ്ഞനത്തു ഭഗവതിയെ പഴയ ശിവക്ഷേത്രത്തിനടുത്ത് മറ്റൊരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തി ബുദ്ധവിഹാരമാക്കി. രാജാവിന്റെ വരവിനെ എതിർത്ത ശിവക്ഷേത്രത്തിലെ ഊരാളർ (പത്തില്ലത്തിൽ പോറ്റിമാർ‌) ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഇളക്കിയെടുത്തുകൊണ്ട് വാഴപ്പള്ളിയിൽ വരുകയും ഇവിടുത്തെ ശിവചൈതന്യത്തിലേക്ക് നീലമ്പേരൂരീശനെ ലയിപ്പിക്കുകയും ചെയ്തു. നീലമ്പേരൂരിൽ നിന്നും അവർ കൊണ്ടുവന്ന ശിവലിംഗമാണ് വാഴപ്പള്ളി ദേവലോകത്ത് പിന്നീട് പ്രതിഷ്ഠിച്ചത്. ബുദ്ധമതത്തിന്റെ ശക്തി ക്ഷയിച്ചതിനെത്തുടർന്ന് നീലമ്പേരൂരിലെ ബുദ്ധവിഹാരം രം ഹിന്ദുക്ഷേത്രമായി തീരുകയും ചെയ്തു. ഇന്നും പള്ളിബാണ പെരുമാളെ അനുസ്മരിച്ച് ഭഗവതിക്ഷേത്രം പള്ളിഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു.

1[തിരുത്തുക]

നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാവുകയും വാഴപ്പള്ളി ഊരാളന്മാരാവുകയും ചെയ്തു. അവർ പത്തില്ലത്തില്ലത്തിൽ പോറ്റിമാർ എന്നാണറിയപ്പെട്ടത്. വാഴപ്പള്ളിയിലെ ഊരാഴ്മ ദേവസ്വത്തിനു കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു. ഒരിക്കൽ ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു കുടുംബമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ പെട്ടന്നുണ്ടായ വാക്കു തർക്കത്തിൽ കൊന്നുകളഞ്ഞു. ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് ഉണ്ണിയുടെ പ്രേതത്തെ ബ്രഹ്മരക്ഷസ്സായി ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കു മൂലയിൽ കുടിയിരുത്തി. പത്തില്ലത്തിൽ പോറ്റിമാർ ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ബ്രാഹ്മണനായ അമ്പലപ്പുഴ രാജാവ് ഇതറിഞ്ഞ് പശ്ചാത്താപത്താൽ വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. 1970-കളിലാണ് ഈ കഴുമരം ബ്രഹ്മരക്ഷസ്സിന്റെ നടയിൽ നിന്നും മാറ്റിയത്.

പത്തില്ലത്തിൽ പോറ്റിമാരുടെ ഭരണത്തിൽ വാഴപ്പള്ളിയുടെ സുവർണ്ണകാലഘട്ടം തുടർന്നത് ഇതിനുശേഷമാണ്. പത്തില്ലക്കാരിൽ ഒൻപതു കുടുബങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലും വാഴപ്പള്ളിയിലുണ്ടായിരുന്നു. അവർ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്. വാഴപ്പള്ളിയിലെ പ്രധാനപൂജയായ പന്തിരടിപൂജ വിലക്കില്ലത്തുമഠം എന്നറിയപ്പെട്ട ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു നടത്തിയിരുന്നത്. പഴയ ചങ്ങഴിമുറ്റത്തുമഠം ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തായിരുന്നു. ഇന്ന് അവിടെ മഠത്തിലെ പരദേവതയായിരുന്ന ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം നിൽക്കുന്നുണ്ട്. വാഴപ്പള്ളി ക്ഷേത്രത്തിന്റെ പുനഃനിർമ്മാണം തുടങ്ങിവെച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. പക്ഷെ തിരുവിതാംകൂർ ആക്രമണത്തെ തുടർന്ന് അതു നിന്നുപോയി. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തുണ്ടായ അമ്പലപ്പുഴ യുദ്ധത്തിലും തെക്കുംകൂർ യുദ്ധത്തിലും പോറ്റിമാർ മാർത്താണ്ടവർമ്മക്കെതിരെ യുദ്ധം ചെയ്തു. തെക്കുക്കൂറിലെ നീരാഴിക്കൊട്ടാരത്തിലുണ്ടായിരുന്ന രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിക്കുകയും രാജാവിനെ കോട്ടയം നട്ടാശ്ശേരിയിലേക്ക് മാറ്റി. തിരുവിതാംകൂർ സൈന്യം പിന്തുടരാതിരിക്കാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 925 ചിങ്ങമാസം 28-ആം തീയതി (ക്രി.വർഷം 1750 സെപ്തംബർ 11) തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി രാമയ്യൻ ദളവ പിടച്ചടക്കി. തുടർന്ന് ഡിലനോയിയുടെ നേതൃത്വത്തിൽ പത്തില്ലത്തിൽ പോറ്റിമാർക്കെതിരെ പടനയിക്കുകയും അവരുടെ അധികാരസ്ഥാനങ്ങൾ ഇല്ലായ്മ ചെയ്യുകയും ചെയ്തു. പത്തില്ലത്തിൽ പോറ്റിമാർ പാതിയിൽ അന്നു നിർത്തിവെച്ചതാണ് വാഴപ്പള്ളിയിലെ വിളക്കുമാടത്തറ.

പ്രധാനം[തിരുത്തുക]

10[തിരുത്തുക]

ബുർജ് ഖലിഫ - ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടം; 160 നിലകളോടു കൂടിയ ഈ ടവർ 828 മീറ്റർ ഉയരം ഉണ്ട്. ദുബായ് മോൾ - ദുബായ് ഫൗണ്ഡൻ ഷിൻടഗ ടണൽ - കടലിന്റെ അടിയിലൂടെയുള്ള പാലം ജുമേറ ടണൽ - കടലിന്റെ അടിയിലൂടെയുള്ള പാലം ബട്ടർഫ്ലൈ ഗാർഡൻ മിറാക്കിൾ ഗാർഡൻ അൽദാർ ടവർ ഷെയ്ക്ക് സായ്ദ് മസ്ജിദ് ദുബായ് അക്വേറിയം ഷെയ്ക് സായിദ് റോഡ് എമിറേറ്റ്സ് മോൾ ഗോബൽ വില്ലേജ് മുഷ്രിഫ് മോൾ അർബ്യേൻ സെന്റർ ദയറ സിറ്റി സെന്റർ വാട്ടർ ഫ്രെന്റ് ഫിഷ് മാർക്കറ്റ് ദുബായ് ട്രാം ട്രയിൻ

11[തിരുത്തുക]

11 - രാമപാദുകപൂജ, അത്രിആശ്രമാഗമം രാമാ നിർദ്ദേശത്താൽ ഭരതൻ തിരിച്ചുപോകാമെന്നു സമ്മതിച്ചു രാമന്റെ പാദുകകൾ സിംഹാസനത്തിൽ വെച്ച് പൂജിച്ച് രാമസങ്കല്പത്തിൽ അദ്ദേഹത്തിന്റെ പ്രതിനിധിയായി രാജ്യാഭാരം നടത്താൻ ഭരതൻ തീർച്ചയാക്കി. പതിനാലു വർഷങ്ങൾ തീരുന്ന നാൾ സന്ധ്യയ്ക്കുമുൻപേ താൻ അയോദ്ധ്യയിൽ തിരിച്ചെത്താം എന്ന് രാമനും ഉറപ്പു നലകി. അയോദ്ധ്യയിൽ എത്തിയ ഭരതൻ നഗരത്തിനു പുറത്തുള്ള ഗ്രാമത്തിൽ (നന്ദിഗ്രാമം) പർണ്ണശാലകെട്ടി സിംഹാസനം അങ്ങോട്ട് വരുത്തിച്ച്, അതിന്മേൽ രാമപാദുകകങ്ങൾ വെച്ച് രാമന്റെ പ്രതിനിധിയായി ഭരണം ആരംഭിച്ചു.

അയോദ്ധ്യാവാസികൾ ഇനിയും ചിത്രകൂടത്തിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ വനപ്രദേശത്തുനിന്നും മാറി കൊടുംവനത്തിലേക്ക് താമസം മാറ്റാൻ രാമൻ തിറുമാനിച്ചു. ഭരത്വാജമഹർഷിയുടെ ഉപദേശപ്രകാരം ഗോദാവരിയുടെ തീരം ലക്ഷ്യമാക്കി മൂവരും തിരിച്ചു. കൊടുംകാട്ടിലൂടെയുള്ള യാത്രയിൽ അവർ അത്രിമഹർഷിയുടെ ആശ്രമത്തിലെത്തി. മൂവരെയും മഹർഷിയും പത്നി അനസൂയയും ചേർന്ന് സ്വീകരിച്ചു. സപ്തർഷികളിൽ ഒരാളാണ് അത്രിമുനി, ഹൈന്ദവപുരാണങ്ങൾ പ്രകാരം അനസൂയയോളം പതിവ്രതാരത്നം വേറെയില്ല. വിശ്വകർമ്മാവ് നിർമ്മിച്ച അംഗരാഗവും, കുണ്ഡലങ്ങളും മറ്റും സീതാദേവിക്ക് അനസൂയ സമ്മാനിച്ചു. ഒരു മുദ്രമോതിരം അത്രിയും രാമനു സമ്മാനിച്ചു. ഈ മുദ്രമോതിരമാണ് ഹനുമാൻ കൈവശം സീതയ്ക്ക് അടയാളമായി കൊടുത്തുവിടുന്നതും, സീത അനസൂയകൊടുത്ത ഈ അംഗരാഗം തിരിച്ച് മറുപടിയായി ഹനുമാൻ വശം രാമനു കൊടുത്തുവിടുന്നത്. അത്രിമഹർഷിയുടെ ആശ്രമത്തിൽ നിന്നും യാത്രയായി, ദണ്ഡകാരണ്യം ലക്ഷ്മാക്കി മൂവരും കൊടുംകാട്ടിലൂടെ തിരിച്ചു. അയോദ്ധ്യാകാണ്ഡം സമാപ്തം.

12[തിരുത്തുക]

12 - വിരാധവധം, അഗസ്ത്യാശ്രമം, ജഡായു സംവാദം, പഞ്ചവടി

ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച നിമിഷം ഒരു കൊടും രാക്ഷസൻ അവരുടെ മുൻപിലെത്തി, രാമ-ലക്ഷ്മണന്മാരെ ഭക്ഷണമാക്കി സീതയെ പരിണയിക്കാൻ അവൻ ആഗ്രഹിച്ചു. അവന്റെ കൈകൾ സീതയുടെ നീണ്ടപ്പോൾ തന്നെ ലക്ഷ്മണ ബാണങ്ങൾ അവന്റെ നെറ്റിയിലും രാംബാണങ്ങൾ നെഞ്ചത്തും തറച്ചുകയറി. ആർത്തലച്ച് ആ ഭീമാകാര രൂപം ചോരയൊഴുക്കി ചത്തു മലർന്നു വീണു. ദുർവ്വാസവിന്റെ ശാപത്താൽ രാക്ഷസനായി തീർന്ന വിദ്യാധരനാണ് വിരാധൻ. ശാപമോക്ഷം കിട്ടിയ വിദ്യാധരൻ സീത-രാമ-ലക്ഷ്മണന്മാരെ വന്ദിച്ച് നാകലോകത്തേക്ക് യാത്രയായി. മൂവരും വീണ്ടും യാത്ര തുടർന്ന് ശരഭമഹർഷിയുടെ ആശ്രമത്തിലെത്തി. വൃദ്ധനായ മുനി സന്തോഷാശ്രുക്കളോടെ അതിഭക്തി ബഹുമാനത്തോടെ രാമനെ എതിരേറ്റു. താൻ അനേകവർഷങ്ങളായി ജാനകിയോടുകൂടി രാമ-ലഷ്മണന്മാരെ കണ്ടുവന്ദിക്കാനായി കാത്തിരിക്കുന്നു എന്ന് അറിയിച്ചു. തന്റെ ജീവിതാഭിലാക്ഷം പൂർത്തിയാക്കിയ ശരഭഗമഹർഷി സ്വയം ദേഹം ദഹിപ്പിച്ച് സ്വർലോകം പൂകി. സീത-രാമ-ലഷ്മണന്മാർ വീണ്ടും അവിടെനിന്നും യാത്രതിരിച്ച് സുതീക്ഷ്ണാശ്രമത്തിലെത്തി ചേർന്നു. തുടർന്ന് സുതീക്ഷ്ണൻ രാമ-ലക്ഷ്മണന്മാരെ അഗസ്ത്യാശ്രമത്തിലെത്തിച്ചു. മൂവരും ആ മഹാമുനിയെ താണു നമസ്കാരം ചെയ്തു. തുടർന്ന് അഗസ്ത്യമുനി രാമനെ സ്തുതിച്ചു. അവർക്ക് വനവാസകാലം കഴിയുന്നതുവരെ താമസിക്കുന്നതിനായി ഗോദാവരി തീരത്തെ പഞ്ചവടി നിർദ്ദേശിച്ചു. മഹർഷിയെ വണങ്ങി മൂവരും പഞ്ചവടിയിലെക്ക് യാത്രയായി. പഞ്ചവടിയിലെത്തിയ അവസരത്തിൽ പക്ഷിശ്രേഷ്ഠനായ ജഡായുവിനെ കണ്ടുമുട്ടി. അതിഭീമാകാരമായ പക്ഷിയെകണ്ട് ഏവരും പേടിച്ചു. പക്ഷെ ജഡായു, താന അരുണപുത്രനാണന്നും, ദശരഥമഹാരാജാവിന്റെ സുഹൃത്താണന്നും രാമനോട് പറഞ്ഞു. ജഡായു പഞ്ചവടിതീരം കാണിച്ചു കൊടുത്തു. ലക്ഷ്മണൻ പഞ്ചവടിതീരത്ത് ആശ്രമം പണിത് അവിടെ ശിഷ്ടകാലം അവർ സന്തോഷത്തോടെയാണ് ഗോദാവരിയുടെ ദക്ഷിണതീരത്ത് കഴിഞ്ഞുപോന്നത്. വനവാസത്തിലെ പതിമൂന്നു വർഷങ്ങൾ അങ്ങനെ കഴിഞ്ഞുപോയി. രാമന്റെ യാത്ര

13[തിരുത്തുക]

13 - ശൂർപ്പണഖ

മുറം പോലെ ചെവിയുള്ളവൾ ശൂർപ്പണഖ, കൈകസിയിൽ വിശ്രവസ്സിൽനു ജനിച്ച പുത്രി, രാവണ-കുംഭകർണ്ണന്മാരുടെ ഏക സോദരി. തന്റെ ഭർത്താവ് വിദ്യുജ്ജിഹൻ രാവണനാൽ കൊല്ലപ്പെട്ടതിനാൽ, തനിക്കിഷ്ടമുള്ള കാമുകനെ വരിച്ചുകൊള്ളാനുള്ള രാവണന്റെ അനുമതിയോടെ തന്റെ വംശ്യസോദരനായ ഖരനോടൊന്നിച്ച് ദണ്ഡകാരണ്യത്തിൽ വസിച്ചുവരികയായിരുന്നു അവൾ. പുരുഷസൗന്ദര്യത്തിന്റെ പൂർണ്ണതയായ ശ്രിരാമനെ ഒരു ദിവസം ശൂർപ്പണഖ കാണാനിടയായി. അവൾ കാമമോഹിതയായി രാമനോട് തന്റെ പ്രേമാഭ്യർത്ഥന നടത്തി. താൻ വിവാഹിതനാണന്നും ഏകപ്ത്നിവ്രതനാണന്നുള്ള സത്യാവസ്ഥ പറഞ്ഞ്‌ ഒഴിഞ്ഞുമാറി. അവളെ ലക്ഷ്‌മണന്റെ അടുക്കലേയ്‌ക്കു വിട്ടു. ശൂർപ്പണഖയ്‌ക്കു ലക്ഷ്മണനെയും ഇഷ്ടമായി. തന്നെ വിവാഹം കഴിക്കണമെന്ന അവളുടെ അഭ്യർത്ഥനയെ ചെറുതായെന്നു കളിയാക്കിയാണു ലക്ഷമണൻ മടക്കി അയച്ചത്‌. കളിയും കാര്യവുമൊന്നും തിരിച്ചറിയാൻ ശൂർപ്പണഖയ്‌ക്കു കഴിയുമായിരുന്നില്ല. കാമാസക്തി തിളച്ചുനിൽക്കേ ബുദ്ധിക്ക്‌ എന്തു സ്‌ഥാനം? അവൾ രാമന്റെ അടുക്കലെത്തി വീണ്ടും അപേക്ഷിച്ചു. രാമൻ അതു ചിരിച്ചു തള്ളുകയും ചെയ്‌തു. അപ്പോഴാണ്‌ ശൂർപ്പണഖ സീതയെ കാണുന്നത്‌. ലോകൈക സുന്ദരി. ഇവൾ ഇവിടെ ഉണ്ടായിരിക്കെ തന്റെ കാമം എങ്ങനെ സഫലമാകാൻ? ശൂർപ്പണഖ ഘോരരൂപിണിയായി സീതയെ ആക്രമിക്കാനൊരുങ്ങി. അക്കാര്യം മുൻകൂട്ടിക്കണ്ടു ലക്ഷമണൻ വാളൊന്നു വീശി. ശൂർപ്പണഖയുടെ മൂക്കും മുലകളും കാതും എല്ലാം അരിഞ്ഞുപോയി! ചോരയൊലിപ്പിച്ചും നിലവിളിച്ചും കൊണ്ടു ശൂർപ്പണഖ തന്റെ രാജധാനിയിലേയ്‌ക്ക്‌ ഓടി. അർദ്ധ-സഹോദരന്മാർ മൂന്നുപേർ ഉണ്ടല്ലോ ഖര – ദൂഷണ – ത്രിശിരസ്സുകൾ. അവരോടു വിവരങ്ങൾ പറഞ്ഞു. പതിന്നാലായിരം പേർ അടങ്ങുന്ന പടയുമായാണ്‌ ആ സഹോദരന്മാർ രാമലക്ഷമണന്മാരെ എതിരിടാൻ ചെന്നത്‌. അവരെ മുഴുവൻ ശ്രീരാമൻ അന്തകപുരിയിലേയ്‌ക്കച്ചു. ചോരയൊലിക്കുന്ന മുഖവും മാറുമായയി ശൂർപ്പണഖ പിന്നെ എത്തുന്നത്‌ ജേഷ്ഠസഹോദരനും രാക്ഷസചക്രവർത്തിയുമായ രാവണന്റെ അടുക്കലാണ്‌. രാജസഭയിൽ വെച്ച്‌ അവൾ രാവണനെ കഠിനമായി ശകാരിക്കുകയും രാജനീതിയെപ്പറ്റി ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്‌തു. രാക്ഷസ വംശത്തിന്റെ മാനം കാക്കാൻ കഴിയാത്ത നീ എന്തിനിവിടെ ചക്രവർത്തിയായി ഞെളിഞ്ഞിരിക്കുന്നു എന്നവൾ ചോദിച്ചു. രാവണൻ അതുകേട്ട്‌ അത്യന്തം ക്ഷുഭിതനായി. “എവിടെ ആ രാമൻ? നിന്നെ എന്തിനാണിങ്ങനെ അപമാനിച്ചത്‌? എല്ലാം തുറന്നു പറയൂ. ഞാൻ നശിപ്പിക്കുന്നുണ്ടവനെ”. അപ്പോൾ ശൂർപ്പണഖയുടെ മറുപടി മറ്റൊരു തരത്തിലായി. സന്ദർഭോചിതമായും തനിക്ക്‌ അനുകൂലമായും കാര്യങ്ങൾ മാറ്റിമറിച്ച്‌ അവതരിപ്പിക്കാനുള്ള സ്‌ത്രീയുടെ കഴിവാണ്‌ ഇവിടെ തെളിയുന്നത്‌. തന്റെ കാമപൂർത്തിക്കു ശ്രീരാമനെ കിട്ടാൻ നടത്തിയ ശ്രമം ശൂർപ്പണഖ മറച്ചുവെച്ചു. പകരം, ജേഷ്‌ഠനുവേണ്ടി സുന്ദരീരത്‌നമായ സീതയെ തട്ടിക്കൊണ്ടു വരാൻ ശ്രമിച്ചപ്പോഴാണ്‌ അവളുടെ ഭർത്താവായ രാമന്റെ ആജ്ഞാപ്രകാരം ലക്ഷമണൻ എന്നെ ഈ വിധത്തിലാക്കിയത്‌ എന്നു ശൂർപ്പണഖ ബോധിപ്പിക്കുന്നു. ശൂർപ്പണഖയുടെ ഈ വാക്കുകൾ കേട്ടിട്ടാണ് രാവണൻ സീതയെ പഞ്ചവടിയിൽനിന്നും ലങ്കാപുരിയിലേക്ക് തട്ടികൊണ്ടുവന്നത്.

കഥയിങ്ങനെ[തിരുത്തുക]

നാരദമുനിക്ക് തന്റെ വ്രതം അവസാനിപ്പാൻ പാരണകഴിക്കാൻ നാലു വെള്ളാരങ്കല്ലുകൾ കിട്ടി, പതിവ്രതകൾ വേവിച്ചാൽ കല്ലുകൾ വെന്തുകിട്ടുമത്ര. മഹർഷി, തൃമൂർത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാർവ്വതിദേവിമാരെ സമീപിച്ചു പക്ഷെ മൂന്നുപേർക്കും ആ കല്ലുകൾ വെവിച്ചുകൊടുക്കാനായില്ല. അവസാനം പലരേയും സമീപിച്ചെങ്കിലും സാധിക്കാതെവന്നപ്പോൾ അത്രിമുനിയുടെ പത്നിയായ അനസൂയ ഭക്തിപൂർവ്വം ആ കല്ലുകൾ വാങ്ങി ഒരു ശ്രമം നടത്തി അതിൽ വിജയിച്ചു. വെന്തകല്ലുകൾ കഴിച്ച് നാരദർ തന്റെ പാരണവീട്ടി. ത്രിമൂർത്തി പത്നിമാർക്ക് അനസൂയയോട് അതിയായ അസൂയതോന്നി. ഇവരുടെ നിർബന്ധപ്രകാരം ത്രിമൂർത്തികൾ റ്റ്

10[തിരുത്തുക]

10 - ഭരതന്റെ വനയാത്ര ദശരഥൻ മരിച്ച് പന്ത്രണ്ടാം ദിവസമാണ് ഭരതനും ശത്രുഘ്നനും അയോദ്ധ്യയിൽ എത്തിയത്. അതുവരെ ശവശരീരം എണ്ണതോണിയിൽ സൂക്ഷിച്ചു. ശവദാഹവും, ശേഷക്രിയകളും കഴിഞ്ഞപ്പോൾ കുലഗുരു ഭരതനെ രാജാഭിഷെകത്തിനു നിർബന്ധിച്ചെങ്കിലും വനത്തിൽ നിന്നും രാമനെ തിരിച്ചു കൊണ്ട് വന്ന് അദ്ദേഹത്തെ രാജഭാര ഏൽപ്പിക്കാനാണ് നിർദ്ദേശിച്ചത്. സുമന്ത്രരെ വിളിച്ചു വരുത്തി പിറ്റേന്ന് പുലർച്ചെ കാട്ടിലേക്ക് യാത്രതിരിക്കാൻ ഭരതൻ നിർദ്ദേശിച്ചു. അയോദ്ധ്യയിലെ സർവ്വരും പോകുമെന്ന് ഭരതൻ ഉറപ്പിക്കുന്നു, എന്നാൽ അമ്മ കൈകേയി കൂട്ടില്ലന്നും നിർബന്ധം പിടിച്ചു. കേകയത്തിൽ നിന്നും വന്നതിനുശേഷം കൈകേയിയൊട് ഭരതൻ ശകാരവാക്കുകൾ അല്ലാതെ നേരിട്ട് ഒരക്ഷരം സംസാരിച്ചിട്ടില്ല.

പിറ്റേന്ന് രാവിലെ സർവ്വസൈന്യത്തോടെ ഭരതൻ രാമനെ തിരിച്ചു കൊണ്ട് വരാൻ ചിത്രകൂടം ലക്ഷ്യമാക്കി തിരിച്ചു. ഗുഹൻ ഗംഗാനദി കടത്തിവിട്ടു. ആദ്യം ഭരത്വാജമുനിയുടെ പർണ്ണശാലയിലും പിന്നീട് ചിത്രകൂടത്തിലെ രാമൻ താമസിക്കുന്ന പർണ്ണശാലയിൽ എത്തി. ഭരതനിൽ നിന്നും അച്ചൻ മരിച്ച വിവരം രാമൻ അറിഞ്ഞു. രാമൻ പിതാവിന്റെ ശ്രാദ്ധക്രിയകൾ ചെയ്തു. പിണ്ണാക്കാണ് ശ്രാദ്ധത്തിനു ഉപയോഗിച്ചത്. ഭരതനും മാതാക്കളും രാമനെ തിരിച്ചുവരാൻ പ്രേരിപ്പിച്ചേങ്കിലും സ്നേഹാത്മനാ അദ്ദേഹം എല്ലാം നിരസിച്ചു.

11[തിരുത്തുക]

രാവണലങ്കയിലെ ശിംശപാവൃക്ഷ ച്ചുവട്ടിലെ സീതാദേവി സീതാദേവിയെ ലങ്കയിൽ കൊണ്ടുവന്ന രാവണൻ അശോകവനികയിൽ ശിംശപ വൃക്ഷചുവട്ടിൽ തടവിൽ താമസിപ്പിച്ചു. തൃജടയുടെ നേതൃത്വത്തിൽ മറ്റു രാക്ഷസിമാരെ ദേവിക്ക് കാവലിരുത്തി. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ദേവിയോട് അടയാളമായി പഞ്ചവടിയിൽ ദേവി രാമനൊന്നിച്ച് താമസിച്ച സന്ദർഭത്തിലെ കഥാസാരം അടയാളമായി പറയുന്നു. തുടർന്ന് ശ്രീരാമചന്ദ്രൻ നൽകിയ മുദ്ര മോതിരം ദേവിക്ക് നൽകി. ദേവിയുടെ ചൂഢാരത്നം അടയാളമായി ദേവി ഹനുമാനെ ഏൽപ്പിക്കുന്നു. ശില്പത്തിൽ ദേവിയെയും ഹനുമാനെയും കൂടാതെ വിഭീഷണപുത്രി ത്രിജടയെയും മറ്റു രാക്ഷസിമാരെയും കാണാം. ഇതിൽ അതിപോലെ തന്നെ ഇവിടെ ഹനുമാൻ അതിവിനയാന്വിതനാണ്; താടിക്ക് കൈ കൊടുത്ത് താഴ്മയോടെയാണ് ഹനുമാൻ ദേവിക്ക് മുദ്രമോതിരം കൈമാറുന്നത്.

ശ്രീരാമനോട് യുദ്ധം ചെയ്യുന്ന ലങ്കാധിപതി രാവണൻ

ശ്രീവൈകുണ്ഠ ദ്വാരപാലകരായ ജയ-വിജയന്മാർ ബ്രഹ്മ്പുത്രന്മാരായ സനതുക്മാരന്മാരുടെ ശാപത്താൽ മൂന്നു ജന്മങ്ങളായി ഭൂമിയിൽ ജനിക്കുന്നു. മൂന്നു ജന്മങ്ങളിലും വിഷ്ണു അവരെ നിഗ്രഹിച്ച് മോക്ഷം നൽകി അനുഗ്രഹിച്ചു. ആദ്യജന്മത്തിൽ (കൃതയുഗം) അസുരന്മാരായ ഹിരണ്യാക്ഷനായും, ഹിരണ്യാകശിപുവായും ജനിച്ചു; വരാഹമൂർത്തിയും, നരസിഹസ്വാമിയും അവരെ നിഗ്രഹിച്ചു. രണ്ടാം ജന്മത്തിൽ (ത്രേതായുഗം) രാക്ഷസന്മാരായ രാവണനായും, കുംഭകർണ്ണനായും ജനിച്ചു; രാമനാൽ മരണപ്പെട്ടു. മൂന്നാം ജന്മത്തിൽ (ദ്വാപരയുഗം) മനുഷ്യരായ ശിശുപാലനായും, ദന്തവക്ത്രനായും ജനിച്ചു; കൃഷ്ണനാൽ മോക്ഷം ലഭിച്ചു.

ശ്രീരാമചന്ദ്രനോട് യുദ്ധം ചെയ്യാൻ രാവണൻ തന്റെ ഇരുപതു കൈകളിലും ആയുധധാരിയായി എത്തി. ശ്രീമഹാദേവൻ കൊടുത്ത ചന്ദ്രഹാസം കൈകളിൽ കാണാം. ശില്പത്തിൽ തേരാളിയെയും വശങ്ങളിൽ രാക്ഷസന്മാരെയും കാണിച്ചിരിക്കുന്നു.

12[തിരുത്തുക]

ഹനുമാനു രാമൻ അടയാളമായി മുദ്രമോതിരം കൊടുക്കുന്നു.

വനവാസാരംഭത്തിൽ അത്രിമഹർഷി രാമനു മുദ്രമോതിരവും, സീതക്ക് അംഗുലീയവും കൊടുക്കുന്നു. ആഭരണങ്ങളെല്ലാം ഉപേക്ഷിച്ച് അയോദ്ധ്യയിൽ നിന്നും ഇറങ്ങിയ സീതാ-രാമ-ലക്ഷ്മണന്മാർക്ക് ആകെ ഉണ്ടായിരുന്ന ആഭരണങ്ങൾ ഇവയായിരുന്നു. ഇതാണ് ഇരുവരും ഹനുമാൻ കൈവശം അടയാളമായി കൊടുത്തുവിടുന്നത്. ശില്പത്തിൽ രാമനെയും ഹനുമാനെയും കൂടാതെ ലക്ഷ്മണൻ, സുഗ്രീവൻ, വിഭീഷണൻ, അംഗദൻ എന്നിവരെ കാണാം.

രാമ-രാവണയുദ്ധം

പതിനെട്ട് ദിവസം നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധം കണ്ട് ഹനുമാൻ പറയുന്നത് രാമ-രാവണയുദ്ധവുമായി താരതമ്യം ചെയ്യുമ്പോൾ കുരുക്ഷേത്രയുദ്ധം അതിനിസ്സാരമെന്നാണ്. ഭൂമിയിൽ നഗ്നപാദനായി രാവണനോട് യുദ്ധം ചെയ്യുന്ന രാമനു ദേവേന്ദ്രൻ തന്റെ രഥവും തേരാളിയായ മാതലൈയേയും കൊടുത്തു സഹായിച്ചു. അതിഘോരയുദ്ധാവസാനം രാമനാൽ രാവണൻ നിഗ്രഹിക്കപ്പെട്ടു. ശില്പത്തിൽ രാവണ സഹോദരൻ വിഭീഷണൻ രാവണ രഹസ്യം മന്ത്രിക്കുന്നു. താഴെ രഥത്തിൽ മാതലിയെയും കാണാം. വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം, വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നൻ രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു ചോരകഴുകി മുഴുകി വിരവോടു, മാരുതവേഗേന രാഘവൻ തന്നുടെ തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ, ബാണവുമെന്തൊരു വിസ്മയ,മന്നേരം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അദ്ധ്യാത്മരാമായണമിദമെത്രയു- മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം, അദ്ധ്യയനം ചെയ്കിൽ മർത്ത്യനജ്ജൻമനാ മുക്തിസിദ്ധിക്കുമതിനില്ല സംശയം

14[തിരുത്തുക]

14 - മാരീച നിഗ്രഹം ശൂർപ്പണഖയുടെ മധുരവാക്കുകളിൽ രാവണൻ വീണു. സീതയെ അപഹരിക്കാനായി താടകയുടെ ശേഷിച്ച പുത്രൻ മാരീചന്റെ സഹായം തേടി രാവണൻ പുറപ്പെട്ടു. രാമനെ പേടിച്ച് മാരിചൻ തപസ്സ് അനുഷ്ഠിക്കുകയായിരുന്നു. സീതയെ അപഹരിക്കാൻ തന്നെ സഹായിക്കണം എന്ന് മാരീചനോട് ലങ്കാധിപതി അഭ്യർത്ഥിച്ചു. പക്ഷെ രാമനാമം കേട്ടപ്പോഴെ മാരീചൻ പേടിച്ചു വിറച്ചു. ആയിരം ആനകളുടെ ശക്തിയുള്ള തന്റെ അമ്മയെയും, സഹോദരൻ സുബാഹുവിനേയും രാമൻ നിഷ്പ്രയാസമാണ് കൊലചെയ്തത്. അന്ന് രാമനു പ്രായം പതിനാല്. ഇന്ന് അതിനിരട്ടിയിൽ കൂടുതൽ, ഹൊ! ആലോചിക്കനെവയ്യ! പക്ഷെ രാവണന്റെ നിർബദ്ധത്തിൽ മാരീചനു വഴങ്ങേണ്ടിവന്നു. രാമബാണത്താൽ തന്റെ അമ്മയെപോലെ മോക്ഷം കിട്ടിമല്ലൊ; രാവണനാൽ വധിക്കപ്പെടുന്നതിലും നല്ലതല്ലെ;... എന്നു കരുതി ഒരു പൊൻ-മാനായി പഞ്ചവടിയിലെ ആശ്രമപരിസരത്ത് എത്തി സീത കാൺകെ ഓടികളിച്ചു. സീതയെ കണ്ട് മാൻ അടുത്തുവന്നു, സീത പുല്ലും മറ്റു പഴങ്ങളും കൊടുത്തു; സീത മാനിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിട്ടികിട്ടിയില്ല എന്നരീതിയിൽ മാൻ മാറിക്കളഞ്ഞു. സീതക്ക് മാനിനെ വേണമെന്നായി. സ്വർണ്ണനിറത്തിലെ ശരീരത്ത് വെള്ളി കുത്തുകളുമായി, നീലകണ്ണുകളുള്ള മാനെ ആരെയും ആകർഷിച്ചു പോകും. സീതയുടെ നിർബന്ധത്തിനു വഴങ്ങി രാമൻ വില്ലും അമ്പുമായി മാനിനെ തേടിയിറങ്ങി. സീതയെ കാത്തുരക്ഷിക്കാൻ ലക്ഷ്മണനെ നിർദ്ദേശ്ശിച്ചു മാനിന്റെ പുറകെ രാമൻ ഓടി. രാമനു പിടികൊടുക്കാതെ മാനും ഓടി മാറിക്കൊണ്ടിരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ രാമന്റെ നിലവിളി കേട്ടു. "ലക്ഷ്മണാ, എന്നെ രക്ഷിക്കൂ.... ഈ രാക്ഷസൻ എന്നെ കൊല്ലുമേ...." രാമന്റെ നിലവിളി കേട്ട് സീത കരയാൻ തുടങ്ങി, ലക്ഷ്മണനെ അങ്ങോട്ട് പോകാൻ നിർദ്ദേശിച്ചു. മാനായി വന്ന രാക്ഷസനാണ് രാമന്റെ ശബ്ദത്തിൽ കരഞ്ഞു നിലവിളിച്ചത് എന്നു മനസ്സിലാക്കിയ ലക്ഷ്മണൻ സീതയെ സമാധാനിപ്പിച്ചു. ജേഷ്ഠൻ രാമൻ ഒരിക്കലും നിലവിളിക്കില്ല, എത്രവലിയ രാക്ഷസനായാലും രാമനു നിമിചങ്ങൾ മതി അവനെ ഇല്ലായ്മചെയ്യാൻ, ദേവി വിഷമിക്കരുത്... പക്ഷെ സീത ലക്ഷ്മണനെ പരുഷവാക്കുകളാൽ പുലമ്പി... രാമൻ മരിച്ചാൽ നിനക്ക് എന്നെ പത്നിയാക്കാമെന്നു കരുതിയോ? ദുഷ്ടാ.... ഈ ഭൂമിയിൽ രാമൻ ഇല്ലേൽ ഒരു നിമിഷം ഈ സിത ജീവനോടെ ഉണ്ടാവില്ല.... പോകൂ.. എന്റെ മുൻപിൽ നിന്നും... ഗത്യന്തരമില്ലാതെ ലക്ഷ്മണൻ ആശ്രമത്തിനു ചുറ്റും ഒരു വട്ടം വരച്ച് അതിനു പുറത്തു പോകരുത് എന്നു സീതക്കു നിർദ്ദേശം കൊടുത്ത് രാമന്റെ അടുത്തേക്ക് ഓടിപോയി. പിടി തരാതെ മാറി മാറി പോയ മാനെ രാമൻ അമ്പെയ്ത് വീഴ്ത്തി. ചത്തുവീണ മാൻ മാരീചനായി മാറി.

15[തിരുത്തുക]

15 - സീതാപഹരണം മാരീചൻ മായാപൊൻമാനായി വരുന്നതിനു മുൻപ് രാമൻ സീതയോട് പറയുന്നുണ്ട്... സീതെ, നിന്നെ അപഹരിക്കാനായി രാവണൻ വരും. മായാസീതയെ നിർത്തി നീ അഗ്നിമണ്ഡലത്തിലേക്ക് മാറുക. രാവണ നിഗ്രഹത്തിനുശേഷം എന്നിലെക്ക് തിരിച്ചുവരാം നിനക്ക്.... അങ്ങനെ മായാസീതയാണ് പൊൻമാനെ കിട്ടാൻ ആഗ്രഹിക്കുന്നത്. രാമനും ലക്ഷ്മണനും മാരിചനായ മാനിനെ പിടിക്കാൻ പോയപ്പോൾ രാവണൻ താപസരൂപത്തിൽ ആശ്രമത്തിലെത്തി സീതയോട് ഭിക്ഷ ചോദിച്ചു. ഭിക്ഷ കൊടുക്കുന്നതിനായി ലക്ഷ്മണരേഖ കടന്നു പുറത്തുവന്ന സീതയെ നിഷ് പ്രയാസം രാവണൻ അപഹരിച്ച് പുഷ്പകവിമാനത്തിലേറ്റി ലങ്ക ലക്ഷ്യമാക്കി പറന്നുയർന്നു. രാമനൊ, ലക്ഷ്മണനൊ സീതയ്ക്ക് സഹായമായി എത്തിയില്ല. സീതദേവിയുടെ കരച്ചിൽ കേട്ട് ജഡായു എന്ന പക്ഷിശ്രേഷ്ഠൻ രാവണനെ ആക്രമിച്ചു. അതി ശക്തമായി ജഡായു രാവണനെ കൊത്തി മുറിവേൽപ്പിച്ചു. രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ജഡായുവിനെ എതിരിടുകയും അവന്റെ രണ്ടു ചിറകുകളും അറത്തുമാറ്റി. ചിറകുകൾ രണ്ടും നഷ്ടപ്പെട്ട് ജഡായു നിലംപതിച്ചു. സീതയുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു. സീതയെയും കൊണ്ട് രാവണൻ പുഷ്പകവിമാനത്തിൽ വീണ്ടും പറന്നുയർന്നു. സീത തന്റെ അടയാഭരണങ്ങളിൽ ചിലത് ഉടുവസ്ത്രത്തിന്റെ ഒരു ഭാഗം കീറി അതിൽ കെട്ടി താഴേക്ക് എറിഞ്ഞു. അത് ആർക്കെങ്കിലും കിട്ടിമെന്നും അത് രാമനു നൽകി താന്നെ കൊണ്ടുപോകുന്ന ദിക്ക് മനസ്സില്ലാക്കാൻ സാധിക്കുമെന്നും സീതാദേവി കരുതിയിരിക്കാം..

16[തിരുത്തുക]

16 - സീതാന്വേഷണം വനവാസം തുടങ്ങി പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് സീതാപഹരണം നടക്കുന്നത്. സീതയെക്കാണാഞ്ഞ് രാമ-ലക്ഷ്മണന്മാർ ഉറക്കെ വിളിച്ച് എല്ലായിടവും ഓടിനടന്ന് അന്വേഷിച്ചു. സീതയെ കാണ്മാനില്ല എന്ന സത്യം മനസ്സിലാക്കിയ രാമൻ തന്റെ ധൈര്യമെല്ലാം ചേർന്നപോലെ ദുഃഖാർത്തനായി കരഞ്ഞു. താൻ ഇനി അയോദ്ധ്യയിലേക്ക് തിരിച്ചുപോവുന്നില്ല ഇവിടെ കിടന്നു മരിച്ചോളാം, ലക്ഷ്മണാ നീ അയോദ്ധ്യയിലേക്ക് മടങ്ങുക, ഞാൻ വരില്ലെന്ന് അമ്മമാരോട് പറയണം. അവരെ നീ സംരക്ഷിക്കണം. ഭരതനോട് രാജ്യം നന്നായി ഭരിക്കാൻ പറയണം. ഇങ്ങനെ വിലപിക്കുന്ന ശ്രീരാമനോട് വിഷണ്ണനായ ലക്ഷ്മണൻ ‘’നമുക്ക് ഒന്നു വ്യാപകമായി തിരഞ്ഞുനോക്കാം. എന്തെങ്കിലും തെളിവുകൾ കിട്ടാതിരിക്കയില്ല’’ എന്നു പറഞ്ഞു.

കുറച്ചുദൂരം ചെന്നപ്പോൾ ജടായു വീണുകിടക്കുന്നതുകണ്ടു. മുറിവേറ്റ ഗൃധ്രത്തോട് വിവരമെല്ലാന്വേഷിച്ചറിഞ്ഞു. രാവണനാണ് സീതയെ അപഹരിച്ചതെന്ന് മനസ്സിലാക്കി. തന്റെ ചിറകുകൾ രാവണനാണ് വെട്ടിവീഴ്ത്തിയത് എന്നു പറഞ്ഞ് ആ പക്ഷി ശ്രേഷ്ഠൻ മരിച്ചുവീണു. ജഡായുവിനെ പിതൃതുല്യം സംസ്‌ക്കരിച്ച് ശേഷക്രിയകൾ നടത്തിയശേഷം അവർ ദക്ഷിണ ദിക്കു ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി. കൊടുമ്ന്കാട്ടിലൂടെയുള്ള യാത്ര ഭയാനകമായിരുന്നു. കുറച്ചു മുന്നോട്ടുപോയപ്പോൾ തലയില്ലാത്ത കബന്ധനെന്ന രാക്ഷസൻ ലക്ഷ്മണനു നേരെ എതിരിട്ടു. സഹോദരന്മാർ ഇരുവരും ചേർന്ന് ആ അസുരനെ കാലപുരിക്കയച്ചു. ശാപമോക്ഷം കിട്ടിയ കബന്ധൻ ഒരു ഗന്ധർവ്വനായി സ്വർലോകം പൂകി. കബന്ധനാണ് പമ്പാതീരത്തുചെന്ന് ശബരിയെ ദർശിച്ച് സുഗ്രീവനെ കണ്ട് സഖ്യം ചെയ്യണമെന്നു രാമനെ ഉപദേശിക്കുന്നത്.

17[തിരുത്തുക]

17 - പമ്പാതീരത്തെ ശബരി കബന്ധ നിർദ്ദേശത്താൽ രാമ-ലക്ഷ്മണനമാർ പമ്പാനദീ തീരത്തെത്തി. പുണ്യപമ്പാനദിയെ വന്ദിച്ച്, പുണ്യ സരസ്സിൽ മുങ്ങിക്കുളിച്ചു. തുടർന്ന് ഇരുവരും ശബരിയുടെ ആശ്രമത്തിലെത്തി. കോദണ്ഡം കയ്യിലേന്തി ജടാവൽക്കല ധാരിയായി ലക്ഷ്മണ സമേതനായി തന്റെ മനസ്സിൽ ധ്യാനിച്ച്‌ ആരാധിക്കുന്ന അതേ ദിവ്യരൂപം തന്നെ തനിക്ക്‌ ദിവ്യദർശനം നൽകിക്കൊണ്ട്‌ നിൽക്കുന്നു. മാതംഗമുനിയുടെ വനത്തിൽ അദ്ദേഹത്തിന്റെ ശിഷ്യയായ ശബരി തപസ്സു ചെയ്തിരുന്നു. വേടസ്ത്രീയായ ശബരിയുടെ തപസ്സ് സരളവും ഉഗ്രവുമായിരുന്നു. ഭക്തപുളകിതയായി ഭാഗവാനെ സാഷ്ടാംഗം പ്രണാമം ചെയ്തു. എതിരേറ്റ്‌ ആശ്രമത്തിനകത്ത്‌ ഇരുത്തി. കാലുകൾ കഴുകി പൂജിച്ച്‌ ഫലപക്വമൂലങ്ങൾ നൽകി സൽക്കരിച്ചു. അതിവഭക്തിയിൽ എന്ത്‌ ചെയ്യണമെന്നറിയാതെ ശബരി കുഴങ്ങി. രാമദർശനത്തിനായി ജീവിച്ച ആ പുണ്യവതി രാമലക്ഷ്മണന്മാെര അനുഗ്രഹിച്ചശേഷം അവർ സ്വയം യോഗാഗ്നി ജ്വലിപ്പിച്ച് പുണ്യലോകത്തേക്ക് യാത്രയായി. ഋശ്യമൂകചലം എന്ന പർവ്വതത്തിൽ കിഷ്കിന്ദാപതിയുടെ അനുജനായ സുഗ്രീവൻ തന്റെ നാലു മന്ത്രിമാരൊന്നിച്ച് ബാലിയെ പേടിച്ചു താമസിക്കുന്നുവെന്നും, സുഗ്രീവൻ സീതാന്വേഷണത്തിനു സഹായകമാവുമെന്നും ശബരിയും രാമനെ ഉപദേശിക്കുന്നുണ്ട്. ശബരിയുടെ സ്വയം അഗ്നിപ്രവേശനം ചെയ്തു സ്വർലോകം പൂകി. രാമ-ലക്ഷ്മണന്മാർ ഋശ്യമുകാചലം ലക്ഷ്യമാക്കി യാത്ര തിരിച്ചു.

18[തിരുത്തുക]

18 - ഋശ്യമൂകാചലം (ബാലികേറാമല) തുംഗഭദ്രാ നദിയുടെ അടുത്താണ് ഋശ്യമൂകാചലം എന്ന ബാലിമേറാമല സ്ഥിതിചെയ്യുന്നത്. രാമൻ പമ്പാനദിതീരത്തുനിന്നും വീണ്ടും പിന്നിലേക്ക് യാത്രചെയ്ത് ഋശ്യമൂകാചലത്തിലെത്തി. രാമ-ലക്ഷ്മണന്മാർ നടന്നു വരുന്നത് സുഗ്രീവനും ഹനുമാനും ദൂരെനിന്നേ കണ്ടു. ജേഷ്ഠനായ ബാലി തന്നെ വധിക്കുവാൻ അയച്ചവരാണെന്ന് സുഗ്രീവൻ തെറ്റിദ്ധരിച്ചു. ഹനുമാനോട് അവരെ കുറിച്ചറിഞ്ഞു വരാൻ പറഞ്ഞു. ഹനുമാൻ ബ്രാഹ്മണവേഷം പൂണ്ട് രാമലക്ഷമണൻറെ മുന്നിലെത്തി. വളരെ മധുരമായ വാക്കുകളാലും ആകർഷകമായ രീതിയിലും അവരെ സ്വാഗതം ചെയ്തു. രാമലക്ഷ്മണന്മാർ തങ്ങൾ സുഗ്രീവനെ കണ്ട് സഹായ അഭ്യർഥിക്കാനാണ് വന്നതെന്ന് ഹനുമാനെ ധരിപ്പിച്ചു. വന്നവർ ശത്രുക്കളല്ല എന്നുമനസ്സിലാക്കി ഹനുമാൻ സ്വരൂപത്തിൽ അവരെ സ്വീകരിച്ച് സുഗ്രീവ സന്നിധിയിൽ എത്തിച്ചു. ജേഷ്ഠൻ ബാലിയുടെ സംശയത്തിനു പാത്രമായതിനാൽ തന്നെ കിഷ്കിന്ദാ രാജ്യത്തിൽ നിന്നും പുറത്താക്കിയ കഥ രാമ-ലക്ഷ്മണന്മാരോട് വിവരിച്ചു. കഥയിങ്ങനെ... മയാസുരന്റെ പുർതനായ ദുന്ദുഭിയെ ബാലി കൊന്നതിനാൽ സഹോദരൻ മായാവി കിഷ്കിന്ദയിലെത്തി ബാലിയെ യുദ്ധത്തിനുവിളിച്ചു. യുദ്ധാന്ത്യം മായാവി ഒരു ഗുഹയിലേക്ക് ഓടി കയറി. അനുജൻ സുഗ്രീവൻ ജേഷ്ഠനെ കാത്ത് പുറത്തിരുന്നു. നാളുകൾ നീണ്ട യുദ്ധാവസനം മായാവിയെ ബാലികൊന്നു. പക്ഷെ രാക്ഷസൻ ബാലിയുടെ ശബ്ദത്തിൽ ഗുഹാകവാടം അടയ്ക്കുവാൻ സുഗ്രീവനോട് പറഞ്ഞു. മരണാസന്നത്തിൽ ബാലിയാണ് പറയുന്നതെന്നും, ബാലി മരിച്ചെന്നും തെറ്റിദ്ധരിച്ച് സുഗ്രീവൻ ഗുഹാകവാടം വലിയ ഒരു പാറകൊണ്ട് അടച്ചു. നാളുകൾക്ക് ശേഷം ബാലി ഗുഹാകവാടം തുറന്ന് കിഷ്കിന്ദാപുരിയിൽ തിരിച്ചെത്തി സുഗ്രീവനെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി, സുഗ്രീവന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കി. അന്നു മുതൽ ബാലിയെ പേടിച്ച് താനും തന്റെ മന്ത്രിമാരും ഇവിടെ ഋശ്യമൂകാചലത്തിൽ താമസിക്കുവാണന്നു സുഗ്രീവനെ രാമനെ ധരിപ്പിച്ചു. ഈ മലയിൽ ബാലി കേറിയാൽ അവന്റെ തല പൊട്ടിത്തെറിക്കുമെന്ന് മതംഗമഹർഷിയുടെ ശാപം ഉണ്ട്, അതുകൊണ്ട് ബാലി ഈ മലയിൽ ഒരിക്കലും വരില്ല.

19[തിരുത്തുക]

19 - സുഗ്രീവ സഖ്യം രാവണപത്നി മണ്ഡോദരിയുടെ സഹോദന്മാരാണ് ദുന്ദുഭിയും മായാവിയും. ഇരുവരേയും വധിച്ചത് ബാലിയാണ്. ഒരിക്കൽ ദുന്ദുഭി കൂറ്റൻ പോത്തായിവന്ന് ബാലിയെ ആക്രമിച്ചു. അവനെ കൊന്ന് അവന്റെ തലമുറിച്ച് വലിച്ചെറിഞ്ഞു. ചോരയൊലിച്ച തല ചെന്നുവീണത് ഋശ്യമൂകാചലത്തിലെ മതംഗമഹർഷിയുടെ ആശ്രമത്തിലാണ്. ചോരയും മാസവും വീണ് ആശ്രമപരിസരം അശുദ്ധമായതുകണ്ട് മുനി ബാലിയെ ശപിച്ചു. ബാലി ഋശ്യമൂകാചലത്തിൽ കാലുകുത്തിയാൽ തലപൊട്ടി മരിക്കുമെന്ന്. അതു പേടിച്ച് ബാലി ആ വഴി വരാതെയായി. ഋശ്യമൂകം ബാലിമേറാമലയുമായി. രാമനും സുഗ്രീവനും ഹസ്തദാനം ചെയ്തു മൈത്രി സ്ഥാപിച്ചു. ഹനുമാനും ലക്ഷ്മണനും അതിനു സാക്ഷിയായി. സുഗ്രീവൻ പറഞ്ഞു: "എന്നോട് മിത്രത ആഗ്രഹിക്കുന്നുവെങ്കിൽ ഞാനിതാ ഹസ്തദാനം ചെയ്യുന്നു. അങ്ങ് എന്റെ കൈകൾ ഗ്രഹിച്ചാലും മൈത്രി സ്ഥാപിതമാകട്ടെ".. അതുകേട്ട് ശ്രീരാമൻ സുഗ്രീവഹസ്തം ശക്തിപൂർവം കൈകൊണ്ട് പിടിച്ചുകുലുക്കി. ഹനുമാൻ അഗ്നിജ്വലിപ്പിച്ചു. രാമനും സുഗ്രീവനും അഗ്നിസാക്ഷിയായി സഖ്യം ചെയ്തു. സീതാപഹരണവേളയിൽ പുഷ്പകവിമാനത്തിൽ നിന്നും തന്റെ ആഭരണങ്ങൾ സീത തുണിയിൽ പൊതിഞ്ഞു താഴേക്ക് ഇട്ടിരുന്നു. അതു കിട്ടിയ സുഗ്രീവൻ തുണിയിൽ പൊതിഞ്ഞ് സുക്ഷിച്ചു വെച്ചിരുന്നത് രാമനെ ഏൽപ്പിച്ചു. കണ്ണുനീർ വാർത്ത് രാമൻ അതു സീതാദേവിയുടെതാണന്നു സ്ഥിതീകരിച്ചു. സീതയെ കണ്ടെത്തി രാവണനിഗ്രഹം നടത്താൻ സുഗ്രീവാദികൾ സഹായിക്കാമെന്നു സുഗ്രീവനും, സുഗ്രീവ പത്നി രക്ഷിച്ചു ബാലിവധം നടത്തി കിഷ്കിന്ദാപതിയാക്കാൻ സഹായിക്കാമെന്നു രാമനും സത്യം ചെയ്തു.

സൂര്യതേരാളിയായ അരുണൻ പിതാവായി ശ്യേനിയിൽ ജനിച്ച പുത്രന്മാരാണ് ജഡായുവും, സമ്പാതിയും. അതുപോലെ അരുണൻ മാതാവായി ദേവേന്ദ്രനിൽനിന്നും, സൂര്യനിൽനിന്നും ജനിച്ച പുത്രന്മാരാണ് ബാലിയും, സുഗ്രീവനും. ഈ നാലുപേരും രാമായണത്തിൽ പലസന്ദർഭത്തിലും കടന്നു വരുന്നുണ്ട്. ബാലിയെയും സുഗ്രിവനേയും വളർത്തിയത് ഗൗതമമുനിയുടെ പത്നി അഹല്യദേവിയാണ്.

20[തിരുത്തുക]

20 - ബാലിവധം യുദ്ധത്തിൽ തന്റെ നേർക്കുനേർ വരുന്നവന്റെ പകുതി ശക്തി ബാലിക്കു ലഭിക്കുമെന്ന് ഇന്ദ്രവരമുള്ളതിനാൽ, ബാലിയെ നേരിട്ട് എതിരിടാൻ ആർക്കുമാവില്ല. സുഗ്രീവനുമായുള്ള യുദ്ധത്തിൽ രാമൻ ബാലിയെ ഒളിയമ്പ് എയ്ത് വീഴ്തുവാൻ ഹനുമാൻ നിർദ്ദേശിച്ചു. കിഷ്കിന്ദാപുരിയുടെ ഗോപുരദ്വാരത്തിൽ ചെന്നു സുഗ്രീവൻ ബാലിയെ പോർവിളിച്ചു. ഇരുവരും യുദ്ധം തുടങ്ങി, പക്ഷെ ദൂരെ മാറി നിന്ന രാമനു സുഗ്രീവനേത്, ബാലിയേത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബാലിയോട് കൂടുതൽ നേരം യുദ്ധം ചെയ്താൽ സുഗ്രീവൻ കൊല്ലപെടുമെന്നതിനാൽ സുഗ്രീവൻ ഓടി രക്ഷപെട്ടു.

സുഗ്രീവൻ രാമനോട്‌ ഒരുപാട്‌ പരാതി പറഞ്ഞു, എത്രയും വേഗം രാമൻ അമ്പെയ്ത് ബാലിയെ വീഴ്തിയില്ലങ്കിൽ ബാലി നിഷ്പ്രയാസം സുഗ്രീവനെ കൊല്ലും. പക്ഷെ രാമനു രണ്ടുപേരുടേയും ശരീരങ്ങൾ ഒരേ തരത്തിൽ രക്താഭിഷിക്തമായതിനാൽ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല, തന്നെയല്ല ഇരുവരും സോദരങ്ങൾ, ആളുമാറി അമ്പെയ്യരുതല്ലൊ. കാരണം മനസ്സിലാക്കി സുഗ്രീവൻ സാമാധാനിച്ചു. പിറ്റേന്ന് യുദ്ധത്തിൽ സുഗ്രീവൻ പോകുമ്പോൾ ഒരു പൂമാല സുഗ്രീവനെ അണിയിച്ചു, അതുമനസ്സിലാകി അമ്പെയ്യാന്മെന്നു രാമനും തീർച്ചയാക്കി. പിറ്റേന്ന് സുഗ്രീവൻ ബാലിയെ യുദ്ധത്തിനു പോർവിളിച്ചപ്പോൾ അതിലെന്തോ ചതിയുണ്ടന്ന് ബാലിയുടെ പത്നി താര ഉപദേശിച്ചു. എങ്കിലും ബാലി യുദ്ധത്തിനു ചെന്നു. ഒട്ടും താമസിയാതെ രാമൻ മഹേന്ദ്രാസ്ത്രം എയ്ത് ബാലിയെ വീഴ്തി. നിലത്തുവീണ ബാലി തന്നെ കൊന്നത് അന്യായമാണന്ന് രാമനോട് പറഞ്ഞെങ്കിലും, രാമൻ ബാലിയെ നിരവധി കാരണങ്ങളിലൂടെ തെറ്റ് മനസിലാക്കി കൊടുക്കുന്നു. പഞ്ചകന്യകമാരിൽ ഒരാളാണ് ബാലിയുടെ പത്നി താര. മര്യാദാപുരുഷോത്തമനായ ശ്രീരാമനെ ഈശ്വരാവതാരമായി സങ്കല്പിച്ചുകൊണ്ട്‌, മനുഷ്യസമൂഹത്തിൽ പുലരേണ്ടതായ സദാചാര-സംസ്കാരമൂല്യങ്ങളെയും ധർമനിഷ്ഠയെയും പരസ്പരബന്ധങ്ങളെയും ആധ്യാത്മിക ജ്ഞാനാനുഭവമായി പകർന്നുതരുന്നുണ്ട് താരോപദേശത്തിൽ. തുടർന്ന് സുഗ്രീവനെ കിഷ്കിന്ദാപതിയായി രാമൻ വാഴിക്കുന്നു.

21[തിരുത്തുക]

21 - സുഗ്രീവരാജാഭിഷേകം, സീതാന്വേഷണം

ബാലിയുടെ പുത്രനായ അംഗദൻ പിതാവിന്റെ ശേഷക്രിയകൾ ചെയ്തു. പിന്നീട് ഉത്തമ മുഹൂർത്തത്തിൽ കിഷ്കിന്ധാധിപതിയായി സുഗ്രീവനെ ലക്ഷ്മണൻ രാജാഭിഷേകം ചെയ്തു. ഉദ്ദിഷ്ടകാര്യസാധ്യത്തിനു രാമയണത്തിലെ സുഗ്രീവാഭിഷേകം ചൊല്ലുന്നത് നല്ലതെന്നു കരുതുന്നു. സുഗ്രീവൻ സന്തോഷത്തോടെ ഭാര്യമാരുമൊന്നിച്ച് ജീവിച്ചുപോന്നവസരത്തിൽ ഒരു ദിവസം ലക്ഷ്മണൻ കിഷ്കിന്ധയിൽ വന്നു. രാമന്റെ സീതാവിരഹദദുഃഖം കണ്ട് ഹൃദയം പൊട്ടുന്ന വേദനയിലാണ് ലക്ഷ്മണൻ സുഗ്രീവ സന്നിധിയിൽ ചെല്ലുന്നതും സുഗ്രീവാദികൾ സീതാന്വേഷണം ഇതുവരെയും തുടങ്ങിയിട്ടില്ലന്നതും ഓർപ്പിക്കുന്നത്. സുഗ്രീവൻ തന്റെ എല്ലാ കപിവരന്മാരേയും നാലു ദിക്കിലേക്കും സീതാന്വേഷണത്തിനയച്ചു. മുപ്പതുനാളുകൾക്കുള്ളിൽ സിതാദേവിയെവിടെയുണ്ടന്ന് അറിഞ്ഞുവന്നില്ലങ്കിൽ ഒന്നൊഴിയാതെ എല്ലാവരുടേയും ശിരഛേദം നടത്തും... (സുഗ്രീവശാസനം). മുപ്പതുനാളികൾ തീരാറായങ്കിലും ഒരറിവും കിട്ടാതെ കപിവരന്മാർ വിഷമിച്ചു. ദക്ഷിണ ദിക്കിലേക്ക് പോയവരിൽ പ്രധാനിയായ ഹനുമാൻ കൈവശം രാമൻ തന്റെ അടയാളമായി മുദ്രമോതിരവും കൊടുത്തു വിടുന്നു. ആഭരണങ്ങളൊന്നുമില്ലാതെ അയോദ്ധ്യയിൽ നിന്നും വനവാസത്തിനു വന്ന രാമനു അത്രി മഹർഷി മുദ്രമോതിരം കൊടുത്തിരുന്നു, തത്സമയം സീതയ്ക്കും ചൂഢാരത്നം ഉൾപ്പെടെ പല ആഭരണങ്ങൾ അത്രിപത്നി അനസൂയയും കൊടുത്തിരുന്നു. ഈ മുദ്രമോതിരമാണ് ഹനുമാന്റെ കൈയ്യിൽ രാമൻ സീതയ്ക്ക് അടയാളമായി കൊടുത്തു വിടുന്നത്. ഹനുമാനും കൂട്ടരും സീതാദേവിയെ തിരഞ്ഞ് മഹേന്ദ്രാചലത്തിൽ എത്തി. ജഡായുവിന്റെ ജേഷ്ഠൻ സമ്പാതി തന്റെ ചിറകുകൾ നഷ്ടപ്പെട്ട് അവിടെയാണ് താമസിച്ചിരുന്നത്. കപികളെ ഭക്ഷിക്കാനായിവന്ന സമ്പാതി അവരിൽ നിന്നും തന്റെ സഹോദരനായ ജടായുവിന്റെ മരണവൃത്താന്തം അറിഞ്ഞു. സമ്പാതി വാനരന്മാരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകൾ ചെയ്തശേഷം തന്റെ ദീർഘഗൃദ്ധ്രനേത്രങ്ങളാൽ ലങ്കാപുരിയിൽ അശോകാവനിയിൽ ശിംശപാവൃക്ഷത്തണലിൽ നിശാചരികൾക്കിടയിൽ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയെ ദേവിയെക്കണ്ടുകിട്ടാൻ മാർഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകർമ്മം ചെയ്യാനായി അവരിൽ ആത്മവിശ്വാസമുണർത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണൻ രാഘവനാൽ വധിയ്ക്കപ്പെടുമെന്ന് ദീർഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. ഈ സന്ദർഭത്തിൽ സമ്പാതി ജനനമരണ സങ്കീർണ്ണതകളെ ലളിതമായ വരികളിൽ വിസ്തരിയ്ക്കുന്നു. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങൾ മുളച്ച സമ്പാതി ഊർജ്ജസ്വലനായി പറന്ന് വിഹായസ്സിൽ മറയുന്നു.

22[തിരുത്തുക]

22 - സമുദ്രലംഘനം

ശുഭകരമായ ഔദാര്യത്തിന്റെ ഫലശ്രുതിയിലേക്ക് കടന്നുചെല്ലുവാനുള്ള വഴി തുറന്നുകൊടുത്തത് സമ്പാതിയാണ്. നൂറുയോജന ദൂരമാണുള്ളതെന്നും സമുദ്രം കടക്കുവാൻ കെല്പുള്ളവന് ദേവിയെക്കണ്ട് മടങ്ങാൻ കഴിയുമെന്നും പ്രത്യാശയുണർത്തുന്ന സമ്പാതിയുടെ മൊഴി കേട്ടപ്പോൾ ഉണർന്ന കപീന്ദ്രന്മാർ പിന്നെ ആ വഴിക്കായി ചിന്ത. ആരു കടൽ ചാടിക്കടക്കും എന്നോർത്ത് തർക്കിച്ചുനിൽക്കെ, ജഗത്പ്രാണനന്ദനനായ മാരുതിക്കതിനു കഴിയുമെന്ന് ജാംബവാൻ ഹനുമാന്റെ പൂർവകഥയോർമിപ്പിച്ച് തറപ്പിച്ച് പറയുന്നു. വാമനമൂർത്തിയെപ്പോലെ വളർന്ന് സിംഹനാദത്തോടെ ഹനുമാൻ മാഹേന്ദ്രപർവതത്തിൽ നിന്ന് കുതിച്ച് സമുദ്രലംഘനത്തിന് ഒരുങ്ങുന്ന കഥ പറഞ്ഞ് കിഷ്ട്കിന്ധാകാണ്ഡം അവസാനിക്കുന്നു, തുടർന്ന് സുന്ദരകാണ്ഡം.

സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസർവ്വസ്വമേ, കഥയ മമ കഥയ മമ കഥകളതിസാദരം, കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ.

മാരുതി മനസ്സുകൊണ്ട് ലങ്കയിൽ എത്തിക്കഴിഞ്ഞു. നൂറുയോജന ദൂരമുള്ള സമുദ്രം കടക്കുമെന്നുള്ള ദൃഢനിശ്ചയത്തോടെ വാലുയർത്തി, കൈകൾ പരത്തി, കഴുത്തു നിവർത്തി, കാലുകൾ വളച്ച് മഹേന്ദ്രപർവതത്തിന് മുകളിൽ നിൽക്കുന്ന ഹനുമാന്റെ സുന്ദരരൂപമാണ് നാം ആദ്യം കാണുന്നത്. മറ്റു വാനരന്മാരെ ആശ്വസിപ്പിക്കാനായി മാരുതി പറയുന്നു. ”നിങ്ങളെല്ലാവരും കണ്ടുകൊള്ളുവിൻ. എന്റെ പിതാവായ മാരുതനു തുല്യമായി അതിവേഗത്തിൽ ആകാശത്തിലൂടെ രാവണരാജധാനിയിലേക്ക് ഞാനിതാ പോകുന്നു. രാമപത്‌നിയെ ഞാനുടനെ കാണും. മടങ്ങിവന്ന് ആ വിവരം അഖിലജഗദധിപതിയായ രാമചന്ദ്രനെ അറിയിക്കും. ആരാണോ ജനനമരണനാശത്തിന് കാരണക്കാരനായ ആ ഭഗവാന്റെ നാമം മരണസമയത്ത് ഓർമ്മിക്കുന്നത് അയാൾ ജനിമരണങ്ങളാകുന്ന സംസാരത്തെ കടക്കുന്നു. ആ ഭഗവാന്റെ ദൂതനാണ് ഞാൻ. ഈ സമുദ്രം കടക്കാൻ എനിക്കു കഴിയും. കാരണം എന്റെ ഹൃദയത്തിൽ രഘുപതി മാറാതെ നിൽക്കുന്നു. അവിടത്തെ മുദ്രമോതിരം എന്റെ പക്കലുണ്ട്. എനിക്കീ കടൽ നിസ്സാരമാണ്. നിങ്ങളാരും അല്പവും ഭയപ്പെടണ്ട”. എന്നു പറഞ്ഞിട്ട് ദശവദനപുരിയിൽ ഹൃദയമുറപ്പിച്ച് മനസ്സിൽ രാമനെയും പ്രതിഷ്ഠിച്ച് ദക്ഷിണദിക്കിലേക്ക് ഹനുമാൻ ഒറ്റചാട്ടം.

23[തിരുത്തുക]

23 - മാർഗ്ഗവിഘ്നം,

ഹനുമാന്റെ മനസ്സിൽ ഒരേ ഒരു ലക്ഷ്യം മാത്രം..ലങ്ക..രാവണൻറെ രാജ്യം. അവിടെ ചെല്ലുക, സീതാദേവിയെ കാണുക, അന്വേഷണദൌത്യം പൂർത്തിയാക്കുക. ആ യാത്രയിൽ അദ്ദേഹത്തിനു നിരവധി വിഘ്നങ്ങൾ നേരിട്ടു. ഹനുമാൻ സ്വാമിയുടെ ബുദ്ധി, ബലം, വീര്യം എന്നിവ പരീക്ഷിക്കുവാൻ ദേവൻമാർ നാഗമാതാവായ സുരസയെ അയച്ചു. ഹനുമാൻ സ്വാമിയെ ഭക്ഷണമാക്കാൻ സുരസ തന്റെ വായ് പിളർന്ന് മാർഗ്ഗ തടസ്സമായെത്തി. ഹനുമാൻ തന്റെ ശരീരം പത്തിരട്ടിയായി വലുതാക്കി. സുരസയും തന്റെ ശരീരം വലുതാക്കി ഹനുമാനെ ഭക്ഷിക്കാൻ തയ്യാറായി. ഹനുമാൻ വീണ്ടും ശരീരം വലുതാക്കി, സുരസയും ഒട്ടും പിന്നോട്ട് പോകാതെ തന്റെ ശരീരം അതിലും വലുതാക്കി. ആ ഒരു നിമിഷം, ബുദ്ധിമാനായ ഹനുമാൻസ്വാമി തൻറെ ശരീരം വളരെ ചെറുതാക്കി, സരസയുടെ വായിൽ കൂടി കയറി മൂക്കിലൂടെ പുറത്തുകടന്നു. വന്നിരിക്കുന്നത് നാഗമാതാവാണന്നു മനസ്സിലാക്കി ഹനുമാൻ സുരസയെ സ്തുതിച്ചു, നാഗമാതാവ് ഹനുമാനെ അനുഗ്രഹിച്ച് പാതാളത്തിലേക്ക് മറഞ്ഞു.

ഹനുമാനു വിശ്രമമേകാൻ സാഗരത്തിൽ ആണ്ടുപോയ മൈനാക പർവ്വതം പൊങ്ങിവന്നു. പക്ഷെ ശ്രീരാമ ദൗത്യവുമായി പോകുന്നതിനാൽ തനിക്കു വിശ്രമമില്ല എന്നു പറഞ്ഞു ഒഴിഞ്ഞുമാറി. ഹനുമാൻറെ രാമഭക്തി മനസ്സിലാവുന്ന സന്ദർഭമാണിത്. വീണ്ടു മുപോട്ടുള്ള യാത്രയിൽ സിംഹിക യാണ് തടസ്സമായെത്തിയത്. ആകാശമാർഗ്ഗേ പോകുന്ന ജീവികളെ, അവയുടെ നിഴലിനെ പിടിച്ച് നിശ്ചലമാക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്നവൾ. ഹനുമാന്റെ മാർഗ്ഗം തടസ്സമാക്കി സിംഹികയെ ഹനുമാൻ തന്റെ കാലാൽ തൊഴിച്ച് യമപുരിയിലെക്കയച്ചു. അവസാനം നൂറുയോജന തണ്ടി ഹനുമാൻ ലങ്കയിൽ പ്രവേശിച്ചു. ലങ്കാപുരിയെ വലയം ചെയ്തിരിക്കുന്ന കോട്ട ചാടികടന്ന ഹനുമാൻ ചെന്നുപെട്ടത്, കോട്ടയ്ക്കു കാവൽ നിൽക്കുന്ന ലങ്കാലക്ഷ്മിയുടെ മുന്നിലാണ്. തന്റെ ലക്ഷ്യത്തിനു തടസ്സം നിന്ന ലങ്കാലക്ഷ്മിയെ ഇടം കൈയ്കൊണ്ട് അടിച്ചു. അതോടെ ലങ്കാലക്ഷ്മിയുടെ ശാപം തീർന്നു അവൾ മോചിതയായി, ലങ്കവിട്ടു. അതോടെ ലങ്കയുടെ നാശവും തുടങ്ങി. പിന്നെ ഹനുമാൻ സമയം കളഞ്ഞില്ല. ലങ്കാലക്ഷ്മി നിർദ്ദേശിച്ചപോലെ അശോകവനിക തേടി, സീതാദേവിയെ തേടി ഹനുമാൻ മുൻപോട്ട് തിരിച്ചു.

24[തിരുത്തുക]

24 - അശോകവനികയിലെ സീത

ലങ്കാലക്ഷ്മി വിടവാങ്ങിയശേഷം, ഹനുമാൻ സീതയെ കണ്ടുപിടിക്കാനായി മുന്നോട്ട് തിരിച്ചു. തന്റെ പിതാവായ വായു അതിനു മാർഗ്ഗമുണ്ടാക്കി. അശോകവനികയിലെ പൂമണം വഹിച്ചുള്ള കാറ്റു ശക്തിയായി വീശിയടത്തു. അതു ലക്ഷ്യമാക്കി ഹനുമാൻ വളരെ വേഗം നഗരപ്രാന്തത്തിലൂടെ യാതചെയ്ത് അശോകവനികയിലെത്തി. വെളുക്കെത്തെളിഞ്ഞ പൂനിലാവിൽ അശോകവനിക നയനാനന്ദകരമായ ഒരു ദൃശ്യം തന്നെയായിരുന്നു. ഒട്ടും സമയനഷ്ടം വരുത്താതെ തന്റെ ലക്ഷ്യസ്ഥാനമായ ശിംശപവൃക്ഷം കണ്ടുപിടിക്കുകയാണ് അടുത്തലക്ഷ്യം. ഒടുവിൽ ശിംശപവൃക്ഷത്തരുകിലെത്തി. തന്റെ ദേവന്റെ ദേവിയെ കണ്ടെത്തി. ദിവസകരകുലപതി രഘൂത്തമൻ തന്നുടെ ദേവിയാം സീതയെക്കണ്ടു കപിവരൻ... കമലമകളഖില ജഗദീശ്വരി തന്നുടൽ കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥോസ്മ്യഹം.....

പഴകിമുഷിഞ്ഞ വസ്ത്രങ്ങളും പൊടിപിടിച്ച മുടിയുമായി ഒരു കൃശഗാത്രി. പ്രകാശകാന്തി പരത്തുന്ന മുഖം കുനിച്ച് ദേവി രാമനാമം ജപിച്ച് ഉറങ്ങാതെയിരിക്കുന്നു. ദേവിക്കു ചുറ്റും വികൃതരൂപികളായ നാലഞ്ചു സ്ത്രീകൾ മലർന്ന് കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു. ഹനുമാൻ അതികൃശനായി ആരുമറിയാതെ ശിംശപവൃക്ഷത്തിന്റെ മുകളിൽ കയറി പച്ചിലമറവിൽ പതുങ്ങിയിരുന്നു. ആ രാത്രി മുഴുവനും ഹനുമാൻ ദേവിയെ കൺകുളിർക്കെ കണ്ടുകൊണ്ടെയിരുന്നു. ഹനുമാനു ദേവിയെ എത്രകണ്ടിട്ടും പോരാതെവന്നു. ആ നിതാന്തനിശ്ശബ്ദതയിലും ദേവി ചൊല്ലുന്ന രാമനാമം ഹനുമാൻ മനസ്സിൽ ആവർത്തിച്ചു... രാമ... രാമ....ശ്രീരാമ ജയ....

പിറ്റേന്ന് വലിയൊരു ഘോഷയാത്ര ഉദ്യാനത്തിലെത്തി. അനേകം സ്ത്രീകളുടെ അകമ്പടിയോടു കൂടിയാണ് രാവണൻ എത്തിയത്. പത്തുതലയുള്ള ലങ്കാധിപതി. ആകർഷകമായ വിധത്തിലുള്ള വേഷസംവിധാനത്താൽ കത്തിജ്വലിച്ച രാക്ഷസരാജൻ സീതയോട് പ്രേമാഭ്യർത്ഥന നടത്തി. പക്ഷെ രാവണന്റെ പ്രൗഢിയോ സമ്പത്തോ വീര്യമോ ഒന്നും സീത കാര്യമാക്കിയില്ല. പതിവ്രതയായ അവളുടെ മനസ്സിനെ യാതൊന്നിനും ചലിപ്പിക്കാൻ കഴിഞ്ഞില്ല. സീത ഒരു പുൽക്കൊടി നുളളിയിട്ടിട്ട് അതിനോടെന്നപോലെ രാവണനോടു പറഞ്ഞു: ”എന്റെ ഭർത്താവായ രാമൻ എനിക്ക് ഈശ്വരനാണ്. ഇക്ഷ്വാകുവംശത്തിൽ പിറന്നവനും സിംഹപരാക്രമിയുമായ അദ്ദേഹം ലക്ഷ്മണനോടൊപ്പം വന്ന് നിന്നെ വധിക്കും. നിന്നോടൊപ്പമുള്ള രാക്ഷസന്മാരെല്ലാം പാമ്പുകൾ ഗരുഡന്റെ മുമ്പിലെന്നപോലെ രാമന്റെ മുന്നിൽ അശക്തരാണ്. ധർമ്മിഷ്ഠനായ ശ്രീരാമന്റെ ധർമ്മപത്‌നിയായ എന്നെ എന്റെ വ്രതനിഷ്ഠകൊണ്ട് നിനക്കു തൊടാൻപോലും കഴിയുകയില്ല. നീ വേണമെങ്കിൽ ജഡപ്രായമായ ഈ ശരീരത്തെ വെട്ടിനുറുക്കിക്കോ. എനിക്കിനി ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യമില്ല രാവണാ...." സീതയുടെ ദൃഢനിശ്ചയംകണ്ട് രാവണൻ പറഞ്ഞു "ഞാൻ നിനക്ക് ഇനിയും സമയം തരാം. അതിനുള്ളിൽ എനിക്കു വശപ്പെട്ടില്ലെങ്കിൽ എന്റെ പാചകക്കാർ നിന്നെ വെട്ടിനുറുക്കി വേവിച്ച് എനിക്കു പ്രാതലൊരുക്കും". ഹനുമാന്റെ ഹൃദയമൊന്നു വിങ്ങി... എങ്കിലും രാമനാമം അതിനു വീണ്ടും ശക്തിപകർന്നു....

25[തിരുത്തുക]

25 - ലങ്കാ ദഹനം

ചെറിയ ഒരു പക്ഷിയോളം വലുപ്പത്തിൽ ഹനുമാൻ രാമകഥകൾ പാടി ശിംശപാവൃക്ഷത്തിൽ തന്നെയിരുന്നു. രാമ നാമജപം കേട്ട സീത കരുതിയത് ഏതൊ രാക്ഷസൻ ശല്യപ്പെടുത്താൻ എത്തിയതെന്നാണ്. രാമൻ ഹനുമാന്റെ കൈയ്യിൽ അടയാളമായി ഏൽപ്പിച്ച മുദ്രമോതിരം സീതയ്ക്ക് കൊടുത്തപ്പോൾ ഹനുമാൻ ശത്രുവല്ല, മിത്രമണന്നു മനസ്സിലായി. അടയാളവാക്കായി പഞ്ചവടിയിൽ വെച്ച് ഇന്ദ്ര പുത്രൻ ജയന്തൻ കാക്കയായി വന്നതും, രാമൻ അതിനെ ദർഭപ്പുല്ലിനാൽ നേരിട്ടതും, അവന്റെ കണ്ണുപൊട്ടിച്ചതും ഹനുമാൻ ദേവിയോട് പറഞ്ഞു. രാമൻ ഇപ്പോൾ എവിടെയുണ്ടന്ന് ഹനുമാനിൽ നിന്നും മനസ്സിലാക്കിയ ദേവിയെ തന്റെ പുറത്തേറ്റി രക്ഷിക്കാമെന്നു ഹനുമാൻ അപേക്ഷിച്ചെങ്കിലും, സീത വിനയപൂർവ്വം നിരസിച്ചു. തുടർന്ന് സീതയിൽ നിന്നും ചൂഢാരത്നം അടയാളമായി വാങ്ങി ഹനുമാൻ ദേവിയോട് വിടചൊല്ലി.

താൻ വന്നത് രാവണനെ അറിയിക്കണമെന്നു തോന്നി ഹനുമാൻ ലങ്കാധിപതിയുടെ ഉദ്യാനം തല്ലിതകർത്തു. ഹനുമാനെ പിടിക്കാനെത്തിയവരെയെല്ലാം കാലപുരിക്കയച്ചു. തുടർന്ന് ഹനുമാനെ നേരിട്ടത് രാവണന്റെ മാതുലനായ പ്രഹ്സ്തനായിരുന്നു. മന്ത്രിപ്രമുഖനായ പ്രഹസ്തനേയും ജംബുമാലിയേയും, പുത്രൻ അക്ഷകുമാരനേയും കൊലപ്പെടുത്തി. ഇതിനോടകം തന്നെ ഹനുമാൻ രാവണന്റെ ഉദ്യാനം നശിപ്പിച്ചുകഴിഞ്ഞിരുന്നു. അവസാനം രാവണൻ ഇന്ദ്രജിത്തിനെയാണ് ഹനുമാനെ ബന്ധിച്ച് കൊണ്ടുവരാൻ അയച്ചത്. ബ്രഹ്മാസ്ത്രം എയ്ത് ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിച്ച് രാവണസഭയിലെത്തിച്ചു. രാവണസിംഹാസനത്തിനൊത്ത ഉയരത്തിൽ തന്റെ വാലുകൊണ്ട് ഇരിപ്പിടമുണ്ടാക്കി ഹനുമാൻ രാവണനെ അത്ഭുതപ്പെടുത്തി. ഹനുമാനെ കൊല്ലാൻ ഉത്തരവിട്ടെങ്കിലും അനുജനായ വിഭീഷണന്റെ ഉപദേശത്താൽ വാനരന്റെ വാലിനാണ് ശൗര്യമെന്നു ധരിച്ച് ഹനുമാന്റെ വാലിൽ തുണികെട്ടി തീകൊളുത്തി നഗരം ചുറ്റാൻ തുടങ്ങി. പെരുമ്പറ അടിച്ചുകൊണ്ടും കള്ളൻ കള്ളൻ എന്ന് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുമാണ് രാക്ഷസന്മാർ ഹനുമാനെക്കൊണ്ട് നഗരംചുറ്റിയത്. ആ ഘോഷയാത്ര ലങ്കയുടെ പടിഞ്ഞാറെ ഗോപുരവാതിലിൽ എത്തിയപ്പോൾ ഹനുമാൻ കൃശശരീരനായിമാറി ബന്ധനത്തിൽ നിന്നും പുറത്തുവന്നു. വീണ്ടും അതിവേഗത്തിൽ തന്നെ പർവതാകാരശരീരനാകുകയും വാഹകന്മാരെ തച്ചുകൊന്നശേഷം വായുവേഗത്തിൽ ഗോപുരത്തിലേക്ക് ചാടി ഒന്നൊന്നായി മാളികകളെ കൂട്ടത്തോടെ അഗ്നിക്കിരയാക്കി. ആന, കുതിര, രഥം കാലാൾപ്പട എന്നിവക്കുള്ള കെട്ടിടങ്ങളേയും ഭംഗിയുള്ള പല രമ്യഹർമ്മ്യങ്ങളേയും ചുട്ടുകരിച്ചു. അങ്ങനെ ഓരോ മന്ദിരങ്ങളിലും ചാടിച്ചാടി അഗ്നിക്കിരയാക്കിക്കൊണ്ട് ഹനുമാൻ ലങ്കാനഗരി മുഴുവൻ ചുറ്റിസ്സഞ്ചരിച്ചു. പടർന്നുയർന്ന് തീ തിങ്ങിത്തിളങ്ങിക്കത്തിത്തെളിഞ്ഞ അഗ്നി വിഭൂതിനിറഞ്ഞിരുന്ന ലങ്കയെ വിഭൂതികൊണ്ട് നിറച്ചു. വിഭീഷണമന്ദിരത്തിലും സീതയിരുന്ന ശിംശപവൃക്ഷത്തിലും അഗ്നിയുടെ സ്പർശംപോലും ഉണ്ടായിരുന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സീതയുടെ അഗ്നിപ്രാർത്ഥനയും ആ രണ്ടിടത്തേയും കാത്തുരക്ഷിച്ചു. ഹനുമാൻ തന്റെ വാലിലെ അഗ്നിയെ തച്ചുകെടുത്തിയ ശേഷം വീണ്ടും സീതയുടെ അടുത്തുചെന്ന് തൊഴുതു അനുവാദം വാങ്ങി. അസംഖ്യം വാനരസേനകളോടുകൂടി ശ്രീരാമനും അനുജനും സുഗ്രീവനുമായി ഉടനെത്തന്നെ വന്നുചേരുന്നതാണെന്ന ആശ്വാസവചനവും സീതക്ക് നൽകി. അതിനുശേഷം ലങ്കയുടെ വടക്കേ അരികിൽനിന്ന് സമുദ്രത്തിന്റെ മുകളിൽകൂടി മഹേന്ദ്രഗിരിയെ ലക്ഷ്യമാക്കി വാതാത്മജൻ കുതിച്ചുചാടി.

26[തിരുത്തുക]

26-സേതുബന്ധനം

ഞാൻ സീതാദേവിയെ കണ്ടു, ഞാൻ ദേവിയെ കണ്ടു.... ഹനുമാൻ കിഷ്മിന്ധയിൽ തിരിച്ചെത്തി, രാമനോടു രാവണലങ്കയുടെ വിവരണം നടത്തി. സീതയെ രാവണനിൽ നിന്നും രക്ഷിച്ചുകൊണ്ടുവരാനും രാവണനിഗ്രഹത്തിനും തീരുമാനിച്ചു. വാനരസൈന്യം തയ്യാറായി. നീലൻ സർവ്വസൈന്യാധിപനായി. ശ്രീരാമൻ ഹനുമാന്റെ കഴുത്തിലും, ലക്ഷ്മണൻ അംഗദന്റെ കഴുത്തിലുമായി യാത്രചെയ്ത് സന്ധ്യാനേരത്ത് മഹേന്ദ്രപർവ്വതത്തിനരുകിലെത്തി. ഇനി സേതുബന്ധനം.

രാമൻ വാനരപടയോടെ ലങ്കലക്ഷ്യമാക്കി ഗന്ധമാദന പർവ്വതത്തിൽ എത്തിയവിവരം രാവണൻ അറിഞ്ഞു. മന്ത്രിസഭ കൂടാനായി സഹോദരൻ കുംഭകർണ്ണനെ വിളിച്കുണർത്തി. ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് അധികനാളാവത്തതിനാൽ വളരെയധികം ബുദ്ധിമുട്ടിയാണ് കുംഭകർണ്ണനെ ഉണർത്തിയത്. ഇളയ സഹോദരൻ വിഭീഷണൻ രാവണനെ ഉപദേശിച്ചു... ശ്രീരാമൻ വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം മഹാവിഷ്ണുവിൻറെ അവതാരമാണെന്നും, രാവണനിഗ്രഹാർത്ഥം അവതാരമെടുത്ത സർവ്വോത്തമാനാണെന്നും, ആകയാൽ സീതാദേവിയെ രാമഹസ്തങ്ങളിൽ തിരികെയേൽപ്പിച്ച് മാപ്പപേക്ഷിക്കുകയും ജീവനുവേണ്ടി യാചിക്കുകയും ചെയ്യേണമെന്നുമർത്ഥിച്ചു. ഇതുകേട്ട രാവണൻ വിഭീഷണനെ ആട്ടി പുറത്താക്കുകയാണ് ചെയ്തത്. ലങ്കയിൽനിന്നും പുറത്താക്കപ്പെട്ട വിഭീഷണൻ രാമപാദങ്ങളിൽ അഭയം പ്രാപിച്ചു. ഹനുമാന്റെ ഉപദേശത്തോടെ വിഭീഷണനെ രാമൻ സുഹൃത്തായി സ്വീകരിച്ചു. ലങ്കയിലേക്ക് യാത്ര സുഗമമാക്കാൻ കപിവരന്മാരോടുകൂടി രാമ-ലക്ഷ്മണന്മാർ മൂന്ന് അഹോരാത്രം തപസ്സിരുന്നു ദക്ഷിണവാരിധി തീരത്ത്. എന്നിട്ടും പ്രത്യക്ഷപെടാത്ത വരുണനെ ചാപങ്ങളാൽ നേരിട്ടപ്പോൾ വരുണദേവൻ രാമനു മുൻപിൽ ദണ്ഡനമസ്കാരംചെയ്തു. വിശ്വകർമ്മാവിന്റെ പുത്രൻ നളനെ വിളിച്ച് സേതുബന്ധനത്തിനു സഹായചെയ്തു കൊടുത്തു. നളൻ വാനരന്മാരോടുകൂടി അഞ്ചു ദിവസം കൊണ്ട് നൂറുയോജന നിളത്തിൽ രാമസെതു നിർമ്മിച്ചു. ആദ്യദിവസം പതിനാലു യോജന ദൂരവും, രണ്ടാംദിവസം ഇരുപതുയോജനയും, മൂന്നാംദിവസം ഇരുപത്തൊന്നു യോജനയും, നാലാംദിവസം ഇരുപത്തിരണ്ടുയോജനയും, അഞ്ചാംദിവസം ഇരുപത്തിമൂന്നു യോജനയും പൂർത്തിയായി. (14+20+21+22+23=100) വാനര സൈന്യം ലങ്കാപുരിയുടെ ഉത്തരദിക്കിലെത്തി.

ഇനി യുദ്ധം.

27[തിരുത്തുക]

27- കുംഭകർണ്ണവധം

നീലന്റെ നേതൃത്വത്തിൽ വാനരപ്പട ലങ്കാനഗരിയുടെ ഉത്തരഗോപുരത്തിന്റെ ചുറ്റും നിറഞ്ഞുനിന്നു. രാവണൻ മാളികമുകളിൽനിന്നു വാനരപ്പടയെ സസൂഷ്മം കണ്ടു, തുടർന്ന് രാക്ഷസപ്പടയെ യുദ്ധത്തിനു സജ്ജമാക്കി. രാക്ഷസന്മാർ ആയുധങ്ങൾ ധരിച്ച് നാല് ഗോപുരങ്ങളിലും എത്തി. ശ്രീരാമന്റെ ആജ്ഞ ലഭിച്ച വാനരവീരന്മാർ മലയുടെ മുകളറ്റങ്ങളും, മരങ്ങളുടെ ശിഖരങ്ങളും ആയുധങ്ങളായി ധരിച്ച് യുദ്ധത്തിനൊരുങ്ങി നിന്നു. അവർ രാക്ഷസ സൈന്യത്തെ കണ്ട് ഓരോരുത്തരും ആരോടെല്ലാം എതിർക്കണം എന്നുറപ്പിച്ചശേഷം നഗരത്തിന്റെ നാലുഭാഗത്തും ആക്രമിച്ചു. സർവ്വസൈന്യാധിപനായ നീലനും, മറ്റുസേനാധിപന്മാരായ ഹനുമാൻ, അംഗദൻ, കുമുദൻ, നളൻ, ശരഭൻ, മൈന്ദൻ, ദ്വിവിദൻ, ജാംബവാൻ, ദാധിവക്ത്രൻ, കേസരി എന്നിവർ സേനയോടുകൂടി ലങ്കാനഗരിയിലേക്ക് കടന്നു. അവർ രാക്ഷസന്മാരെ മലകൾ കൊണ്ടും, വൃക്ഷശിഖരങ്ങൾകൊണ്ടും പ്രഹരിച്ചു. നഗരം തല്ലിതകർത്തു. “രാമൻ ജയിക്കട്ടെ, സുഗ്രീവൻ ജയിക്കട്ടെ” എന്ന ജയ ശബ്ദം മുഴക്കി. രാക്ഷസന്മാരും എല്ലാവഴികളിലൂടെയും പുറത്തുവന്ന് വാൾ, ശൂലം, മഴു തുടങ്ങിയ ആയുധങ്ങൾ കൊണ്ട് വാനരന്മാരോട് ഏറ്റുമുട്ടി. വാനരന്മാരും രാക്ഷസന്മാരും തമ്മിലുള്ള യുദ്ധം ഭയങ്കരമായി. യുദ്ധക്കളം മാംസവും രക്തവും കൊണ്ട് നിറഞ്ഞു. രാക്ഷസന്മാർ ആനപ്പുറത്തും കുതിരപ്പുറത്തും, തേരിലിരുന്നും യുദ്ധം ചെയ്തു. രാക്ഷസ സൈന്യത്തിന്റെ നാലിൽ മൂന്നു ഭാഗവും വാനരന്മാർ നശിപ്പിച്ചു. ഇതുകണ്ട മേഘനാദൻ മറ്റാരും കാണാതെ വാനരന്മാരുടെ നേരെ അസ്ത്രമഴതന്നെ പ്രയോഗിച്ചു. എവിടെനിന്നാണ് അമ്പുകൾ വരുന്നതെന്നറിയാതെ വാനരന്മാർ മരിച്ചുവീണു. രാമന്റെ നിർദ്ദേശത്താൽ ഹനുമാൻ വീണുകിടക്കുന്ന വാനരന്മാരെ രക്ഷിക്കുന്നതിനായി ദ്രോണപർവതത്തിൽ വളരുന്ന ദിവ്യങ്ങളായ ഔഷധങ്ങൾ ശേഖരിച്ചു കൊണ്ടുവന്നു, വാനരന്മാരെ ജീവിപ്പിച്ചു. പുനർജീവിച്ച വാനര സേനയുടെ ശബ്ദകോലാഹലങ്ങൾ കേട്ട് രാവണൻ അത്ഭുതപ്പെട്ടു. രാവണൻ തന്റെ എല്ലാ മന്ത്രിമാരെയും, സേനാപതിമാരെയും, ബന്ധുജനങ്ങളെയും യുദ്ധത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു. പങ്കെടുക്കാതിരിക്കുന്നവരെ വധിക്കുമത്രെ. അതികായൻ, പ്രഹസ്തൻ, മഹാനാരൻ, മഹോദരൻ, ദേവശതൃ, നികുംഭൻ, ദേവാന്തകൻ, നരാന്തകൻ എന്ന രാക്ഷസന്മാർ വാനരന്മാരോട് യുദ്ധത്തിനായി പുറപ്പെട്ടു. വാനരന്മാ‍രും രാക്ഷസന്മാരുമായി അതിഘോരമായ യുദ്ധം നടന്നു. രാമലക്ഷ്മണന്മാരും സുഗ്രീവനും, ഹനുമാനും, അംഗദനും ചേർന്ന് രാക്ഷസ സേനാധിപതികളെ കൊന്നൊടുക്കി. രാമന്റെ തേജസ്സു ലഭിച്ച വാനരന്മാർ ശക്തരായി തീർന്നു. അവർക്ക് നിഷ്പ്രയാസം രാക്ഷസന്മാരെ വധിക്കുവാൻ സാധിച്ചു. രാവണൻ കുംഭകർണ്ണനെ ഉണർത്താൻ ആജ്ഞാപിക്കുന്നു. തമോഗുണം, രജോഗുണം, സത്വഗുണം എന്നിവയാണ് കർമ്മബന്ധങ്ങൾ ഉണ്ടാക്കുന്നത്. കുംഭകർണ്ണൻ തമോഗുണ സംസ്‌കാരങ്ങളാണ്. കിടന്നുറങ്ങുന്ന കുംഭകർണ്ണന്റെ കുർക്കംവലിമൂലം ഭൂമികുലുങ്ങുകയാണ്. ബഹളം വച്ചിട്ടും ഒട്ടകം കുതിര മുതലായവയെകൊണ്ട് കെട്ടിവലിപ്പിച്ചിട്ടും മേലുകേറി പലവിധത്തിൽ കടിച്ചിട്ടുമൊന്നും കുംഭകർണ്ണ നിദ്രക്ക് ഇളക്കം തട്ടിയില്ല അവസാനം മേൽ ആനകളെ ഓടിക്കുകയും പീരങ്കി (ശതഘ്‌നി) കൊണ്ടു വന്ന് വെടിപൊട്ടിക്കുകയും ചെയ്താണ് ഉണർത്തുന്നത്. ഉണർന്നയുടനെ നിരവധി പന്നി, പോത്ത് എന്നിവയെ തിന്നുകയും നിരവധി കുടം മദ്യംകുടിക്കുകയും ചെയ്ത് ജേഷ്ഠനായ രാവണനെ കാണാൻ പോയി. രാവണൻ അനുജനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. രാവണ നിർദ്ദേശത്താൽ യുദ്ധത്തിനു പുറപ്പെട്ട കുംഭകർണ്ണനെ കണ്ട് വാനരസേന നാലുപാടും ചിതറിയോടി. കുംഭകർണ്ണനെ വിഭീഷണൻ രാമനു മനസ്സിലാക്കിയതിങ്ങനെ... ബ്രഹ്മമാവ് ഇതിലും വലിയൊരു ജീവിയെ സൃഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞാണ്. കുംഭകർണ്ണന്റെ കൂടെ നിരവധി രക്ഷസന്മാർ അകമ്പടിക്കുണ്ട്. എത്രകരുത്തനായാലും കാര്യങ്ങൾ ഒറ്റക്ക് നേരിടാനാവില്ല എന്ന് പറഞ്ഞ് രാവണനാണ് അവരെ കൂടെ അയച്ചത്. സേതു ലക്ഷ്യമാക്കി പാഞ്ഞ വാനര സൈന്യത്തെ ഒരു വിധം അംഗദനും വാനസേനാപതി തടഞ്ഞ് നിർത്തി. അവരെല്ലാവരും ചേർന്ന് നടത്തിയ സംയുക്ത ചെറുത്തു നിൽപ്പിനെ കുസാതെ നിശാചരവീരർ കപി സംഹാരം നടത്തി. അംഗദൻ, ഹനുമാൻ, സുഗ്രീവൻ എന്നിവർ ബോധംകെട്ട് വീണു. സുഗ്രീവനെയും എടുത്ത് രാക്ഷസൻ രാവണസന്നിധിയിലേയേക്ക് നടന്നു. വാനര സൈന്യം ചേതന അറ്റ് നോക്കി നിന്നു. രാക്ഷസ സ്ത്രീകൾ കുംഭകർണ്ണന്റെ മേൽ പുഷ്പ വൃഷ്ടിനടത്തി. ബോധം തെളിഞ്ഞ സുഗ്രീവൻ കുംഭകർണ്ണന്റെ കണ്ണും കാതും മൂക്കും കടിച്ച് പറിച്ച് ചാടി രക്ഷപ്പെട്ടു. കപിവീരന്മാരെ വിട്ട്, കുംഭകർണ്ണൻ രാമ-ലക്ഷ്മണന്മാർക്കു നേരെ തിരിഞ്ഞു. രാമൻ മാത്രമേ തനിക്ക് എതിരാളിയുള്ളു എന്ന് പറഞ്ഞ് ലക്ഷ്മണനെ അവഗണിച്ച് രാമന്റെ മുന്നിലെത്തി. രാമബാണമേറ്റ് കോപാന്ധനായി തീർന്ന അയാൾ തന്റെയെന്നോ എതിരാളിയെന്നോ നോക്കാതെ എല്ലാവരെയും കൊല്ലാൻ തുടങ്ങി. തന്റെ മറ്റുബാണങ്ങൾക്കൊന്നും കുംഭകർണ്ണനെ കൊല്ലാനാവില്ലെന്ന് പണ്ട് ശ്രീരാമൻ ഇന്ദ്രാസ്ത്രം കൊണ്ട് കുംഭകർണ്ണന്റെ തലയറുത്തു. ജയവിജയന്മാരുടെ രണ്ടാം ജന്മമാണ് രാക്ഷസരായി ജനിച്ച രാവണ-കുംഭകർണ്ണന്മാർ. കുംഭകർണ്ണൻ രാമനാൽ കൊല്ലപ്പെട്ടു, മഹാവിഷ്ണുവിന്റെ അവതാരമായ രാമനിൽ ലയിച്ചു.

28[തിരുത്തുക]

28 - മൃതസഞ്ജിവനി

കുംഭകർണ്ണവധത്തെ തുടർന്ന് രാവണപുത്രൻ ഇന്ദ്രജിത്ത് തന്നെ പടക്കളത്തിൽ വന്നു. അതിനുശേഷം നടന്ന യുദ്ധത്തിൽ രാമലക്ഷ്മണന്മാർ പോലും അമ്പുകൊണ്ട് രക്താഭിഷേകം ചെയ്തപോലെയായി. ഇന്ദ്രജിത്തിന്റെ ഒളിയുദ്ധത്തിൽ നാഗാസ്ത്രബന്ധനമേറ്റ് രാമലക്ഷ്മണന്മാർ ഉൾപ്പെടെ പലരും നിലം പതിച്ചു. രാമലക്ഷ്മണന്മാർ മരിച്ചതായി ഇന്ദ്രജിത്ത് രാവണ സിന്നിധിയിൽ അറിയിച്ചു. തത്സമയത്ത് വിഭീഷണൻ അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം നാഗാസ്ത്രം ഏൽക്കാതെ രക്ഷപെട്ടു. രാമ-ലക്ഷ്മണന്മാർ മരിച്ച വിവരം സീതയെ അറിയിക്കാനായിരുന്നു രാവണന് താൽപര്യം. സീതാദേവിയെ പുഷ്പക വിമാനത്തിൽ കയറ്റിക്കൊണ്ടുപോയി രാമലക്ഷ്മണന്മാർ മരിച്ചു കിടക്കുന്നത് കാണിച്ചു കൊടുത്തു. രാമലക്ഷ്മണാദികൾ വീണു കിടക്കുന്നതു കണ്ടപ്പോൾ ദേവി തളർന്നു. ത്രിജട സീതയെ ആശ്വസിപ്പിച്ചു, പുഷ്പക വിമാനത്തിന് ചില സത്യങ്ങളുണ്ട്. വിധവകൾ അതിൽ കയറിയാൽ പിന്നെ അത് ചലിക്കില്ല. അതിനർത്ഥം ദേവിയുടെ മാംഗല്യം നിലനിൽക്കുന്നുവെന്നു തന്നെ. സത്യവാക്കായ ത്രിജടയുടെ വാക്കിൽ വിശ്വസിച്ച ജാനകി അശോകവനത്തിൽ തിരിച്ചെത്തി. ബന്ധന മോചനത്തിനുള്ള മാർഗങ്ങൾ വിഭീഷണാദികൾ ആലോചിച്ചു. ഇതിനിടെ കൊടുങ്കാറ്റുപോലെ ഗരുഡൻ അവിടെയെത്തി. അതോടെ എല്ലാവരുടേയും നാഗാസ്ത്രബന്ധനം അവസാനിച്ചു. ശ്രീരാമനും ഗരുഡനും പരസ്പരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു.

പിറ്റേന്നു ഇന്ദ്രജിത്ത് രാമ-ലക്ഷ്മണന്മാർക്ക് നേരെ പല ദിവ്യാസ്ത്രങ്ങളും ബ്രഹ്മാസ്ത്രവും പ്രയോഗിച്ചു. എങ്ങനെയും ഇവരെ കൊല്ലാൻ തീരുമാനിച്ചാണ് രാവണപുത്രൻ യുദ്ധത്തിനെത്തിയത്. ആ കൂട്ടത്തിൽ രക്ഷപെട്ടത് ജാംബവാൻ മാത്രം. അർദ്ധബോധത്തിൽ എണീറ്റിരിക്കുന്ന ജാംബവാന്റെ അടുത്ത് വിഭീഷണൻ ചെന്നു. ജാംബവാൻ ഹനുമാനെവിടെയെന്നാണ് ആദ്യം തിരക്കിയത്, ഹനുമാനുണ്ടെങ്കിൽ ബ്രഹ്മാസ്ത്രമേറ്റ ലക്ഷ്മണനും മറ്റു മരിച്ചു കിടക്കുന്നവരും ജീവിക്കും. വിഭീഷണൻ ബോധമറ്റ് കിടക്കുന്ന ഹനുമാനെ കണ്ടുപിടിച്ച് ജാംബവാന്റെ അരുകിലെത്തിച്ചു. നേരം പുലരുന്നതിനും മുൻപേ ഹിമാലയത്തിലെ കൈലാസത്തിന്റെ താഴ്‌വരയിൽ മൃതസഞ്ജിവനി അടക്കം നാലുമരുന്നുകൾ കൊണ്ടുവന്നാൽ ലക്ഷ്മണൻ ഉൾപ്പെടെ എല്ലാവരും ഉയർത്തെണീക്കുമെന്ന് ജാംബവാൻ പറഞ്ഞു. ഹനുമാൻ നിനക്കിത് താമരയില സൂചികൊണ്ട് ഛേദിക്കുന്ന അത്രലാഘവത്തോടെ ചെയ്യാനാകും. ജാംബവാൻ തുടർന്നു പറഞ്ഞു..... ഹിമാലയത്തിലെ അത്യുന്നതമായ ഋഷഭ പർവതത്തിനപ്പുറത്ത് കൈലാസ ശിഖരം. രണ്ടിനും മദ്ധ്യത്തിലായി നിസ്തുല പ്രഭയോടുകൂടിയ ഔഷധി പർവതം കാണാം. വഴി ഞാൻ വിശദമാക്കിത്തരാം. ഇവിടെനിന്നും നൂറുയോജന പോയാൽ രാമേശ്വരം അവിടെനിന്നും ആയിരം യോജന വടക്കുചെന്നാൽ ഹിമാലയം കാണാം. അതിന് രണ്ടായിരം യോജന വിസ്തൃതിയും ആയിരം യോജന ഉയരവുമുണ്ട്. ഹിമവാനിൽനിന്നും ഒമ്പതിനായിരം യോജന വടക്കുചെന്നാൽ ഹേമകൂടം, രത്‌നകൂടം എന്നീ രണ്ടുപർവതങ്ങളുണ്ട്. അവയ്ക്കു മദ്ധ്യത്തിലായി ഋഷഭപർവതം കാണാം. ദിവ്യനായ ഒരു ഋഷഭം (കാള) പർവതമായിത്തീർന്നതുകൊണ്ട് ഈ പേരുകിട്ടി. കാളയുടെ മുതുകിലെ പൂഞ്ഞകൾ പോലെ രണ്ട് അദ്രശൃംഗങ്ങൾ. ഇതിൽ അനേകം ദിവ്യഔഷധങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ശര്യകരണി, വിശല്യകരണി, സന്ധാനകരിണി, മൃതസഞ്ജീവിനി എന്നിവ. അവിടെയെത്തുമ്പോൾ ഉറക്കെ രാമനാമം ജപിക്കണം. മഹാദേവനേയും (മ), മഹാവിഷ്ണുവിനേയും (ര) ഒരുപോലെ പ്രീതിപെടുത്തും രാമനാമം. എങ്കിലെ ഔഷധം കൊണ്ടുവരാൻ കാവൽക്കാർ അനുവദിക്കൂ. ഇനി നീ ഒട്ടും വൈകാതെ രാമകാര്യത്തിനു പോകുന്നുവെന്ന കരുതലോടെപോയി മൃതസംഞ്ജീവിനി കൊണ്ടുവരിക. ഹനുമാൻ ”ജയ് ശ്രീരാമൻ” എന്ന വിളിയോടെ ആകാശത്തിലേക്കുയർന്നു. ഹിമാലയത്തിലെത്തി ഹനുമാനു തടസ്സമാകാൻ രാവണൻ അയച്ച കാലനേമിയേയും കൊന്ന് ഹനുമാൻ ഋഷഭപർവ്വതത്തിലെത്തി. പക്ഷെ ദിവ്യഷധങ്ങൾ ഏതെന്ന് മനസ്സിലാവതെ ഹനുമാൻ മലയും ഉയർത്തി ലങ്കയിൽ വന്നിറങ്ങി. ഔഷധികളുടെ വാസനയേറ്റതോടെ എല്ലാവരുടെയും വ്യഥയകന്നു. ദിവ്യൗഷധികളായ വിശല്യകരണി അമ്പുകൾ കൊണ്ടുള്ള മുറിവുണക്കുന്നതാണ്. ശരീരത്തിലെ ഒടിവുകളും ചതവുകളും മാറ്റുന്നതാണ് സന്ധാനകരിണി. ശരീരകാന്തി തിരിച്ചുനൽകുന്നതാണ് ശര്യകരണി. മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്നതാണ് മൃതസഞ്ജീവനി. ഇവ നാലും ഇവിടെ ഉപകാരപ്പെട്ടു. ലക്ഷ്മണനും മരിച്ച മറ്റു വാനരന്മാരും രക്ഷപ്പെട്ടു. ഹനുമാൻ പർവതശിഖരത്തെയെടുത്ത് ഹിമാലയത്തിൽപോയി അതിരുന്ന സ്ഥാനത്തു വച്ചിട്ടുപോന്നു.

പിറ്റേന്ന് ഇന്ദ്രജിത്ത് തൻറെ മായാശക്തി കൊണ്ട് ഒരു സീതയെ സൃഷ്ടിക്കുകയും, പശ്ചിമ കവാടത്തിൽ എത്തി, വാനരരുടെ മുമ്പിൽ വച്ച് ആ സീതയെ വധിക്കുകയും ചെയ്യുന്നു. പക്ഷെ വിഭീഷണൻ അത് ഇന്ദ്രജിത്തിൻറെ മായാവൈഭവമാണന്ന് വാനരരോട് വെളിപ്പെടുത്തി. ലക്ഷ്മിയുടെ അവതാരമായ സീതാദേവിയെ ഒന്നും ചെയ്യാൻ അവനു സാധിക്കുകയില്ല. നികുംഭിലയിൽ ചെന്നു ഹോമം ചെയ്യാൻ ഇന്ദ്രജിത്ത് കണ്ടെത്തിയ വഴിയാണിത്. ആ ഹോമം മുടക്കണം, എങ്കിലേ അവനെ വധിക്കാൻ സാധിക്കു. വിഭീഷണ വാക്കുകൾ കേട്ട്, ഭഗവാൻറെ അനുഗ്രഹം വാങ്ങി, വാനരസേനയോടെ ഒപ്പം ഇന്ദ്രജിത്തിനെ വധിക്കാൻ ലക്ഷ്മണൻ പുറപ്പെട്ടു. ഹോമസ്ഥലത്തെത്തുന്ന കപികൾ ഇന്ദ്രജിത്തിൻറെ ഹോമം മുടക്കി. കോപത്തോടെ ഇന്ദ്രജിത്ത് യുദ്ധത്തിനു തയ്യാറായി. വിഭീഷണ വാക്കുകൾ മാനിച്ച് ലക്ഷ്മണൻ അവനുമായി യുദ്ധം ചെയ്തു. അവസാനം വാസവദൈവതമസ്ത്രം പ്രയോഗിച്ച് ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചു.

29[തിരുത്തുക]

29 - രാമ-രാവണയുദ്ധം പുത്രശോകം... അത് അതിഭയങ്കരമാണ്. തന്റെ മുൻപിൽ ശിരസ്സറ്റ് കിടക്കുന്ന ഇന്ദ്രജിത്തിനെ കണ്ട് രാവണൻ പൊട്ടികരഞ്ഞു. കുംഭകർണ്ണനും, അക്ഷകുമാരനും മരിച്ചപ്പോളും രാവണൻ കരഞ്ഞില്ല. മണ്ഡോദരിയുടെ നിലക്കാത്ത കണ്ണീരിനു മുൻപിൽ രാവണനും ഒരുവേള കരഞ്ഞുപോയി. യുദ്ധം തുടങ്ങിയിട്ട് ആറു ദിനങ്ങൾ കഴിഞ്ഞു, രക്ഷസപട ഭൂരിഭാഗവും നാമാവശേഷമായി. ഏഴാംദിനം രാവണൻ നേരിട്ടെത്തി രാമനോട് എതിരിടാൻ. രാവണൻ പുറപ്പെടുന്നതിനുമുമ്പ് മണ്‌ഡോദരിയോട് എന്തുചെയ്യണമെന്നുചോദിച്ചപ്പോൾ ‘ഇന്ദ്രജിത്ത് മരിച്ച ദിവസം മുതൽ ഞാനും മരിച്ചു. ഇനി കീഴടങ്ങുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ്. ഇതുവരെ ആരുപറഞ്ഞിട്ടും അങ്ങ് കേട്ടില്ലല്ലോ’..... മണ്ഡോദരിയുടെ വാക്കുകൾ കേട്ട് രാവണൻ പറഞ്ഞു, മക്കളേയും സഹോദരനേയും, മിത്രങ്ങളേയും, മന്ത്രിമാരേയും, സേനാപതികളേയുമെല്ലാം യുദ്ധക്കളത്തിലേക്കയച്ച് അവരെ കൊലക്കു കൊടുത്ത് ഇനി ഞാൻ മാത്രം വനത്തിൽ ഒതുങ്ങി തപസ്വിയായി കഴിച്ചുകൂട്ടുക എന്നത് ചിന്തിക്കാൻ പോലും യോഗ്യമായ കാര്യമല്ല. അത് നീതിക്കും, ന്യായത്തിനും ചേർന്നതുമല്ല. അല്ലെങ്കിലും ഒരു കാര്യവും നമ്മൾ വിചാരിക്കുന്ന രീതിയിൽ സംഭവിക്കുകയില്ല. അതുകൊണ്ട് ഏതായാലും രാമനെ എതിർത്ത് യുദ്ധം ചെയ്ത് മരണം വരിക്കാൻ ആഗ്രഹിക്കുന്നു. രാവണനു മുൻപിൽ നിലത്ത് നിന്നു യുദ്ധ ചെയ്യുന്ന രാമനു ദേവേന്ദ്രൻ തന്റെ രഥവും, സാരഥിയായ മാതലിയേയും അയച്ചു കൊടുത്തു. പിന്നീടുള്ള യുദ്ധം അതിഭയാനകമായിരുന്നു. അമ്പുകളാൽ ആകാശം ഇരുണ്ടതായി കാണപ്പെട്ടു. ഇതിനിടെ രാവണന്റെ കുതിരകളെ ലക്ഷ്മണൻ കൊന്നു. വിഭീഷണനും സഹോദരനോടേറ്റുമുട്ടി. വിഭീഷണനെ കൊല്ലാൻ വേൽ എടുത്തപ്പോൾ ലക്ഷ്മണൻ അമ്പുകളാൽ രാവണനെ കുത്തിക്കീറി. ഉടനെ രാവണൻ ലക്ഷ്മണന്റെനേരെ വേൽപ്രയോഗിച്ചു. വേലേറ്റ സൗമിത്രി ചേതനയറ്റു വീണു. ഇതുകണ്ട് ശ്രീരാമൻ നടുങ്ങി. രാമൻ രാവണനെയും നിലത്തുവീഴ്ത്തി. തന്റെ സ്വാമി മോഹാലസ്യപ്പെട്ടതുകണ്ട സാരഥി രാവണനെ തേരിൽവലിച്ചു കയറ്റി ലങ്കയിലേക്കുപോയി. ബോധം തെളിഞ്ഞ രാവണൻ തിരിച്ച് യുദ്ധക്കളത്തിലെത്തി. സുഷേണൻ എന്ന വൈദ്യനായ വാനരൻ ലക്ഷ്മണനും ചികിത്സനൽകി. അഗസ്ത്യ മഹർഷി ആ സമയത്ത് അവിടെയെത്തി രാമനു ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു. രാവണൻതിരിച്ചത്തിയപ്പോൾ ശ്രീരാമനും രാവണനും നേർക്കുനേർ ഏറ്റുമുട്ടി. മനോനുകൂലമായി മനോവേഗത്തോടെ രഥം ചലിപ്പിച്ചു. ദേവസാരഥിയും അസുരസാരഥിയും തമ്മിലുള്ള മത്സരംകൂടിയായി യുദ്ധം ഏതുവ്യസ്ഥയും നിലനിൽക്കുന്നത് അതിന്നനുകൂലമായി പ്രവർത്തിക്കുന്ന സമർത്ഥരായ പിന്നണി പ്രവർത്തകരിലൂടെയാണ്. ഗാന്ധർവാസ്ത്രത്തിന് ഗാന്ധർവം, ദൈവാസ്ത്രത്തിന് ദൈവാസ്ത്രം എന്നിങ്ങനെ രാവണൻ രാക്ഷസാസ്ത്രമയച്ചപ്പോൾ ഗരുഡാസ്ത്രം കൊണ്ട് രാമനതിനെ മടക്കി. ജയിക്കാതെ വിടില്ലെന്ന് രാമനും ചത്താലും വിടില്ലെന്ന് ഉറപ്പിച്ച് രാവണനും അങ്കം തുടങ്ങി. രാമന്റെ കൊടിമരം മുറിക്കാൻ രാവണൻ ശരമയച്ചു. രാമൻ അതിനെ ശരംകൊണ്ടുതന്നെ തടുത്തു. മറ്റൊരു ശരമയച്ച് രാവണന്റെ ധ്വജം രാമൻ മുറിച്ചുകളഞ്ഞു. രാവണൻ രാമന്റെ കുതികളെ ലക്ഷ്യമാക്കി ശരമയച്ചു. പക്ഷെ ആ കുതിരകൾ അതുകൊണ്ടൊന്നും കുലുങ്ങിയില്ല. രാമരാവണന്മാരുടെ ശരനികരംകൊണ്ട് വിണ്ഡലം മൂടി ശരവേഗംകൊണ്ടുണ്ടായ കാറ്റിൽ സമുദ്രംപോലും ഇളകിമറിഞ്ഞു. ഭൂമി വിറച്ചു. കണ്ടു നിൽക്കുന്നവർ പോലും അത്ഭുതപ്പെട്ടു.

ആദിത്യഹൃദയമന്ത്രം സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോ നമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ

മൂന്നുരൂ ആദിത്യഹൃദയമന്ത്രം ചൊല്ലി ശ്രീരാമചന്ദ്രൻ രാവണന്റെ നെഞ്ചുലക്ഷ്യമാക്കി വൈരിഞ്ചാസ്ത്രം അയച്ചു, രാവണവധം നടത്തി. ബ്രാഹ്മണവിധി പ്രകാരം വിഭീഷണൻ ജേഷ്ഠന്റെ ഉദകക്രിയകൾ നടത്തി. രാമലക്ഷ്മണന്മാരും, വാനരപ്പടയും അശോകവനികയിലെത്തി. ഭയങ്കര ഉന്തും തള്ളൂം.... സീതാദേവിയെ ഒരുനോക്കുകാണാൻ ഏവർക്കും ആഗ്രഹം... സ്വീതാസ്വീകരണത്തിനു സമയമായി. മായാസീതയെ സ്വീകരിച്ച്മ ലക്ഷ്മിഭഗവതിയാവുന്ന സീതാദേവിയെ നൽകാൻ അഗ്നിദേവൻ എത്തി. ഏവരും കാൺകെ രാമൻ അഗ്നിയിലൂടെ സീതയെ നടത്തി മായാസീതയെ അഗ്നിദേവനു നൽകി സ്വപത്നിയെ സ്വീകരിച്ചു. കണ്ടുനിന്നവർക്ക് സീത അഗ്നിപരീക്ഷ നടത്തുന്നുവെന്നു തോന്നി. രാവണവധത്തെ തുടർന്ന് ദേവന്മാർ പുഷ്പവൃഷ്ടി നടത്തി രാമനെ സ്തുതിച്ചു. തന്റെ പതിനാലു വർഷം പൂർത്തിയാവാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം. എത്രയും വേഗം അയോദ്ധ്യയിലെത്തി ഭരതനെ കാണണം, അല്ലങ്കിൽ ജ്യേഷ്ഠനെ കാണാതെ ആത്മാഹുതി ചെയ്തെക്കാം അനുജൻ ഭരതൻ. വേഗം അയോദ്ധ്യാപ്രവേശനം നടത്താൻ പുഷ്പകവിമാനം ഏറി ഏവരും........ ലങ്കയിൽനിന്നുള്ള യാത്രയിൽ രാമൻ താൻ സേതുബന്ധനം തുടങ്ങിയ സ്ഥലത്തെത്തി, രാവണഹത്യ നടത്തിയ പാപം (ബ്രഹ്മഹത്യാപാപം) ഇല്ലാതാക്കി സ്നാനപൂജാധിദാനകർമ്മങ്ങൾ നടത്തി. വിഭീഷണ നിർദ്ദേശത്താൽ ധനുഷ്കോടി

30[തിരുത്തുക]

30 - അയോദ്ധ്യാപ്രവേശം ലങ്കയിൽനിന്നും അയോദ്ധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ സേതുബന്ധനം തുടങ്ങിയ സ്ഥലത്തെത്തി, അവിടെ ഗന്ധമാദനപർവ്വതത്തിൽ വെച്ച് ലങ്കാധിപതിയായി വിഭീഷണനെ രാജാഭിഷേകം ചെയ്തു. വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരുഭാഗം രാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നുവത്രെ. ധനുസ്സുകൊണ്ട് മുറിച്ച സ്ഥലം ധനുഷ്കോടിയായി. രാവണസംഹാരത്തിന് ശേഷം ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചു. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചു, വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാനു കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൽ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്ത സമയത്തുതന്നെ പൂജാദിക്രിയകൾ ചെയ്തു. രാമന്റെ ഈശ്വരനായ ശ്രീപരമേശ്വരൻ രാമേശ്വരത്ത് കൂടികൊണ്ടു (രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം). ശ്രീപരമേശ്വരപൂജക്കുശേഷം ശ്രീരാമൻ, സീതയോടും ലക്ഷ്മണനോടുംകൂടി വിമാനത്തിൽ കയറി. മാരുതി, അംഗദൻ, സുഗ്രീവൻ, ജാംബവാൻ തുടങ്ങിയ കപിശ്രേഷ്ഠരും വാനരസൈന്യവും വിഭീഷണൻ ഭാര്യ സരമ, തിജട, മറ്റു മുഖ്യരാക്ഷസന്മാർ ഏവരും വിമാനത്തിൽ കയറി. എത്രയാളുകയറിയാലും വികസിക്കുന്നതും മനസ്സുകൊണ്ടു നിയന്ത്രിക്കുന്നതുമായ ആ അത്ഭുതവിമാനം ഉത്തരദിക്കിലേക്ക് പ്രയാണം തുടങ്ങി. ശ്രീരാമൻ സീതയ്ക്ക് വനദൃശ്യങ്ങൾ, ഋശ്യമൂലാചലത്തിൽ സുഗ്രീവനുമായി സഖ്യം നടന്നസ്ഥലം എന്നിവ കാണിച്ചുകൊടുത്തു. വിമാനം കിഷ്‌കിന്ധക്കുമുകളിലെത്തി. സീതയുടെ ആഗ്രഹപ്രകാരം താര, രുമ തുടങ്ങിയവരെക്കൂടി കൂട്ടി. പഞ്ചവടി, ചിത്രകൂടം തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് ഭരദ്വാജാശ്രമത്തിലെത്തി മഹർഷിവര്യന്മാരെ വന്ദിച്ചു. മഹർഷി അയോദ്ധ്യയിലെ വിശേഷങ്ങൾ വിവരിച്ചു കേൾപ്പിക്കുന്നു. ശ്രീരാമൻ വനത്തിലേക്കുപോയശേഷം ഭരതശത്രുഘ്‌നമാർ അയോദ്ധ്യയിൽ പ്രവേശിച്ചിട്ടില്ല. രാഘവനെയും കൊണ്ടേ കയറുകയുള്ളൂ എന്ന നിശ്ചയത്തോടെ അടുത്തുള്ള നന്ദിഗ്രാമത്തിൽ വസിക്കുന്നു. ജടാവൽക്കലങ്ങൾ ധരിച്ച് ഫലമൂലാദികൾ ഭക്ഷിച്ച് വെറും നിലത്തു ശയിക്കുന്നു. നിത്യവും ശ്രീരാമപാദുകങ്ങൾ പൂജിച്ചശേഷം രാമന്റെ പ്രതിനിധിയായി രാജ്യഭരണം നന്നായി നടത്തുന്നു. ജനങ്ങൾക്കെല്ലാം സുസമ്മതനായി ഭരിക്കുന്നു. എല്ലാവരും അന്നവിടെ വിശ്രമിച്ച് രാവിലെ അയോദ്ധ്യയിലേക്ക് എഴുന്നള്ളാമെന്ന് മഹർഷി നിർദ്ദേശിച്ചു. പക്ഷേ നാളെ പുലർച്ചക്ക് രാമൻ എത്താത്തപക്ഷം ഭരതൻ പ്രതിജ്ഞ നിറവേറ്റാൻ അഗ്നിയിൽ പ്രവേശിച്ചുകളഞ്ഞാലോ? ഒട്ടും താമസിയാതെ നന്ദിഗ്രാമത്തിലെത്തണം. രാമാദികൾ സന്ധ്യക്കു മുൻപേ നന്ദിഗ്രാമത്തിലെത്തി ഭരത-ശത്രുഘ്നമാരെ കണ്ടു. ഭരതൻ സീതാ-രാമന്മാരുടെ പാദങ്ങളിൽ വീണു നമസ്കരിച്ചു. പതിനാലു വർഷങ്ങൾ കൊണ്ട് അയോദ്ധ്യയിലെ ധന-ധാന്യ സമ്പത്ത് പതിനാലിരട്ടിയായതായി ഭരതൽ രാമനെ ബോധിപ്പിച്ചു. രാമപാദുകങ്ങൾക്കൊപ്പം അയോദ്ധ്യയും രാമനു നൽകി. സഹോദ സ്നേഹത്തിനു മുൻപിൽ രാമന്റെ കണ്ണീറനണിഞ്ഞു. നമ്മുക്ക് അമ്മമാരെ കാണാം... എന്നു പറഞ്ഞു നാലു സഹോദരന്മാരും അയോദ്ധ്യാ നഗരിയിലേക്ക് തിരിച്ചു.... ഇനി രാജാഭിഷേകം.

31[തിരുത്തുക]

31-ശ്രീരാമരാജ്യാഭിഷേകം

രാമൻ കൗസല്യയുടെ പാദങ്ങളിൽ നമസ്‌ക്കരിച്ചു. കൈകേയിയേയും, സുമിത്രയേയും നമസ്കരിച്ചു, കുലഗുരു വസിഷ്തനേയും പത്നി അരുന്ധതിയെയും തൊഴുതു നമസ്കരിച്ചു. ലക്ഷ്മണനും, സീതയും അതുപോലെ ആവർത്തിച്ചു. രാമൻ സർവ്വസമ്പത്തും നിറഞ്ഞ ശ്രേഷ്ഠമായ കൊട്ടാരം സുഗ്രീവന് നൽകി. മറ്റുള്ളവർക്കു താമസിക്കാനും അനുയോജ്യമായ കൊട്ടാരങ്ങൾ കൊടുത്തു, ആർക്കും ഒരു കുറവും വരാതെ ഭരതൻ ശ്രദ്ധിച്ചു. കൊട്ടാരം ക്ഷുരകനെ വരുത്തി. ആദ്യം രാമനും പിന്നെ ഭരതനും ലക്ഷ്മണശത്രുഘ്‌നന്മാരും ജടമുറിച്ച് ക്ഷൗരം ചെയ്തു. പിന്നെ രാമനും സഹോദരന്മാരും സുഗ്രീവനും മംഗളസ്‌നാനം ചെയ്തു. വിലയേറിയ വസ്ത്രങ്ങളും പലതരം മാലകളും കുറിക്കൂട്ടുകളുമണിഞ്ഞ് ഐശ്വര്യം കൊണ്ടു ജ്വലിച്ചു. സീതയെ സ്ത്രീജനങ്ങൾ അണിയിച്ചൊരുക്കി. കൗസല്യാദിദേവിമാർ വാനരപത്‌നിമാരെ ആഭരണാദികൾകൊണ്ട് അലങ്കരിച്ചു. സ്‌നാനം ചെയ്ത് ദിവ്യകുണ്ഡലങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് സുഗ്രീവനും ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്‌നന്റെ ആജ്ഞാനുസരണം ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്‌നന്റെ ആജ്ഞാനുസരണം സുമന്ത്രർ സർവാംഗമനോഹരമായ പല കുതിരകളെപ്പൂട്ടിയ രഥം തയ്യാറാക്കി നിറുത്തി. ഇന്ദ്രനെപ്പോലെ തിളങ്ങുന്ന രാമൻ രഥത്തിൽ കയറിയിരുന്നപ്പോൾ ഭരതൻ കടിഞ്ഞാൺ പിടിച്ചു. ശത്രുഘ്‌നൻ വെൺകൊറ്റക്കുട പിടിച്ചു. ലക്ഷ്മണൻ ആലവട്ടം വീശി. രണ്ടുഭാഗത്തുനിന്നു സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശികൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ഭഗവാൻ രാമനെ സ്തുതിച്ചുകൊണ്ട് ദേവന്മാരുടെയും സിദ്ധസംഘങ്ങളുടെയും ഋഷികളുടെയും മധുരമായ ശബ്ദം മുഴങ്ങി. വാനരന്മാർ മനുഷ്യരൂപമെടുത്ത് സർവ്വാഭരണഭൂഷിതരായി പതിനായിരം ആനകളുടെ പുറത്ത് അനുഗമിച്ചു. ശംഖം, പെരുമ്പറ, ദുന്ദുഭി തുടങ്ങിയ വാദ്യമേളങ്ങളോടെ അയോദ്ധ്യയിലേക്കു നീങ്ങിയപ്പോൾ ഭഗവാനെ കാണാൻ ഇരുവശങ്ങളിലെയും മണിമാളികകളിൽ ജനം തടിച്ചുകൂടി. മന്ത്രിമാരും ബ്രാഹ്മണരും പ്രജകളും ചെണ്ട ഏലത്താളം മുതലായ വാദ്യങ്ങളോടെ അകമ്പടി സേവിച്ചു. രഥത്തിനു മുന്നിൽ മംഗളസൂചകമായി അക്ഷമത, പശുക്കൾ, കന്യകമാർ, പലഹാരങ്ങളുമായി ഭൃത്യജനങ്ങളും യാത്രചെയ്തു. പുരവാസികൾ കൗതുകത്തോടെ രഘുനാഥന്റെ ആഗമനം കണ്ടു. കരിങ്കൂവളപ്പൂപോലെ ശ്യാമനിറമുള്ളവനും വിലയേറിയ രത്‌നകിരീടവും ആഭരണങ്ങളും അണിഞ്ഞവനും കമലനയനനും വിവിധ രത്‌നങ്ങളണിഞ്ഞവനും സ്വർണപട്ടുനൂൽ ചേർത്ത പീതാംബരം ധരിച്ചവനും വിശാലവക്ഷസുള്ളവനും വിലയേറിയ മുത്തുമാല ധരിച്ചവനും സുഗ്രീവാദി വാനരന്മാർ സേവിക്കപ്പെടുന്നവനുമായ രാമചന്ദ്രനെ കാണാൻ ഗൃഹജോലികൾ വെടിഞ്ഞ് സ്ത്രീപരുഷന്മാർ തിങ്ങിക്കൂടി. ഘോഷയാത്ര പ്രധാന കൊട്ടാരത്തിലെത്തി.മുൻപുതന്നെ ഭരതൻ സുഗ്രീവനോട് അഭിഷേകത്തിനായി നാലു സമുദ്രങ്ങളിൽനിന്നും തീർത്ഥങ്ങൾ കൊണ്ടുവരാൻ വേഗതയേറിയ ദൂതന്മാരെ അയക്കാൻ ആവശ്യപ്പെട്ടു. തീർത്ഥം കൊണ്ടുവരാനായി സുഗ്രീവന്റെ നിർദ്ദേശപ്രകാരം ഹനുമാൻ, ഗവയൻ, ജാംബവാൻ, ഋഷഭൻ എന്നിവർ പുറപ്പെട്ടു. ജാംബവാൻ രത്‌നകലശത്തിൽ കിഴക്കൻ സമുദ്രത്തിലെ ജലവും അഞ്ഞൂറുനദികളിലെ ജലവും കൊണ്ടുവന്നു. ഋഷഭൻ തെക്കേ സമുദ്രത്തിലെ തീർത്ഥം രക്തചന്ദനത്തഴകൾ കൊണ്ടു മൂടിക്കെട്ടി കൊണ്ടുവന്നു. ഗവയൻ പടിഞ്ഞാറൻ സമുദ്രത്തിൽനിന്നും കൂറ്റൻ രത്‌നകലശത്തിൽ ജലംകൊണ്ടുവന്നു. ഹനുമാൻ ഗംഗാതീർത്ഥവും ഉത്തരസമുദ്രത്തിൽനിന്നും തീർത്ഥജലവും അതിവേഗം കൊണ്ടുവന്നു. കുലഗുരു വസിഷ്ഠൻ ശ്രീരാമനെ രത്‌നസിംഹാസനത്തിൽ ഇരുത്തി വാമദേവൻ, ജാബാലി, കശ്യപൻ, കാർത്യയൻ, സൂയഞ്ജൻ, വിജയൻ, ഗൗതമൻ, വാത്മീകി, വസിഷ്ഠൻ എന്നീ മഹർഷിമാർ ചേർന്ന് സുഗന്ധം നിറഞ്ഞതും മന്ത്രപൂതവുമായ തീർത്ഥജലംകൊണ്ട് കുശ, തുളസി എന്നിവയോടുകൂടി ദാശരഥിയെ അഭിഷേകം ചെയ്തു. ആയിരത്തെട്ടു പൊന്നിൻ കലശങ്ങളിലെ തീർത്ഥം വേദോക്തമന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഋത്വിക്കുകളും ശ്രേഷ്ഠന്മാരുമായ ബ്രാഹ്മണരും കന്യകമാരും മന്ത്രിമാരുമൊത്ത് ആ മഹർഷിമാരും, ആകാശത്തിലെ ദേവഗണങ്ങളും സ്തുതികൾ ചൊരിഞ്ഞുകൊണ്ട് ശ്രീരാമചന്ദ്രന് അഭിഷേകം നടത്തി. ആ സമയത്ത് ശത്രുഘ്‌നൻ അതിമനോഹരമായ വെൺകൊറ്റക്കുട നിവർത്തിപിടിച്ചു. സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശി. ഇന്ദ്രൻ കൊടുത്തയച്ച സ്വർണമയമായ നൂറു താമരപ്പൂക്കൾകൊണ്ടുള്ളതും രവരത്‌നങ്ങൾ പതിച്ച രൂപഭംഗിയും തിളക്കവുമുള്ള ഒരു മുത്തുമാല വായുദേവൻ ശ്രീരാമനെ അണിയിച്ചു. അപ്‌സരസ്സുകൾ നൃത്തം ചെയ്തു. ദേവന്മാർ ദുന്ദുഭി മുഴക്കി കല്പകപ്പൂമലർ ചൊരിഞ്ഞു.

സമുദ്രത്തിൽ നദികൾ വന്നുചേരുന്നതു പോലെ രാമന്റെ സമീപത്ത് സദാ സജ്ജനങ്ങൾ എത്തി. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന രാമൻ എല്ലാസമയത്തും സർവ്വർക്കും ആനന്ദം നൽകി. ധൈര്യംകൊണ്ട് ഹിമവാനെപ്പോലെയും ഗാംഭീര്യംകൊണ്ട് സമുദ്രതുല്യനുമാണ്. വീര്യത്തിൽ മഹാവിഷ്ണുവും, ദർശിക്കുന്നവർക്ക് ചന്ദ്രനെപ്പോലെ ആനന്ദം നൽകുന്നവനുമാണ്. ക്ഷമയിൽ ഭൂമിക്കുസമനും എന്നാൽ കോപിച്ചാൽ പ്രളയകാലത്തിനുതുല്യവുമാണ്. ത്യാഗത്തിൽ കുബേരനും, സത്യത്തിൽ ധർമ്മദേവനും തുല്യനായി രാമൻ. ഇങ്ങനെ സർവ്വഗുണസമ്പന്നനും പ്രജകളുടെ ഹിതം മാത്രം നോക്കുന്ന രാജാവും ഏവർക്കും പ്രിയപ്പെട്ടവനുമായിരുന്ന രാമൻ തന്റെ ഈ ഗുണങ്ങൾക്കനുസരിച്ചുള്ള ജീവിതം നയിച്ചു. ഇത്തരമൊരു ഉത്തമപുരുഷന്റെ കഥയാണ് വാല്മീകി രചിച്ചത്. ഈശ്വരാവതാരമായിരുന്നിട്ടും മനുഷ്യൻ അനുഭവിക്കേണ്ടിവന്നതെന്തൊക്കെയാണെന്ന് രാമായണത്തിലൂടെ കടന്നുപോകുന്നവർക്ക് വ്യക്തമായി കാണാം. അതേസമയത്ത് രാമൻ പൂർണ്ണമായി ബ്രഹ്മസ്വരൂപിതന്നെയെന്നും മനസ്സിലാക്കാൻ സാധിക്കും.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ

വാഴപ്പള്ളിയിലെ കഥ പറയുന്ന ദാരുശിൽപങ്ങൾ[തിരുത്തുക]

1[തിരുത്തുക]

മഹാഭാരത രചനയിൽ മഹാഗണപതി സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വാഴപ്പള്ളി ക്ഷേത്രത്തിലെ വർത്തുളാകൃതിയിൽ നിർമ്മിച്ച ശ്രീകോവിൽ നിരവധി ദാരുശില്പങ്ങളാൽ സമ്പന്നമാണ്. 28 ഭാഗമായി തിരിച്ച് 72 ശില്പങ്ങൾ ശ്രീകോവിലിനു ചുററ്റും പുരേണേതിഹാസങ്ങളുടെ കഥപറയുന്നു. ശ്രീകോവിലിന്റെ കിഴക്കെ സോപാനത്തിന്റെ വലതുവശത്തുനിന്നും തുടങ്ങുന്ന രീതിയിൽ ഇവിടെ വിവരിക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. ശങ്കരാചാര്യർ പഞ്ചമവേദം എന്നു വിളിക്കുന്ന മഹാഭാരതത്തിന്റെ രചയിതാവ് വേദവ്യാസനാണ്. വ്യാസൻ പറഞ്ഞുകൊടുത്തത് കേട്ട് ഗണപതി എഴുതി സൂക്ഷിച്ചുവെന്നാണ് വിശ്വാസം.ദാരുശില്പത്തിൽ ഗണപതി മഹാഭാരതം എഴുതുന്നതാണ് കാണിച്ചിരിക്കുന്നത്. ഗണപതിയുടെ കൈയ്യിൽ ഓലയും എഴുത്താണിയും ഉണ്ട്.

സിദ്ധിവിനായകൻ പത്നി സിദ്ധിസമേതനായ ഗണപതി. സിദ്ധിയും ബുദ്ധിയും ഗണപതിയുടെ സങ്കല്പ പത്നിമാരാണ്. വാഴപ്പള്ളി ക്ഷേത്രത്തിലെ മഹാഗണപതി പ്രതിഷ്ഠ പോലെ തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞിരിക്കുന്നു ഇവിടെ ദാരുശില്പത്തിലും. ഗണപതിയുടെ ഇടത്തെ തുടയിൽ പത്നി സിദ്ധിയെ കാണാം. അഭീഷ്ടവരദായകനാണ് സിദ്ധിഗണപതി.


കുബേര ഗർവ്വശമനം, മോദക നിവേദ്യം അഷ്ടദിക്പാലകരിൽ വടക്കു ദിക്കിനുനാഥനായ കുബേരൻ തന്റെ ധനസമൃദ്ധിയിൽ അഹങ്കരിക്കുകയും, കൈലാസനാഥനെ സദ്യക്കു ക്ഷണിക്കുകയും ചെയ്തു. മഹാദേവ പ്രതിനിധിയായി ഗണപതി അതിൽ പങ്കെടുക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഭക്ഷണം മുഴുവനും, പാത്രത്തോടെ ഭക്ഷിച്ചു. എന്നിട്ടും വിശപ്പടങ്ങാഞ്ഞ് കുബേരനെ ഭക്ഷിക്കുമെന്നവസരത്തിൽ കുബേരൻ സർവ്വകുറ്റങ്ങളും ഏറ്റു പറഞ്ഞു മാപ്പിരന്നു രക്ഷനേടി എന്നാണ് ഐതിഹ്യം.

2[തിരുത്തുക]

പഞ്ചേശ്വരൻ ശിവന്റെ മറ്റൊരു രൂപം. ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികൾ യഥാക്രമം സദ്യോജാ‍തം, വാമദേവം, അഘോരം, തൽപുരുഷം, ഈശാനം എന്നീ ശൈവഭാവങ്ങളോടെ പഞ്ചമുഖങ്ങളായി. ഇവിടെ ദാരു ശില്പത്തിൽ അഞ്ചുമുഖങ്ങളും, പത്തുകൈകളും കാണിച്ചിട്ടുണ്ട്. കൈകളിൽ വേൽ, വെണ്മഴു, ശ്രീചക്രം, നന്ദകം, ചിന്മുദ്ര, മാൻ, ഢമരു തുടങ്ങീയ ആയുധങ്ങൾ കാണിച്ചിട്ടുണ്ട്. ഇടത്തെ തുടയിൽ ഗൗരിയെ കാണാം.

ശിവകുടുംബം ശിവം എന്നാൽ മംഗളം എന്നർത്ഥം. ശിവതത്ത്വങ്ങൾ വിപുലമാണ്. കുടുംബജീവിതം അതീവഹൃദ്യമാണ്. ദേവന്റെ തുടയിൽ പാർവ്വതിയും ഇരുവശത്തുമായി പുത്രന്മാരായ ഗണപതിയും, കാർത്തികേയനുമുണ്ട്. ശിവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. മക്കളുടെ വാഹനങ്ങളാണങ്കിൽ, എലിയും മയിലും. ദേവന്റെ ആഭരണമായ നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര ഗണപതിയുടെ വാഹനമായ എലിയും. അപ്പോഴും ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം പഠിപ്പിക്കുന്നു.

ത്രയംബക മൂർത്തി എട്ടു കൈകളോടുകൂടിയ ത്രയംബക മൂർത്തി. കൈകളിൽ പൂർണ്ണകുംഭങ്ങൾ കാണാം. ത്രയംബകമൂർത്തിയെ ഋഷിവര്യന്മാർ ചുറ്റിലും നിന്നും പുജിച്ച് തപസ്സ് ചെയ്യുന്നു. ത്രയംബക മൂർത്തിയുടെ ധ്യാന മന്ത്രത്തിൽ തെവരെ ഇങ്ങനെ വിവരിക്കുന്നു. വെളുത്ത നിറമുള്ളവനും വെളുത്ത താമരപ്പൂവിൽ സ്ഥിതിചെയ്യുന്നവനും, രണ്ട് കൈകളിൽ പൂർണ്ണകുംഭങ്ങൾ ധരിച്ചവനും, മറ്റു രണ്ടുകൈകൾ കൊണ്ട് ചന്ദ്രക്കല അണിഞ്ഞ ശിരസ്സിലേക്ക് കുംഭങ്ങൾ ചെരിച്ച് വെള്ളം വീഴ്ത്തുന്നവനും, മറ്റുകൈകളിൽ പുസ്തകവും, അക്ഷമാലയും ധരിച്ചവനും, ഉജ്ജ്വലമായ ആഭരണങ്ങളാൽ ശോഭിക്കുന്നവനുമാണ്. ത്രയംബക മൂർത്തയെ നമഃ.

3[തിരുത്തുക]

ശങ്കര‐നാരായണമൂർത്തി ശരീരത്തിന്റെ വലതുഭാഗം ശ്രീമഹാദേവനും, വാമഭാഗം മഹാവിഷ്‌ണുവും ചേരുമ്പോഴാണ് ശങ്കരനാരയണമൂർത്തി. ദാരുശില്പത്തിൽ ശങ്കരന്റെ കൈകളിൽ വിജയം എന്ന തൃശൂലവും, വെണ്-മഴുവും കാണാം. ഇടതു വശത്ത് നാരായണന്റെ കൈകളിൽ കൗമോദകിയെന്ന ഗദയും, പാഞ്ചജന്യമെന്ന ശംഖും കാണാം. മഹാദേവൻ സർപ്പാഭരണനായി രുദ്രാക്ഷമാലകളും, വിഷ്ണുദേവൻ സ്വർണ്ണ-രത്നാഭരണങ്ങളും ആഭരണമാക്കിയിരിക്കുന്നു. ഇരുവശങ്ങളിലും സപ്തർഷിമാർ ശങ്കര-നാരായണനെ പൂജിക്കുന്നതു കാണാം.

പുള്ളുവർവീണയേന്തിയ അർദ്ധനാരീശ്വരന്മാർ അപൂർവ്വങ്ങളിൽ അപൂർവ്വമായ ദാരുശില്‌പം. വാഴപ്പള്ളി ക്ഷേത്രം ബുദ്ധ ആരാധനാലയം ആകുന്നതിനും മുൻപ് ദ്രാവിഢ ക്ഷേത്രമായിരുന്നു എന്നു തെളിയിക്കുന്ന ദാരുശില്പം. ദ്രാവിഡീയരായിരുന്ന പുള്ളുവർ കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ടവരാണ്. പുള്ളുവർ ഉപയോഗിക്കുന്ന വീണയാണ് അർദ്ധനാരീശ്വരൻ കൈയ്യിൽ പിടിച്ചിരിക്കുന്നത്. ഭഗവാന്റെ ഇടതു ശരീരം ദേവിക്കു കൊടുത്തിരിക്കുന്നു. തൃക്കൈകളിൽ പുള്ളുവർ വീണകാണാം. വീണമീട്ടി ആനന്ദനൃത്തമാടുന്ന മഹാദേവീദേവന്മാർ. ശില്പത്തിലെ ഭഗവത്‌ ശരീരത്തിൽ രുദ്രാക്ഷമാലകളും, നാഗാഭരണളും, പുലിത്തോലും, കാലിൽ ചിലമ്പും കാണാം. ഇടത്തെ ദേവിശരീരത്തിൽ മണി‐രത്‌ന മാലകളും, പട്ടുടയടകളും, കാലിൽ പാദസ്വരവും കാണാം. ദേവന്റെ ശിരസ്സിൽ തിരുജടയും, ദേവിയുടേത് കനകകിരീടവുമാണ്. ചതുർബാഹുവാണ് ദാരുശില്പം.

4[തിരുത്തുക]

പൂതനാമോക്ഷം, ബകവധം പൂതനാേമാക്ഷം - കംസന്റെ പത്‌നി അസ്‌തിയുടെ ദാസിയായിരുന്നു പൂതന. കൃഷ്‌ണനെ കൊല്ലാനായി വിഷം പുരട്ടി മുലയൂട്ടി, പക്ഷെ കണ്ണൻ മുലപ്പാലിനൊപ്പം പൂതനയുടെ ജീവരക്തവും വലിച്ചു കുടിച്ചു പൂതനക്ക് മോക്ഷമേകി. ത്രേതായുഗത്തിലെ അസുരാധിപതിയായിരുന്ന മഹാബലിയുടെ പുത്രിയായിരുന്ന രത്‌നമാലയാണ്‌ ദ്വാപരയുഗത്തിൽ പൂതനയായി ജനിച്ചത്‌. നർമ്മദാതീരത്തെ അശ്വമേധയാഗത്തിലെത്തിയ വാമനനെ സ്വീകരിച്ചത് മഹാബലിയുടെ പുതിയായ രത്‌നമാലയായിരുന്നു. വാമനനെ പോലെ ഒരു പുത്രനു മുലയൂട്ടുവാൻ രത്നമാലക്കു ആഗ്രഹം തോന്നി. വാമനമൂർത്തിയുടെ അനുഗ്രഹത്താൽ അടുത്ത ജന്മം രത്നമാല ദ്വാപരയുഗത്തിൽ പൂതനയായി ജനിച്ചു അമ്പാടിയിലെ കണ്ണനു മുലപ്പാലൂട്ടി മോക്ഷം വരിച്ചു.

ബകവധം ‐ പൂതനയുടെ മരണവിവരം അറിഞ്ഞ്, അവരുടെ സേഹാദരനായ ബകൻ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച് കണ്ണനെ വിഴുങ്ങി. കൃഷ്ണസ്പർശമേറ്റ് അവന്റെ ഉദരം ദഹിക്കാൻ തുടങ്ങുകയും ബകൻ മരിച്ചുവീഴുകയും ചെയ്തു.

കാകാസുരവധം, വത്സാസുരവധം, അഘവധം കാകസുരവധം - കംസ നിർദ്ദേശത്താൽ കാകാസുരൻ ഒരു കാക്കയായി അമ്പാടിയിലെ യശോദയുടെ ഗൃഹത്തിലെത്തി കണ്ണനെ ആക്രമിച്ചു. കണ്ണൻ കാകാസുരനെ നിഗ്രഹിച്ചു. വൽസാസുരവധം ‐ വൽസൻ എന്ന അസുരനെ കംസൻ അമ്പാടിയിലേക്ക് അയച്ചു. ഒരു പശുവായാണ് കൃഷ്ണനെ വത്സാസുരൻ ആക്രമിച്ചത്. വത്സാസുരനെ കാലുകളും വാലും കൂട്ടി കറക്കി മുകളിലേക്ക് വലിച്ചെറിഞ്ഞ് അവനെ കൊന്നുകളഞ്ഞു. അഘവധം - ഒരു പെരുമ്പാമ്പായാണ് അഘൻ എന്ന അസുരൻ കണ്ണനെ കൊല്ലാനായി അമ്പാടിയിലെത്തിയത്. കൃഷ്ണനേയും, ബലരാമനേയും, മറ്റു ഗോപകുമാരമാരെയും അഘാസുരൻ വിഴുങ്ങി. കണ്ണൻ പെരുമ്പാമ്പിന്റെ വയറുപിളർന്ന് ഏവരുമായി പുറത്തു ചാടി.

കൃഷ്ണലീല ഗോക്കളെ മേയിക്കുന്ന അമ്പാടികണ്ണൻ, ഓടക്കുഴലൂതുന്ന വേണുഗോപാലൻ, വെണ്ണകട്ടുതിന്നുന്ന കള്ളകൃഷ്ണൻ

5[തിരുത്തുക]

ആനന്ദനടനമാടുന്ന നടരാജവിഗ്രഹം ആനന്ദനൃത്തം ചെയ്യുന്ന നടരാജരൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളേയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. വലതുകൈയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദമാണ്, ഇടതുകൈയ്യിലുള്ള അഗ്നി നാശത്തിന്റെ അടയാളവും. ഇരു കൈകളും സമനിലയിലുള്ളത് എന്തിനേയും തുല്യതയോടെ കാണണം എന്നും കാണിക്കുന്നു. മുപ്പത്തിമുക്കോടി ദേവന്മാരും ശ്രീ ശിവപെരുമാളിന്റെ ആനന്ദനടനം കാണാൻ എത്തി. ദാരുശില്പത്തിൽ മഹാദേവനൊപ്പം ശ്രീപാർവ്വതിദേവിയും നൃത്തം ചെയ്യുന്നു. ശില്പത്തിൽ പതിനാറുകൈകൾ കാണിച്ചിരിക്കുന്നതിൽ, ഇടതു ഭാഗത്ത് മാൻ, വെണ്മഴു, ഢമരു, പാശം, പൂവ്, മണി, ദണ്ഡ്, കപാലം, താഴേക്ക് ചൂണ്ടുന്ന കൈ എന്നിങ്ങനെയാണ്. വലതു കൈകളിൽ മഴു, വാസുകിയെന്ന നാഗം, പാശുപതാസ്ത്രം, ചന്ദ്രഹാസം, അഗ്നി, പിനാകം, തൃശ്ശൂലം, അഭയമുദ്ര എന്നിവയും കാണാം. നടരാജൻ അപസ്മാരദേവന്റെ മുകളിലാണ് നടനമാടുന്നത്. മുകളിൽ മഹിഷാരുസമർദ്ദിനിയായ പരാശക്തി വേതാള പുറമേറി നിൽക്കുന്നു. ത്രിമൂർത്തികൾ (വിഷ്ണു, ബ്രഹ്മാവ്, ശിവൻ), പരശുരാമൻ, പക്കമേളം വായിക്കുന്ന (മിഴാവും, മദ്ദളവും) ഭൂതഗണങ്ങളേയും കാണിച്ചിരിക്കുന്നു.

ശിവകുടുംബം മയിൽപുറമേറിയ സുബ്രഹ്മണ്യൻ, മൂഷികവാഹനത്തിൽ ശ്രീമഹാഗണപതി, ഇവരെ ഇരുവരേയും പുറത്തേറ്റി പരശുരാമൻ. വിചിത്രമായ ദാരുശില്പം. നന്ദികേശ്വരന്റെ പുറത്തേറി മഹാഗൗരിയും, അടുത്ത് ഹരിഹരസുതനായ മണികണ്ഠനും. ശിവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. മക്കളുടെ വാഹനങ്ങളാണങ്കിൽ എലിയും, മയിലും. ദേവന്റെ ആഭരണമായ നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും. അപ്പോഴും ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവ കുടുംബം നമ്മളെ പഠിപ്പിക്കുന്നു.

6[തിരുത്തുക]

തൃപുരാന്തകൻ സുബ്രഹ്മണ്യനാൽ വധിക്കപ്പെട്ട താരാകാസുരന്റെ മൂന്നുപുത്രന്മാരാണ് വുദ്യുത്മാലി, താരകചക്ഷുസ്സ്, കമലാക്ഷൻ. ബ്രഹ്മദേവനിൽ നിന്നുള്ള വരബലത്താൽ അസുരശില്പിയായ മയാസുരനെകൊണ്ട് അവർ മൂന്നു പുരങ്ങൾ (സ്വർണ്ണം, വെള്ളി, ഇരുമ്പ്) ഉണ്ടാക്കി. സമചതുരത്തിൽ നൂറു യോജന വീതിയുള്ള ഈ പുരങ്ങൾ ദഹിപ്പിച്ചത് ശ്രീപരമശിവനാണ്. അതിനാൽ ഭഗവാൻ തൃപുരാന്തകൻ അന്നറിയപ്പെട്ടു. ദാരുശില്പത്തിൽ തൃപുരദഹനത്തിനു എഴുന്നള്ളിയ ശ്രീപരമേശ്വരനാണ്. എല്ലാം കൊണ്ടും വ്യത്യസ്തതയേറിയ ഈ യുദ്ധത്തിൽ ഭൂമിദേവി ഭഗവാനു രഥമായി, മഹാമേരു പർവ്വതം ധ്വജസ്തംഭമായി, മിന്നൽ-പിണർ തൃക്കൊടിയായി, സൂര്യ-ചന്ദ്രന്മാർ തേർ ചക്രങ്ങളായി, നാലു വേദങ്ങൾ കുതിരകളായി, തേവരുടെ ത്രംബകവില്ലിന്റെ ദണ്ഡ് സംവസ്തര രൂപമായ കാലവും, വാസുകി ഞാണുമായി. ശ്രീനാരായണമൂർത്തിയുടെ ശക്തിപ്രഭാവങ്ങൾ ബാണങ്ങളായി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും, കടയ്ക്കൽ വായുദേവനും എത്തി. കൈയ്യിൽ ചമ്മട്ടിയേന്തി ബ്രഹ്മദേവൻ സാരഥിയായി. പ്രപഞ്ചശക്തികൾ ശ്രീ ശിവപ്പെരുമാളിന്റെ സഹായത്തിനെത്തി. ഭഗവാൻ സർപ്പപാദുകനായി എഴുന്നള്ളി തൃപുരദഹനം നടത്തി. അഞ്ജാനത്തലുണ്ടാകുന്ന അഹങ്കാരത്തെ ത്രിപുരങ്ങളായും, ശിവതത്വത്തിന്റെ സഹായത്താൽ അതിനെ ഉന്മൂലനം ചെയ്യാമെന്നും ഇതിലൂടെ കാണിക്കുന്നു. ശിവപെരുമാൾ ഉഗ്രകോപത്തോടെ നിൽക്കുന്ന ദാരുശില്പത്തിൽ ദ്രംഷ്ടകൾ കാണിച്ചിട്ടുണ്ട്. എട്ടുകൈകളിലുമായി, ഢമരു, പരിച, ത്രയംബകമെന്ന വില്ല്, വെണ്മഴു, ചന്ദ്രഹാസം, നാരായണാസ്ത്രം, വിജയമെന്ന തൃശ്ശൂലം എന്നിവ കാണാം. (ശിൽപത്തിലെ തൃശ്ശൂലത്തിന്റെ മുകൾഭാഗം ഒടിഞ്ഞുപോയിട്ടുണ്ട്). തൃപുരദഹനത്തിനു എഴുന്നള്ളിയ തേവരുടെ ശരീരത്തിലെ മുറിവുകൾ ഉണക്കാനായി മരുന്നുമായി ശിവഭൂതഗണങ്ങളും, പ്രാർത്ഥനകളോടെ ഋഷിമാരും ഉണ്ട്.

7[തിരുത്തുക]

മാർക്കണ്ഡേയ ചരിതം മൃഗണ്ഡു മുനിയുടെ തപോഫലത്താൽ ജനിച്ച അല്പായുസ്സുള്ള ബുദ്ധിമാനായ പുത്രനാണ് മാർക്കണ്ഡേയൻ. തന്റെ ആയുസ്സിനുവേണ്ടി മാർക്കണ്ഡേയൻ ശിവപൂജ തുടങ്ങി. പതിനാറു വയസ്സ് തികഞ്ഞപ്പോൾ ജീവനെടുക്കാൻ യമകിങ്കരന്മാരെത്തിയെങ്കിലും ശിവപൂജ ചെയ്യുന്ന ബാലനെ തൊടാൻ അവർക്കായില്ല. അവസാനം സാക്ഷാൽ യമധർമ്മൻ പോത്തിന്റെ പുറത്തേറിയെത്തി. കാലനെ കണ്ട് പേടിച്ച മാർക്കണ്ഡേയൻ ശിവലിംഗം തലയിലേന്തി തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിലേക്കോടി. ദയനീയവും എന്നാൽ ഭകതിയിൽ മുഴുകിയുള്ള ഓട്ടം കണ്ട് വഴി സുഗമമാക്കാൻ വഴിയിലുള്ള പേരാൽ രണ്ടായി പിളർന്നു വഴി കൊടുത്തു. തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ശിവലിംഗത്തെ ഭക്തിപൂർവ്വം കെട്ടിപിടിച്ച് പഞ്ചാക്ഷരി ജപിച്ച മാർക്കണ്ഡേയന്റെമേൽ കാലപാശം എറിഞ്ഞപ്പോൾ ശിവലിംഗത്തിലും കൂടി പാശം പതിച്ചു. തത്ക്ഷണം ശ്രീപരമശിവൻ ഉഗ്രകോപത്തോടെ പ്രത്യക്ഷപ്പെട്ട് തന്റെ തൃശ്ശൂലത്താൽ കാലനെ നിഗ്രഹിച്ചു ഭക്തനെ രക്ഷിച്ചു. അന്നു മുതൽ ഭൂമിയിൽ കാലനില്ലാ കാലം സംജാതമായി എന്നാണ് ഐതിഹ്യം. A - ശിവപൂജ ചെയ്യുന്ന മാർക്കണ്ഡേയൻ, മൂന്നു ഭാവത്തിൽ. B - ശിവലിംഗം കെട്ടിപിടിച്ച് പഞ്ചാക്ഷരി ജപിക്കുന്ന മാർക്കണ്ഡേയനുമേൽ കാലപാശം എറിയുന്ന യമധർമ്മനും, കിങ്കരന്മാരും. C - എട്ടുകൈകളോടുംകൂടി പ്രത്യക്ഷപ്പെട്ട ശ്രീപരമേശ്വരൻ ഉഗ്രകോപത്താൽ കാലനെ വിജയമെന്ന തൃശ്ശൂലത്താൽ കുത്തി കൊല്ലുന്നു. തന്റെ ഇടത്തെ കാല്പാദം കാലന്റെ ശിരസ്സിൽ ഞെരിച്ചമർത്തുന്നു. ക്രൗര്യത്തോടെ കാലനെക്കൊല്ലുന്ന ഭാവത്തിൽ ദേവന്റെ ദ്രംഷ്ടകൾ കാണാം. കൈകളിൽ മാൻ, മഴു, പിനാകം (വില്ല്), പരിച, ചന്ദ്രഹാസം (വാൾ), വിജയം (തൃശ്ശൂലം) എന്നീ ആയുധങ്ങൾ കാണാം. ആ കോപത്തിലും മഹാദേവൻ തന്റെ വലതു കൈയ്യാൽ മാർക്കണ്ഡേയനെ അനുഗ്രഹിക്കുന്നതു കാണാം.

8[തിരുത്തുക]

യോഗ ദക്ഷിണാമൂർത്തി ബ്രഹ്മപുത്രനായ ദക്ഷപ്രജാപതിക്ക് പ്രസൂതിയിൽ ജനിച്ച പുത്രിയാണ് സതി. സപ്തർഷിമാരുടേയും, ബ്രഹ്മദേവന്റേയും, നിർദ്ദേശത്താൽ ദക്ഷൻ കൈലാസത്തിലെത്തി ദക്ഷിണാമൂർത്തിഭാവത്തിലിരിക്കുന്ന കൈലാസപതിയെ ദർശിച്ച് തന്റെ ജാമാതാവാകുന്നതിനുള്ള ആഗ്രഹം അറിയിക്കുന്നു. അവർ സതിയുടെ ജന്മരഹസ്യവും, ജാതക വിവരങ്ങളും ഭഗവാനെ ധരിപ്പിക്കുന്നു. ഭഗവാൻ ഈ സന്ദർഭത്തിൽ യോഗചര്യയിലാണ്. ദാരുശില്പത്തിൽ യോഗപട്ടാസനം ചുറ്റിയിരിക്കുന്നത് കാണാം. ദേവൻ യോഗദക്ഷിണാമൂർത്തി ഭാവത്തിൽ ചതുർബാഹുവായി മാൻ, വെണ്മഴു എന്നിവ ധരിച്ചിരിക്കുന്നു കാണാം.

പ്രേമാതുരനായ ശ്രീമഹാദേവൻ സതിദേവിയുടെ വർണ്ണന കേട്ട് യോഗഭാവത്തിൽ നിന്നും ഉണർന്ന് പ്രേമാതുരനായി മാറിയ ശിവനാണ് രണ്ടാമത്തെ ശില്പത്തിൽ. ദേവേന്ദ്രനും ദക്ഷനും സതിയുടെ സൗന്ദര്യവും, ശിവനിലുള്ള ദേവിയുടെ പ്രേമവും വിവരിക്കുന്നു. തന്റെ പ്രിയതമയാകാൻ ആഗ്രഹിക്കുന്ന സതിയെ നേരിട്ട് കണാൻ ഭഗവാൻ ആഗ്രഹിക്കുന്നു. ഭഗവാനു ജനിക്കുന്ന പുത്രനുമാത്രമെ താരകാസുരനെ വധിക്കുവാൻ സാധിക്കൂ എന്നു മനസ്സിലാക്കിയാണ് ഇന്ദ്രൻ ദേവീപരിണയത്തിനു ധൃതികൂട്ടുന്നത്.

സതിയെ പരീക്ഷിക്കാനെത്തിയ ശ്രീപരമേശ്വരൻ ഭഗവാൻ ബ്രാഹ്മണവേഷത്തിൽ തപസ്സുചെയ്യുന്ന സതിദേവിയുടെ അരികിലെത്തി ദേവിയെ പരീക്ഷിക്കുന്നു. ശിവന്റെ കുറ്റങ്ങളും, കുറവുകളും സതിയെ അറിയിക്കുന്നു. ആ വാക്കുകൾ ദേവിയെ വിഷമിപ്പിക്കുന്നു. ദുഃഖിതയായ ദേവി ചെവിപൊത്തി ബ്രാഹ്മണനോട് അധിഷേപവാക്കുകൾ നിർത്തുവാൻ അപേക്ഷിച്ചുകൊണ്ട് ദേവി ശിവപൂജ തുടർന്നു. ഒടുവിൽ ബ്രാഹ്മണനായി വന്ന ശിവൻ തന്റെ സ്വരൂപം കാട്ടി ദേവിയെ അനുഗ്രഹിച്ച് സതിപരിണയം നടത്തി. ദാരുശില്പത്തിൽ സതിയും, ബ്രാഹ്മണവേഷത്തിലെ ശിവനും, കൂടെയെത്തിയ ഇന്ദ്രനും ഉണ്ട്.

9[തിരുത്തുക]

കിരാതാർജ്ജുനീയം പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ ദേവേന്ദ്ര നിർദ്ദേശത്താൽ വേദവ്യാസമഹർഷിയുടെ ഉപദേശമനുസരിച്ച് കൈലാസനാഥനെ തപസ്സുചെയ്തു. പാശുപതമെന്ന ദിവ്യാസ്ത്രം നേടാനായിരുന്നു വനവാസക്കാലത്തെ തപസ്സ്. അർജ്ജുനന്റെ തപസിൽ പ്രീതിതനായ ഭഗവാൻ ശിവൻ അർജ്ജുനനെ പരീക്ഷിക്കുവാനും അവന്റെ അഹങ്കാരം ശമിപ്പിച്ച് അനുഗ്രഹിക്കാനും ദിവ്യാസ്ത്രങ്ങൾ ഉപദേശിക്കുവാനും പത്നി പാർവ്വതി സമേതം കാട്ടാളവേഷത്തിലാണ് എത്തി. അർജ്ജുനൻ തപസ്സ് ചെയ്യുന്നതറിഞ്ഞ ദുര്യോധനൻ തപസ്സ് മുടക്കാനായി തന്റെ സുഹൃത്തായ മൂകാസുരനെ അയക്കുന്നു. മുകാസുരൻ പന്നിയായി അർജ്ജുനനെ ആക്രമിക്കാൻ പുറപ്പെട്ടു. കാട്ടുപന്നിയുടെ ശബ്ദം കേട്ടുണർന്ന അർജ്ജുനൻ പന്നിയെ അമ്പെയ്തു. തത്സമയം തന്നെ ഭഗവാൻ ശിവനും പന്നിയെ അമ്പെയ്തു വീഴ്തി. ആരാണ് പന്നിയെ കൊന്നതെന്ന് തർക്കമായി അവസാനം യുദ്ധമായി. തുടർന്നുണ്ടായ അതിഘോരയുദ്ധത്തിൽ അർജ്ജുനൻ പരാജിതനാവുകയും, ഭഗവാൻ അർജ്ജുനനെ എടുത്തു മേൽപ്പോട്ട് എറിയുകയും ചെയ്തു. മുകളിൽ നിന്നുള്ള വീഴ്ചയിൽ കാട്ടാളന്റെ ശിരസ്സിൽ താൻ പ്രഭാതത്തിൽ പൂജിച്ച പൂക്കൾ കണ്ട് ശ്രീമഹാദേവനെന്നു മനസ്സിലാക്കി ദേവന്റെ കാലിൽ അർജ്ജുനൻ വീണു മാപ്പിരന്നു. ശിവസ്തുതികളാൽ ഭഗവാനെ പ്രീതിപ്പെടുത്തിയ അർജ്ജുനനു ശിവ-പാർവ്വതിമാർ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു.


ഭഗവാൻ ശിവൻ കാട്ടാളവേഷത്തിൽ അർജ്ജുനനുമായി യുദ്ധം ചെയ്യുന്നു. ഭഗവാനെ പൂജിച്ച് തപസ്സ് ചെയ്യുന്ന അർജ്ജുനൻ. സമീപം പന്നി രൂപത്തിലെത്തിയ മൂകാസുരനെ കാണാം. സമീപം കിരാതനും, തുരതയും.

ശ്രീകൃഷ്ണലീല - കണ്ണൻ അമ്പാടിൽ (വേഷപകർച്ച)

10[തിരുത്തുക]

11[തിരുത്തുക]

അശോകവനികയിലെ സീത ദക്ഷിണ സമുദ്ര തീരത്ത് കണ്ടുമുട്ടിയ സമ്പാതി തന്റെ ദീർഘഗൃദ്ധ്രനേത്രങ്ങളാൽ ലങ്കാപുരിയിൽ അശോകാവനിയിൽ ശിംശപാവൃക്ഷത്തണലിൽ നിശാചരികൾക്കിടയിൽ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വിവരം കപികൂട്ടങ്ങളെ അറിയിച്ചു. ഹനുമാൻ കടൽ ചാടിക്കടന്ന് ലങ്കയിലെത്തി. അവിടെ അശോകവനികയിലെ ശിംശപാ വൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന സീതാദേവിയെ, ഹനുമാൻ കണ്ടെത്തി. അടയാളമായി ശ്രീരാമദേവൻ കൊടുത്തുവിട്ട മുദ്രമോതിരം കൊടുത്ത് ജയന്തൻ കാക്കയായി വന്ന് ആക്രമിച്ച അടയാളവാക്യവും ഹനുമാൻ ദേവിയെ ധരിപ്പിക്കുന്നു. ഹനുമാൻ രാമകാര്യാർത്ഥം വന്നതെന്നു മനസ്സിലാക്കി സീത അംഗുലീയവും മറു-അടയാളമായി കൊടുത്തുവിടുന്നു. ദാരുശില്പത്തിലെ ഹനുമാൻ സീതയ്ക്ക് മുദ്രമോതിരം കൈമാറുന്നത് കാണിച്ചിരിക്കുന്നു. കൂടാതെ സീതയ്ക്കു കാവലിരിക്കുന്ന വിഭീഷണ പുത്രി ത്രിജടയെയും, മറ്റു രാക്ഷസിമാരെയും ശില്പത്തിൽ കാണാം.

രാമ-രാവണയുദ്ധം വൈകുണ്ഠ ദ്വാരപാലകരായ ജയ-വിജയന്മാർ ബ്രഹ്മപുത്രരായ സനത്കുമാരന്മാരുടെ ശാപത്താൽ മുന്നു ജന്മം ഭൂമിയിൽ ജനിച്ചു മരിച്ചു. ആദ്യം അസുരരായി ഹിരണ്യാക്ഷനും, ഹിരണ്യാകശിപുമായി ജനിച്ചു. ഹിരണ്യാക്ഷനെ വരാഹമൂർത്തിയും, ഹിരണ്യാകശിപുവിനെ നരസിംഹമൂർത്തിയും വധിച്ചു. രണ്ടാം ജന്മത്തിൽ രാക്ഷസരായി രാവണ-കുംഭകർണ്ണന്മാരായി ജനിച്ചു, രാമനാൽ കൊല്ലപ്പെട്ടു. മൂന്നാം ജന്മത്തിൽ മനുഷ്യരായി ശിശുപാല-ദന്ദവക്ത്രനായി ജനിച്ചു കൃഷ്ണനാൽ കൊല്ലപ്പെട്ടു. ദാരുശില്പത്തിൽ ഇരുപതു കൈകളിലും ആയുധധാരിയായി പത്തുതലയുള്ള രാവണൻ രാമനോട് യുദ്ധം ചെയ്യുന്നു. താഴെ ഇടതു വശത്ത് തേരാളിയും, മുകളിൽ മറ്റു രാക്ഷസന്മാരും ശില്പത്തിലുണ്ട്.

12[തിരുത്തുക]

സമുദ്രലംഘനാലോചന ഹനുമാൻ ലങ്കയിലെത്തി സീതാദേവിയെ കണ്ട് തിരിച്ചെത്തി രാമനെ വിവരങ്ങൾ അറിയിച്ചു. ഈ അവസരത്തിൽ ലങ്കയിൽ നിന്നും പുറത്താക്കപ്പെട്ട വിഭീഷൻ രാമ പാദങ്ങളിൽ അഭയംതേടി. ലങ്കയിലേക്കുള്ള യാത്ര സുഗമമാക്കാൻ ദക്ഷിണവാരിധി തീരത്ത് കപിവരന്മാരോടുകൂടി രാമ-ലക്ഷ്മണന്മാർ മൂന്ന് അഹോരാത്രം തപസ്സിരുന്നു. എന്നിട്ടും പ്രത്യക്ഷപെടാത്ത വരുണനെ ചാപങ്ങളാൽ നേരിട്ടപ്പോൾ വരുണദേവൻ രാമനു മുൻപിൽ ദണ്ഡനമസ്കാരംചെയ്തു. വരുണന്റെ സഹായത്തോടെ വിശ്വകർമ്മാവിന്റെ പുത്രൻ നളൻ സേതുബന്ധനത്തിനു നേതൃത്ത്വം കൊടുത്തു. ആദ്യദിവസം പതിനാലു യോജന ദൂരവും, രണ്ടാംദിവസം ഇരുപതുയോജനയും, മൂന്നാംദിവസം ഇരുപത്തൊന്നു യോജനയും, നാലാംദിവസം ഇരുപത്തിരണ്ടുയോജനയും, അഞ്ചാംദിവസം ഇരുപത്തിമൂന്നു യോജനയും പൂർത്തിയായി. അങ്ങനെ അഞ്ചു ദിവസം കൊണ്ട് നൂറുയോജന നീളത്തിൽ രാമസേതു നിർമ്മിച്ചു ലങ്കാപുരിയുടെ ഉത്തരദിക്കിലെത്തി. ദാരുശില്പത്തിൽ രാമൻ വിഭീഷണനും, നളനും, സുഗ്രീവനും, ഹനുമാനും, ലക്ഷ്മണനുമായി സമുദ്രലംഘനം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ്. വലതുവശത്ത് വിഭീഷണൻ നിൽക്കുന്നു. താഴെ ഹനുമാൻ രാമപാദത്തിങ്കൽ ഇരിക്കുന്നു.

രാവണനുമായി യുദ്ധം ചെയ്യുന്ന ശ്രീരാമൻ രാമ-രാവണയുദ്ധത്തിനു സമം രാമ-രാവണയുദ്ധം മാത്രം. രാവണനുമായി നിലത്തു നിന്നു യുദ്ധം തുടങ്ങിയ രാമനു രക്ഷയ്ക്കായി ദേവേന്ദ്രൻ തന്റെ രഥവും, തേരാളിയും കൊടുത്തു. ഇന്ദ്ര രഥത്തിലേറി ലങ്കാധിപതിയുമായി യുദ്ധം ചെയ്യുന്ന രാമനാണ് ദാരുശില്പത്തിൽ. താഴെ-വലതുവശത്ത് ഇന്ദ്ര-സാരഥി മാതലിയെകാണാം. രാവണൻ യുദ്ധത്തിൽ പ്രയോഗിക്കാൻ സാധ്യതയുള്ള മായാവിദ്യകൾ വിഭീഷണൻ രാമനു ഉപദേശിക്കുന്നതും കാണാം. താമസംവിനാ രാവണനിഗ്രഹത്തിനു സാധ്യമാവാൻ അഗസ്ത്യ മഹർഷി രാമനു ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു. സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോ നമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ

മൂന്നുരൂ ആദിത്യഹൃദയമന്ത്രം ചൊല്ലി ശ്രീരാമചന്ദ്രൻ രാവണന്റെ നെഞ്ചുലക്ഷ്യമാക്കി വൈരിഞ്ചാസ്ത്രം അയച്ചു, രാവണവധം നടത്തി.

13[തിരുത്തുക]

ശ്രീരാമപട്ടാഭിഷേകം അവതാരോദ്ദേശമായ രാവണ-കുംഭകർണ്ണ നിഗ്രഹത്തിനു ശേഷം സീതാലക്ഷ്മണന്മാരുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമൻ അയോദ്ധ്യയുടെ മഹാരാജാവായി പട്ടാഭിഷേകം ചെയ്തു രാജ്യഭാരം ഏറ്റു. കുലഗുരുവായ വസിഷ്ഠനും വാത്മികി മഹർഷിയും ഗൗതമ മഹർഷിയും, ജാബായിയും, മറ്റു ബ്രാഹ്മണ ശ്രേഷ്ഠരും ചേർന്നാണ് ശ്രീരാമപട്ടാഭിഷേകം നടത്തിയത്. രത്നസിംഹാസനേ രാമനേയും ചേർത്തു, പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ, വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി, ദാശരഥിക്കഭിഷേകവും ചെയ്തിതു. ദാരുശില്പത്തിൽ കുലഗുരു വസിഷ്ഠനും, വത്മീകി മഹർഷിയും സുവർണ്ണകുംഭങ്ങളിൽ മന്ത്രോച്ചാരണങ്ങളോടെ രാജാഭിഷേകം ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. കോദണ്ഡം എന്ന തന്റെ വില്ല് മടിയിൽ വെച്ചിരിക്കുന്നത് ശില്പത്തിൽ കാണാം.

ഹനുമാനു മുദ്രമോതിരം കൊടുക്കുന്ന രാമൻ സീതാന്വേഷണാർത്ഥം ദക്ഷിണ ദിക്കിലേക്ക് പോയവരിൽ പ്രധാനിയായ ഹനുമാൻ കൈവശം രാമൻ അടയാളമായി തന്റെ മുദ്രമോതിരം കൊടുത്തു വിട്ടു. ആഭരണങ്ങളൊന്നുമില്ലാതെ അയോദ്ധ്യയിൽ നിന്നും വനവാസത്തിനു വന്ന രാമന് അത്രി മഹർഷി ഒരു മുദ്രമോതിരം കൊടുത്തിരുന്നു. ആ സന്ദർഭത്തിൽ അത്രി പത്നി അനസൂയ സീതയ്ക് ചൂഢാരത്നം ഉൾപ്പെടെ ചില ആഭരണങ്ങളും കൊടുത്തിരുന്നു. രാമനു കിട്ടിയ ഈ മുദ്രമോതിരമാണ് ഹനുമാന്റെ കൈയ്യിൽ രാമൻ സീതയ്ക്ക് അടയാളമായി കൊടുത്തു വിടുന്നത്. ദാരുശില്പത്തിൽ അതിവിനയാന്വിതനായാണ് ഹനുമാനെ കാണിച്ചിരിക്കുന്നത്. തന്റെ പ്രഭുവിനോടുള്ള ബഹുമാനം മൂലം ഹനുമാൻ ഒരു കൈനീട്ടി മറുകൈ തന്റെ താടിക്ക് കൊടുത്തു നിൽക്കുന്നു. രാമന്റെ കൈയ്യിൽ കേദണ്ഡമെന്ന വില്ല് കാണാം.

14[തിരുത്തുക]

സീതാഭിഷേകം അവതാരോദ്ദേശമായ രാവണ-കുംഭകർണ്ണ നിഗ്രഹത്തിനു ശേഷം സീതാലക്ഷ്മണന്മാരുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമൻ അയോദ്ധ്യയുടെ മഹാരാജാവായി പട്ടാഭിഷേകം ചെയ്തു രാജ്യഭാരം ഏറ്റു. ആചാരപ്രകാരം പട്ടമഹിഷിയായി സീതാദേവിയെയും പട്ടാഭിഷേകം ചെയ്തു അവരോധിച്ചു. കുലഗുരുവായ വസിഷ്ഠനും വാത്മികി മഹർഷിയും മറ്റു മഹാമുനികളും, പണ്ഡിതശ്രേഷ്ഠരും ബന്ധുജനങ്ങളും ഇതിൽ പങ്കെടുത്തു. ഇവിടെ ദാരിശില്പത്തിൽ സീതാ പട്ടാഭിഷേകമാണ് കാണിച്ചിരിക്കുന്നത്. സീതാദേവിയെ കുലഗുരുവായ വസിഷ്ഠനും, വാത്മികി മഹർഷിയും പട്ടാഭിഷേകം ചെയ്യുന്നു. മുടി അഴിച്ചിട്ടിരിക്കുന്ന സീതയുടെ ശിരസ്സിലേക്ക് അഭിഷേകം നടത്തി അയോദ്ധ്യയുടെ മഹാറാണിയായി അവരോധിക്കുന്നതാണ് ദാരുശില്പം.

ശ്രീരാമചന്ദ്രൻ അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥനു പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ രാമന്റെ സഹോദരൻമാരാണ്. ദാരുശില്പത്തിൽ ശ്രീരാമൻ നിൽക്കുന്ന രൂപത്തിലാണ്. കോദണ്ഡം എന്ന വില്ല് കൈയ്യിൽ കാണിച്ചിരുന്നു. പക്ഷെ ദാരുശില്പത്തിലെ വില്ല് മുൻപ് എപ്പൊഴൊ ഓടിഞ്ഞു പോയിരിക്കുന്നു. അയോദ്ധ്യാപതിയായി രാജാഭിഷിക്തനായി രാജ്യതല്പര്യാർത്ഥം രാജഭരണം നടത്തുന്നു എന്നു കാണിച്ചുകൊണ്ട് നിൽക്കുന്ന രൂപത്തിലാണ് ശില്പം. കൈലാസത്തിൽ നിന്നും ഹനുമാൻ ശ്രീരാമനുവേണ്ടി മഹാദേവന്റെ അനുഗ്രഹത്തോടെ രാജ്യാഭിഷേക വേളയിൽ രാമനെ അണിയിച്ച പുഷ്പഹാരം ദാരുശില്പത്തിൽ കാണാം.

15[തിരുത്തുക]

നരസിംഹമൂർത്തി സനകാദികളുടെ ശാപം നിമിത്തം വൈകുണ്ഠ ദ്വാരപാലകരായ ജയ്-വിജയന്മാർ ഹിരണ്യാക്ഷനും, ഹിരണ്യാകശിപും ആയി ജനിച്ചു. ഹിരണ്യാക്ഷനെ വരാഹമൂർത്തി വധിച്ചു. സഹോദരന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, രാത്രിയിലെ പകലൊ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ചൊ തന്നെ കൊല്ലരുത്, അകത്തൊ പുറത്തൊ തന്നെ കൊല്ലരുത്, ലോകത്തിലുള്ള ഒരായുധങ്ങൾ കൊണ്ടും തന്നെ കൊല്ലരുത്, സ്ത്രിയിൽ നിന്നും ജനിച്ചൊരാളും തന്നെ കൊല്ലരുത്, തുടങ്ങിയ വരങ്ങൾ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിർന്നു ഹിരണ്യകശിപു. ഹിരണ്യാകശിപു ബ്രഹ്മതപസ്സിൽ ഏർപ്പെട്ടിരുന്ന സമയത്താണ് പത്നി കയാധു പ്രഹ്ലാദനെ പ്രസവിച്ചത്. നാരദരുടെ ആശ്രമത്തിൽ ജനിച്ചു വളർന്ന പ്രഹ്ലാദനെ തികഞ്ഞ വിഷ്ണു ഭകതനാക്കാൻ നാരദർക്കു കഴിഞ്ഞു. പുത്രനായ പ്രഹ്ലാദനെ വിഴ്നുഭക്തിയിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദൻ മറുപടി നൽകി. എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ ഒരു തൂണിൽ ആഞ്ഞടിച്ചു. തത്സമയം തൂണ് പിളർന്ന് ഉള്ളിൽ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂർത്തി പുറത്തുവന്നു. എട്ടു ദിക്കും ഞെട്ടിവിറച്ചുള്ള അട്ടഹാസത്തോടു കൂടി നരസിംഹാവതാരം നടന്നു. രാത്രിയൊ പകലൊ അല്ലാത്ത ആ ത്രിസന്ധ്യക്ക്, ആകാശത്തൊ ഭൂമിയിലൊ അല്ലാത്ത തന്റെ മടിയിൽ കിടത്തി, അകത്തൊ പുറത്തൊ അല്ലാതെ ഉമ്മറപ്പടിയിൽ ഇരുന്ന് ആയുധങ്ങളില്ലാതെ നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം, ഹിരണ്യാകശിപുവിന്റെ ശിരസ്സറുക്കാതെ വയർ പിളർന്ന് കൊലചെയ്തു.

ഉഗ്രനരസിംഹമൂർത്തി ഹിരണ്യാകശിപുവിനെ തന്റെ മടിയിൽ കിടത്തി വയർ പിളർന്ന് കുടൽ മാലകൾ വലിച്ചു പുറത്തെടുത്ത് രുദിരം പാനം ചെയ്യുന്നു. ഉഗ്രരൂപത്തിലുള്ളതാണ് നരസിംഹസ്വാമിയുടെ ദാരുശില്പം.

നരസിംഹസ്വാമി-ഹിരണ്യകശിപു യുദ്ധം ത്രിസന്ധ്യക്ക് ജന്മമെടുത്ത നരസിംഹസ്വാമി ഹിരണ്യാകശിപുമായി യുദ്ധം ചെയ്യുന്നു.

16[തിരുത്തുക]

മഹാലക്ഷ്മി-മഹാവിഷ്ണു വിവാഹം അമൃതിനായി ദേവാസുരന്മാർ ഒത്തു ചേർന്ന് പാലാഴിമഥനം നടത്തി. പാലാഴി കടഞ്ഞെടുത്തപ്പോൾ പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു. പാലാഴിയിൽ നിന്നും പൊങ്ങിവന്ന ദേവിയാണ് ലക്ഷ്മി ഭഗവതി. ദേവി ഭഗവാൻ നാരായണനെ വിവാഹം കഴിച്ചു. ദാരുശില്പത്തിൽ മഹാവിഷ്ണുവും ലക്ഷ്മിദേവിയും ആണ്. ദേവി വരണമാല്യം മഹാവിഷ്ണുവിനെ അണിയിക്കുന്നു. സമീപം സരസ്വതി ദേവിയെയും കാണാം. സരസ്വതിയുടെ കൈയ്യിൽ മഹതിയെന്ന വീണ കാണാം.

നരസിംഹമൂർത്തി ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമാണ് നരസിംഹമൂർത്തി. കൃതയുഗത്തിൽ (കൃത=നാല് എന്നർത്ഥം) മഹാവിഷ്ണു നാല് അവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ളാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തത് എന്നു ഭാഗവതത്തിൽ പറയുന്നു. മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പ്രയാണമാണ് വിഷ്ണുവിന്റെ നാലാം അവതാരത്തില്ലുടെ കാണിക്കുന്നത്. ദാരുശില്പത്തിൽ ധ്യാനഭാവത്തിലാണ് ചതുർബാഹുവായ നരസിംഹമൂർത്തി. കൈകളിൽ ശംഖും, ചക്രവും കാണാം. ഇരുവശത്തുമായി ഗണപതിയും, ബൃഹസ്പതിയും.

ചതുർബാഹുവായ മഹാവിഷ്ണു ധ്യാനരൂപത്തിലെ മഹാവിഷ്ണു രൂപം, ചതുർബാഹുവാണ്, ശംഖ്, ചക്രം, ഗദ, പത്മ ധാരിയാണ്. ഇടതുവശത്ത് സപ്തർഷിമാരിലൊരാളായ വസിഷ്ഠ മഹർഷിയേയും, വലതു ഭാഗത്ത് രാജർഷിയായ വിശ്വാമിത്രനേയും കാണാം.

17[തിരുത്തുക]

ഗോപികാ വസ്ത്രാപഹരണം അഖിലാണ്ഡ കോടി ജനങ്ങളും സേവിക്കുന്ന ഭഗവാനെ പ്രാപിക്കാൻ ഗോപികമാർക്കുള്ളിലുണ്ടായിരുന്ന കുറച്ചെങ്കിലും മദത്തെ ഇല്ലായ്മ ചെയ്ത് അവരെ പരിപൂർണ്ണ പരിശുദ്ധരാക്കുകയായിരുന്നു കണ്ണൻറെ ലക്ഷ്യം. യമുനയെ പോലെ പവിത്രമായ നദിയിൽ ഒരിക്കലും ചെയ്യരുതാത്ത ജലക്രീഡ ക്കൊരുങ്ങിയ അവരുടെ ശരീര ഗർവ്വത്തെ ഭഗവാൻറെ സരസമായ വസ്ത്രാപഹരണം മൂലം മാറിക്കിട്ടി. രണ്ടു കൈകളും കൂപ്പി മരത്തിൻ ചുവട്ടിലേക്ക് നടന്നു വരേണ്ടി വന്ന അവരുടെ സൗന്ദര്യമദവും യൗവ്വനഗർവ്വും നശിച്ച് ഭഗവാനല്ലാതെ മറ്റാരും ആശ്രയമില്ലെന്ന സമ്പൂർണ്ണ ശരണാഗതി വന്നു. സൗന്ദര്യവും യൗവ്വനവുമെല്ലാം വെറും ആപേക്ഷികങ്ങളാണെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. നിലാവുള്ള രാത്രികൾ നിങ്ങളുടെ ആഗ്രഹത്തിന് മറുപടി തരും എന്നനുഗ്രഹിച്ച് ഭഗവാൻ മറഞ്ഞു.അബലകൾ എന്നാണ് ആചാര്യൻ ഗോപസ്ത്രീകളെ അഭിസംബോധന ചെയ്തിരിക്കുന്നത്. നമ്മളെല്ലാം അബലകളും അബലൻമാരും തന്നെയാണ്. ശാശ്വതമായ ആശ്രയം മുകുന്ദനല്ലാതെ മറ്റാരുമില്ല. ഭഗവാൻറ അനുഗ്രഹം മനസ്സിലാക്കി മനസ്സില്ലാമനസ്സോടെ ഭഗവാൻറെ പ്രണയോദാരമായ വദനാരവിന്ദത്തിലേക്ക് വീണ്ടും വീണ്ടും നോക്കി സന്തോഷത്തോടെ ഗോപസ്ത്രീകൾ മടങ്ങി. ഗോപികമാരെ പറഞ്ഞയച്ച് വീണ്ടും മുന്നേപ്പോലെ പശുക്കളെ മേച്ചും കാളിന്ദീ തീരത്ത് കളിച്ചും ഭഗവാൻ കഴിഞ്ഞു.

അമ്പാടിയിലെ കണ്ണൻ, കാളിയമർദ്ധനം, ഗോവർദ്ധനോദ്ധാരണം അഷ്ടനാഗങ്ങളിൽ ഉൾപ്പെട്ട കാളിയൻ യമുനനദിയിൽ ജീവിച്ചിരുന്ന ഉഗ്രവിഷമുള്ള നാഗമാണ്. താൻ താമസിച്ചിരുന്ന യമുന നദിയെ വിഷ മയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുനാനദി വിട്ടു പോവുകയും ചെയ്തു. കാളിയമർദ്ദനം ഭാഗവത പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. ഗോകുലവാസികൾ പതിവായി മഴയുടെ ദേവതയായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്നു. ശ്രീകൃഷ്ണൻ ഇതിനെ എതിർത്തു, കുലദൈവമായി ഗോവർദ്ധന പർവ്വതെ പൂജിക്കാൻ ഉപദേശിച്ചു. ഇന്ദ്രൻ ഇതിൽ കുപിതനായി പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോൾ കൃഷ്ണൻ ഗോവർദ്ദനപർവ്വതത്തെ തന്റെ ചെറുവിരലിൽ ഉയർത്തി നിർത്തി രക്ഷിച്ചു. അവസാനം ഇന്ദ്രൻ പരാജയം സമ്മതിക്കുകയും കൃഷ്ണഭഗവാനെ സ്തുതിക്കുകയും ചെയ്തു.

18[തിരുത്തുക]

ഹിഡിംബനുമായുള്ള ഭീമന്റെ യുദ്ധം അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട പാണ്ഡവരും കുന്തിയും കാട്ടിൽ താമസമാക്കി. മനുഷ്യരെ കാട്ടിൽ കണ്ട ഹിഡിംബൻ എന്ന രാക്ഷസൻ അവരെ കൊന്നു തിന്നാനായി തന്റെ സഹോദരി ഹിഡിംബിയെ അയക്കുന്നു. പക്ഷെ, ഹിഡിംബിക്ക് ഭീമനോട് അനുരാഗം തോന്നി അടുക്കാൻ ശ്രമിക്കുന്നു. സഹോദരിയെ അന്വേഷിച്ചെത്തിയ ഹിഡിംബൻ ഭീമനെ കൊല്ലാൻ ശ്രമിക്കുന്നു. ഏറ്റുമുട്ടലിൽ ഭീമൻ ഹിഡിംബനെ കൊല്ലുന്നു. അനാഥയായ ഹിഡിംബിയെ ഭീമൻ വേൾക്കുന്നു. ഹിഡിംബിയിൽ ഭീമനു ജനിച്ച പുത്രനാണ് ഘടോൽകചൻ. ദാഉർശില്പത്തിൽ ഇടതുവശത്ത് ഭീമനും, വലതുവശത്ത് ഹിഡിംബനുമാണ്.

പാണ്ഡവരുടെ വനയാത്ര പാണ്ഡവരെ ഇല്ലാതാക്കുവാനായി ദുര്യോധനാദികൾ പുരോചനനെ കൊണ്ട് വാരണാവതത്തിൽ അരക്കില്ലം നിർമ്മിച്ച് പാണ്ഡവരെ അവിടെ വാഴിക്കുന്നു. ഏകദേശം ഒരു വർഷക്കാലം അവരവിടെ കഴിഞ്ഞവസരത്തിൽ പുരോചനൻ ദുര്യോധന നിർദ്ദേശത്താൽ അരക്കില്ലം കത്തിച്ചു. വിദുരസഹായത്തൽ പാണ്ഡവർ അവിടെ നിന്നും കാട്ടിലേക്ക് രക്ഷപെട്ടു. തീ ചൂടിൽ നിന്നും ഓടി രക്ഷപെട്ട അവർ നന്നെ ക്ഷീണിച്ചിരുന്നു. വന്യമൃഗങ്ങളിൽ നിന്നും മറ്റൗമ് രക്ഷനേടാനും സുരക്ഷിതയിടം കണ്ടുപിടിക്കാനുമായി യാത്ര അനിവാര്യമായിരുന്നു. കൂട്ടത്തിൽ ബലവാനായ ഭീമസേനൻ അമ്മയെയും, മറ്റു നാലു സഹോദരങ്ങളേയും എടുത്തു യാത്ര ആരംഭിച്ചു. ദാരുശില്പത്തിൽ: ഭീമൻ അമ്മ കുന്തിയെ ശിരസ്സിലും, ജേഷ്ഠൻ യുധിഷ്ഠിരനെയും, അർജ്ജുനനെയും തോളിലും, നകുല-സഹദേവന്മാരെ അരക്കെട്ടിലുമായി എടുത്ത് കാട്ടിലൂടെ യാത്ര തുടർന്നു. യുധിഷ്ഠരന്റെ കൈയ്യിൽ അമ്മയ്ക്കു തണലേകുവാനായി ഓലക്കുടയുണ്ട്, അർജ്ജുനന്റെ കൈയ്യിൽ അമ്പും വില്ലും, നകുലനു കരവാൾ കൈയ്യിൽ കാണിച്ചിരിക്കുന്നു. ഭീമസേനൻ എല്ലാവരെയും എടുക്കുമ്പോഴും തന്റെ ഗദ മാറ്റാതെ കൈയ്യിൽ പിടിച്ചിരിക്കുന്നു.

19[തിരുത്തുക]

പാഞ്ചാലരാജാവായ ദ്രുപദരുടെ സദസ്സ് നടുക്ക് മഹാരാജാവായ ദ്രുപദർ. വലതുവശത്ത് മഹാറാണി പ്രിഷാത, ഇടതുവശത്ത് പുത്രൻ ധ്രുഷ്ട്രദ്യുമ്നൻ. മഹാരാജാവും, രാജകുമാരനായ ധ്രുഷ്ട്രദ്യുമനനും സദസ്സിലിരിക്കുന്നതായി, മഹാറാണി സ്തീജനങ്ങൾക്കുള്ള സ്ഥലത്ത് ഉള്ളിലായും കാണിച്ചിരിക്കുന്നു.

പാണ്ഡവർ പാഞ്ചാല സദസ്സിൽ അർജ്ജുനൻ മത്സരത്തിൽ പങ്കെടുക്കാനായി അയച്ച് മറ്റു നാലു സഹോദരന്മാർ സദസ്സിൽ കാത്തിരിക്കുന്നു. ജ്യേഷ്ഠന്മാരായ യുധിഷ്ടിരനും ഭീമസേനനും ഓലക്കുടചൂടിയും, അനുജന്മാരായ നകുല-സഹദേവന്മാർ അതിനുശേഷവുമായി സ്വയംവരം കാണുന്നു.

മത്സരവേദിയിൽ കർണ്ണനും, ശിശുപാലനും, ജരാസന്ധനും കർണ്ണൻ വില്ലെടുത്ത് കുലച്ചപ്പോൾ ദ്രൗപദി തന്റെ അഭിപ്രായം പറയുകയും സൂതപുത്രനായി അറിയപ്പെട്ട കർണ്ണൻ പിന്മാറുകയും ചെയ്തു. തുടർന്ന് ശിശുപാലനും പരാജയപ്പെട്ടു. അവസാനം വയസ്സനായ മഗദാധിപതിയായ ജരാസന്ധനും എത്തി. വയോധികനായ ജരാസന്ധൻ വില്ലു കുലക്കുന്നവേളയിൽ താഴെവീണുപോയി. ദാരുശില്പത്തിൽ താഴെവീണുപോയ ജരാസന്ധനേയും, അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്ന അദ്ദേഹത്തിന്റെ പുത്രൻ സഹദേവനെയും കാണാം.

ദ്രൗപദി-അർജ്ജുന വിവാഹം മത്സരത്തിൽ ജയിച്ച അർജ്ജുനനു ദ്രുപദമഹാരാജാവ് കന്യാദാനം നൽകി. ദ്രൗപദി വരണമാല്യം അർജ്ജുനനെ അണിയിച്ചു. സഹേദരനായ ധ്രുഷ്ട്രദ്യുമ്നൻ സ്വയംവരവിജയം തെളിവുമായി സമീപം.


20[തിരുത്തുക]

ത്രിപുരസുന്ദരി ദേവി

ത്രിപുരനായ ശ്രീപരമേശ്വരന്റെ സുന്ദരിയും മഹതിയുമായ പത്‌നിയാകയാൽ മഹാത്രിപുരസുന്ദരി. ത്രിപുര എന്ന പദത്തിന് ത്രിമൂർത്തികളെക്കാൾ പുരാതനയായവൾ എന്നു സാരം. "മൂർത്തിത്രയസ്യാപി പുരാതനത്യാത് തദംബികായാഃ ത്രിപുരേതിസംജ്ഞാ" എന്ന ശാക്തേയമതം. ത്രിപുരങ്ങളിൽ വസിക്കുന്ന സുന്ദരിയും മൂന്നു മൂർത്തികളെക്കാൾ പുരാതനയുമാകയാൽ ത്രിപുരസുന്ദരി. കദംബവന ചാരിണിം മുനി കദംബ കാദംബിനിം നിതംബ ജിത്ത ഭൂധരാം സുരനിതംബിനീ സേവിതാം നവാംബുരൂഹ ലോചനാ മഭി നവാംബുധ ശ്യാമളാം ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ.


ദ്രൗപദി സ്വയംവരം പാഞ്ചാലി സ്വയവരത്തിനായി ദ്രുപദ സദസ്സിലെത്തിയ പൗണ്ഡ്രകൻ, രുഗ്മി, ജയദ്രഥൻ തുടങ്ങിയവർ വില്ലുകുലക്കാനായി പരിശ്രമിച്ച് പരാജിതരാവുന്നു. പലരും പലതരത്തിൽ പരിശ്രമിച്ചിട്ടും ഞാൺ വലിച്ചു കെട്ടാൻ സാധികാതെ പരാജിതരായി.

അർജ്ജുനൻ സ്വയംവര മത്സരത്തിൽ ഞാൺ വലിച്ചുകെട്ടി ലക്ഷ്യം കൃത്യമായി മനസ്സിലാക്കി ശ്രദ്ധയോടെ അമ്പെയ്യുന്നു. യുധിഷ്ഠിരൻ അമ്പെയ്യാൻ നിർദ്ദേശിക്കുന്നു. യുധിഷ്ഠിരന്റെയും ഭീമന്റെയും കൈകളിൽ സ്തീധനപണം കാണാം. ദ്രൗപദിയുടെ സഹോദരനായ ധൃഷ്ട്രദ്യുമ്നൻ മുകളിൽ കറങ്ങികൊൺറ്റിരുന്ന പക്ഷിയുടെ കണ്ണിൽ തറച്ച അസ്ത്രവുമായിവന്ന് അർജ്ജുനന്റെ വിജയം സദസ്സിനെ അറിയിക്കുന്നു.

21[തിരുത്തുക]

വ്യാഘ്രമുഖം

ക്ഷേത്രത്തിൽ നിരവധി വ്യാഘ്രമുഖ ശില്പങ്ങൾ ഉണ്ട്. കിഴക്കെ അമ്പലവട്ടത്ത് മുകളിലും, കരിങ്കല്ലിൽ തൂണുകളിലുമായി കാണാം.

ദ്രൗപദി സ്വയംവരം പാഞ്ചാലരാജ്യത്തെ ദ്രുപദ മഹാരാജാവിന്റെ പുത്രിയാണ് ദ്രൗപദി. മകൾക്കായി സ്വയംവരം പ്രഖ്യാപിച്ചു, അതിനായി ഒരു മത്സരവും തീരുമാനിച്ചു. നിരവധി രാജാക്കന്മാർ അതിൽ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. വേഷ പ്രശ്ചന്നരായി വന്ന പാണ്ഡവർ ബ്രാഹ്മണ വേഷത്തിൽ സദസ്സിൽ സന്നിധരായിരുന്നു. എല്ലാ രാജാക്കന്മാരും പരാജയപ്പെട്ടപ്പോൾ അർജ്ജുനൻ പങ്കെടുക്കുകയും, ദിവ്യമായ വില്ലുകുലച്ച്, മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പക്ഷിയെ താഴെ തളികയിലെ ജലത്തിൽ നോക്കി അമ്പെയ്ത് പക്ഷിയുടെ കണ്ണിൽ കൊള്ളിച്ച് മത്സരത്തിൽ വിജയിച്ചു. ദ്രുപദർ വിജയിയായ അർജ്ജുനനു ദ്രൗപദിയെ വിവാഹം ചെയ്തു കൊടുത്തു. തുടർന്നുള്ള മൂന്നു നിരയിലായി ഒൻപതു ദാരുശില്പങ്ങൾ ദ്രൗപദി സ്വയംവരം വിശദമായി കാണിച്ചിരിക്കുന്നു.

കൗരവരാദികൾ സ്വയംവര മത്സരത്തിൽ ദുര്യോദനൻ, ദുർവ്വിഷഹൻ, ദുർമുഖൻ തുടങ്ങിയ കൗരവദികൾ പങ്കെടുക്കുന്നു. സഹോദരനായ ദുശ്ശാസനൻ അടുത്തു നിൽക്കുന്നുണ്ട്.

അർജ്ജുനൻ സ്വയംവര മത്സരത്തിൽ അർജ്ജുനൻ വില്ലു കുലക്കുന്നതിനു മുൻപായി വില്ലിനെയും അമ്പിനേയും വണങ്ങുന്നു. തുടർന്ന് തൊഴു കൈകളോടെ വില്ല് എടുത്തു നിവർത്തുന്നു. യുധിഷ്ഠിരനും, ഭീമനും സ്ത്രീധനം ദ്രുപദ സന്നിധിയിൽ കെട്ടിവെയ്ക്കുന്നു. തുടർന്നുമാത്രമാണ് അർജ്ജുനനു വില്ലു കുലക്കാൻ കഴിയുക. അതിനുശേഷം അർജ്ജുനൻ വില്ലു വളച്ച് ഞാൻ വലിച്ചു കെട്ടുന്നു.

22[തിരുത്തുക]

ശ്രീരാമാവതാരം അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച പുത്രനാണ് രാമൻ. അതിനുമുൻപ് കൗസല്യയിൽ ദശരഥനു ഒരു മകൾ ജനിച്ചിരുന്നു, പേർ ശാന്ത. മര്യാദാ പുരുഷോത്തമനായി കരുതുന്ന രാമൻ സത്യം എന്താണെന്നും എങ്ങനെയാണു സ്വജീവിതത്തിലൂടെ അതു നിറവേറ്റണ്ടതെന്നും ലോകത്തിനു ബോധ്യപ്പെടുത്തുന്നു. ആഗ്രഹങ്ങളെ ഒതുക്കുമ്പോഴേ മനുഷ്യനു മനുഷ്യത്വo പ്രകാശിപ്പിക്കാനാവു. തൻറെ ആഗ്രഹങ്ങൾക്ക് അവസാനമില്ലന്നാകുമ്പോൾ സ്വയം വിനാശത്തിലേക്ക് വീഴുന്നു. രാമായണത്തിലെ ഓരോ കഥാപാത്രവും ഈ ദാർശനിക തത്വത്തിന്റെ പ്രത്യക്ഷ പ്രതീകമായി മാറുന്നു. വിശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനായ രാവണൻ‍, ബ്രഹ്മാവിന്റെ വരബലത്തിൽ‍ അഹങ്കാരിയായിമാറി. അതിനെ തുടർന്ന് മഹാവിഷ്ണു മനുഷ്യനായി അയോദ്ധ്യാപതിയായ ദശരഥ മഹാരാജാവിന്റെ പത്നിമാരിൽ‍ പുത്രഭാവത്തിൽ‍‍ ഭൂമിയിൽ‍‍ ജന്മം കൊണ്ടു.

കൗസല്യാപ്രസവം കൗസല്യാദേവി രാമനു ജന്മം നൽകുന്നു. മറ്റു സ്ത്രീകളും തോഴിമാരും കൂടെയുണ്ട്.

ദശരഥന്റെ കൈയ്യിൽ ശിശുവായ രാമൻ കുലഗുരു വസിഷ്ഠനും, മന്ത്രിപ്രമുഖനായ സുമന്ത്രരും ദശരഥന്റെയും, കൗസല്യയുടേയും ഇരുവശങ്ങളിലായി ദാരുശില്പത്തിലുണ്ട്.

വിശ്വരൂപ ദർശനം രാമാവതാരത്തെ തുടർന്ന് ദശരഥനും, കൗസല്യാദേവിക്കും മഹാവിഷ്ണ വൈകുണ്ഠാധിപതിയായി അനന്തശയനത്തിൽ വിശ്വരൂപദർശനം നൽകുന്നു.

രാമന്റെ നാമകരണം രാമന്റെ നാമകരണവേളയിൽ, ദശരഥനും മറ്റുള്ളവരും

23[തിരുത്തുക]

ഓടകുഴലൂതുന്ന ശ്രീകൃഷ്ണനും, ഗോപികമാരും

ആലിന്മുകളിൽ നിന്നും ഓടക്കുഴലൂതുന്ന കൃഷ്ണൻ. വേണുനാദത്തിലലിഞ്ഞു നിൽക്കുന്ന ഗോപികമാർ വശങ്ങളിലുണ്ട്. ഇടത്തെ കാലിൽ നിന്ന് വലതുകാലൂന്നി നിൽക്കുന്ന രൂപം. ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല. അദ്ദേഹം ഭൂമിയിൽ അവതരിച്ച സമയത്ത് ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു. ആ വേണുഗാനത്തിൽ ലയിച്ചിരുന്നു. ഓം നാരായണായ നമഃ.


ശിവ ഭൂതഗണങ്ങൾ സതിദേവിയുടെ ജീവത്യാഗത്തെ തുടർന്ന്, ദക്ഷയാഗം മുടക്കാനായി ശ്രീപരമേശ്വരന്റെ തിരുജടയിൽ നിന്നും വീരഭദ്രനും, ഭദ്രകാളിയും ജനിച്ചു. അവർക്കൊപ്പം നന്ദികേശ്വരൻ, ഭൈരവൻ തുടങ്ങീയ ഭൂതഗണങ്ങളും പുറപ്പെട്ടു. ബന്ധന വിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ ശിവഭൂതഗണങ്ങൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ ഭദ്രകാളിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി. യഗം മുടങ്ങി. യജ്ഞ യജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദെണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിലെത്തി. ദാരുശില്പത്തിൽ നന്ദികേശ്വരനേയും, ഭൈരവനേയും, മറ്റു ശിവഭൂതഗണങ്ങളേയും കാണിച്ചിരിക്കുന്നു.

24[തിരുത്തുക]

മഹാവിഷ്ണു, ഭൂമിദേവി, ലക്ഷ്മിദേവി ഭൂമിദേവിയും, ലക്ഷ്മിദേവിയും മഹാവിഷ്ണുവിന്റെ പത്നിമാരാണ്. വിഷ്ണുവിനു ഇരുവശത്തുമായി രണ്ടുപേരെയും ദാരുശില്പത്തിൽ കാണിച്ചിരിക്കുന്നു. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ കൈകളിൽ ശംഖ്, സുദർശനചക്രം, കൗമോദകിയെന്ന ഗദ, പത്മം എന്നിവ കാണാം. ദേവിമാരുടെ കൈകളിൽ താമരമൊട്ട് ഉണ്ട്. മൂന്നുപേരും താമരപൂമാല അണിഞ്ഞിരിക്കുന്നു.

മഹിഷാസുര മർദ്ധിനിയായ ദുർഗ്ഗാദേവി ശ്രീപാർവ്വതിയുടെ രൗദ്രരൂപമാണ് ആദിപരാശക്തിയെന്ന ദുർഗ്ഗാദേവി. മഹിഷാസുരനെ വധിക്കാനാണ് ദുർഗ്ഗാദേവി അവതാരമെടുത്തത്. ദാരുശില്പത്തിൽ എട്ടുകൈകളിലും ആയുധധാരിയായി കാണിച്ചിരിക്കുന്ന ദേവി വ്യാഘ്രത്തിന്റെ പുറത്തേറി യുദ്ധസന്നദ്ധയാണ്. ത്രിശൂലം, ചക്രം, ഗദ, സർപ്പം, ശംഖ്, പരിച, അമ്പ്, വില്ല്, ചുരിക എന്നീ ആയുധങ്ങൾ ദാരുശില്പത്തിൽ കാണിച്ചിരിക്കുന്നു. ദേവിക്ക് അകമ്പടിയായി വേതാളവും, മറ്റു ഭൂതഗണങ്ങളും ഉണ്ട് ശില്പത്തിൽ. ദേവിഭാഗവതം സപ്തമസ്കന്ദത്തിൽ ദുർഗ്ഗാദേവിക്ക് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളാണന്നു പ്രതിപാദിക്കുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം, ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവരാത്രിക്കാലത്ത് ആരാധിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. "സർവ്വ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ. ശരണ്യേ ത്രയംബകേ ഗൗരീ, നാരായണി നമോസ്തുതേ!"

25[തിരുത്തുക]

വരാഹി ദേവി ആദിപരാശക്തിയുടെ വിഭിന്ന രൂപങ്ങളായ സപ്തമാതാക്കാളിൽ ഒരാണ് വരാഹി. മഹാക്ഷേത്രങ്ങിലെല്ലാം തെക്കുഭാഗത്തായി സപ്തമാതാക്കളുടെ ബലിപീഠമുണ്ട്. അവിടെയാണ് ഉത്സവബലിപൂജ നടത്തുന്നത്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ദേവിയുടെ തിരുവായിൽ നിന്ന്‌ ബ്രഹ്മാണിയും, തൃക്കണ്ണിൽ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടിൽ നിന്ന്‌ കൗമാരിയും, കൈകളിൽ നിന്ന്‌ വൈഷ്ണവിയും, പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തിൽ നിന്ന്‌ ഇന്ദ്രാണിയും, പാദത്തിൽ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു. രക്തബീജനെന്ന അസുരനെ നിഗ്രഹിക്കാനായി വ്യാഘ്രത്തിന്റെ പുറത്തേറി എട്ടുകൈകളിലും ആയുധധാരിയായ ഉഗ്രരൂപിണിയാണ് ദാരുശില്പത്തിൽ വരാഹി.

വേണുഗോപാലമൂർത്തി അതിവിശിഷ്ടമായ ദാരുശില്പങ്ങളിലൊന്ന്. സാധാരണയായി വേണുഗോപാലനു രണ്ടു കൈകൾ കാണിക്കുമ്പോൾ ഇവിടെ പത്തു കൈകളുണ്ട്. ഓടകുഴലൂതുന്ന ശ്രീകൃഷ്ണ പ്രരമാത്മാവിന്റെ ശ്യാമപ്രസാദമേറിയ രൂപം കമനീയമാണ്. വൃന്ദാവനത്തിലെ സർവ്വ ചരാചരങ്ങളേയും തന്റെ വേണുനാദത്തിലൂടെ മയക്കിയ കണ്ണന്റെ ദാരുശില്പം. വേനു കൂടാതെ കൈകളിൽ ശംഖും, ചക്രവും, കരിമ്പു, പത്മവും, മറ്റു ചില ആയുധങ്ങളും കാണിച്ചിരിക്കുന്നു. രണ്ടു കൈകൾ മടിതട്ടിലായും, അതിലെ വലതുകൈ ചിന്മുദ്രയിലും കാണിച്ചിരിക്കുന്നു.

26[തിരുത്തുക]

ഗരുഢാരൂഡനായ മഹാവിഷ്ണുവും ലക്ഷ്മിദേവിയും പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം. ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി, ജ്ഞാനം, ചരിത്രം എന്നിവയുടെ വിപുലതകൊണ്ടും പുരാണങ്ങളിൽ പ്രധാനം. ദാരുശില്പത്തിൽ ഭഗവാൻ മഹാവിഷ്ണുവും, ലക്ഷ്മിദേവിയും വാഹനമായ ഗരുഢാരൂഡനാണ്. കാശ്യപനു വിനതയിൽ ജനിച്ച രണ്ടാമത്തെ പുത്രനാണ് പക്ഷിശ്രേഷ്ഠനായ ഗരുഢൻ. വിഷ്ണുദേവൻ ശംഖ്, ചക്ര, ഗദാ, പത്മധാരിയാണ്. ഇരുവശങ്ങളിലുമായി ഭഗവത് നാമജപം ചെയ്യുന്ന ഋഷിവര്യന്മാരെ കാണിച്ചിരിക്കുന്നു.

ബലിയെ അനുഗ്രഹിക്കാൻ കാലുയർത്തിയ വാമനമൂർത്തി ത്രേതായുഗത്തിൽ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റെയും പുത്രനായ വാമനനായി ജനിച്ചു. അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപമായ വാമനനാണ് അസുര ചക്രവർത്തിയായിരുന്ന മഹാബലിയെ സുതലമെന്ന സ്വർഗ്ഗതുല്യമായ ലോകത്തിലേക്ക് ചവുട്ടി താഴ്ത്തിയത്. വിശ്വരൂപം പൂണ്ട് മഹാബലിയുടെ ശിരസ്സിൽ കാൽ വെച്ച് അനുഗ്രഹിക്കുന്ന മഹാവിഷ്ണുവാണ് ദാരുശില്പത്തിൽ. എട്ടുകൈകളിൽ ആയുധധാരിയായി, കൗമോദകിയെന്ന ഗദയും, ശാർങ്ഗം എന്ന വില്ലും, പരിചയും, ശംഖും, നാരായണാസ്ത്രവും, നാന്ദകം വാളും, സുദർശന ചക്രവും കൈകളിലേന്തി വലതുകാൽ ഉയർത്തി നിൽക്കുന്നതാണ് ശില്പം. ബലിയോട് മൂന്നടി ഭിക്ഷയാചിച്ച സന്ദർഭത്തിൽ, അദ്ദേഹം ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു ബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദരലോകത്തിന്റെ ചക്രവർത്തി ആക്കി. മഹാബലിയുടെ കൊട്ടാര കാവൽക്കാരനായി വാമനൻ നിലകൊണ്ട്, അടുത്ത മന്വന്തരത്തിലെ സ്വർഗ്ഗത്തിന്റെ ഇന്ദ്രനായി മഹാബലിയെ വാഴിച്ചു.

27[തിരുത്തുക]

അനന്തശായിയായ മഹാവിഷ്ണു പാലാഴിയിൽ ആയിരം ശിരസ്സുള്ള അനന്തൻ എന്ന സർപ്പത്തിൻമേൽ മഹാവിഷ്ണു യോഗനിദ്രകൊള്ളുന്നു. കാലത്തിന്റെ പ്രതീകമായി അനന്തനെയും, കാലത്തെ തനിക്ക് അധീനമാക്കി നിർത്തിയ-കാലാതീതനായ-ഈശ്വരന്റെ പ്രതീകമായി മഹാവിഷ്ണുവിനെയും നിരൂപണം ചെയ്യാം.ദാരുശില്പത്തിൽ ഇടതുവശത്ത് ഭൂമി ദേവിയും വലതു വശത്ത് ദേവന്റെ കാലുകൾ ഉയർത്തി മടിയിലാക്കി ഇരിക്കുന്ന ലക്ഷ്മിദേവിയേയും കാണാം. കൂടാതെ ബ്രഹ്മദേവനും, നാരദരും, ശിവലിംഗ പ്രതിഷ്ഠയും ശില്പത്തിലുണ്ട്. അനന്തശയനത്തെപ്പറ്റി സവിസ്തരമായ പ്രതിപാദനം ബ്രഹ്മാണ്ഡപുരാണത്തിലുണ്ട്.

സന്താനഗോപാല മൂർത്തി പുത്രദുഃഖത്താൽ വിഷമിച്ച ദ്വാരകാവാസിയായ ബ്രാഹ്മണന്റെ കുട്ടിയെ കണ്ടുപിടിക്കാനായി അർജ്ജുനനൊപ്പം ശ്രീകൃഷ്ണൻ വൈകുണ്ഠപുരിയിലെത്തി. ആയിരം സൂര്യ-ചന്ദ്രന്മാരുടെ തേജസ്സോടുകൂടി പാലാഴിയിൽ അനന്തശായിയായ മഹാവിഷ്ണുവിനെ ദർശിച്ചു ബ്രാഹ്മണന്റെ മരിച്ചുപോയ എല്ലാപുത്രന്മാരെയും വീണ്ടെടുത്തു. വനമാലകളും, കുണ്ഡഃലങ്ങളും, കൌസ്തുഭവും, മാറില് ശ്രീവത്സം, നാല് തൃക്കൈയ്കളിലായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാൽ സേവിതനായ വിഷ്ണുവിനെ ദർശിച്ചു. അതുപോലെയാണ് ദാരുശില്പത്തിലും കാണിച്ചിരിക്കുന്നത്.

ഭൂമിദേവിയും, ലക്ഷ്മിദേവിയും ഹൈന്ദവപുരാണങ്ങൾ പ്രകാരം മഹാവിഷ്ണുവിനു ഭൂമിദേവിയും, ലക്ഷ്മിദേവിയും പത്നിമാരായുണ്ട്. സൃഷ്ടിയുടെ വാസസ്ഥലമായ ഭൂമിയെ ബ്രഹ്മതത്വത്തെ ആധാരമാക്കി കാത്തുസൂക്ഷിക്കുന്നത് ഭഗവാനാണ്. അതായത് ജഗത് മുഴുവൻ ഈശ്വരനാൽ മൂടപെട്ടതാകുന്നു എന്നു സാരം. ഭഗവാൻ ഭൂമിയെ വരാഹരൂപത്തിൽ താങ്ങി നിർത്തുന്നുവെന്നു വിശ്വാസം. പാലാഴിയിൽ നിന്നും ഉയർന്നുവന്ന ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ സമ്പത്തിനെയും പ്രതിനിധീകരിക്കുന്നു. കയ്യിൽ താമരപ്പൂവെന്തിയാണ് രണ്ടു ദെവിമാരും ശില്പത്തിൽ. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു.

28[തിരുത്തുക]

ബ്രഹ്മദേവൻ സൃഷ്ടി കർത്താവാ‍ണ് ബ്രഹ്മാവിനു നാല് ശിരസ്സുകൾ ഉണ്ട്. ത്രിമൂർത്തി ഒരാളായ ബ്രഹ്മാവാണ് സകല ജീവജാലങ്ങളേയും മനുഷ്യരാശിയേയും സൃഷ്ടിച്ചത്. ബ്രഹ്മമായ പ്രപഞ്ചചൈതന്യത്തിൽ നിന്ന് സൃഷ്ടി നടത്തുന്നതുകൊണ്ട് ബ്രഹ്മാവ് എന്ന് പേരു കിട്ടി. ഒരു കയ്യിൽ വേദങ്ങളും, കമണ്ഡലവും, അക്ഷമാലയും, അറിവിന്റെ അടയാളമായ താമരയും മറ്റ് ആയുധങ്ങളും ഉണ്ട്. വിഷ്ണുവുമായി യുദ്ധസന്ധനാണിവിടെ ബ്രഹ്മദേവൻ.

ലിംഗോത്ഭവൻ ലിംഗോത്ഭവ അഥവാ അളക്കാൻ പറ്റാത്തത് എന്നാണ്. മാഘ മാസത്തിലെ കൃഷ്ണ ചതുർദശിയിൽ ശിവൻ ശിവലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ശിവന്റെ ആത്മീയത ഭഗവാൻ ബ്രഹ്മാവിനെയും, വിഷ്ണുവിനെയും കാണിക്കാനാണ് ലിംഗോത്ഭവയായി പ്രത്യക്ഷപ്പെട്ടത്. പുരാണങ്ങളിൽ ലിംഗോത്ഭവയെ അനന്തമായ പ്രകാശമായാണ് പ്രതിപാദിച്ചിരിക്കുന്നത്. ദാരുശില്പത്തിൽ ഇരുവശങ്ങളിലുമായി ശംഖും പത്മവും കാണിച്ചിരിക്കുന്നു.

വിഷ്ണു ഇരുപതുകൈകളിൽ ആയുധധാരിയാണ് വിഷ്ണുദേവൻ. ബ്രഹ്മാവിഷ്ണു യുദ്ധം - മഹാവിഷ്ണുവിൻറെ നാഭിയിലുണ്ടായ താമരയിൽ ബ്രഹ്മാവ് ജന്മമെടുത്തു. ജലപ്പരപ്പിൽ കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിൻറെ പിതാവായ വിഷ്ണു ആണ് ഞാൻ എന്ന് വിഷ്ണു മറുപടി നൽകി. ഇത് ബ്രഹ്മാവിനിഷ്ടമായില്ല, വിഷ്ണുവും ബ്രഹ്മാവും തമ്മിൽ യുദ്ധം ആരംഭിച്ചു. ഇതിനിടയിൽ ഒരു ശിവലിംഗം ഇവർക്ക് മദ്ധ്യേ പ്രത്യക്ഷപ്പെട്ടു. ശിവലിംഗത്തിൻറെ അഗ്രങ്ങൾ കണ്ട് പിടിക്കാൻ ബ്രഹ്മാവ് മുകളിലേക്കും, വിഷ്ണു താഴേക്കും സഞ്ചരിച്ചു. ഇരുവരും പരാജിതരായപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ടു ശിവഭക്തി വിവരിച്ചു കൊടുത്തു. ഇത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നുവെന്നാണ് വിശ്വാസം.

29[തിരുത്തുക]

1. ശിവൻ പഞ്ചരൂപൻ ആണ് .ഇതിൽ അഘോരം എന്ന രൂപത്തിൽ നിന്നാണ് ശിവന് അഘോരരൂപൻ എന്ന പേര് ഉണ്ടായത് .

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന് ശൂലി എന്ന പേർ ലഭിച്ചു .

3. ശിവഭൂതങ്ങൾ എപ്പോഴും സംസാരമുക്തങ്ങൾ ആയത് കൊണ്ട് ശിവന് ഭൂതാധിപൻ എന്ന പേർ ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാൽ ശിവൻ ഭൂതിഭൂഷണൻ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാൻറെ വാഹനമായ കാള ധർമ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാൽ വൃഷഭവാഹനൻഎന്ന പേരിലും അറിയപ്പെടുന്നു .

6. സർപ്പങ്ങൾ ക്രോധാദിദോഷങ്ങൾ ആണ് ,അതിനെ അടക്കി നിർത്തി തന്റെ ഭൂഷണം ആക്കി തീർത്തതിനാൽ അദ്ദേഹം സർപ്പ ഭൂഷണൻ എന്ന പേരിലും അറിയപെടുന്നു .

7. ജടകൾ നാനാരൂപത്തിൽ ഉള്ള കർമ്മങ്ങൾ ആണ് .അവയെ ധരിക്കുന്നതിനാൽ പരമേശ്വരൻ ജടാധരൻ എന്ന പേരിലും അറിയുന്നു

8. ശിവൻറെ നേത്രങ്ങൾ മൂന്നുവേദങ്ങൾ ആണ് ,അതിനാൽ ഭഗവാൻ മുക്കണ്ണൻ എന്ന പേരിലും അറിയുന്നു .

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേർ ലഭിച്ചു .

10. ഭഗവാൻ ജ്ഞാനശക്തിക്ക് ആശ്രയമായതിനാൽ അദ്ദേഹം മഹേശ്വരൻ എന്ന പേരിലും അറിയുന്നു ..

11. കൈലാസത്ത് ശയിക്കുന്നതിനാൽ ഭഗവാന് ഗിരീശൻ എന്ന പേരിലും അറിയപെടുന്നു .

12. ഭഗവാന്റെ ശിരസ്സിൽ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരൻ എന്ന പേരിലും അറിയുന്നു .


13. ദക്ഷയാഗത്തെ നശിപ്പിച്ചതിനാൽ ക്രതുദ്ധൃംസി എന്ന പേർ ലഭിച്ചു .

14. ആനതോൽ ഉടുക്കന്നതിനാൽ കൃത്തിവാസസ്സ് എന്ന പേർ ലഭിച്ചു .

15. പരശു എന്ന അസുരനെ വധിച്ചതിനാൽ ഖണഢപരശു എന്ന പേർ ലഭിച്ചു .

16. മൂന്നുലോകങ്ങൾക്കും പിതാവ് ആയതിനാൽ ത്രിംബകൻ എന്ന പേരിലും അറിയപെടുന്നു .

17. ജീവജാലങ്ങളെ സംസാരഭയത്തിൽ നിന്ന് രക്ഷിക്കുന്നതിനാൽ പശുപതി എന്ന പേരിലും അറിയുന്നു .

18. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവൻ ,മംഗളരൂപി എന്നി രീതിയിൽ ഭഗവാനെ ഭവൻ എന്ന പേരിലും അറിയപ്പെടുന്നു .

19. കാലനെ ജയിക്കുന്നവൻ എന്ന അർത്ഥത്തിൽ മൃത്യുഞ്ജയൻ എന്ന പേരിലും അറിയുന്നു ..

20. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാൽ വൃഷഭധ്വജൻ എന്ന പേർ ലഭിച്ചു .

21. സുഖത്തെ ചെയ്യുന്നതിനാൽ ശംഭു എന്ന പേർ ലഭിച്ചു .

22. കാളകൂടം ഭക്ഷിച്ചതിനാൽ നീലനിറത്തിൽ കണ്ഠം ആയത് കൊണ്ട് നീലകണ്ഠൻ എന്ന പേരിലും ഭഗവാൻ അറിയുന്നു .

23. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാൻ എന്ന അർത്ഥത്തിൽ സ്ഥാണു എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു .

24. പ്രളയകാലരംഭത്തിൽ ലോകത്തെ ഹിംസിക്കുന്നതിനാൽ ശർവ്വൻ എന്ന പേരിലും ഭഗവാൻ അറിയപെടുന്നു .

25. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാൽ രുദ്രൻ എന്ന പേരിലും അറിയപ്പെടുന്നു .

26. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാൽ ചന്ദ്രശേഖരൻ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു .

ഇനിയും എത്രയെത്ര നാമങ്ങൾ ഉച്ചരിചാലും മതി വരില്ല ഭഗവാനെ ഹര ഹര മഹാദേവാ

30[തിരുത്തുക]

വധി ദാരുശില്പങ്ങളാൽ ശ്രീകോവിലിൽ പുരാണേതിഹാസങ്ങളായ ശിവപുരാണത്തിലെ നടരാജന്യത്തം, സദാശിവൻ, അർദ്ധനാരീശ്വരൻ, കുടുംബസ്ഥനായ തിരുവാഴപ്പള്ളിലപ്പൻ, ത്രിപുരദഹനം, പാർവ്വതി പരിണയം, ശിവ-പാർവ്വതീ വിവാഹയാത്ര, ഗണപതി, അഷ്ടഭുജ ഗണപതി, ഉണ്ണിയപ്പം കഴിച്ചുകൊണ്ടിരിക്കുന്ന ഉണ്ണി ഗണപതി, പാർവ്വതീദേവി, കിരാതമൂർത്തി, സുബ്രഹ്മണ്യൻ; രാമായണത്തിലെ കൗസല്യാപ്രസവം (രാമാവതാരം), പുത്രകാമേഷ്ടിയാഗം, സീതാസ്വയംവരം, (ത്രയംബക ഖണ്ഡനം), ഹനുമാൻ, ശ്രീരാമൻ ആദ്യമായി ഹനുമാനെ കണ്ടുമുട്ടുന്നത്; മഹാഭാരതത്തിലെ അരക്കില്ലദഹനം, പാണ്ഡവരുടെ വനയാത്ര (ഭീമൻ മറ്റു നാലു സഹോദരന്മാരെ കൈകളിലും, മാതാവായ കുന്തിയെ കഴുത്തിലും എടുത്തുകൊണ്ടുള്ള വനയാത്ര), പാഞ്ചാലീ സ്വയംവരം, യുധിഷ്ഠിരാദികളുടെ സന്യാസം സ്വീകരിച്ചുള്ള വനവാസയാത്ര, ഭാഗവതത്തിലെ കാളിയമർദ്ദനം, പൂതനാമോക്ഷം, ഗോപികാ വസ്ത്രാക്ഷേപം, രാസലീല, അനന്തശയനം, നരസിംഹമൂർത്തി, നാഗരാജാവ്, വിരാട്പുരുഷൻ, നവഗ്രഹങ്ങൾ, ശാസ്താവ് എന്നിവ അവയിൽ ചിലതുമാത്രം.

ഉഗ്രകോപത്തോടെ ചിസിദ്ധി-വിനായകൻ പത്നി സമേതനായ ഗണപതി. സിദ്ധിയും ബുദ്ധിയുമാണ് ഗണപതിയുടെ സങ്കല്പ പത്നിമാർ. വാഴപ്പള്ളി ക്ഷേത്ര ഗണപതി പ്രതിഷ്ഠപോലെതന്നെ ദാരുശില്പത്തിലും തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞിരിക്കുന്നു. ഗണപതിയുടെ ഇടത്തെ തുടയിൽ സിദ്ധിയെകാണാംത്രീകരിച്ചിരിക്കുന്ന ഈ ദാരുശില്പത്തിൽ ശിവപെരുമാൾക്ക് ദ്രംഷ്ടകൾ കാണിച്ചിരിക്കുന്നു. എട്ടുകൈകളിലും ആയുധങ്ങളോടെ എഴുന്നള്ളിയിരിക്കുന്ന തേവർ, വലതു കൈകളിൽ ഡമരു, പരിച, ത്രയംബകം എന്ന വില്ലും, ഇടതുകൈകളിൽ വെണ്മഴു, ചന്ദ്രഹാസം, നാരായണാസ്ത്രം, വിജയം എന്ന തൃശ്ശൂലം കാണാം. ശില്പത്തിലെ തൃശ്ശൂലത്തിന്റെ മുകൾഭാഗം ഒടിഞ്ഞുപോയിട്ടുണ്ട്.

ശിവഭൂതഗണങ്ങൾ, ഋഷിമാരുടെ വായിക്കു വാഴപ്പള്ളിയിലെ ണ്ടുകളിലാ

വാഴപ്പള്ളിയിലെ വട്ട ശ്രീകോവിൽ കേരളക്കരയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമന്ദിരങ്ങളിലൊന്നാണ്. വർത്തുളാകൃതിയിൽ സർവതോ ഭദ്രമാതൃകയിൽ സാന്ധാരശൈലിയിലാണ് (അകത്ത് ഇടനാഴികളോടുകൂടിയ). ഇരുപത്തിYETTAയി അംശിച്ച രീതിയിലാണ് ഇതിന്റെ കരിങ്കൽ അധിഷ്ഠാനം. അധിഷ്ഠാനത്തിന്റെ കപോതബന്ധത്തിലാണ് പ്രസിദ്ധാമായ പുരാതനശാസനങ്ങൾ കൊത്തിവച്ചിട്ടുള്ളത്. ഭിത്തിയും സോപനാത്തിനു മുകളിലുള്ള മുഖമണ്ഡപവും ദാരുശില്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. കഴുക്കോലുകളുടെ അഗ്രഭാഗം വെങ്കലത്തിൽ ശില്പഭംഗിയോടെ വാർത്തുകെട്ടിയിരിക്കുന്നു. ചെമ്പുമേഞ്ഞ മേൽക്കൂരയ്ക്കുമേൽ ഗംഭീരമായ സ്വർണ്ണത്താഴികക്കുടം.


പാശുപതാസ്ത്രം കിരാതാർജ്ജുനചരിതം പാശുപതാസ്ത്രം സമ്പാദിക്കാൻ അർജുനൻ പരമശിവനെ തപസു ചെയ്തു. ശിവൻ പ്രത്യക്ഷപ്പെടാതെ മടി കാട്ടിയപ്പോൾ പാർവതീദേവി വിവരമാരാഞ്ഞു. അർജ്ജുനന്റെ അഹങ്കാരം ശമിപ്പിച്ചിട്ടേ ദിവ്യായുധം നൽകിയിട്ട് ഫലമുള്ളൂ എന്ന പക്ഷക്കാരനാണ് പരമശിവൻ. എന്നാൽ അതൊന്നു പരീക്ഷിക്കുക തന്നെ. കാട്ടാളവേഷം ധരിച്ച് ശിവനും പാർവതിയും അർജ്ജുനന്റെ അടുത്തുചെന്നു. ദുര്യോധനൻ അർജുനന്റെ തപസു മുടക്കി. ഉപദ്രവിക്കാൻ മൂകാസുരനെ പന്നിയുടെ മായാവേഷത്തിൽ പറഞ്ഞുവിട്ടു. മൂകാസുരൻ അർജുനനെ ഉപദ്രവിച്ച് തപസിളക്കുവാൻ തുനിഞ്ഞപ്പോൾ ശിവൻ അസുരന് നേരെ അമ്പയച്ചു. പന്നിയുടെ ദീനരോദനം കേട്ട് അർജുനൻ ഉണർന്നു. തന്നെ ഉപദ്രവിക്കാൻ ആരംഭിച്ച പന്നിയെ അർജുനൻ അമ്പെയ്തു. പന്നി മരിച്ചുവീണു. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ തർക്കമായി. ഒടുവിൽ യുദ്ധത്തിൽ കലാശിച്ചു.ഗംഭീരയുദ്ധം നടന്നു. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറി മുറിഞ്ഞപ്പോൾ പാർവതി അർജുനനെ ശപിച്ചു. എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടെ.കാട്ടാളസ്ത്രീ ചില്ലറക്കാരിയല്ല. അർജുനന് കാര്യം മനസിലായി. കാട്ടാളവേഷധാരികൾ ശിവനും പാർവ്വതിയുമാണ്. അർജുനൻ അവരെ സാഷ ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു.

വാഴപ്പള്ളി[തിരുത്തുക]

Princess Avittom Thirunal born in 1795, a son, and Princess Uttrittadhi Thirunal born in 1801, besides the eldest Princess Ayilyam Thirunal born in 1790)

Hastham Thirunal Bhageerathi Amma, Bharani Thirunal Parvathi Amma, Uthram Thirunal Uma Amma, Uttrittadhi Thirunal Mahaprabha Amma, Revathi Thirunal Arya Amma.

ചതുർയുഗങ്ങൾ ആവർത്തിക്കുമെന്ന് രാമായണത്തിൽ വാൽമികി എഴുതിയിരിക്കുന്നു. വിവരണം ഇങ്ങനെയാണ്. രാവണനിഗ്രഹം കഴിഞ്ഞ് സീതാസമേതനായി ശ്രീരാമചന്ദ്രൻ പുഷകവിമാനമേറി അയോദ്ധ്യയിലേക്ക് പോകുന്ന അവസരമാണ് സന്ദർഭം. ഹനുമാൻ ലങ്കയിലേക്ക് ചാടിയവസരത്തിൽ രാമൻ തനിക്ക് അത്രി മഹർഷി നൽകിയ അംഗുലീയം സീതയ്ക്ക് അടയാളമായി കൊടുത്തയച്ചിരുന്നു. സീത ഹനുമാനിൽ നിന്നും രാമന്റെ അംഗുലിയം സ്വീകരിച്ച് തനിക്ക് അത്രി മഹർഷിയുടെ പത്നി അനസൂയ നൽകിയ ചൂഡാരത്നം ഹനുമാനു തിരിച്ചു നൽകുന്നു. രാവണ നിഗ്രഹം കഴിഞ്ഞ് പുഷ്പകവിമാനത്തിൽ അയോദ്ധ്യയിലേക്ക് പോകും മദ്ധ്യേ സീത രാമനു അംഗുലീയം (മോതിരം) തിരിച്ചു കൊടുത്തു. പക്ഷെ സീതയുടെ കൈയ്യിൽ നിന്നും മോതിരം തെന്നി താഴെ കടലിൽ പതിച്ചു. മോതിരം താഴെപോയ വിഷമത്തോടെ ഹനുമാനെ നോക്കി "ഹ" (ഹനുമാന്റെ പേരിലെ ആദ്യക്ഷരം) എന്നു വിളിച്ചുതീരും മുൻപെ ഹനുമാൻ കടലിലേക്ക് എടുത്തു ചാടി. കടലിൽ താഴെ നോക്കുമ്പോൽ ഒന്നല്ല ഒരായിരം മോതിരങ്ങൾ അവിടെ കണ്ടു; എല്ലാം ഒരുപോലെ. ഇതിൽ തന്റെ ഭഗവാന്റെ മോതിരം ഏതെന്നു മനസ്സിലാവാതെ ഹനുമാൻ തിരിച്ചു രാമന്റെ അടുത്തെത്തി വിഷമം പറഞ്ഞു. രാമൻ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. നീ എന്റെ അനുവാദം ചോദിക്കാതെ "ഹ" എന്നു മുഴുവൻ കേൾക്കും മുൻപേ എടുത്തുചാടി, എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നു, അതു അവിടെതന്നെ കിടക്കട്ടെ എന്ന്. കാരണം ഓരോ ചതുർയുഗത്തിലും രാമൻ അവതരിക്കുകയും രാവണനിഗ്രഹം കഴിഞ്ഞു മടങ്ങുമ്പോൾ മോതിരം ഇവിടെ സമുദ്രത്തിൽ വീഴുകയും ചെയ്യും. നിരവധി രാമന്മാർ അവതരിച്ചു. ഇനിയും രാമൻ അവതരിക്കും അടുത്ത ചതുർയുഗത്തിൽ.... അതു തുടരുകയും ചെയ്യും

ക്ഷേത്രം[തിരുത്തുക]

കുലശേഖര കാലഘട്ടത്തിന്റെ അമൂല്യ സാഹിത്യ സംഭാവനകളിലൊന്നാണ് രാമായണം ഇതിവൃത്തമായി, ശങ്കരൻ ശക്തിഭദ്രൻ രചിച്ച ആശ്ചര്യചൂഡാമണി. സംസ്കൃത നാടകരചന ഉത്തരേന്ത്യക്കാർ മാത്രം കീഴടക്കി വച്ചിരുന്ന കാലഘട്ടത്തിലാണ് 'ആശ്ചര്യചൂഡാമണി' രചിക്കുന്നത്. നാടകരചന പൂർത്തിയാക്കിയ അദ്ദേഹം തന്റെ കൃതിയെപ്പറ്റി അഭിപ്രായം അറിയാനായി ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെത്തിയ ശങ്കരാചാര്യരുടെ അരികിലെത്തി നാടകം വായിച്ചു കേൾപ്പിച്ചു. ശങ്കരാചാര്യർ ആ സമയം മൗനവ്രതത്തിലായിരുന്നതിനാൽ ഒന്നും സംസാരിച്ചില്ല. തന്റെ കൃതി കൊള്ളാത്തതിനാലാണ് ശങ്കരാചാര്യർ ഒന്നും പറയാത്തതെന്ന് തെറ്റിദ്ധരിച്ച ശക്തിഭദ്രൻ തന്റെ നാടകം കത്തിച്ചുകളഞ്ഞു. വ്രതം കഴിഞ്ഞ് നാടകത്തെപ്പറ്റി ശങ്കരാചാര്യർ ശക്തിഭദ്രനോട് ചോദിച്ചു. കൃതി കത്തിച്ചു കളഞ്ഞുവെന്നു അദ്ദേഹം ശങ്കരനോട് വിഷമത്തോടെ പറഞ്ഞു. കൃതി മുഴുവൻ ശങ്കരാചാര്യർ ഓർമ്മയിൽനിന്ന് പറഞ്ഞുകൊടുക്കുകയും ശക്തിഭദ്രൻ എഴുതിയെടുക്കുകയും ചെയ്തു. ഇത്രയും അഭിനയ സാധ്യതയുള്ള മറ്റു സംസ്കൃത നാടകങ്ങളില്ല എന്നാണ് പണ്ഡിതമതം. പ്രശസ്തമായ ഈ സംസ്കൃതനാടകത്തിൽ പരാമർശിക്കുന്നതാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും തെക്കുമാറി അച്ചൻകോവിലാറിനുകരയിൽ കിഴക്കുദർശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം കൊടുന്തറ ക്ഷേത്രക്കടവിൽനിന്ന് AD 753 ൽ ലഭിച്ചതാണെന്ന് ആ ക്ഷേത്രത്തിന്റെ ഐതിഹ്യം പറയുന്നു.തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആറന്മുള ഗ്രൂപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ ഏക മേജർ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ക്ഷേത്രം.തനതായ കേരളീയ വാസ്തുശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.വട്ടശ്രീകോവിലിൽ ഗർഭഗൃഹത്തോടുകൂടിയ ക്ഷേത്രത്തിന്റെ വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂര മുമ്പ് ചെമ്പു പൊതിഞ്ഞ നിലയിലായിരുന്നു. വേണാട് രാജാവായിരുന്ന സ്ഥാണുരവി വർമ്മയുടെ സഹായത്തോടെ അച്ചൻകോവിലാറിനും കല്ലടയാറിനും മദ്ധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ. മൂന്നോ-നാലോ നൂറ്റാണ്ടുകളിൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നിർക്കര സ്വരൂപം സ്ഥാപിച്ചു. സ്വദേശത്തുനിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ ശ്രീ സുബ്രഹ്മണ്യസ്വാമി, മഹാഗണപതി, മഹാവിഷ്ണു, ഭഗവതി, ഭദ്രകാളി എന്നിവരേയും ഒപ്പം കൊണ്ടുവന്ന അവർ, ഭദ്രകാളിയെ അയിരൂർക്കരയിലും, ശ്രീ സുബ്രഹ്മണ്യസ്വാമി, മഹാഗണപതി, മഹാവിഷ്ണു,ഭഗവതി എന്നിവരെ നീർമൺ(കൊടുന്തറ) എന്ന ദേശത്തും ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ടിച്ചു. എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ ശക്തിപ്രാപിച്ച നമ്പൂതിതിരിമാർ കൊടുന്തറ ക്ഷേത്രത്തിലും അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെന്നിർക്കര സ്വരൂപവുമായ് തർക്കത്തിലാവുകയും ചെയ്തു.പിന്നീട് ഉഭയകക്ഷി സമ്മതപ്രകാരം ക്ഷേത്രത്തിന്റെ അവകാശം ഉപേക്ഷിക്കാൻ ചെന്നിർക്കരകോയിലുകാർ സമ്മതിച്ചെങ്കിലും മാനുഷം നൽകാൻ നമ്പൂതിരിമാർ തയ്യാറായില്ല. തുടർന്നു വരവെ മേൽ പറഞ്ഞ ശങ്കരൻ ശക്തിഭദ്രൻ ചെന്നിർക്കരകോയിലിൽ അധികാരമേറ്റപ്പോൾ തങ്ങൾക്കവകാശപ്പെട്ട മാനുഷം ലഭിക്കാൻ കൊടുന്തറ ക്ഷേത്രത്തിലെത്തി. എന്നാൽ ക്ഷേത്രാധികാരികളായിരുന്ന നമ്പൂതിരിമാർ തയ്യാറായില്ലെന്നു മാത്രമല്ല, സമീപത്തെ പറമ്പിൽ ഒരു കുരണ്ടിയിട്ടിരുന്ന അദ്ദേഹത്തെ അവർ മർദ്ദിച്ചവശനാക്കി അച്ചൻകോവിലാറ്റിൽ എറിയുകയും ചെയ്തു. പിന്നീട് സൈന്യവുമായ് യുദ്ധസന്നദ്ധനായെത്തിയ ശക്തിഭദ്രനെ കണ്ടുഭയന്ന നമ്പൂതിരിമാരിൽ കരവേലിമഠം കാരണവർ ഒഴികെയുള്ളവർ ഓടിപ്പോവുകയും, കരവേലിമഠം കാരണവരും നാട്ടിലെ നായർ പ്രമാണിമാരും ചേർന്ന് ശങ്കരൻ ശക്തിഭദ്രനുമായ് അനുരഞ്ജനത്തിലൂടെ യുദ്ധം ഒഴിവാക്കുകയും ചെയ്തു. അനുരഞ്ജനത്തിന്റെ ഭാഗമായ് ക്ഷേത്രത്തിന്റെ പകുതി അവകാശം ലഭിച്ച ശക്തിഭദ്രൻ ക്ഷേത്രത്തിന്റെ മേൽക്കൂര മേഞ്ഞ ചെമ്പുപാളിയിൽ പകുതിയടക്കം എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും പകുതിയും മഹാഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരുടെ വിഗ്രഹങ്ങളും എടുത്തുകൊണ്ടുപോയി. പിന്നിട് മഹാവിഷ്ണുവിനെ കൊടുമൺ വൈകുണ്ഠപുരത്തും ഭഗവതിയെ കൊടുമൺ ചിലന്തിയമ്പലത്തിലും മഹാഗണപതിയെ അങ്ങാടിക്കൽ തന്റെ മഠത്തിനു സമീപവും അദ്ദേഹം പ്രതിഷ്ഠിച്ചു ശക്തിഭദ്ര ശാപമേറ്റ് നാട്ടിൽ ദുർമരണങ്ങളും അകാലമരണങ്ങളും കലഹവും അടക്കം അനേകം ദുർനിമിത്തങ്ങൾ ഉണ്ടായെന്ന് പറയപ്പെടുന്നു. ഒപ്പം അച്ചൻകോവിലാർ വഴിമാറി ഒഴുകിയതിനെ തുടർന്ന് ക്ഷേത്രത്തിന്റ്റെ കൊടിമരവും കൂത്തമ്പലവും നഷ്ടമാവുകയും ചെയ്തു.അന്നേവരെ നീർമൺ എന്ന പേരിൽ അറിയപ്പെട്ടീരുന്ന പ്രദേശം പിന്നീടാണ് കൊടുന്തറ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മേട മാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.എല്ലാ മാസത്തിലേയും ഷഷ്ഠി പ്രത്യേകിച്ച് തുലാമാസത്തിലെ സ്കന്ദഷഷ്ഠി, തുലാമാസത്തിലെ ആയില്യം,ധനു മാസത്തിൽ കളമെഴുത്തും പാട്ടും,മണ്ഡലമഹോത്സവം,തിരുവോണം,അഷ്ടമിരോഹിണി,ശിവരാത്രി,വിനായകചതുർത്ഥി, എന്നിവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. പത്തനംതിട്ട ടൗണിൽ നിന്നും താഴൂർകടവ് റൂട്ടിൽ 2.5 കി.മിയും,പത്തനംതിട്ട-പന്തളം/അടൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും പുത്തൻപീടിക-കൊടുന്തറ റോഡുമാർഗ്ഗം 3 കി.മിയുംസഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം

.[തിരുത്തുക]

വാഴപ്പള്ളി എന്ന വാക്കിന്റെ അർത്ഥം - വാഴ് കൈ പള്ളി - ക്ഷേത്രം ജയിക്കട്ടെ ഏതു രാജാവിന്റെ കല് രൂപമാണ് വാഴപ്പള്ളി ക്ഷേത്ര ബലിക്കല്പുരയിൽ കല്ലിൽ കൊത്തിവെച്ചിരിക്കുന്നത് - ചെമ്പകശ്ശേരി ചങ്ങനാശ്ശേരി ചന്തയിലുണ്ടായിരുന്ന അടിമവ്യാപാരം നിർത്തിയത് - ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ (1853) അടിമവ്യാപാരം നിർത്തിയതിനെ തുടർന്ന് സ്വന്ത്രരായ അടിമകളെ പുനസ്ഥപിക്കാനായി സ്ഥാപിച്ച കേരളത്തിലെ ആദ്യ ദളിത് കോളനി - സചിവോത്തമപുരം (1936) കേരളത്തിൽ നിലവിൽ വന്ന ആദ്യ വിമാനത്താവളം - ആശ്രമം, കൊല്ലം കന്യാകുമാരി-ബാംഗ്ലൂർസിറ്റി എക്സ്പ്രസ്സിന് ഐലന്റ് എക്സ്പ്രസ്സ് എന്നുവിളിക്കുന്നത് - കൊച്ചി ഹാർബർ ടെർമിനസ്സ് - 944 കിമി - 1970 വരെ ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ (രാകേശ് ശർമ) - 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരി. ഭൂമിയിൽ നിന്നും ആർക്കും കാണാൻ പറ്റാത്ത ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ടത് - മൈക്കിൾ കോളിൻസ് - അപ്പോളൊ 11 - 1969 ജൂലൈ 20 (ജൂലൈ 16 തിരിച്ച് ജൂലൈ 24 വന്നു) ചങ്ങനാശ്ശേരിയിലെ ആദ്യ എം.എൽ.എ - കല്യാണകൃഷ്ണൻ നായർ - 1957 ഫെബ്രുവരി 28 (പി. രാഘവൻ പിള്ള-കോൺഗ്രസ്) ഉള്ളൂർ സ്മാരക ലൈബ്രറി സ്ഥിതിചെയ്യുന്നത് - ചങ്ങനാശ്ശേരി - ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത് - കൊല്ലം ഐവർകല - 1934 എത്ര വർഷം കൂടുമ്പോഴാണ് മുടിയെടുപ്പ് നടത്തുന്നത് - 12 അവസാന മടിയെടുപ്പ് നടന്ന വർഷം ദിവസം - 2009 ഏപ്രിൽ 21 മതുമൂലക്ക് ആ പേർ കിട്ടയത് - വാഴപ്പള്ളി ക്ഷേത്രത്തിന്റെ പെരുംകോട്ട മതിലിന്റെ ഒരു മൂല അവശേഷിച്ചിരുന്നതിനാൽ ചങ്ങനാശ്ശേരിയിലെ ആദ്യ കോളേജ് - എസ്.ബി (1922 - മാർ തോമസ് കുര്യാളശേരി) - 1817-ൽ സി.എം.എസ്.കോളെജ് വാഴപ്പള്ളി ക്ഷേത്രത്തെകൂടാതെ വാഴപ്പള്ളി ശാസനത്തിൽ പറയുന്ന ക്ഷേത്രം - തിരുവാറ്റാ വാഴപ്പള്ളിയിലെ പുരാതന വേദപാഠശാല - ശാലഗ്രാമം വാഴപ്പള്ളി ശാസനത്തിൽ പറയുന്ന നാണയം - റോമൻ ദിനാർ - 100 ദിനാർ പിഴ ചങ്ങനാശ്ശേരി ചന്തയിലെ ആദ്യ വില്പന ഏന്തായിരുന്നു - കൊമ്പനാന (1804) അഞ്ചുവിളക്ക് സ്ഥാപിച്ചത് എന്ന് - 1904 (1080 തുലാം 11) സ്വാതിതിരുനാൾ ജനിക്കാനായി ചങ്ങനാശ്ശേരിയിൽ പണിതീർത്ത ക്ഷേത്രം - കൊട്ടാരം ക്ഷേത്രം - പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം (1813 ഏപ്രിൽ മാസം 16 സ്വാതിതിരുനാൾ ജനിച്ചു) എസ്.എൻ.ഡി.പി 1- നമ്പർ ശാഖ - ആനന്ദാശ്രമം ചങ്ങനാശ്ശേരി റെയില്വേസ്റ്റേഷൻ നിലവിൽ വന്നത് - 1958; 196 ബ്രോഡ്ഗേജാക്കി; 2005-ൽ വൈദ്യൂതികരിച്ചു. വാഴപ്പള്ളി ശാസനം ഏതു രാജാവിന്റെ കാലത്താണ് - രാജരാജശേഖരൻ-മഹോദയപുരം കേരളത്തിൽ നിലവിലുള്ള ഏറ്റവും നിളംകൂടിയ പാലഴി മഥനത്തിന്റെ ദാരുശില്പം - വാഴപ്പള്ളി വാഴപ്പള്ളിക്ഷേത്രത്തിലെ തിർത്ഥത്തിന്റെ പേർ - ഇഅലവന്തി തിറ്ത്ഥം ക്ഷേത്ര മതിൽകെട്ട് നിർമ്മിച്ചത് എതു നൂറ്റാണ്ടിൽ - 18 (1789) വാഴപ്പള്ളി ക്ഷേത്രത്തിലെ എവിടെയാണ് നാലമ്പലത്തിനു പുറത്ത് ഭഗവാന്റെ ദാരുശില്പം ഉള്ളത് - ആനക്കൊട്ടിലിൽന്റെ തെക്കുവശത്ത് മുകളിൽ

എത്ര നദികൾ കേരളത്തിൽ പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു ? - 41 (പമ്പാർ, കബനി, ഭവാനി); 3 എണ്ണം കിഴക്കോട്ട് (15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുണ്ടായാൽ നദിയാവും) എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ? - വയനാട് നേവൽ അക്കാദമി കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു ? - ഏഴിമല ബേക്കൽ ഫോർട്ട് ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ? - കാസർകോട് കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്ത് - വളപട്ടണം (കണ്ണൂർ) കേരളത്തിലെ ഏതു പഞ്ചായത്താണ് പൂർണ്ണമായും കമ്പ്യൂട്ടർ വതകരിച്ചത് ? - വെള്ളനാട് (തിരുപുരം-നെടുമങ്ങാട്) കേരളത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി - ജോസഫ് മുണ്ടശ്ശേരി കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് - കൊച്ചി (10 പഞ്ചായത്ത്) കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് - ഏറനാട് (മലപ്പുറം)- 697.28 ച.കി.മീ. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ സൈലന്റ് വാലിക്ക് ആ പേർ സമ്പാദിക്കാൻ ഇടയാക്കിയത് ഒരു ജീവി അവിടെ മാത്രം ഇല്ലാത്തതുകൊണ്ടാണ് ഏതു ജീവി - ചീവീട് പരശുറാം എക്സ്പ്രസ്സ് ഏതു നഗരങ്ങളെ ബന്ദിപ്പിക്കുന്നു - തിരുവനന്തപുരം - മഗലാപുരം വേലുത്തമ്പി ദളവ 1809-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ വിളംബരം - കുണ്ടറ വിളമ്പരം (1809 ജനു 11) - തമ്പി ചെമ്പകരാമൻ വേലായുധൻ ദളവ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് തുടങ്ങിയത് ആർ - സർ സി പി രാമസ്വാമി അയ്യർ- ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നീയമസഭ സ്പീക്കാറായത് - എം.വിജയകുമാർ ഇന്ത്യയിലെ മനുഷ്യനിർമ്മിത ദ്വീപ് - വില്ലിങടൻ ഐലന്റ് - 780 ഏക്കർ - 1920 മുതൽ 1929 വരെ അഗ്നിസാക്ഷി എന്ന മലയാളം നോവൽ എഴുതിയത്- ലളിതാംബികാ അന്തർജ്ജനം ചെമ്മീൻ സിനിമയുടെ സംവിധായകൻ - രാമൂ കാര്യാട്ട് തേക്ക് മ്യൂസിയം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു - നിലമ്പൂർ ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന രണ്ടു മ്യൂസിയങ്ങൾ ഏവ? - മന്നം മ്യൂസിയം, മാർ കുര്യാളശ്ശേരി മ്യൂസിയം കേരളത്തിലെ ചന്ദനകാടുകൾ എവിടെ? മറയൂർ കേരളത്തിലെ ആദ്യ വന്യമൃഗ സംരക്ഷണകേന്ദ്രം - തേക്കടി മലയാളത്തിലെ ആദ്യ നോവൽ - കുന്ദലത - അപ്പു നെടുങ്ങാടി - 1887 ഒക്ടോബറിൽ കോഴിക്കോട് വിദ്യാവിലാസം പ്രസ്സ് കേരള വാൽമീകി ആരാണ് - വള്ളത്തോൾ നാരായണ മേനോൻ ഒളിമ്പിക്സിന്റെ ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട് - അഞ്ച് - 1913ൽ രൂപകല്പന ചെയ്തു - 1920-ബൽജിയം ശൂന്യാകാശത്തിൽ ആദ്യമായി പോയ മനുഷ്യൻ - യൂറിഗാഗറിൻ - 1961 ഏപ്രിൽ 12 - വോസ്റ്റോക് 3കെഎ-2 (മിഗ് ‌15 ഏഴുവർഷങ്ങൾക്ക് ശേഷം) ഗോൾഡൻ ഗേൾ എന്നപേരിൽ അറിയപ്പെടുന്നത് - പി.ടി.ഉഷ (പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ) പ്രം നസീറിന്റെ ശരിക്കുള്ള പേർ - അബ്ദുൾ ഖാദർ ഏതു മലയാളി രാഷ്രീയപ്രവർത്തകനെയാണ് തപാൽ വകുപ്പ് രണ്ടു തവണ സ്റ്റാബ് ഇറക്കി ബഹുമാനിച്ചത് - വി.കെ കൃഷ്ണമേനോൻ (കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്. ഗിന്നസ് റെക്കോഡാണ്) കേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്ന കേരളത്തിലെ ആദ്യ വനിതാ പോലീസ്റ്റേഷൻ - കോഴിക്കോട് അർജ്ജുന അവാർഡ് നേടിയ ആദ്യ വനിത - കെ.സി ഏലമ്മ -1976 - വനിതാ വോളി കേരളത്തിലെ ആദ്യ ലൈബ്രററി - തിരുവനതപുരം പബ്ലിക്ക് ലൈബ്രററി ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള കേരളത്തിലെ ജില്ല - തൃശ്ശൂർ കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?- കല്ലട ജലസേചന പദ്ധതി - 1986ൽ 700 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് - ഓമനകുഞ്ഞമ്മ - കേരളത്തിൽ നിന്നുള്ള ആദ്യ വനിത IAS ഓഫീസറാണ്‌- തിക്കുറിശ്ശിയുടെ മൂത്ത സഹോദരിയാണ് കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത് - കുട്ടനാട് (സമുദ്ര നിരപ്പൈൽ നിന്നും 1.2 to 3.0 metres താഴെ മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് - ലോഡ് വെൻ ലോക് 1887 and 1895 by John Pennycuick 53.6 മീറ്റർ പൊക്കം, 365.7 മീറ്റർ നീളം എതു വർഷമാണ് കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്-1957 (ഫെബ്രു-28) 126 സീറ്റിൽ 60 സീറ്റ് നേടി സി.പി.ഐ - മാർച്ച് 16 മന്ത്രിസഭ നിലവിൽ വന്നു തിരുവിതാംകൂറിലെ ആദ്യ ആശുപത്രി - തിരുവനന്തപുരം സിവിൽ ഹോസ്പിറ്റൽ കേരളത്തിലെ ആദ്യ ചലചിത്ര സ്റ്റുഡിയൊ - നവോദയ, തൃക്കാക്കര -1976 ആദ്യ മലയാള നാടകം - കല്യാണി കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം - കരമനയാറിനു കുറുകെ, ഉത്രം തിരുനാൾ മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പിക് ചലചിത്രം - തച്ചോളി അമ്പു കേരളത്തിലെ ആദ്യ പക്ഷിസങ്കേതം - ഡോ.സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ - കോതമംഗലം മലയാളസിനിമയുടെ പിതാവ്-ജെ.സി. ഡാനിയൽ (വിഗതകുമാരന്റെ നിർമ്മാതാവും സംവിധായകനും) 1930 ഒക്ടോ 23-ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ; നാഗർകോവിൽ പയനിയർ തിയേറ്റർ ഏറ്റവും കൂടുതൽ നദികൾ ഉള്ള കേരളത്തിലെ ജില്ല - കാസർകോഡ് വാഴപ്പള്ളി ക്ഷേത്രത്തിന്റെ മൂലസ്ഥാനം - ദേവലോകം ക്ഷേത്രം വാഴപ്പള്ളി ക്ഷേത്രത്തിലെ ആറാട്ട് കണക്കാക്കുന്നത്-മീനത്തിലെ തിരുവാതിര എം.എൽ.എ മാരായിരുന്ന വാഴപ്പള്ളിക്കാർ - കല്ല്യാണകൃഷ്ണൻ നായർ (1957), കെ.ജെ.ചാക്കോ (1965, 70, 77) അധ്യാപക അവാർഡ് നേടിയ വാഴപ്പള്ളിക്കാരൻ - രാമപുരം മുരളി

1[തിരുത്തുക]

1. വിരാധൻ 2. ശരഭംഗമഹർഷി 3. സർവ്വരാക്ഷസവധം 4. അഗസ്ത്യമഹർഷി 5. അഗസ്ത്യമഹർഷി 6. അംഗുലീയം, ചൂടാരത്നം, കവചം 7. ഇന്ദ്രൻ 8. വാൾ, വില്ല്, ആവനാഴി 9. ഇന്ദ്രൻ 10. സമ്പാതി 11. അരുണൻ 12. ഗോദാവരി തീരത്തെ പഞ്ചവടി 13. ഖര-ദൂഷണ-ത്രിശിരാക്കൾ 14. ഗൗതമിനദി 15. അഞ്ചുവടവൃഷങ്ങൾ ഉള്ളതിനാൽ 16. ഖരാസുരൻ 17. പതിനാലായിരം 18. ഗുഹയിൽ 19. മൂന്നെമുക്കാൽ നാഴിക 20. ഗുഹയിൽ 21. രാക്ഷസന്മാർ 22. ശ്രീരാമദേവൻ 23. സീതാദേവി 24. ലക്ഷ്മണൻ 25. ലങ്കാധിപനായ രാവണൻ 26. ജനസ്ഥാനം 27. മാരീചൻ 28. താടക 29. വനദേവതമാരെ 30. സീതാദേവിയുടെ വരം 31. 32. ചന്ദ്രഹാസം 33. വിദ്യാധരൻ എന്ന ഗന്ധർവൻ 34. ശിംശപാവൃഷം 35. സാരപ്യമോക്ഷം 36. പമ്പാനദീതീരം 37. 38. 39. 40. ശ്രീരാമദർശനം 41. സുഗ്രീവനോട് 42. 43. കൈകൾ നീണ്ടുവരും 44. 45. 46. 47. 48. വനവാസാവസരത്തിൽ അനുഷ്ട്ടിക്കേണ്ട ധർമ്മങ്ങൾ 49. രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം 50. ജനനം, ബാല്യം, കൗമാരം, യൗവനം, വാർധക്യം, മരണം

2[തിരുത്തുക]

കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴയ ചരിത്ര ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളിക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ.ഡി.820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ്. എ.ഡി.832-ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാധിക്കുന്നതാണ് പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാത്യ പരിഗ്രഹണത്തിനു തുല്ല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പ്രതിപാധിക്കുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും ഇതിൽ പ്രതിപാധിക്കുന്നുണ്ട്. ഇതര ക്ഷേത്രങ്ങളിലെ തീരുമാനങ്ങളും അന്ന് എടുത്തിരുന്നത് വാഴപ്പള്ളിയിൽ വെച്ചായിരുന്നു എന്നു ശാസനം സാക്ഷ്യപ്പെടുത്തുന്നു.

ശാസനത്തിലെ ചിലവരികൾ : നമശ്ശിവായ, ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക, രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു. വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്, പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി, രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം. തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ, പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു. മാതൃപരിഗ്രഹമും ചെയ്തതാരാവതു.

സാമാന്യവിവർത്തനം: നമശ്ശിവായ. ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ തൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. തിരുവാറ്റുവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ തൈപ്പൂയം നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു.

ഭാഷയുടെ ചരിത്രം ദേശത്തിൻറെ ചരിത്രമാണ്. ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവും. വാഴപ്പള്ളി ശാസനത്തിനും രണ്ടു നൂറ്റാണ്ടു മുൻപായിരിക്കണം കേരളത്തിൽ ബ്രാഹ്മണ അധിനിവേശമാരംഭിച്ചതെന്നാണ് ശ്രീധരമേനോൻ അടക്കമുള്ള ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്. അക്കാദമികമായി ഒരു ഭാഷയുടെ ഉൽപ്പത്തികാലമായി കണക്കാക്കുന്നത്‌ ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്‌. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്‌. ആ നിലയ്ക്ക്‌ മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ.ഡി. 832-ആണ്‌ എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു. പഞ്ചാക്ഷരിയിൽ ആരംഭിക്കുന്ന വാഴപ്പള്ളിശാസനം ഗ്രാമത്തിനു മലയാളം നടന്നെത്തിയ വഴി എന്ന അപരനാമം നേടികൊടുക്കുന്നു.

3[തിരുത്തുക]

പത്തില്ലത്തിൽ പോറ്റിമാർ നീലമ്പേരൂരിൽ നിന്നും ശിവലിംഗപ്രതിഷ്ഠയുമായി മൂന്നാം നൂറ്റാണ്ടിലാണ് വാഴപ്പള്ളിയിൽ എത്തിച്ചേർന്നത്. അതിനോടകം തന്നെ പഴയ ബുദ്ധവിഹാരം ശൈവഹിന്ദുക്കളിൽ എത്തിച്ചേർന്നിട്ടുണ്ടാവാനാണ് സാധ്യത. പിന്നീട് ശൈവാധിപത്യത്തിൽ ആ പഴയ ക്ഷേത്രം വിപുലീകരിച്ചിരിക്കാം. പിന്നീട് ഇന്നു കാണുന്നതുപോലെ പുനർനിർമ്മിക്കപ്പെട്ടത്‌ എ.ഡി. പതിനേഴാം ശതകത്തിൽ പത്തില്ലത്തിൽ പോറ്റിമാരുടെകാലത്താണ്. മഹാക്ഷേത്ര പ്രൗഢിയിലുള്ള വാഴപ്പള്ളിക്ഷേത്രം അറിയപ്പെടുന്നത് വലിയമ്പലം എന്നാണ്, അതിനുകാരണം ക്ഷേത്രത്തിന്റെ വിസ്തൃതിയും നിർമ്മാണ വൈദഗ്ധ്യവുമാണ്. പതിനാറാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും സമ്പൽസമൃദ്ധിയിൽ ധാരാളിച്ച ക്ഷേത്ര ഊരാണ്മക്കാരായ പത്തില്ലത്തിൽ പോറ്റിമാർ നാലമ്പലം ഇരുനിലയിൽ വിമാനരീതിയിൽ പുതുക്കി പണിതു. ബലിക്കൽ പുരയും വിളക്കുമാടവും പണിയുവാനായി കരിങ്കൽ അടിത്തറയും കെട്ടി. തിരുവിതാംകൂർ രാജാ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തെ തുടർന്ന് പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും അവർക്ക് ക്ഷേത്രനിർമ്മാണം നിർത്തിവെക്കേണ്ടിവരുകയും ചെയ്തു. പണിതീരാത്ത കരിങ്കൽ അടിത്തറ മാത്രമുള്ള ബലിക്കൽ പുരയും വിളക്കുമാടവും ഇന്നും ക്ഷേത്രത്തിൽ കാണാം.

വർത്തുളാകൃതിയിൽ കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിലിന്‌ 140 അടിയോളം ചുറ്റളവുണ്ട്‌. വാഴപ്പള്ളിയിലെ വട്ട ശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചൻ പണിതീർത്തതാണ് എന്നാണ് വിശ്വാസം. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. മൂന്ന് ഭിത്തികൾക്കുള്ളിലാണ്‌ ഗർഭഗൃഹം പണിതിരിക്കുന്നത്. വട്ടശ്രീകോവിലിന്റെ കിഴക്കേ ആറ് സോപാനപടികൾ കടന്ന് അകത്തുകടക്കുമ്പോൾ വീണ്ടും രണ്ട് പടികൾ കൂടെകടന്ന് ചതുരശ്രീകോവിലിന്റെ പുറത്തേ ഗർഭഗൃഹത്തിലും വീണ്ടും ഉള്ളിൽ കടന്ന് അകത്തേ ഗർഭഗൃഹത്തിലും പ്രവേശിക്കാം. പ്രധാന ഗർഭഗൃഹം ചതുരാകൃതിയിലാണ്, ഇതിൽ കിഴക്കോട്ട്‌ ദർശനമായി ശിവലിംഗ പ്രതിഷ്ഠയാണ്, അതിനു രണ്ടടി പൊക്കമുണ്ട്. അതിനുപുറത്ത് പടിഞ്ഞാറേയ്ക്ക്‌ ദർശനമായി പാർവ്വതി പ്രതിഷ്ഠയുമാണ്‌. അതിനും വെളിയിലായിട്ടാണ് ഇതേ ശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയേയും, ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ മുകൾഭാഗം പ്ലാവിൻ തടിയാൽ മറച്ചിരിക്കുന്നു, അത് ചെമ്പുതകിടുകൊണ്ട് മേഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ രണ്ടുവശങ്ങളിലേയും സോപാനപടികൾ പിത്തളയിൽ പൊതിഞ്ഞിട്ടുണ്ട്. വർത്തുളാകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്റെ പുറംചുമരുകൾ തടിയിലുള്ള കൊത്തു പണികളാൽ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലിൽ പ്ലാവിൻ കാതലിൽ കടഞ്ഞെടുത്ത ഈ ശില്പങ്ങൾ മനോഹരങ്ങളാണ്. പുരാണേതിഹാസങ്ങളായ ശിവപുരാണത്തിലെ നടരാജന്യത്തം, സദാശിവൻ, അർദ്ധനാരീശ്വരൻ, കുടുംബസ്ഥനായ തിരുവാഴപ്പള്ളിലപ്പൻ, ത്രിപുരദഹനം, പാർവ്വതി പരിണയം, ശിവ-പാർവ്വതീ വിവാഹയാത്ര, ഗണപതി, അഷ്ടഭുജ ഗണപതി, ഉണ്ണിയപ്പം കഴിച്ചുകൊണ്ടിരിക്കുന്ന ഉണ്ണി ഗണപതി, പാർവ്വതീദേവി, കിരാതമൂർത്തി, സുബ്രഹ്മണ്യൻ; രാമായണത്തിലെ കൗസല്യാപ്രസവം (രാമാവതാരം), പുത്രകാമേഷ്ടിയാഗം, സീതാസ്വയംവരം, ത്രയംബക ഖണ്ഡനം, ഹനുമാൻ, ശ്രീരാമൻ ആദ്യമായി ഹനുമാനെ കണ്ടുമുട്ടുന്നത്; മഹാഭാരതത്തിലെ അരക്കില്ലദഹനം, പാണ്ഡവരുടെ വനയാത്ര (ഭീമൻ മറ്റു നാലു സഹോദരന്മാരെ കൈകളിലും, മാതാവായ കുന്തിയെ കഴുത്തിലും എടുത്തുകൊണ്ടുള്ള വനയാത്ര), പാഞ്ചാലീ സ്വയംവരം, യുധിഷ്ഠിരാദികളുടെ സന്യാസം സ്വീകരിച്ചുള്ള വനവാസയാത്ര, ഭാഗവതത്തിലെ കാളിയമർദ്ദനം, പൂതനാമോക്ഷം, ഗോപികാ വസ്ത്രാക്ഷേപം, രാസലീല, അനന്തശയനം, നരസിംഹമൂർത്തി, നാഗരാജാവ്, വിരാട്പുരുഷൻ, നവഗ്രഹങ്ങൾ, ശാസ്താവ് എന്നിവ അവയിൽ ചിലതുമാത്രം. കിഴക്കേ സോപാനത്തിലെ ദ്വാരപാലകർ എട്ടടി പൊക്കമുള്ള കരിങ്കല്ലിൽ തീർത്തതാണ്. ശ്രീകോവിലിന്റെ മറ്റുനടയിലെ ദാരുനിർമിതിയിലുള്ള ദ്വാരപാലകർക്ക് അഞ്ച് അടിയോളം പൊക്കമുണ്ട്. അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു. വടക്കേ സോപാനം സാധാരണയായി തുറക്കാറില്ല. പടിഞ്ഞാറെ സോപാനത്തിനു താഴെയായി തിരുവാഴപ്പള്ളിലപ്പനെ കുടുംബസമേതനായി കരിങ്കല്ലിൽ ചിത്രീകരിച്ചിരിക്കുന്നു. തിരുവാഴപ്പള്ളിലപ്പൻ തന്റെ ഇടത്തെ തുടയിൽ പാർവ്വതീദേവിയെ ഇരുത്തിയിട്ടുണ്ട്. വലതു ഭാഗത്തു ഗണപതിയേയും, ശാസ്താവിനേയും കാണാം, ഇടതു വശത്ത് പരശുരാമനും, നന്തികേശരനും ഉണ്ട്. ഇപ്പോൾ അത് പിത്തളയിൽ പൊതിഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിൽ വട്ടെഴുത്തിലെഴുതിയിട്ടുണ്ട്.

വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റൻപത്‌ അടി ചതുരമാണ്‌. പുറമേ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്. നാലമ്പലത്തിന് പത്ത് അടി വീതിയുണ്ട്‌. നാലമ്പലത്തിന്റെ കിഴക്കുവശം തെക്കുവടക്കായി ഇരുനില മാളികയോടുകൂടിയ വിമാന ഗോപുരമാണ്‌. നാലമ്പലത്തിനകത്ത് തെക്കു കിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും, ശ്രീകോവിലിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലായി നമസ്കാര മണ്ഡപങ്ങളും, വടക്കു കിഴക്കു മൂലയിൽ മണിക്കിണറും പണിതീർത്തിട്ടുണ്ട്. മണിക്കിണറിലെ വെള്ളം അഭിഷേകത്തിനും തിടപ്പള്ളിയിലേക്കും മാത്രം ഉപയോഗിക്കുന്നു. നാലമ്പലത്തിലെ കരിങ്കൽ തൂണുകളിൽ നാലുവശങ്ങളിലും ദീപങ്ങൾ ഏന്തിയ സാലഭഞ്ജികമാരെ തീർത്തിട്ടുണ്ട്. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിട്ടുള്ള നാലമ്പലത്തിന്റെ തെക്കു കിഴക്കേ മൂലയിലായാണ് പരശുരാമപൂജ നടത്തുന്നത്. ഇതിനോടു ചേർന്നുതന്നെയാണ് നവരാത്രി ദിനങ്ങളിൽ സരസ്വതീപൂജയും നടത്താറുള്ളത്.

മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ രണ്ടു നമസ്കാര മണ്ഡപങ്ങൾ ഉണ്ട്. ഒന്നാമത്തേത് കിഴക്കേ സോപാനത്തിൽ തിരുവാഴപ്പള്ളിലപ്പന്റെ നടയിലും, രണ്ടാമത്തേത് പടിഞ്ഞാറെ സോപാനത്തിൽ പാർവ്വതി ദേവി നടയിലും. ഇവിടുത്തെ നമസ്കാര മണ്ഡപങ്ങൾ പെരുന്തച്ചൻ കുക്കുടാകൃതിയിലാണ് പണിതീർത്തിരിക്കുന്നത്. കിഴക്കേ നമസ്കാര മണ്ഡപത്തിലുള്ള ശില്പചാരുതയേറിയ കരിങ്കൽ തൂണുകൾ ഒറ്റക്കല്ലിൽ തീർത്തവയാണ്. അതിന്റെ മുകൾ ഭാഗത്ത് നാലടിയിൽ കൂടുതൽ വണ്ണമുള്ളപ്പോൾ താഴെ അര അടി മാത്രമേ വലിപ്പമുള്ളു. നമസ്കാര മണ്ഡപത്തിലെ മുകൾഭാഗം നാല്പത്തിനാല് നാഗരാജാക്കന്മാരെ ചിത്രീകരിച്ചിരിക്കുന്നു. അതുകൂടാതെ വളരെയേറെ ദാരുശില്പങ്ങളാൽ സമ്പന്നമാണ് കിഴക്കേ നമസ്കാരമണ്ഡപം. ചെമ്പു കൊണ്ട് മേഞ്ഞിരിക്കുന്ന മണ്ഡപത്തിൽ രണ്ടു നന്തികേശ്വര പ്രതിഷ്ഠകളുണ്ട്. പഞ്ചലോഹത്തിൽ തീർത്തതാണ് സോപാനത്തോട് ചേർന്നുള്ള പടിഞ്ഞാറേ പ്രതിഷ്ഠ. ഈ നന്തികേശ്വര പ്രതിഷ്ഠയ്ക്കും ഭഗവാനും ഇടയിലൂടെ ആരും മറികടക്കാറില്ല. കിഴക്കേ മണ്ഡപത്തിലുള്ള ആൽ വിളക്കിൽ 365 ദീപനാളങ്ങൾ ഉണ്ട്. മുന്നൂറ്റി അറുപത്തിഅഞ്ച് ദീപങ്ങൾ ഒരു വർഷത്തിലെ 365 ദിവസത്തെയാണ് കുറിക്കുന്നത്. ഒരു പ്രാവിശ്യം ആൽ വിളക്കു കത്തിച്ചാൽ ഒരു വർഷം മുഴുവനും തേവർക്ക് വിളക്കുതെളിയിച്ച പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു. പടിഞ്ഞാറെ നമസ്കാര മണ്ഡപത്തിലും ധാരാളം കൊത്തു പണികൾ കാണാം. നമസ്കാര മണ്ഡപത്തിൽ മുകളിലായുള്ള അഷ്ടപത്മങ്ങളുടെ ദാരു ശില്പങ്ങൾ ഉണ്ട്. അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം. ഈ പ്രതിഷ്ഠയാണ് നവരാത്രി ദിനങ്ങളിൽ നാലമ്പലത്തിൽ സരസ്വതീപൂജക്ക് വെച്ചുപൂജിക്കുന്നത്. കിഴക്കേ മണ്ഡപത്തിലേതു പോലെ തന്നെ പടിഞ്ഞാറെ മണ്ഡപത്തിലും ആൽ വിളക്കുണ്ട്. ദീപാരാധന സമയങ്ങളിലും കലശാഭിഷേക ദിവസങ്ങളിലും മാത്രം ഈ ആൽ വിളക്കുകൾ തെളിയിക്കുന്നു.

രണ്ടു ധ്വജസ്തംഭങ്ങൾ ഉള്ള ചുരുക്കം ചിലക്ഷേത്രങ്ങളിൽ ഒന്നാണ് വാഴപ്പള്ളി മഹാക്ഷേത്രം; മഹാദേവ ക്ഷേത്ര നടയിലും, മഹാഗണപതി ക്ഷേത്ര നടയിലും ആണ് കൊടിമരങ്ങൾ ഉള്ളത്. ചേരരാജ പെരുമാൾ രണ്ടു ക്ഷേത്രനടയിലും ധ്വജപ്രതിഷ്ഠകൾ നടത്തി മീനമാസത്തിൽ തിരുവാതിര (നാൾ) ആറാട്ട് ആകത്തക്കരീതിയിൽ പത്തു ദിവസത്തെ ഉത്സവം നിശ്ചയിച്ചു. ഗണപതി നടയിൽ കൊടിമര പ്രതിഷ്ഠ നടത്തി ഉച്ചനേദ്യം തിരിച്ചെടുത്തു എന്ന് ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യം എന്തായാലും ഗണപതിനടയിൽ ഉച്ചനേദ്യം പടിത്തരമായിട്ടില്ല. രാജഭരണം മാറി ദേവസ്വം ഭരണത്തിൽ വന്നപ്പോഴും ഇവിടെ ഗണപതിനടയിൽ (ഉച്ചപൂജ ഉണ്ടെങ്കിലും) ഇപ്പോഴും ദേവസ്വത്തിൽ നിന്ന് നേദ്യം ഇല്ല (സങ്കല്പം). ഇവിടെ ഗണപതി തന്റെ ഉച്ചനേദ്യം പുറത്തുനിന്ന് വരുത്തി കഴിക്കുന്നു എന്നാണ് വിശ്വാസം. പ്രസിദ്ധമായ വാഴപ്പള്ളി ഗണപതിയപ്പമാണ് ഉച്ചയ്ക്ക് നിവേദിക്കുന്നത്. വാഴപ്പള്ളിക്ഷേത്രത്തിലെ രണ്ടു ധ്വജപ്രതിഷ്ഠകളും 1975-ൽ പുനഃപ്രതിഷ്ഠിക്കുകയുണ്ടായി. ഇവിടുത്തെ പഴയ കൊടിമരങ്ങൾ തേക്കിൻ തടിയിൽ നിർമ്മിച്ചതായിരുന്നു. അവ ക്ഷേത്രത്തിനകത്ത് തെക്കുവശത്തായി കത്തിക്കുകയും പുതിയ കൊടിമരത്തിനായി കോൺക്രീറ്റിൽ വാർത്തു പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. പുനഃധ്വജപ്രതിഷ്ഠയോട് അനുബന്ധിച്ച് 13-ദിവസത്തെ ഉത്സവം ആഘോഷിച്ചിരുന്നു.

തിരുവാഴപ്പള്ളിയിലെ തീർത്ഥക്കുളം ഇലവന്തി തീർത്ഥം ആണ്, ഇത് ക്ഷേത്ര മതിൽക്കകത്ത് വടക്കു കിഴക്കു മൂലയിലാണ്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. സ്വയംഭൂവാായ ഗണപതി പ്രതിഷ്ഠയ്ക്കുള്ള കാരണമിതാണ്.

ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമതിൽക്കെട്ട് പണിതീർത്തത് 18-ആം നൂറ്റാണ്ടിലാണ്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനും ക്ഷേത്രസംരക്ഷണത്തിനുമായി പത്തില്ലത്തിൽ പോറ്റിമാരുടെ നിർദ്ദേശത്താൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജായുടെ കാലത്ത് നിർമ്മിക്കപ്പെട്ടു. (ദളവ രാമയ്യന്റെ തെക്കുകൂറിലെ പടനീക്കത്തോടെ പത്തില്ലത്തിൽ പോറ്റിമാരുടെ പ്രതാപം അതിനോടകം അസ്തമിച്ചു കഴിഞ്ഞിരുന്നു.) ചുവന്ന കടുപ്പമേറിയ കല്ലിനാൽ നിർമ്മിച്ച മതിൽക്കെട്ടിനു സമചതുരാകൃതിയാണ്. ഏകദേശം 10-അടിയിലേറ പൊക്കത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. ടിപ്പു സുൽത്താൻ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെട്ടത് 1789-ലാണ്. തിരുവിതാംകൂർ മഹാരാജാവ് കാർത്തിക തിരുനാളിന്റെ മന്ത്രിയായിരുന്ന കുഞ്ചുകുട്ടിപിള്ളയുടെ നേതൃത്വത്തിൽ പെരിയാറ്റിലെ തടയണ പൊട്ടിച്ചു കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി. അതിനെത്തുടർന്നു ടിപ്പുവിനുണ്ടായ വൻനാശനഷ്ടങ്ങൾ കാരണം മൈസൂർ സൈന്യം തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.

4[തിരുത്തുക]

വാഴപ്പള്ളിയിലെ പ്രതിഷ്ഠാമൂർത്തികൾ

ശിവപ്പെരുമാൾ: തിരുവാഴപ്പള്ളിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവപെരുമാളാണ്. ഭക്തർ തിരുവാഴപ്പള്ളിലപ്പൻ എന്നു വിളിക്കുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചിലക്ഷേത്രങ്ങളിലൊന്നാണ് വാഴപ്പള്ളി. യമധർമ്മനെ നിഗ്രഹിച്ച് മാർക്കണ്ഡേയന് എന്നും പതിനാറുവയസ്സു കൊടുത്ത് ചിരംജ്ജീവിയാക്കി അനുഗ്രഹിച്ച് വാണരുളുന്ന സങ്കല്പരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. സദാശിവമൂർത്തി എന്ന സങ്കല്പവുമുണ്ട്. തലയിൽ ചന്ദ്രക്കല ചൂടി, ഇടംകയ്യിൽ മാനും വലംകൈയ്യിൽ മഴുവും ധരിച്ചും മൂന്നാമത്തെ കൈകൊണ്ട് ദുഃഖങ്ങൾ സ്വീകരിച്ചും നാലാമത്തെ കൈയ്യാൽ അനുഗ്രഹം ചൊരിഞ്ഞും തിരുവാഴപ്പള്ളിലപ്പൻ വാഴപ്പള്ളിയിൽ കുടികൊള്ളുന്നു.

തിരുവാഴപ്പള്ളിലപ്പന്റെ ധ്യാന ശ്ലോകം

ചർമം കൊണ്ട് ഉടയാടയുണ്ട് നിടിലെ, തീ കണ്ണും മുണ്ട് ഇന്നുമേ. ചന്ദ്രൻ മൌലിയിലുണ്ട്, ചാരുനദിയും കൂടുണ്ട് ചരത്തഹോ. ചാടും മാൻ കരതാരിലുണ്ട്, ചുടലപാമ്പുണ്ട് സർവാംഗവും. ചർമാദ്രീശാ ഭവ ചരണം, അടിചിത്രം ശർമമേകീടുമേ. കീഴിൽ ഭോഷത്വമാർന്നങ്ങ് ഇരവു, പകല് ചെയ്തുള്ള ദുഷ്കർമമെല്ലാം. ഈഷൾക്കും ഭേദമെന്യേ പടുതയോട്, പറഞ്ഞങ്ങു കണ്ണും ചുവത്തി. ദ്വേഷത്തോടെ കൃതാന്തൻ വലിയ, കയറുമായ് വന്നടുക്കും ദശായാം. വാഴപ്പള്ളിൽ ക്രിതാന്താന്തകൻ അടിയനെ, വന്നാശു കാത്തീടവേണം.

പാർവ്വതി: പടിഞ്ഞാറേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽ, രാജരാജേശ്വരീ സങ്കല്പത്തിൽ പാർവ്വതി പ്രതിതിഷ്ഠ. പാർവ്വതി നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). പാർവ്വതി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വ മംഗളകാരിണിയായ കല്യാണരൂപിണിയാണ് വാഴപ്പള്ളിയിൽ ദേവി. സ്വയംവര പൂജ വളരെ പ്രത്യേകതയുള്ളതായാണ് വിശ്വാസം. ദേവിയുടെ സ്വയം വര പൂജാ ധ്യാന ശ്ലോകം ഇങ്ങനെയാണ്.

ശംഭും ജഗന്മോഹന രൂപ വർണ്ണം, വിലോകൃലജ്ജാകുലിതാം സ്മിതാഢ്യാം. മധുകമാലാം സ്വസഖീകരാഭ്യാം, സംബിഭ്രതിമദ്രി സുതാം ഭജേയം.

മഹാഗണപതി: കേരളത്തിലെ പ്രശസ്തമായ ഈ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാഗണപതി സങ്കല്പത്തിലാണ്. വിരളമായ സ്വയംഭൂ പ്രതിഷ്ഠകൂടിയാണ് വാഴപ്പള്ളിയിൽ. ഭക്തർ ഗണപതിയച്ചൻ എന്നാണ് തേവരെ വിളിക്കുന്നത്. അരവയറുവരെ മാത്രമാണ് ഇവിടുത്തെ പ്രതിഷ്ഠ തെക്കുദർശനമായി പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിലൊന്ന്. എന്നും കടുംപിടുത്തവും നിർബന്ധവും മൂലം രാജാധികാരങ്ങളെ മുട്ടുകുത്തിച്ച ഈ തേവരെ വണങ്ങി മാത്രമേ ഭക്തർക്കു ശിവക്ഷേത്രത്തിൽ പോലും പ്രവേശനമുള്ളു.

ശാസ്താവ്: മതിൽക്കകത്ത് തെക്കു-പടിഞ്ഞാറെ മൂലയിലാണ് (കന്നി മൂലയിൽ) ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി കിരീടം ചൂടി പീഠത്തിലിരിക്കുന്ന ശാസ്താവിനു പ്രധാന വഴിപാടുകൾ എള്ളുകിഴിയും നീലാഞ്ജനവും ആണ്. മണ്ഡലകാലങ്ങളിലെ ദീപാരാധനയും ആഴിപൂജയും ഉണ്ടാകും. സാധാരണ ആഴിപൂജ ദിവസങ്ങളിൽ വില്ലടിച്ചാംപാട്ട് എന്ന കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്.

ദക്ഷിണാമൂർത്തി: നാലമ്പലത്തിനകത്ത് വലിയ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തി (ശിവലിംഗ പ്രതിഷ്ഠ) കുടികൊള്ളുന്നു. പണ്ട് നടതുറന്ന് ദർശന യോഗ്യമായിരുന്ന പ്രതിഷ്ഠ പിന്നീടെപ്പൊഴൊ ഇല്ലാതായി. ഇപ്പോൾ വളരെ വർഷങ്ങൾക്കുശേഷം 2008-ൽ വീണ്ടും നട ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടുത്തെ ദക്ഷിണാമൂർത്തിയെ നിത്യവും കുളിച്ചു തൊഴുന്നത് ബുദ്ധിശക്തിക്കും വിദ്യാ സമ്പത്തിനും പ്രയോജനകരമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു.

ശ്രീലകത്തു ഗണപതി: ദക്ഷിണാമൂർത്തിയോട് ചേർന്നുതന്നെയാണ് ശ്രീലകത്തു ഗണപതിയുടെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയായിരുന്നു ആദ്യകാലങ്ങളിൽ പ്രധാനം. ഇപ്പോഴത്തെ പ്രധാന ഗണപതി പ്രതിഷ്ഠ പിൽക്കാലത്ത് നടന്നതാണ്. ക്ഷേത്രത്തിൽ നിരവധി ദാരി നിർമ്മിത ശില്പങ്ങൾ ഉണ്ട്. അതുപോലെതന്നെ ദാരുശില്പങ്ങളും ഉണ്ട്. പെരുംതച്ചൻ നിർമ്മിച്ചതെന്നു വിശ്വസിക്കുന്ന കരിങ്കൽ തൂണിലും ഗണപതി പ്രതിഷ്ഠയുണ്ട്.

കീഴ്തൃക്കോവിലപ്പൻ: ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പടിഞ്ഞാറെ കുളത്തിന് (പുതുക്കുളം) പടിഞ്ഞാറു വശത്താണ് കീഴ്തൃക്കോവിൽ ക്ഷേത്രം. മഹാവിഷ്ണുവാണിവിടെ പ്രതിഷ്ഠ. നാലു കൈകളോടു കൂടി ശംഖചക്രഗദാപത്മധാരിയായി നിൽക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.പരമശിവന്റെ രൗദ്രഭാവം കുറയ്ക്കുന്നതിനാണ് ഈ പ്രതിഷ്ഠ എന്നും അതല്ല ശൈവവൈഷ്ണവ ബന്ധത്തിനുവേണ്ടിയാണെന്നും അഭിപ്രായങ്ങളുണ്ട്. കോവിലിനു മുൻപിലുള്ള പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലെ സ്ത്രീകളുടെ (ഗോപസ്ത്രീകൾ) കുളി തൃക്കോവിലപ്പൻ കാണുന്നുണ്ട് എന്നൊരു കഥ പ്രചാരത്തിലുണ്ട്.

നാഗരാജാവ്, നാഗയക്ഷി: ക്ഷേത്ര മതിൽക്കകത്ത് പടിഞ്ഞാറു ഭാഗത്തായിട്ട് കിഴക്കോട്ട് ദർശനമായി ആൽമരത്തിനു അടുത്തായിട്ടാണ് നാഗരാജാവിന്റേയും നാഗയക്ഷിയുടേയും പ്രതിഷ്ഠ. എല്ലാ മാസത്തിലേയും ആയില്യം നാളിൽ നടത്തുന്ന ആയില്യംപൂജ മാത്രമെ ഇവിടെ പതിവുള്ളു.

പരശുരാമ സങ്കല്പം: വലിയ നാലമ്പലത്തിനകത്ത് തെക്കു-കിഴക്കേ മൂലയിലാണ് പരശുരാമപൂജ നടത്തുന്നത്. മഹാഗണപതിയെ തൊഴുത് കിഴക്കുവശത്തു കൂടി വലിയ നാലമ്പലത്തിനുള്ളിൽ കടക്കുമ്പോൾ, നമസ്കാരമണ്ഡപത്തിന്റെ കിഴക്കു വശത്തുള്ള ഋഷഭത്തിന്റെ കൊമ്പുകൾക്കിടയിലൂടെ തിരുവാഴപ്പള്ളിലപ്പനെ തൊഴുത്, തെക്കോട്ട് നോക്കി ശ്രീ പരശുരാമനെ തൊഴണം എന്ന് ആചാരം. അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്. അതുപോലെ തന്നെ ശ്രീകോവിലിനു വടക്കുവശത്തു വലം വെച്ചു തിരിയുമ്പോൾ വടക്കോട്ടു നോക്കി ദേവലോകത്തപ്പനേയും തൊഴണം. വാഴപ്പള്ളി തേവരുതന്നെയാണ് ദേവലോകത്തും ഇരിക്കുന്നത് എന്നാണ് വിശ്വാസം. നീലംമ്പേരൂരിൽ നിന്നും കൊണ്ടുവന്ന ശിവലിംഗപ്രതിഷ്ഠയാണ് ദേവലോകത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ബ്രഹ്മരക്ഷസ്സ്: ചങ്ങഴിമുറ്റത്ത് ഉണ്ണിയുടെ പ്രേതത്തെയാണ് ക്ഷേത്രത്തിൽ വടക്കു കിഴക്കുമൂലയിൽ പടിഞ്ഞാട്ട് ദർശനമായി ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ചങ്ങഴിമുറ്റത്ത് ഉണ്ണിയെ കൊന്നത് ചെമ്പകശ്ശേരി രാജാവിന്റെ പടയാളികളായിരുന്നു. രാജാവിനോടുള്ള വൈരാഗ്യം മൂലം, രക്ഷസ്സിന്റെ നടക്കു മുൻപിലായി മുൻപ് ചെമ്പകശ്ശേരി രാജാവിന്റെ ആൾരൂപം കഴുവേറ്റി നിർത്തിയിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതെടുത്തുമാറ്റി. ഐതിഹ്യങ്ങൾ പലതുമുണ്ടെങ്കിലും ബ്രഹ്മരക്ഷസ്സും യക്ഷനും യക്ഷിയുമെല്ലാം ആദ്യകാല ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമാവാനാണ്‌ സാധ്യത. ബ്രഹ്മരക്ഷസ്സിന് രണ്ടു സന്ധ്യക്കും വിളക്കു വെക്കുന്നതല്ലാതെ പ്രത്യേക പൂജകളോ, വിശേഷദിവസങ്ങളോ പതിവില്ല.

4[തിരുത്തുക]

ക്ഷേത്രം നിർമ്മിക്കപ്പെട്ടത് കുലശേഖര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാം.‍[11] അക്കാലത്ത് അത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു എന്നതിനു പേരിൽ നിന്നു തന്നെ തെളിവുകൾ ലഭിക്കുന്നുണ്ട്.[12] എന്നാണ് ക്ഷേത്രം നിർമ്മിതി നടന്നിട്ടുള്ളത് എന്നുള്ള ആധികാരികമായ രേഖകൾ ലഭിച്ചിട്ടില്ല. മഹോദയപുരം കുലശേഖരരാജാവ് രാജശേഖരവർമ്മന്റെ (ക്രി.വ. 820 -- 844) കാലത്തെ പ്രശസ്തമായ വാഴപ്പള്ളി ശാസനം (കേരളത്തിൽ നിന്നും കിട്ടിയിട്ടുള്ളതിൽ എറ്റവും പഴയത്) [13] ഈ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്.[14] [6] [൧] വാഴപ്പള്ളി ശാസനം എ. ഡി. 832-ലാണ് എഴുതപ്പെട്ടിരിക്കുന്നത്. [6] അതിനു വളരെ മുൻപുതന്നെ ഇത് മഹാക്ഷേത്രമായി കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാം. എന്തെന്നാൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിലിരുന്നു മറ്റുക്ഷേത്രങ്ങളിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാദിക്കുന്നത്. [6] [4] [3] [15] [16] [17][18] [൧] പത്തില്ലത്തിൽ പോറ്റിമാർ

   പ്രധാന ലേഖനം: പത്തില്ലത്തിൽ പോറ്റിമാർ

നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാക്കി. [3]ക്ഷേത്ര ഊരാണ്മക്കാരായ ഇവരുടെ ക്ഷേത്രഭരണം പതിനേഴാം നൂറ്റാ‍ണ്ടിന്റെ അവസാനകാലത്തോളം നീണ്ടു നിന്നു. ഈ പത്തു ബ്രാഹ്മണ കുടുംബങ്ങൾ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കിഴക്കുംഭാഗത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്. വിഖ്യാതമായ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് ഇതിലൊരു മഠമായ തലവനമഠത്തിൽ നിന്നാണ്. [6] [11] [2] വിലക്കില്ലിമഠം എന്നാണ് ചങ്ങഴിമുറ്റത്തു മഠം അറിയപ്പെട്ടിരുന്നത്.[1] ഈ ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിലെ പ്രധാനപൂജ നടത്തിയിരുന്നത്.[1] [19][20] കുടശാന്തി കിഴക്കേനടയിലെ കുടശാന്തിമഠം

ക്ഷേത്ര നിത്യപൂജകൾക്കായി അവകാശസ്ഥാനമുള്ള കാസർകോട്ടെ തുളു ബ്രാഹ്മണ കുടുംബത്തിനായിരുന്നു കുടശാന്തി പട്ടം. കുടശാന്തിയായി അവരോധിച്ചുകഴിഞ്ഞാൽ ലൗകിക ജീവിതമായി ബന്ധം പുലർത്താൻ പാടില്ലാത്തതിനാൽ ഇവർ താമസിച്ചിരുന്നത് കിഴക്കേനടയിലെ കുടശാന്തി മഠത്തിലായിരുന്നു. പത്തില്ലത്തിൽ പോറ്റിമാരുടെ ക്ഷേത്രഭരണശേഷം കാസർകോട്ടെ തുളു ബ്രാഹ്മണ കുടുംബത്തിൽ നിന്നും ആരും പൂജക്കുവന്നിരുന്നില്ല. പിന്നീട് തിരുവിതാംകൂർ ദേവസ്വം ഭരണത്തിൽ എല്ലാ വർഷവും ഓരോ ബ്രാഹ്മണരെ തിരഞ്ഞെടുക്കുകയും അവർക്ക് കുടശാന്തി മഠത്തിൽ താമസസൗകര്യം കൊടുക്കുകയും ചെയ്തുപോന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലും അത് തുടർന്നിരുന്നെങ്കിലും 1975-ഓടുകൂടി നിന്നുപോയി.[21] കിഴക്കേനടക്കു പുറത്തായി കുടശാന്തി മഠം ഇന്നുമുണ്ട്. ചെമ്പകശ്ശേരി രാജാവ് സാഷ്ടാംഗംനമസ്കരിക്കുന്ന ചെമ്പകശ്ശേരിയുടെ ശില്പം വലിയ ബലിക്കല്ലിനരുകിൽ

ക്ഷേത്രത്തിലെ പന്തീരടിപൂജയുടെ ചരിത്രം: വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു.[3] [2] ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു. [2] ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തുപോറ്റിമാർ രാജാവിനെ ആക്രമിച്ചു. എന്നിരുന്നാലും അദ്ദേഹം മരിച്ചില്ല. ഉണ്ണിയുടെ പ്രേതം രക്ഷസ്സായി ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ക്ഷേത്രപൂജകൾക്ക് വിഘ്നങ്ങളും പതിവായിരുന്നു. ഒടുവിൽ ആ ആത്മാവിനെ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചു. [3] ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ഇതറിഞ്ഞ് ചെമ്പകശ്ശേരി രാജാവ് വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. [11] [2] [22]

എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുൻപു (എകദേശം മുപ്പതു വർഷങ്ങൾക്കു മുൻപ്; 1970-കളിൽ) മാത്രമാണ് കഴുമരവും പ്രതിരൂപവും തിരുവിതാകൂർ ദേവസ്വം അധികാരികൾ ബ്രഹ്മരക്ഷസ്സിന്റെ നടയിൽനിന്നും എടുത്തുമാറ്റിയത്. ചെമ്പകശ്ശേരി രാജാവ് തിരുവാഴപ്പള്ളിലപ്പനോട് മാപ്പുചൊല്ലി സാഷ്ടാംഗം നമസ്കരിച്ചതിന്റെ ഓർമക്കായി നമസ്കരിച്ചുകിടക്കുന്ന രൂപം വല്ല്യബലിക്കല്ലിനടുത്ത് കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.[2] [11]

ഭാരതം[തിരുത്തുക]

ചെറിയ ഒരു കറക്ഷൻ; യുധിഷ്ഠിരനെ ദേവേന്ദ്രനും നാരദരും ചേർന്നു കാണിക്കുന്നത് മായാനരകമായിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ 15-ആം ദിവസം അശ്വത്ഥാമാവ് മരിച്ചുവെന്നുള്ള കളവല്ലാത്ത കളവു പറയേണ്ടിവന്നതിനാലാണ് യുധിഷ്ഠിരനെ നരകമല്ലാത്ത നരകം കാണിച്ചുകൊടുത്ത് കുറച്ചു സമയത്തേക്ക് മനോവിഷമം ഉണ്ടാക്കിയത്. (ദ്രോണരുടെ മരണത്തിനു കാരണമായത് ഈ കളവല്ലാത്ത കളവുമൂലമാണ്). ഇത് വ്യാസൻ മഹാഭാരതത്തിൽ അവസാന പർവ്വമായ സ്വർഗ്ഗാരോഹണപർവ്വത്തിൽ പറയുന്നുണ്ട്.

തോന്നല കണ്ണൻ പറഞ്ഞ കഥ മഹാഭാരതത്തിലെ അവസാന രണ്ടു പർവ്വങ്ങളായ വാനപ്രസ്ഥപർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നീ ഭാഗങ്ങളിലേതാണ്. വാനപ്രസ്ഥപർവ്വത്തിൽ 3 അദ്ധ്യായങ്ങളും 120 പദ്യങ്ങളും; സ്വർഗ്ഗാരോഹണപർവ്വത്തിൽ 5 അദ്ധ്യായങ്ങളും 200 പദ്യങ്ങളിലൂടെയും വേദവ്യാസൻ ഇതു മഹാഭാരതത്തിൽ വർണ്ണിക്കുന്നു.

വാഴപ്പള്ളി ഉത്സവം[തിരുത്തുക]

തിരുവാഴപ്പള്ളി ക്ഷേത്രം വിശേഷ ദിവസങ്ങൾ

പൈങ്കുനി ഉത്സവം ശിവരാത്രി തിരുവാതിര വിനായക ചതുർത്ഥി, ഗജപൂജ മണ്ഡലപൂജ പ്രദോഷം നവരാത്രി നിറപുത്തരി

ജനുവരി 1 - ആയില്യംപൂജ 9 - പ്രദോഷം 14 - മകരം ഒന്ന് 24 - പ്രദോഷം 27 - തൈപ്പൂയം 28 - ആയില്യംപൂജ

ഫെബ്രുവരി 7 - പ്രദോഷം 13 - കുംഭം ഒന്ന് 23 - പ്രദോഷം 24 - ആയില്യംപൂജ

മാർച്ച് 9 - പ്രദോഷം 10 - ശിവരാത്രി, ലക്ഷാർച്ചന 11 - വാഴപ്പള്ളി കൊടിയേറ്റ്, (പൈങ്കുനി ഉത്സവം) 15 - മീനം ഒന്ന്, കാവടി വിളക്ക് 16 - മീനഭരണി, കാവടിയാട്ടം 18 - വാഴപ്പള്ളി ദേശവിളക്ക് 19 - വാഴപ്പള്ളി പള്ളിവേട്ട 20 - വാഴപ്പള്ളി ആറാട്ട് 24 - പ്രദോഷം, ആയില്യംപൂജ

ഏപ്രിൽ 7 - പ്രദോഷം 14 - വിഷു (മേടം ഒന്ന്) 20 - ആയില്യംപൂജ 23 - പ്രദോഷം

മേയ് 7 - പ്രദോഷം 13 - അക്ഷയതൃതീയ 15 - ശ്രീശങ്കരാചാര്യജയന്തി, ഇടവം ഒന്ന് 17 - ആയില്യംപൂജ 22 - പ്രദോഷം 24 - നരസിംഹജയന്തി

ജൂൺ 5 - പ്രദോഷം 14 - ആയില്യംപൂജ 15 - മിഥുനം ഒന്ന് 21 - പ്രദോഷം

ജൂലൈ 5 - പ്രദോഷം 11 - ആയില്യംപൂജ 17 - കർക്കിടകം ഒന്ന്, രാമായണമാസാരംഭം 20 - പ്രദോഷം കർക്കിടകം - നിറപുത്തരി

ആഗസ്ത് 4 - പ്രദോഷം 6 - കർക്കിടകവാവ് 7 - ആയില്യംപൂജ 17 - കൊല്ലവർഷാരംഭം, ചിങ്ങം ഒന്ന് 18 - പ്രദോഷം 20 - ആവണി അവിട്ടം 28 - ശ്രീകൃഷ്ണജയന്തി

സെപ്തംബർ 2 - പ്രദോഷം 3 - ആയില്യംപൂജ 7 - അത്തച്ചമയം 9 - വിനായക ചതുർത്ഥി, ഗജപൂജ 16 - തിരുവോണം 17 - പ്രദോഷം, കന്നി ഒന്ന്

ഒക്ടോബർ 1 - ആയില്യംപൂജ 2 - പ്രദോഷം 5 - നവരാത്രി ആരംഭം 11 - പൂജവെപ്പ് 12 - ദുർഗ്ഗാഷ്ടമി 13 - മഹാനവമി 14 - വിജയദശമി, വിദ്യാരംഭം 16 - പ്രദോഷം 17 - തുലാം ഒന്ന് 28 - ആയില്യംപൂജ

നവംബർ 1 - പ്രദോഷം 2 - ദീപാവലി 15 - പ്രദോഷം 16 - മണ്ഡലകാലാരംഭം (വൃശ്ചികം ഒന്ന്) 24 - ആയില്യംപൂജ 30 - പ്രദോഷം വൃശ്ചികമാസം - ആഴിപൂജ, ശരണംവിളി

ഡിസംബർ 14 - പ്രദോഷം 15 - കാർത്തികവിളക്ക് 16 - ധനു ഒന്ന് 18 - തിരുവാതിര, ആദ്രാദർശനം 22 - ആയില്യംപൂജ 26 - നാല്പത്തിഒന്ന്, കൽക്കുളത്തുകാവ് താലപ്പൊലി 27 - മഞ്ചാടിക്കര നാല്പത്തിരണ്ട് 30 - പ്രദോഷം

ശ്രീകോവിൽ[തിരുത്തുക]

1.വർത്തുളാകൃതി വാഴപ്പള്ളി, ഏറ്റുമാനൂർ, തിരുവല്ല, ചെങ്ങന്നൂർ കുമാരനെല്ലൂർ, തൃക്കോടിത്താനം

വർത്തുളാകൃതി മുഖമണ്ഡപത്തോടുകൂടി

2.അണ്ഡാകൃതി വൈക്കം

3.സമചതുരാകൃതി അനന്തപുരം, ഗജപൃഷ്ഠാകൃതി നൂറ്റെട്ട് ശിവാലയങ്ങൾ

ആന[തിരുത്തുക]

വാഴപ്പള്ളി ഗ്രാമത്തിന്റെ ചിരകാല സ്വപ്നം പൂവണിയാൻ പോകുന്നു. വാഴപ്പള്ളിയ്ക്ക് സ്വന്തം ഒരു ആന. അതിന്റെ പ്രാരംഭമായി ആലോചനായോഗം ഇന്ന് (മേയ് 06, 2012; ഞായർ) ചീരക്കാട്ടില്ലത്തുവെച്ച് 15 അംഗ കമ്മറ്റി കൂടി തീരുമാനം എടുത്തു. 1. ഡോ. ഉണ്ണികൃഷ്ണൻ 2. ചീരക്കാട്ട് നാരായണൻ നമ്പൂതിരി 3. പ്രൊഫ. ജയന്തി ഗോപുരത്തിങ്കൽ 4. അഡ്വ. മാധവൻപിള്ള 5. ശിവകുമാർ രാമനുണ്ണി 6. ജയചന്ദ്രൻ മറ്റപ്പള്ളി 7. സജീവ് തിരുവംമഠം 8. ബാലകൃഷ്ണപണിക്കർ ഇലഞ്ഞിപ്പറമ്പിൽ 9. ബാലകൃഷ്ണൻ വൈലപ്പള്ളി 10. രാജേഷ് മറ്റപ്പള്ളി 11. രവി കേളമ്മാട്ട് 12. രാജേഷ് രാജപ്പൻ 13. രാജീവ് 14. പി.എൻ.പിള്ള നാരായണീയം 15. രാജേഷ് ഉണുപ്പള്ളി

ഒരു സൊസൈറ്റി രൂപികരിക്കുകയും, ആ സൊസൈറ്റിക്കായിരിക്കും ആനയുടെ പൂർണ്ണ അധികാര-ഉത്തരവാദിത്ത്വങ്ങൾ. 50,000 രൂപായുടെ 100 ഷെയർ മൂലം സ്വരൂപിക്കുന്ന 50 ലക്ഷം രൂപയാണ് ഇതിന്റെ മൂലധനം. ഒരാൾക്ക് പത്തിൽ താഴെ എണ്ണം ഷെയർ മേടിക്കാവുന്നതാണ്. വാഴപ്പള്ളി മഹാഗണപതിയുടെയും തിരുവാഴപ്പള്ളി ശിവപ്പെരുമാളിന്റേയും അനുഗ്രഹാശിസ്സുകൾകൊണ്ട് അതിനാവശ്യമായ മുതൽക്കൂട്ടായി 23 ഷെയർ (11.5 ലക്ഷം രൂപാ) കണ്ടെത്തുന്നതിനു ആദ്യ യോഗത്തിൽ സാധ്യമായതായും അറിയിക്കുന്നു.

അതിനോട് അനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തീരുമാനിക്കുന്നതിനും അതിന്റെ നീയമങ്ങൾ (bye laws) ഏതൊക്കെ എന്നു തീർച്ചയാക്കുന്നതിനായി അടുത്ത ഞായറാഴ്ച (മേയ് 13) രാവിലെ 10 മണിക്ക് വീണ്ടും യോഗം കൂടുന്നതായിരിക്കും. അതിനായി എല്ലാ ആനപ്രേമികളേയും സ്വാഗതം ചെയ്യുന്നു.

രതീഷിന്റെ കവിതകൾ[തിരുത്തുക]

  • ശിവപ്പെരുമാൾ

കണ്ണിമപ്പൂട്ടി ഞാൻ കാണുന്നു ചേതസ്സേ..
തിരുവാഴപ്പള്ളീശാ, സദാശൈവമൂർത്തി
ഇട-വലം കൈകളിൽ മാനും മഴുവുമായ്
മുക്കയ്യാലടിയന്റെ ഖേദം ഹനിച്ചും
ചതുർഭുജം കൊണ്ടെനിക്കായുരായുസ്സും..... (കണ്ണിമപ്പൂട്ടി ഞാൻ...)

കണ്ടിട്ടും കണ്ടിട്ടും തീർന്നില്ല തേവരെ,
യീയർദ്ധനാരീശ്വരപ്പൂർണ്ണകായം
തേവരെ, ഉണർക എൻ കടുംതുടിപ്പാട്ടാലെ
ശംഖൊലി, തകിൽ നാദസ്വരഭേരിയും പ്പിന്നെ
അവിരാമമനുവാചമവിടുത്തെ നാമവും..... (കണ്ണിമപ്പൂട്ടി ഞാൻ...)

നവകാഭിഷേകം കണ്ടു ശംഖാഭിഷേകം കണ്ടു
കണ്ണുനീർപ്പൂക്കളിലിലവന്തി തീർത്ഥമായ്
എതിരേറ്റു പൂജിക്കാനടിയനും നിൽപ്പൂ
കൃതാന്താന്തക.....
ഒന്നിങ്ങു വന്നങ്ങു കാത്തു കൊൾക..... (കണ്ണിമപ്പൂട്ടി ഞാൻ...)

  • ഗണമാമ്യഹം

ദൂരത്തായുള്ളൊരടിയന്റെ ശോകത്തി-
ലലിവേറ്റമേറ്റിച്ച, ഗണപാതിരൂപാ..
ഹരിശ്രീ കുറിക്കുന്നൂവടിയനീ തിരുമുമ്പില-
വതാരംചെയ്തവനെ, സ്വയം ഭൂപാളാ..

തരണല്ലൂർ പണ്ട്, കലശം ച്ചേർത്തുടലിച്ച,
ഗണയച്ചാ, വിളങ്ങ, യീജിഹ്വത്തിലെന്നും..
ഏകദന്താ, മഹാമനോകായാ,
സങ്കടനാശകാ, വാഴ് കൈപ്പള്ളീശാ..

അവിടുത്തെയൂട്ടിനോടനുബന്ധമവലംബ-
മരുൾപ്പാടുപ്പോലെയി, ഗജരാജയൂട്ട്..
ചതുർത്ഥിയിലടിയന്റെ ഹൃത്തടം കൊണ്ട്,
ആയിരത്തെട്ടാഴ്വട്ടം ശ്രീ നാളികേരം.

ഉമാമഹേശ്വര പുത്രൈവ പുണ്യമേ,
കുമ്പിട്ടു- കുമ്പിടുന്നങ്ങയെയാദ്യം.
ക്ഷിപ്രപ്രസാദേ, മംഗളാ മൂർത്തേ,
എതൃത്തേറ്റു പൂജിപ്പൂ, തിരുശൈവശ്രീലകം.

അവിടുത്തെ രുചിഭേദമപ്പമായ്, നേദിപ്പാന-
ടിയനും കാക്കുന്നു, കാൽപ്പണം കാലമായ്.
വലം-തുമ്പിക്കൈവമ്പാ, ഗണഗണനാഥാ,
തുണയായിപ്പോരുക, സന്തതംചാരെ.

[തിരുത്തുക]

പരമേശ്വരീലാസ്യേ, വിലോചിതാംഗേ ഗൗരിയും ദുർഗ്ഗയും, ചണ്ഡിയും കാളിയും ആദിപരാശക്തിയമ്മേ

മമ പൂജിതബിംബേ, ചാരുശ്രൃംഗേ ദയാപരകോടിയും നീയേ

തിരുവാഴപ്പള്ളി മഹാദേവൻ[തിരുത്തുക]

വാഴപ്പള്ളി മഹാദേവർ ക്ഷേത്രത്തിലെ പ്രസിദ്ധനായ ആനയാണ് തിരുവാഴപ്പള്ളി മഹാദേവൻ.

[തിരുത്തുക]

.[തിരുത്തുക]

കണ്ടിയൂർ ആന[തിരുത്തുക]

വാഴപ്പള്ളി തേവർക്ക് ഭക്തിനിർഭരമായ ആറാട്ട്

Posted on: 11 Mar 2014


വാഴപ്പള്ളി: വാഴപ്പള്ളി ഉത്സവത്തിന് ഞായറാഴ്ച ആറാട്ടോടുകൂടി കൊടിയിറങ്ങി. മോർക്കുളങ്ങര ക്ഷേത്രക്കുളത്തിൽ തിരുവാഴപ്പള്ളി ശിവപ്പെരുമാൾ പാർവ്വതീദേവിയ്ക്കും മഹാഗണപതിയ്ക്കുമൊപ്പം ആറാടി. ഞായറാഴ്ചഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്ഷേത്രസമുച്ചയം തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിയാക്കി ആറാട്ട് മോർക്കുളങ്ങര ദേവിക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അമ്പലപ്പുഴ വിജയകൃഷ്ണൻ വാഴപ്പള്ളി തേവരുടെ തിടമ്പേറ്റി. മാവേലിക്കര ഉണ്ണികൃഷ്ണനും, കുളമാക്കൽ പാർത്ഥസാരഥി ഭഗവതിയുടേയും ഗണപതിയുടേയും തിടമ്പേറ്റി. വാഴപ്പള്ളി മഹാദേവനും, കണ്ടിയൂർ പ്രേംശങ്കറും അകമ്പടിയായി. ആറാട്ടുവഴികൾ പൂപ്പന്തലുകളും കുരുത്തോലകളുംകൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. പ്രധാന ജംഗ്ഷനുകളിലെല്ലാം സ്വീകരണപ്പന്തലുകൾ ഒരുക്കിയിരുന്നു. ദീപാരാധന കഴിഞ്ഞസമയത്ത് ദേവി-ദേവന്മാരുടെ ആറാട്ടെഴുന്നള്ളിപ്പ് മോർക്കുളങ്ങരയിൽ എത്തിച്ചേർന്നു. ദേവിയുടെ പിതൃസ്ഥാനീയനായ വാഴപ്പള്ളിതേവർ കിഴക്കേനട വഴി ആനക്കൊട്ടിലിൽ ദേവിക്ക് അഭിമുഖമായി എഴുന്നള്ളിനിന്നു. നിലവിളക്കും നിറപറയുമായി ആർപ്പു വിളികളോടെ ഭഗവാനെയും പരിവാരങ്ങളേയും എതിരേറ്റു. തുടർന്ന് ഇറക്കി എഴുന്നള്ളിപ്പും ആറാട്ടും നടന്നു. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമ്മൻ കാളിദാസ ഭട്ടതിരി പ്രധാന കാർമികത്വം വഹിച്ചു. മൺചെരാതുകളും നിലവിളക്കുകളും തീവെട്ടികളും തൂകിയ പൊൻപ്രഭയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ആറാട്ട് നടന്നത്. ശിവസ്തുതികളുമായി നൂറുകണക്കിന് ഭക്തർ തൊഴുകൈകളോടെ നിന്നു. അതിനുശേഷം മോർക്കുളങ്ങര ദേവിക്ക് അത്താഴപൂജ ചെയ്ത് നട അടച്ചു. ആനയുടെ ചങ്ങല മുറുക്കികെട്ടി വാദ്യഘോഷങ്ങളെല്ലാം നിർത്തി മോർക്കുളങ്ങരദേവി അറിയാതെ തിരികെ മടക്കം. തിരിച്ച് എഴുന്നള്ളത്ത്. എം.സി.റോഡിൽ മതുമൂലയിൽ എത്തിയപ്പോൾ വാദ്യഘോഷങ്ങളോടെ സ്വീകരണം. തുടർന്ന് കൊച്ചുകൊടുങ്ങല്ലൂർ ദേവിക്ഷേത്രം, അമ്മൻകോവിൽ ദേവിക്ഷേത്രം, തിരുവെങ്കിടപുരം വിഷ്ണുക്ഷേത്രം, ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഭഗവാനെ സ്വീകരിച്ചു. അതിനുശേഷം കിഴക്കേനടയിൽ പള്ളിവേട്ട ആൽച്ചുവട്ടിൽ ആറാെട്ടഴുന്നള്ളിപ്പ് നടന്നു. മട്ടന്നൂർ ശങ്കരങ്കുട്ടിയും സംഘവും പാണ്ടിമേളമൊരുക്കി. അകത്തെഴുന്നള്ളി വെടിക്കെട്ടിനുശേഷം നാലമ്പലത്തിലേക്ക് ഇറക്കിയെഴുന്നള്ളിച്ചു.

* ഗണമാമ്യഹം[തിരുത്തുക]

ദൂരത്തായുള്ളൊരടിയന്റെ ശോകത്തി-[തിരുത്തുക]

ലലിവേറ്റമേറ്റിച്ച, ഗണപാതിരൂപാ..[തിരുത്തുക]

ഹരിശ്രീ കുറിക്കുന്നൂവടിയനീ തിരുമുമ്പില-[തിരുത്തുക]

വതാരം ചെയ്തവനെ, സ്വയം ഭൂപാളാ..[തിരുത്തുക]

തരണല്ലൂർ പണ്ട്, കലശം ച്ചേർത്തുടലിച്ച,[തിരുത്തുക]

ഗണയച്ചാ, വിളങ്ങയീജിഹ്വത്തിലെന്നും..[തിരുത്തുക]

ഏകദന്താ, മഹാമനോകായാ,[തിരുത്തുക]

സങ്കടനാശകാ, വാഴ് കൈപ്പള്ളീശാ..[തിരുത്തുക]

അവിടുത്തെയൂട്ടിനോടനുബന്ധമവലംബ-[തിരുത്തുക]

മരുൾപ്പാടുപ്പോലെയി, ഗജരാജയൂട്ട്..[തിരുത്തുക]

ചതുർത്ഥിയിലടിയന്റെ ഹൃത്തടം കൊണ്ട്,[തിരുത്തുക]

ആയിരത്തെട്ടാഴ്വട്ടം ശ്രീ നാളികേരം.[തിരുത്തുക]

ഉമാമഹേശ്വര പുത്രൈവപുണ്യമേ,[തിരുത്തുക]

കുമ്പിട്ടു കുമ്പിടുന്നങ്ങയെയാദ്യം.[തിരുത്തുക]

ക്ഷിപ്രപ്രസാദേ, മംഗളാ മൂർത്തേ,[തിരുത്തുക]

എതൃത്തേറ്റു പൂജിപ്പൂ, തിരുശൈവ ശ്രീലകം.[തിരുത്തുക]

അവിടുത്തെ രുചിഭേദമപ്പമായ്, നേദിപ്പാന-[തിരുത്തുക]

ടിയനും കാക്കുന്നു, കാൽപ്പണം കാലമായ്.[തിരുത്തുക]

വലംതുമ്പിക്കൈ വമ്പാ, ഗണ ഗണനാഥാ,[തിരുത്തുക]

തുണയായിപ്പോരുക, സന്തതം ചാരെ.[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

1 2

ചെന്നൈ : ഇടുക്കി ജില്ലയിൽ തമിഴ് വംശജർ കൂടുതൽ താമസിക്കുന്നതിനാൽ ഇടുക്കിജില്ല തമിഴ്നാടിനോട് ചേർക്കാൻ തത്വത്തിൽ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സന്ദർശിച്ച തേനി എം. പി. ആറൂൺ റഷീദ്, ദിണ്ടിഗൽ എം.പി. എൻ.എസ്. വൈ. ചിത്തൻ എന്നിവരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ഉടനെതന്നെ തമിഴ് വംശജനായ ആഭ്യന്തരമന്ത്രി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. മലേഷ്യയിലും, ശ്രീലങ്കയിലും തമിഴ് വംശജർ കൂടുതൽ തിങ്ങിപാർക്കുന്നതിനാൽ തമിഴ്നാടിന്റെ മറ്റു ജില്ലകളായി മലേഷ്യയേയും, ശ്രീലങ്കയേയും കൂട്ടത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. ഇടുക്കി ജില്ല തമിഴ്നാടിനോട് ചേർക്കുന്നതിനു പകരമായി ഗൾഫിലെ ദുബായ്, ഷാർജ, ഖത്തർ, ബഹറിൻ, കുവൈറ്റ് തുടങ്ങീയ പ്രവശ്യകൾ കേരളത്തിലെ മറ്റുജില്ലകളാക്കി മാറ്റാൻ അദ്ദേഹം ജി.സി.സി-യിൽ അഭ്യർത്ഥിക്കുന്നതായിരിക്കും. മഴത്തുള്ളികൾ മനോഹരമാക്കിയ പനിനീർപൂവ് പോലെ, മഞ്ഞുതുള്ളികൾ തങ്ങി നിൽക്കുന്ന മന്ദാര പൂക്കൾ പോലെ, മോഹിപ്പിക്കുന്ന സൗന്ദര്യവും മണവും ഉള്ള ചെമ്പക പൂക്കളെ പോലെ, പരിശുദ്ധി നിറഞ്ഞ പവിഴമല്ലി പൂക്കൾ പോലെ, ഐശ്വര്യം പ്രദാനം ചെയ്യുന്ന തെച്ചി പൂക്കൾ പോലെ, വർണങ്ങൾ പടർത്തുന്ന ചെണ്ടുമല്ലി പൂക്കൾ പോലെ, നയനാനന്ദകരമായ മഞ്ഞ മുക്കൂറ്റി പൂക്കൾ പോലെ, പവിത്രമായ പൂ തുമ്പപൂക്കൾ പോലെ, മനസ്സിൽ മോഹങ്ങൾ ഉണർത്തുന്ന മുല്ലപൂക്കൾ പോലെ, മോഹങ്ങൾക്ക് നിറങ്ങൾ നൽകുന്ന നീലത്താമര പോലെ, ഹൃദയം മുഴുവൻ സൌരഭ്യം പടർത്തുന്ന പനിനീർ പുഷ്പങ്ങൾ പോലെ, ഈ മനോഹരമായ ചിത്രം, ഹൃദയത്തിൽ ആഹ്ലാദം നിറക്കുന്നു!

മഴ ദു:ഖമാണു, വിരഹിണിയായ കാമുകിയെപ്പോലെ, ഇരുൾ മൂടി പെയ്യാനൊരുങ്ങുമ്പോൾ. മഴ ആഹ്ലാദമാണു, ക്ഷണിക്കപ്പെടാതെ വിരുന്നിനെത്തുന്ന സുഹ്രുത്തിനെ- പ്പോലെ അപ്രതീക്ഷിതമായി പെയ്തിറിങ്ങുമ്പോൾ. മഴ സ്വപ്നമാണു, കാണാൻ കഴിയില്ലെങ്കിലും കാണണമെന്നു തോന്നുന്ന കാഴ്ചപോലെ, ദൂരെ താഴ്വാരങ്ങളിൽ പെയ്യുമ്പോൾ. മഴ ഓർമ്മകളാണു, മാഞ്ഞു പോയാലും തെളിയുന്ന ചിത്രംപോലെ,തോർന്നിട്ടും തീരാത്ത നനുത്തതുള്ളികൾ കാണുമ്പോൾ. മഴ സ്വാന്തനമാണു, നെറുകിൽ തലോടുന്ന അമ്മയെ പോലെ ഉറക്കം വരാത്തരാത്രികളിൽ പതിയെ, പെയ്തിറങ്ങുമ്പോൾ.

കുരുക്ഷേത്രയുദ്ധം[തിരുത്തുക]

പ്രധാന ന്യുമോണിയാകാരി വൈറസുകൾ[1]
വർഗ്ഗം ഉദാഹരണം
സാധാരണ വൈറൽ ന്യുമോണിയാകാരികൾ
അപൂർവ്വ വൈറൽ ന്യുമോണിയാകാരികൾ
മറ്റു രോഗങ്ങളിൽ പ്രധാനവും, എന്നാൽ സാന്ദർഭികമായി ന്യുമോണിയാകാരിയാകാവുന്നതുമായവ
  1. Kumar, Vinay; Mitchell, Richard Sheppard; Abbas, Abul K.; Fausto, Nelson (2007). Robbins Basic Pathology. Philadelphia: Saunders. pp. Table 13-7. ISBN 978-1416029731. OCLC 69672074.CS1 maint: Multiple names: authors list (link) 8th edition.

സൂര്യകാലടി[തിരുത്തുക]

നിരവധി നാടകങ്ങൾക്കും, പുസ്തകങ്ങൾക്കും പ്രതിപാദ്യമായ വിഷയം. സൂര്യകാലടിമന; കാലടി ഭട്ടതിരി; ആദ്യ സൂര്യകാലടി ഭട്ടതിരിയെക്കുറിച്ച് കൊട്ടരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയിലൂടെ മലയാളത്തിനു കാണിച്ചുകൊടുത്തു. അതിലെ തിരകഥ ഭട്ടതിരിയുടെ ജനനം മുതൽ ദാരുണ മരണംവരെ നീളുന്നു. അതിലെ യക്ഷിയെ നിഗ്രഹിക്കാൻ സൂര്യതപസ്സു ചെയ്തു മന്ത്രഗ്രന്ഥങ്ങൾ കൈവരിക്കുന്ന കഥവരെ കണ്ണൻ പറഞ്ഞു. ബാക്കി ഇങ്ങനെ...

ഭാരതപ്പുഴയുടെ തീരത്തുള്ള പൊന്നാനിയിലെ കാലടിമനയിൽ നിന്നും സുഹൃത്തുമൊത്ത് തൃശ്ശൂർപൂരം കാണാൻ പോകുന്നു -- പോകുമ്പോൾ പത്നി ഗർഭിണിയായിരുന്നു -- വഴിയിൽവെച്ച് രണ്ട് യക്ഷികൾ അവരെ സമീപിച്ചു -- സുഹൃത്തിന്റെ കൈവശം ദേവിഭഗവതം ഉണ്ടായതിനാൽ അവൻ രക്ഷപെട്ടു -- ഭട്ടതിരി കൊലചെയ്യപ്പെട്ടു -- പൂരം കാണാതെ തിരിച്ചെത്തിയ സുഹൃത്ത് ഉണ്ടായ വിവരങ്ങൾ ബോധിപ്പിക്കുന്നു -- അതിനുശേഷം അന്തർജ്ജം ഒരു ആൺകുട്ടിയെ പ്രസവിച്ചു -- ഉപനയ

കഥ[തിരുത്തുക]

സൂര്യകാലടി മനയിലെ ആദ്യ മന്ത്രവാദിയായിരുന്ന ഭട്ടതിരി; തന്റെ അച്ഛനെ ആഹാരമാക്കിയതും പിന്നീട് താൻ ഇല്ലാതാക്കിയ യക്ഷിയുടെ ശാപം മൂലമാണ് ദുർമരണപ്പെട്ടത്. യക്ഷിയെ അഗ്നിയിൽ ഹോമിച്ചുവെന്നാണ് ശങ്കുണ്ണി ഐതിഹ്യമാലയിൽ എഴുതിയിരിക്കുന്നത്. അഗ്നിയിൽ യക്ഷി ഇല്ലാതാവുന്നവേളയിൽ ഭട്ടതിരിയെ ഇന്നേക്കു നാല്പത്തൊന്നാം നാൾ ചക്രശ്വാസം വലിച്ചു മരിക്കുമെന്നു ശപിച്ചു. ഇതുകൂട്ടാക്കാതെ നിരവധി ദുർമന്ത്രവാദങ്ങൾ നടത്തി അദ്ദേഹം തന്റെ പാപഭാരം കൂട്ടി. ഈ ആദ്യസൂര്യകാലടിയുടെ കാലത്താണ് കൊടുങ്ങല്ലൂർ മഹോദയപുരം ചക്രവർത്തി പള്ളിബാണപെരുമാൾ ജീവിച്ചിരുന്നത്. ഇദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും നിരവധി ഹൈന്ദവ/ദ്രാവിഡിയ ക്ഷേത്രങ്ങൾ ബുദ്ധക്ഷേത്രങ്ങളാക്കുകയും ചെയ്തുവെന്നു ചരിത്രം. നീലമ്പേരൂർ പള്ളിഭഗവതിക്ഷേത്രം ഈ പെരുമാൾ നിർമ്മിച്ചതാണ്. അതിനു മുൻപ് അവിടെ ശിവക്ഷേത്രമായിരുന്നുവത്രെ. ശിവപെരുമാൾ (നീലകണ്ഠൻ) കുടിയിരുന്ന ഗ്രാമം (ഊർ) നീലമ്പേരൂർ എന്നറിയപ്പെട്ടു. പെരുമാൾ ശിവക്ഷേത്രം ബുദ്ധക്ഷേത്രമാക്കാൻ തീരുമാനിച്ചതറിഞ്ഞ് അവിടുത്തെ ശിവചൈതന്യം ഇവിടെ വാഴപ്പള്ളിയിലെ പഴയ ശിവക്ഷേത്രത്തിൽ കുടിയിരുത്തി എന്നാണ് നമ്മുടെ ക്ഷേത്ര ചരിത്രം തന്നെ. നമ്മുക്ക് കഥയിലേക്ക് തിരിച്ചുവരാം. ഈ പള്ളിബാണപെരുമാളിന്റെ പത്നിയെ ഒരു ഗന്ധർവ്വനിൽ നിന്നും രക്ഷിച്ചു അഗ്നിയിൽ ഹോമിച്ചു. യക്ഷിയുടെ ഇവിടെ ഗന്ധർവ്വശാപമായി ഇരട്ടിച്ചു. ശാപമോക്ഷമായി ആലങ്ങാട് ദേശത്തെ (ഇന്നത്തെ ആലുവ) തിരുവാലൂർ ക്ഷേത്ര ദർശനമാണ് ഗന്ധർവ്വൻ ഉപദേശിച്ചത്.


സൂര്യകാലടി ഭട്ടതിരിയുടെ മരണത്തിന്റെ തലേദിവസം തിരുവാലൂർ ക്ഷേത്രത്തിൽ ഒരു അശരീരി കേട്ടു. "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും; അതിനാൽ മൂന്നേമുക്കാൽ നാഴിക പകലിനുമുമ്പ് അത്താഴപ്പൂജയും കഴിച്ചു നടയടക്കുക.

മരണദിവസം രാവിലെതന്നെ ഭട്ടതിരി തിരുവാലൂരെത്തി. അതുവരെ അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അദ്ദേഹം ദേഹശുദ്ധിമാറാൻ ക്ഷേത്രകുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു കരയ്ക്കു കയറിയപ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നി. അതിനുശേഷം വീണ്ടും കുളത്തിലറങ്ങി ദേഹശുദ്ധിവരുത്തി കരക്കു കയറിയപ്പോൾ പിന്നെയും മൂത്രം മുട്ടി. ഇതിങ്ങനെ പലപ്രാവശ്യം ആവർത്തിച്ച ഭട്ടതിരി ക്ഷീണിതനായി. വീണ്ടും പലപ്പഴായി ഇതവർത്തിച്ചു സന്ധ്യവരെ അദ്ദേഹം കുളത്തിലിറങ്ങുകയും കേറുകയുമായി കഴിച്ചുകൂട്ടി.

സന്ധ്യയായപ്പോഴേക്കും അദ്ദേഹം മരണഭയമേറി ക്ഷീണിച്ചു കുളപ്പുരയിൽ വീണു. അശരീരിവാക്കിൻ പ്രകാരം വളാരെ നേരത്തെ അത്താഴപ്പൂജ കഴിച്ച് ക്ഷേത്രനട അടച്ച് എല്ലാവരും പോയിരുന്നു. ഭട്ടതിരി മാത്രം ശ്വാസം വലിച്ചുംകൊണ്ട് അവിടെ കിടന്നു. മൂത്രം മുട്ടി ചക്രശ്വാസം വലിച്ച് മരണവേദനയോടുകൂടി അദ്ദേഹം അവിടെ ക്ഷേത്രക്കുളക്കടവിൽക്കിടന്നു മരിച്ചു. അദ്ദേഹം മരണവേദനയിൽ കുളപ്പുരയിലെ തൂണുകളിലും തുലാങ്ങളിലും കടിച്ചിട്ടുള്ള പാടുകൾ ഇന്നും കാണാം. തിരുവാലൂർ ക്ഷേത്രം ആലവായ്ക്കടുത്താണ്. ഭഗവാൻ ശിവനാണ് പ്രതിഷ്ഠ. ങ്ങാട്ടു താലൂക്കിലാണ്.


കിടന്നു വി‌ഷമിക്കുമ്പോൾ "ഈശ്വരാ! ഗ്രന്ഥത്തിൽ കണ്ടതാണല്ലോ ഞാൻ ചെയ്തത്" എന്നു പറഞ്ഞു എന്നും അപ്പോൾ അതിനു മറുപടിയായിട്ട് "സൂര്യകാലടി വേണം ചെയ്യാൻ എന്നു ഗ്രന്ഥത്തിലുണ്ടായിരുന്നുവോ" എന്നൊരു അശരീരിവാക്കുണ്ടായെന്നും പ്രസിദ്ധമായി കേൾക്കുന്നുണ്ട്. ഇപ്പോഴും അതൊരു പഴഞ്ചൊല്ലുപോലെ ജനങ്ങൾ ഉപയോഗിച്ചു വരുന്നുമുണ്ട്. എന്നാൽ സമീപത്തെങ്ങും മറ്റാരുമില്ലാതിരുന്നപ്പോൾ ഉണ്ടായ ഈ വാക്ക് ഇത്ര പരസ്യമായിത്തീർന്നതെങ്ങനെയെന്നു നിശ്ചയമില്ല.

ഏതെങ്കിലും ഭട്ടതിരി ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും അർധരാത്രിയായപ്പോഴേക്കും അവിടെക്കിടന്നു മരിച്ചു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂർ ക്ഷേത്രം ആലങ്ങാട്ടു താലൂക്കിലാണ്.


രാമായണം[തിരുത്തുക]

ചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ, പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ പാർത്തതും കാത്തിരുന്നീടും ദശാന്തരേ, തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ, അതുപൊഴുതിലതി പലലശകലങ്ങൾ കൊത്തീടിനാൻ ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ, പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേൻ പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ, വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാൽ വായ്പോടു കീറിനാനേറെക്കുപിതനായ്, പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ, തൃണകുശകലമതികുപിതനായെടുത്തശ്രമം ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ, സഭയമവനഖിലദിശി പാഞ്ഞുനടന്നിതു സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ, അമരപതി കമലജഗിരീശ മുഖ്യന്മാർക്കു- മാവതല്ലെന്നയച്ചോരവസ്ഥാന്തരേ, രഘുതിലകനടി മലരിവശമൊടു വീണിതു, രക്ഷിച്ചു കൊള്ളേണമെന്നെ കൃപാനിധേ! അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ, ആനന്ദമൂർത്തേ! ശരണം നമോസ്തുതേ ഇതിസഭയമടിമലരിൽ വീണു കേണീടിനാ-, നിന്ദ്രാത്മജനാം ജയന്തനുമന്നേരം സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ, സായകം നിഷ്ഫലമാകയില്ലെന്നുമേ അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-, മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം.

ഹനുമാൻ ലങ്കയിൽ ചെന്നു സീതയെ കാണുന്നവസരത്തിൽ സീത പറയുന്ന അടയാളവാക്യമാണിത്. സീതയെ ഹനുമാൻ കണ്ടു എന്നുള്ളതിനു തെളിവായി ഹനുമാൻ തിരിച്ചുചെന്ന് രാമനോട് ഈ കഥ പറയുന്നുണ്ട്. കഥ: രാമന്റെ വനവാസക്കാലം, സീതാദേവി തങ്ങൾക്കുള്ള ആഹാരത്തിനായി പലലം (മാംസകഷ്ണങ്ങൾ) ഉണക്കുകയായിരുന്നു. ഈ അവസരത്തിൽ ജയന്തൻ സീതയെ കണ്ട് ഒരു കാക്കയുടെ രൂപത്തിൽ അവിടെ വരികയും, അതുകണ്ട് സീത കുറച്ചു പലലകഷ്ണങ്ങൾ അതിനു കഴിക്കാനായി എറിഞ്ഞുകൊടുക്കുകയും ചെയ്തു. പക്ഷെ കാക്ക സീതയെ ആക്രമിക്കാൻ തുടങ്ങി. ഉറങ്ങിക്കൊണ്ടിരുന്ന രാമൻ അടുത്തുകണ്ട ദർഭപുല്ല് പറിച്ച് കാക്കയുടെ നേരേ എറിഞ്ഞൂ. ശരം കണക്കെ തന്റെ നേരേ പാഞ്ഞുവരുന്ന ദർഭപുല്ലിൽ നിന്ന് രക്ഷനേടാൻ ജയന്തൻ മൂന്നു ലോകങ്ങളും താണ്ടിപ്പറന്നു. ആരും രക്ഷിക്കാതെ വന്നപ്പോൾ പ്രാണരക്ഷാർത്ഥം ജയന്തൻ രാമനോട് മാപ്പപേക്ഷിച്ചു. എയ്ത അസ്ത്രം പാഴായിപോകാതിരിക്കാൻ അവന്റെ ഇടത്തെ കണ്ണിൽ തറപ്പിച്ചു ഇനിയെങ്കിലും നല്ലവനായി ജീവിക്കുവാൻ ഉപദേശിച്ച് പറഞ്ഞയച്ചുവത്രെ. .... ഇന്നും കാക്കകൾക്ക് ഒരു കണ്ണിനു കാഴ്ച കുറവാണ് അതു കോണ്ടാണ് അവ ചരിഞ്ഞ് നോക്കുന്നത്..

കർണ്ണ ശപഥം[തിരുത്തുക]

വാഴപ്പള്ളി ശിവപെരുമാളിന്റെ തിരുമുറ്റത്ത് കർണ്ണൻ ആടി തിമിർത്തു.

കർണ്ണശപഥം: ശ്രീ. കലാഭാരതി ഹരികുമാർ ( ദുര്യോധനൻ) ശ്രീ. മടവൂർ വാസുദേവൻ‌ നായരുടെ ശിഷ്യൻ. കല്ലുവഴി സമ്പ്രദായം ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടിയിൽ നിന്നും അഭ്യസിച്ചു.

ശ്രീ. കലാനിലയം വിനോദ് (കർണ്ണൻ) കഥകളി മദ്ദള വിദഗ്ദനായിരുന്ന ശ്രീ. കുറിച്ചി ബാലൻ ചേട്ടന്റെ മകൻ എന്നാണ് മനസിലക്കിയിരിക്കുന്നത്. ഗീതോപദേശം കഥയിലെ അർജുനൻ, സന്താനഗോപാലം കഥയിൽ കൃഷ്ണൻ, ശ്രീരാമപട്ടാഭിഷേകം കഥയിൽ ലക്ഷ്മണൻ എന്നീ വേഷങ്ങൾ കണ്ടിട്ടുണ്ട്.

ശ്രീ. മധു വാരണാസി (ഭാനുമതി) ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദിന്റെ ശിഷ്യൻ. ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയുടെ കൊച്ചുമകൻ, ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ മകൻ. നിഴൽകുത്തിൽ മലയത്തി, സന്താനഗോപാലം കഥയിൽ കൃഷ്ണൻ, ബ്രാഹ്മണസ്ത്രീ, പ്രഹളാദചരിതം കഥയിൽ പ്രഹളാദൻ, സൌഗന്ധികത്തിൽ പാഞ്ചാലി, നളചരിതം മൂന്നിൽ ദമയന്തി എന്നിങ്ങിനെ ധാരാളം വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ശ്രീ. കലാമണ്ഡലം വിജയൻ (കുന്തി) കീചകവധം കഥയിലെ സൈരന്ധ്രി, പൌണ്ട്രകവധത്തിൽ സാത്വകി, ഭീഷ്മ പ്രതിജ്ഞയിൽ സത്യവതി എന്നീ വേഷങ്ങൾ പ്രസിദ്ധം.

ശ്രീ. തിരുവല്ലാ ബാബു (ദുശാസനൻ ) ശ്രീ. തലവടി അരവിന്ദൻ ചേട്ടന്റെ ശിഷ്യൻ. നിഴൽകുത്തിൽ ത്രിഗർത്തൻ, ദുര്യോധനവധം കഥയിൽ ദുശാസനൻ തുടങ്ങി ധാരാളം വേഷങ്ങൾ..

രാമനും കേരളവും[തിരുത്തുക]

ഐതീഹ്യങ്ങളായ കഥകളോട് ചരിത്രത്തിലെ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി കൃത്യത ഉള്ളവയാവില്ല. പലപ്പോഴും ശരിയാക്കാൻ കൂടുതൽ കഥകൾ ഉണ്ടാക്കേണ്ടിവരും. കേരളത്തിലുള്ളവർ മാത്രമാണ് മഹാബലി ഇവിടം ഭരിച്ചകാര്യം പറയുന്നതും, പുസ്തകങ്ങളിൽ എഴുതിയിട്ടുള്ളതും. മറ്റു ഭാഷകളിൽ വിരളമായിമാത്രം കാണുന്നു ഇതിനെക്കുറിച്ച്.

കേരളോത്പത്തി പുസ്തകം; പ്രാചീന കേരള ചരിത്രത്തിൽ നിലനിന്നിരുന്ന  നിരവധി ഐതിഹ്യകഥകൾ ചേർത്തുവെച്ച ഒരു പ്രാചീന ഗ്രന്ഥമാണത്. അതിൽ പരശുരാമൻ കേരളം ഉണ്ടാക്കിതും, അതു 64 ഗ്രാമങ്ങളാക്കി തിരിച്ചതും പിന്നീട് ബ്രാഹ്മണർക്കായി വീതിച്ചു നൽകിയതും വളരെ വിശദമായി എഴുതിയിരിക്കുന്നു. എന്നാൽ എങ്ങും മാവേലിയെക്കുറിച്ച് എഴുതി കണ്ടില്ല. എന്തായാലും ഈ തർക്കത്തിൽ പങ്കാളിയാവാൻ ഞാനാളല്ല. നമ്മുക്ക് ഓണവും ആഘോഷിക്കാം... രാമനേയും പൂജിക്കാം.


ള്ളതിനു

ഭാരതത്തെക്കൂടാതെ ഏഷ്യാപസഫിക് രാജ്യങ്ങളിൽ പലതും നമ്മുടെ സംസ്കാരത്തിനോട് അടുപ്പം ഉള്ളവയാണ്. ഉദാഹരണമായി മുസ്ലീരാജ്യവും, ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിംജനങ്ങൾ താമസിക്കുന്ന ഇതോനേഷ്യ. പക്ഷെ അവിടെയും മഹാബലിയെ സ്മരിക്കുന്ന കഥക്ല് ധാരാളം. ഒരു ദ്വീപിന്റെ പേരുപോലും ബലി എന്നാണ്

പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണിത്. നമ്മുടെ ഐതീഹ്യങ്ങളും, പുരാണേതിഹാസങ്ങളും ഋഷിപ്രോക്തങ്ങളാണ്; അതായത് മനുഷ്യ നിർമ്മിതം. അതു പലപ്പോഴും ആവശ്യാനുസരണം വളച്ചൊടിച്ചിട്ടുണ്ട്.

ഒന്നും കിട്ടില്ല. ഓണത്തിന് സാംസ്കാരികമോ സാമൂഹികമോ ഭൌതികമോ ആയ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ മാത്രമെ ഒരു മറുപടി അർഹിക്കുന്നുള്ളൂ.

ഒരു കഥ പറയാം[തിരുത്തുക]

ഒരിക്കൽ ദേവേന്ദ്രൻ തന്റെ ദേവലോകത്ത് സുന്ദരി മത്സരം നടത്തി. മനോരമയിലും മാതൃഭൂമിയിലും ടൈംസ് ഓഫ് ഇന്ത്യയിലും എന്നു വേണ്ട ഏഷ്യനെറ്റിലും, സൂര്യയിലും, സ്റ്റാർടിവിയും തുടങ്ങി എല്ലാ മീഡിയാകളിലും ഫുൾ അഡ്വടൈസ്മെന്റ് കൊടുത്തിരുന്നു. നിരവധി സുന്ദരികൾ മത്സരത്തിനു പങ്കെടുത്തു. നമ്മുടെ കഥയിലെ നായകൻ അപ്പോഴാണ് രംഗത്തുവരുന്നത്. നായകൻ=അരുണൻ ജോലി=ഡ്രൈവർ (സൂര്യ തേരാളി) അവിവാഹിതൻ പ്രാരാബ്ദങ്ങൾ ഒന്നും ഇല്ല നായകനും മത്സരം കാണണം. മൂപ്പരാണങ്കിൽ പകലു നടക്കാറുള്ള ഒരു പ്രോഗ്രാമിനുപോലും ഇന്നേവരെ പങ്കെടുത്തിട്ടില്ല, കാരണം പന്ത്രണ്ടു മണീക്കൂർ നീളുന്ന പകലത്തെ ജോലിയാണ് പ്രശ്നം. അപ്പോഴാണ് ആരോ പറഞ്ഞ് അറിയുന്നത് ദേവലോകത്തെ സുന്ദരീമത്സരം "ഡേ ആൻഡ് നൈറ്റ്" ആണന്ന്. അപ്പോൾ രാത്രിയിലെ മത്സരം കാണാൻ തീരുമാനിച്ചു, രാത്രിയിലാവുമല്ലൊ ഫൈനൽ റൗഡ്. ബോസിനോട് അനുവാദം വാങ്ങി അടുത്ത വണ്ടി പിടിച്ച് അമരാവതിയിൽ (ദേവലോകം) ചെന്നിറങ്ങി. നേരെ സുധർമ്മ (ദേവസഭ) ലക്ഷ്യമാക്കി നീട്ടി വലിച്ചു നടന്നു. സുധർമ്മയുടെ പുറത്ത് സെക്യൂരിറ്റി ഗാർഡ്മാരുണ്ട്. അവർ അരുണനെ അകത്തേക്ക് കേറ്റിവിട്ടില്ല. സ്ത്രീകൾക്ക് (പ്രത്യേകിച്ച് അൺമാരിഡ് പെൺകുട്ടികൾ) മാത്രം അകത്തു പ്രവേശിച്ചാൽ മതി എന്നാണ് ദേവേന്ദ്ര നിർദ്ദേശം. നമ്മുടെ നായകൻ ആകെ മൊത്തം ഡെസ്പായി. ദേഷ്യവും സങ്കടവും ഒന്നിച്ചു തോന്നി തുടങ്ങി. ആ സമയം ദേ വരുന്നു നമ്മുടെ നാരദർ. മൂപ്പർ അകത്തു നിന്നുമാണ് പുറത്തേക്ക് വരുന്നത്. ശ്ശെടാ ഇങ്ങേരെങ്ങനെ അകത്തുകേറി. അതു നാരദർ തികഞ്ഞ ബ്രഹ്മചാരിയും. അരുണൻ ഓടി നാരദരുടെ അടുത്തു ചെന്നു കാര്യങ്ങൾ ചോദിച്ചു, തന്റെ സങ്കടം പറഞ്ഞു. കൂട്ടത്തിൽ തന്റെ ഹാഫ് ഡേ ലീവിന്റെ കാര്യവും, ഇനി ഇങ്ങനെ ഒരു അവധി ഉടനെയൊന്നും കിട്ടിയെന്നു വരില്ല.

നാരദർ പറഞ്ഞു; മണ്ടാ; നീ ദേവത്വം ഉള്ളവനല്ലെ... നിനക്ക് ഒരു സുന്ദരിയായി അകത്തു കയറി പ്രോഗ്രാം കാണരുതോ... അരുണൻ പെട്ടന്നു തന്നെ അതിസുന്ദരിയായി, ഗോപുരവാതിലിൽ ചെന്നും, സെകൂരിട്ടി പുഞ്ചിരിതൂകി പൂക്കൾ വർഷിച്ച് സ്വാഗതം ചെയ്തു. അരുണൻ അകത്തു കയറി മുൻപിലുള്ള സീറ്റിൽതന്നെ ഇരിപ്പുറപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പലസുന്ദരിമാരെയും രാത്രിയിലെ മിന്നുന്ന വെളിച്ചത്തിൽ കണ്ടു അത്ഭുതപ്പെട്ടു. ഇതിനിടയിൽ അരുണനെ ദേവേന്ദ്രൻ ശ്രദ്ധിച്ചു, ഇവൾ ആരാണ്? ഇന്നുവരെ കണ്ടിട്ടില്ലല്ലൊ? ദേവേന്ദ്രൻ ഓടി അരുണസുന്ദരിയുടെ അടുത്തെത്തി. അരുൺ ഇന്ദ്രനോട് സത്യം മറച്ചുവെച്ചു, സത്യമറിഞ്ഞ് ഇന്ദ്രൻ തന്നെ മത്സരവേദിയിൽ നിന്നും പുറത്താക്കിയാലൊ? കൊഞ്ചികുഴഞ്ഞ് തന്നെ അരുണൻ പൂപുഞ്ചിരിച്ചു നിന്നു. ഇന്ദ്രാധിപനു ഇഷ്ടമായാൽ പിന്നത്തെ കഥ പറയണോ... (#*&^% $%@# @#$%#...) അരുണനിൽ ദേവേന്ദ്രനു ഒരു പുത്രൻ ജനിച്ചു. അവനാണ് ബാലി. അരുണന്റെ ഒക്കത്ത് ഒരു ആൺകുട്ടി. കൊച്ചിനേം കൊണ്ട് ജോലിക്കു പോകാൻ പറ്റുമോ? സൂര്യൻ ചിലപ്പോൾ അരുണനെ ജോലിയിൽനിന്നും ഡിസ്മിസ്സ് ചെയ്താലൊ.. അവസാനം അരുണൻ മക്കളില്ലാത്ത ഗൗതമ മഹർഷിയുടെ പത്നി അഹല്യക്ക് ബാലിയെ വളർത്താൻ ഏൽപ്പിച്ചു. ഓടി പിടിച്ച് പാവം സൂര്യന്റെ അടുത്തെത്തി. പക്ഷെ അന്ന് പതിവിലും താമസിച്ചാണ് അരുണൻ എത്തിയത്. അതുകൊണ്ടുതന്നെ ബോസായ സൂര്യൻ ഫുൾ ദേഷ്യത്തിലായിരുന്നു. അരുണനു താമസത്തിനുള്ള കാരണം കാണിക്കൽ നോട്ടിസ് കൊടുത്തു. അരുണൻ ഉണ്ടായ കാര്യം മുഴുവൻ കരഞ്ഞു പറഞ്ഞു.

സൂര്യൻ കാര്യമൊക്കെ കേട്ടപ്പോൾ അവനോടുള്ള ദേഷ്യമൊക്കെ മാറി. അപ്പോൾ ഒരു സംശയം ബാക്കിയായി. ഇത്രേം സുന്ദരിമാർ അവിടെ ഉണ്ടായിട്ടും ദേവേന്ദ്രൻ ഇവനെ കേറി പിടിച്ചെങ്കിൽ ഇവൻ എങ്ങനെയാവും അവിടെ ചെന്നത്????? സൂര്യന്റെ മനസ്സിലും ലഢുപൊട്ടി. സൂര്യനു അരുണനെ സുന്ദരീ വേഷത്തിൽ കാണണം.... അരുണൻ തന്റെ ബോസിനെ സന്തോഷിപ്പിക്കാനും അടുത്ത വർഷത്തെ ബോണസ്സ് കൂടുതലാക്കാനുമായി ഇന്നലത്തെ സുന്ദരി വേഷത്തിൽ ചെന്നു. പിന്നത്തെ കാര്യം.. #*&^% $%@# @#$%#... ദേ ഇരിക്കുന്നു... ഒരു കുഞ്ഞ് അരുണന്റെ ഒക്കത്ത്, അവനാണ് സുഗ്രീവൻ. അവനേയും അഹല്യയ്ക്കു നൽകി, നമ്മുടെ നായകൻ ഡൂട്ടിയിൽ കേറി. ഇവർ ഇരുവർക്കും ജനിക്കുന്ന സമയത്ത് വാനരമുഖം ഇല്ലായിരുന്നു, പിന്നീടാണ് ഗൗതമമുനിയുടെ ശാപം മൂലം രണ്ടുപേരും കുരങ്ങന്മാരായത്. (അന്നേ ദിവസം സൂര്യൻ താമസിച്ചാണത്രെ ഉദിച്ചത്; [ഇതു കഥയാണ്; കഥമാത്രം]. അതിനുള്ള കാരണം മറ്റൊരു കഥയാണ് പിന്നീട് ഒരവസരത്തിൽ പറയാം.)

അപ്പോൾ നമ്മുടെ ഉത്തരം: അരുണൻ പോയി സുന്ദരിയായി രണ്ടു മക്കൾ ഉണ്ടായി അവർ രണ്ടു പേരും വിരോധികളായി അതിൽ അനുജനായായ സുഗ്രീവന്റെ സുഹൃദ്-ബന്ധുവായ ശ്രീരാമന്റെ ശത്രുവായ രാവണന്റെ ഇല്ലമായ ലങ്ക കത്തിച്ച ഹനുമാന്റെ അച്ഛനാണ് വായുദേവൻ. ഉത്തരം="കാറ്റു കൊള്ളാനിരിക്കുവാണ്"

..[തിരുത്തുക]

ഭാഗവതം പന്ത്രണ്ടാം സ്കന്ദത്തിൽ പറയുന്നു..

" ഇതുവരെ ശുകമുനി പറഞ്ഞതെല്ലാം വെറും കഥകളായി മാത്രം കണ്ട്, കഥയിൽ ചോദ്യം ചിന്തിക്കാതെ, കഥയിലെ ആന്തരാർത്ഥം നന്നായി ഉൾക്കൊണ്ടു ജീവിക്കുക." കഥകളും ഉപകഥകളും ഒക്കെയായി നമ്മുടെ പുരാണങ്ങൾ നിറഞ്ഞിരിക്കുന്നത്‌ ധർമ്മം, സത്യം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിച്ച് ശ്രേഷ്ടമായ നല്ലൊരു ആദ്ധ്യാത്മിക സമൂഹത്തെ വാർത്തെടുക്കുക എന്ന ഒറ്റലക്ഷ്യം ഉദ്ദേശിച്ചുമാത്രമാണ്.

(ഈയുള്ളവന്റെ ചി

തെയ്യത്തിനു പാടുന്ന പാട്ടാണ് തോറ്റം പാട്ട്. ഈ കലാരൂപം ദ്രാവിഡിയമാണ്, പടയണി ബൗദ്ധതയുടെ കിരീടമണിയുമ്പോൾ തെയ്യം തനി ദ്രാവിഡിയ കലാരൂപമാണ്. ചിറകിലൊതുങ്ങ്

.[തിരുത്തുക]

താരാദാസും ജാക്കിയും എവിടെ ?

കേരള ജനത ഒറ്റക്കെട്ടായി മുല്ലപ്പെരിയാർ പ്രശ്നത്തെ നേരിടുന്നു..

കേരള ജനത താലോലിച്ചു വളർത്തി വലുതാക്കിയ ഇവിടുത്തെ സൂപ്പർതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും പിന്നെ അമ്മയുടെ മറ്റുമക്കളും എവിടെ ? അക്രമത്തിനും അനീതിയ്ക്കും എതിരെ സ്ക്രീനിൽ വീമ്പുപറഞ്ഞവർ... നമ്മൾ വളർത്തിയ താരങ്ങൾ..... സിനിമയ്ക്കു പുറത്തൊരു പ്രശ്നം വന്നപ്പോൾ ദന്തഗോപുരത്തിലിരുന്നു രസിക്കുകയാവും അല്ലെ? 30-ലക്ഷം ജനങ്ങൾ ഇല്ലാതായാലും നിങ്ങൾക്ക് ഒന്നുമില്ലായിരിക്കാം.. പക്ഷെ ചിലപ്പോൾ നിങ്ങളുടെ പിന്തുണ ഇല്ലങ്കിലും നടക്കേണ്ടത് നടന്നുകൊള്ളും. പിന്നീട് അതിനുശേഷം നിങ്ങളുടെ സിനിമ വരുമ്പോൾ കാണണമൊ വേണ്ടയോ എന്ന് ഞങ്ങളാവും തീരുമാനിക്കുക. സിനിമാക്കാരുടെ ഒരു സാമുഹ്യ പ്രതിബന്ധത.. നമ്മുടെ ഈ സമരം വിജയിച്ചു കഴിയുമ്പോൾ ഇവർ വരും... മുല്ലപ്പെരിയാറിന്റെ വിഷയം സിനിമയാക്കികൊണ്ട്.. നിങ്ങളെ അന്ന് കേരളജനത കാർക്കിച്ചു തുപ്പും.

തമിഴ് നാട്ടിൽ കാവേരിനദീജലപ്രശ്നം ഉണ്ടായപ്പോൾ തമിഴനുവേണ്ടി സമരമുഖത്ത് രജനികാന്തും മുൻനിര താരങ്ങളും മുന്നിട്ടിറങ്ങി. എന്തിന്?.......... അവരെ താരങ്ങളാക്കിയവരോടുള്ള സ്നേഹവും കടപ്പാടുംകൊണ്ട്

ഇവിടെ കണ്ടില്ലേ? സെലിബ്രിറ്റി ടീമുണ്ടാക്കി ക്രിക്കറ്റുകളിക്കാൻ മുന്നിട്ടിറങ്ങും ഇവർക്കൊക്കെയാണ് ഇവിടെ ഫാൻസ് അസോസിയേഷൻ..... അവന്മാർക്കും മനസ്സാക്ഷി ഇല്ലന്നു തോന്നുന്നു...... കഷ്ടം....

അവതാരം[തിരുത്തുക]

ദശാവതാരം

നാലു യുഗങ്ങൾ

1.കൃത (നാല്), 2.ത്രേതാ (മൂന്ന്), 3.ദ്വാപര (രണ്ട്), 4.കലി(ഒന്ന്).

ഒന്നാമത്തെ കൃതയുഗത്തിൽ നാലവതാരങ്ങൾ, 1.കൃത എന്നവാക്കിനു നാല് എന്നർത്ഥംകൂടിയുണ്ട് (4x1200 ദേവവർഷങ്ങൾ). മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം എന്നീ നാലവതാരങ്ങൾ ഈ യുഗത്തിലാണ്. ഈ നാലവതാരങ്ങളിലൂടെ മനുഷ്യനാവുന്നതിലേക്കുള്ള ജീവപ്രയാണം കാണിച്ചുതരുന്നു. അതായത് ഭൂമിയുടെ ഉത്പത്തിയിൽ ജലം മാത്രമായിരുന്നു. അപ്പോൾ തീർച്ചയായും ജലജീവികൾ മാത്രമല്ലെ കാണുക (മത്സ്യാവതാരം). പിന്നീട് വെള്ളത്തിലും അല്പം കരയിലും ജീവിക്കാൻ കഴിവുള്ള ജലജീവികൾ. (കൂർമ്മാവതാരം). അതിനുശേഷം മാത്രമാണ് കരയിൽ പൂർണ്ണമായി ജീവിക്കാൻ കഴിവുള്ള ഘ്രാണശക്തിയേറിയ മൃഗങ്ങൾ ഉണ്ടായത് (വരാഹാവതാരം). അപ്പോഴും മനുഷ ജന്മം ആയിട്ടില്ല. പിന്നെ മനുഷനിലേക്കുള്ള മാറ്റം. പകുതി മനുഷ്യനും പകുതി മൃഗവും (നരസിംഹാവതാരം).

2. ത്രേതാ എന്നവാക്കിനു മൂന്ന് എന്നർത്ഥം ഉണ്ട് (3x1200 ദേവവർഷങ്ങൾ). വാമനൻ, പരശുരാമൻ, ശ്രീരാമൻ എന്നീ മൂന്നവതാരങ്ങൾ ഈ യുഗത്തിലാണ്. മനുഷ്യ ജന്മം ഉണ്ടായത് ത്രേതായുഗാരംഭത്തിലാണ്; (വാമനാവതാരം). അപ്പോഴും മനുഷ്യന്റെ പൂർണ്ണത കൈവരിക്കാൻ കഴിഞ്ഞില്ല. കുള്ളനായ വാമനമൂർത്തിക്ക്. പൂർണ്ണ മനുഷ്യനായി പരശുരാമൻ ജനിച്ചു. എല്ലാം വെട്ടിപ്പിടിച്ച് ദുഷ്ടശക്തികളെയേവരേയും കൊന്നൊടുക്കി, ശാന്തിക്കും സമാധാനത്തിനുമായി ജീവിതം മാറ്റിവെച്ചു പരശുരാമൻ. ത്രേതായുഗാവസനാത്തിൽ ശ്രീരാമനായി; എന്തൊക്കെകൈവന്നാലും മനുഷ്യൻ മനുഷ്യനാണന്നുള്ള സത്യം മനസ്സിലാക്കാൻ ദുഃഖപുത്രനായി അവതരിച്ചു.

3. ദ്വാപര എന്നവാക്കിനു രണ്ട് എന്നർത്ഥം (2x1200 ദേവവർഷങ്ങൾ) ബലരാമൻ, ശ്രീകൃഷ്ണൻ എന്നീ രണ്ടവതാരങ്ങൾ ഈ യുഗത്തിലാണ്. ഭൂമിയിലെ മനുഷ്യൻ കൃഷിക്കാരനാവാൻ, പ്രകൃതിയോട് ഇഴകിജീവിതം നയിക്കാൻ ബലഭദ്രനായി അവതരിച്ചു. മരണശേഷം ആത്മാവ് ഭഗവാനിൽ വിലയം പ്രാപിക്കുമെന്നു കാണിക്കാൻ ഭഗവാനായി പൂർണ്ണാവതാരം ശ്രീകൃഷ്ണൻ.

4. കലി എന്നവാക്കിനു ക=ഒന്ന് എന്നർത്ഥം കൂടിയുണ്ട് (1x1200 ദേവവർഷങ്ങൾ). ഖൽക്കിയായി ഭഗവാൻ കലിയുഗത്തിൽ അവതരിക്കും. എല്ലാത്തിനുശേഷം പ്രളയമെന്നും അതിനുശേഷം വീണ്ടും ഈ ചതുർയുഗങ്ങൾ ആവർത്തിക്കുമെന്നും ഇതിലൂടെ കാണിക്കുന്നു.


(ഒരു ദേവവർഷം= മനുഷ്യന്റെ 360 വർഷങ്ങൾ ചേരുന്നതാണ്)

ഉത്സവം[തിരുത്തുക]

പടയണി[തിരുത്തുക]

പടയണിക്ക് മഹോദയപുരംവാണ ചേരമാൻ പെരുമാളുമായി അഭേധ്യബന്ധമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളും പെരുമാളിന്റെ യുദ്ധവിജയങ്ങളും മറ്റുമാണ് പരാമർശിക്കുന്നത്. പടയണി എന്നാൽ പടയുടെ കൂടിച്ചേരൽ എന്നാവാം അർത്ഥം. പക്ഷെ ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇന്നീക്ഷേത്രകലാരൂപം അരങ്ങേറുന്നത്. ആ ധാരണയിൽ നോക്കുമ്പോൾ കാളിയുടെ കോപശമനത്തിനായി ഭഗവാൻ ശിവനൊപ്പമെത്തിയ ഭൂതഗണങ്ങളാണീ കഥാപാത്രങ്ങൾ എന്നു പറയുന്നതിനോട് യോജിക്കാനാവും.

നീലമ്പേരൂർ പടയണി: വാഴപ്പള്ളി തേവരുടെ മൂലസ്ഥാനം നീലമ്പേരൂരായിരുന്നു (നീലന്റെ [ശിവന്റെ] ഊർ=നീലംപേരൂർ). വാഴപ്പള്ളിക്കാർ ഒരിക്കലെങ്കിലും അവിടെ പോയി ദേവിയെ ദർശിക്കണം. പെരുമാളിന്റെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയാണ് നീലംപേരൂരിൽ കുടികൊള്ളുന്നത്. കൊടുങ്ങല്ലൂരിലെ ഒരു ചെറിയ ഗ്രാമമാണ് പെരിഞ്ഞനം. പെരുമാൾ ബൗദ്ധസങ്കല്പത്തിൽ പഴയ ശിവക്ഷേത്രത്തിന്റെ വടക്കുവശത്ത് വടക്ക് ദർശനമായി പ്രതിഷ്ഠ നടത്തി ക്ഷേത്രം പണിതു എന്നാണൈതീഹം. പള്ളിബാണപെരുമാൾ നടത്തിയ പ്രതിഷ്ഠാമൂർത്തി പള്ളി ഭഗവതിയായി. ബീഹാറിലെ പറ്റ്നയിലെ ബൗദ്ധാഘോഷങ്ങളോട് സാമ്യമുള്ള ഈ ക്ഷേത്രാചാരം ബൗദ്ധരുമായി ബന്ധമുള്ളതാവം. പണ്ട് കേരളം ബൗദ്ധരുടെ വിഹാരകേന്ദ്രമായിരുന്നു. കാലാന്തരത്തിൽ ദ്രാവിഡാചാരങ്ങളുമായി പൊരുത്തപ്പെട്ടുവന്ന മാറ്റങ്ങൾ കാളിസങ്കല്പങ്ങൾക്കു വഴിതെളിച്ചതാവാം.

അതിനുശേഷം നടന്ന 


അതിനെത്തുടർന്ന് 
ഇന്നവിടെ പഴയക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഒന്നുമില്ല.
വിശ്വസിക്കേണ്ടിവരുന്നതിന്റെ 
 അപ്പോൾ

കേരളം ഭരിച്ചിരുന്ന ചേരപേരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.

അനീഷ് പറഞ്ഞതിനോട് യോജിക്കുന്നു; വാഴപ്പള്ളിക്ക് പടയണികോലങ്ങൾ അന്യമാണ്. പക്ഷെ ചിലവർഷങ്ങൾ നമ്മുടെ നാട്ടുവഴികളിൽ രാത്രിയുടെ യാമത്തിൽ ഇറങ്ങിയിട്ടുണ്ട് ഈ പടയണികോലങ്ങൾ. അതിനു ചരിത്ര/ഐതിഹ്യബന്ധങ്ങൾ ഒന്നുമില്ല. നമ്മുടെ ചേട്ടന്മാർ സന്മമനസ്സെടുത്ത് തുടങ്ങിയതാണ്. കിഴക്കുംഭാഗത്തെ ശ്യാം ചേട്ടൻ പ്രസിഡന്റായി (സെക്രട്ടറി ബാബുചേട്ടൻ-തഴൂർ, ഖജാൻജി ഷാജിക്കുട്ടൻ ചേട്ടൻ-തളിയിൽ, ജോ.സെക്രട്ടറി മാണിച്ചേട്ടൻ-മാണിക്കോത്ത്, പിന്നെ പാർത്ഥൻചേട്ടൻ..) വാഴപ്പള്ളിഉത്സവത്തിനു വന്ന വർഷം ആറാട്ടിനകമ്പടിയായി പടയണികോലങ്ങൾ ഇറങ്ങി. പിന്നെ പലപ്പോഴും നാല്പൊത്തിന്നിലെ താലം എഴുന്നള്ളത്തിനും മറ്റു ചില ആഘോഷങ്ങൾക്കും തുടർന്നുപോന്നു. പക്ഷെ വാഴപ്പള്ളിയിൽ എവിടെയും അതൊരു ആചാരമായി നടത്താറില്ല.

വേണ്ട ലേഖനങ്ങൾ[തിരുത്തുക]

ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല ഉള്ളൂർ സ്മാരക ഗ്രന്ഥശാല

വാഴപ്പള്ളി[തിരുത്തുക]

നമ്മുക്ക് നീലം ബുദ്ധമത സംസ്കാരത്തിന്റെ വേരുകൾക്ക് സാക്ഷ്യം വഹിക്കുന്ന നീലംപേരൂർ ക്ഷേത്രത്തിന് 1700-ഓളം വർഷ‍ങ്ങളുടെ പഴക്കമുണ്ട് . ബുദ്ധമതത്തിന്റെ സുവർണ്ണ കാലഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന ക്രി.വ. 250-300 കാലഘട്ടത്തിൽ പണികഴിക്കപ്പെട്ടതാണു ഈ ക്ഷേത്രം [2]. ബാണവർമ്മ അഥവാ ചേരമാൻപെരുമാൾ എന്നറിയപ്പെടുന്ന കേരളം ഭരിച്ചിരുന്ന ചക്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനനാളുകൾ നീലംപേരൂരായിരുന്നു ചിലവഴിച്ചതെന്നു ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ബുദ്ധമതത്തെ അളവറ്റു സ്നേഹിച്ചതിന്റെ പേരിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഒത്തിരി എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് ബുദ്ധമതവും ഹിന്ദുമതവും തമ്മിൽ സംവാദത്തിനുള്ള വേദിയൊരുങ്ങുകയും ഇതുപോലെ ഒരു നിബന്ധനയും വച്ചു. അതായത് "ഹിന്ദുസമൂഹം സംവാദത്തിൽ പരാജയപ്പെടുകയാണെങ്കിൽ അവരെല്ലാവരും ബുദ്ധമത അനുയായികളാവണമെന്നും അഥവാ തിരിച്ചു അവർ വിജയിക്കുകയാണെങ്കിൽ രാജാവു സിംഹാസനം ത്യജിച്ചു നാട് വിടണമെന്നും." പക്ഷേ ഹിന്ദുസമൂഹം ദക്ഷിണഭാരതത്തിലെ 6 പ്രശസ്ത പണ്ഡിതന്മാരെ അണിനിരത്തുകയും ബുദ്ധ സന്യാസികൾ സംവാദത്തിൽ പരാജയപ്പെടുകയും ചെയ്തു. അവസാനം നിബന്ധന അനുസരിച്ച് രാജാവ് സിംഹാസന നിഷ്കാസിതനാവുകയും ഒരു ബുദ്ധമത സന്യാസിയായി നീലം പേരൂരിൽ എത്തിച്ചേരുകയും ചെയ്തുവെന്നു ചരിത്രം. അദ്ദേഹം ഇവിടെ വന്നു ഒരു ബുദ്ധവിഹാരം പണികഴിപ്പിക്കുകയും വർഷങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലാകെ ബുദ്ധമതത്തിന്റെ ശക്തി ക്ഷയിക്കുകയും ഹിന്ദുമതം ശക്തി പ്പ്രപിപ്പിക്കുകയും ചെയ്ത സമയത്ത് ആ ബുദ്ധവിഹാരം ദേവീ ക്ഷേത്രമായി തീരുകയും ചെയ്തെന്നുമാണു ചരിത്രം. ചേരമാൻപെരുമാൾ നീലംപേരൂരിൽ വരുന്നതിനു മുമ്പുതന്നെ ഇപ്പൊൾ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തിനു തൊട്ടു പുറക് വശത്തായി ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നത്രെ. "പത്തില്ലത്തില് പോറ്റിമാര്" എന്നറിയപ്പെടുന്ന ബ്രാഹ്മണ കുടുംബത്തിന്റെ അധീനതയിലായിരുന്നു ആ ക്ഷേത്രം. ചേരമാൻപെരുമാളിന്റെ വരവോടെ നിരാശപൂണ്ട പത്തില്ലത്തിൽ ബ്രാഹ്മണ കുടുംബങ്ങൾ അവിടെയുള്ള ശിവചൈതന്യം ആവാഹിച്ച് ചങ്ങനാശ്ശേരിയിലുള്ള വാഴപ്പള്ളിയിലേക്കു കൊണ്ടുപോകുകയും അവിടെ ശിവക്ഷേത്രത്തിൽ ലയിപ്പിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. പെരുമാൾ തന്റെ പരദേവത ആയ തൃശ്ശൂരിലെ പെരിഞ്ഞനത്ത് ഭഗവതിയെ, നീലം പേരൂരിൽ കൊണ്ടുവന്നു കുടിയിരിത്തിയതായാണ് ഐതിഹ്യം.

ശിവലിംഗപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തു "വാഴപ്പള്ളീശനെ" കുടിയിരുത്തുന്ന പുണ്യ മുഹൂർത്തം. നമ്മുക്ക് അവിടെ നിന്നും തുടങ്ങാം..... തരണല്ലൂർ ഭട്ടതിരിപ്പാട് ശിവലിംഗപ്രതിഷ്ഠക്കായുള്ള ജീവകലശം ഉണ്ടാക്കി മണ്ഡപത്തിൽ വെച്ചിരിക്കുന്നു, ഒന്നാം ചേരസാമ്രാജ്യത്തിലെ ചേരരാജ പെരുമാൾ സന്നിഹിതനായിട്ടുണ്ട്. കേരളമണ്ണിലെ ആദ്യകാല ക്ഷേത്രനിർമ്മാണാമായതിനാലാവാം, ഭക്തർ നിരവധി എത്തിച്ചേർന്നിട്ടുണ്ട്. മുഹൂർത്തം കുറിച്ച സമയം നോക്കി ഏവരും അക്ഷമരായിരിക്കുന്നു. എല്ലാം റെഡിയാണ്; ശിവലിംഗപ്രതിഷ്ഠ നടത്തി തന്ത്രിയായ തരണല്ലൂർ കലശാഭിഷേകം ചെയ്താൽ മാത്രം മതി, അതുകണ്ടു തൊഴാൻ രാജാവും പരിവാരങ്ങളും എന്നു വേണ്ട സർവ്വമാനം ആൾക്കാരും കണ്ണിലെണ്ണയൊഴിച്ചു നിൽക്കുന്നു. ഇപ്പോഴാണ് കളി തുടങ്ങുന്നത്.... (കഥകളിയല്ല......)

അന്ന് നമ്മുടെ ഗണപതിയച്ചന്റെ പ്രതിഷ്ഠയോ, ക്ഷേത്രമോ നിർമ്മിച്ചിട്ടില്ല, അതിനുള്ള പ്ലാനും ഉണ്ടായിരുന്നില്ല. വാഴപ്പള്ളി ക്ഷേത്രനിർമ്മിതി നോക്കിയാൽ മനസ്സിലാവും ഇല്ലാത്ത സ്ഥലം ഉണ്ടാക്കിയാണ് ഗണപതിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്ന്. അന്ന് വാഴപ്പള്ളിയിലെ ഗണപതി സാന്നിധ്യം ദക്ഷിണാമൂർത്തിയ്ക്ക് അരുകിലെ ഗണപതി പ്രതിഷ്ഠമാത്രമാണ്. അപ്പോൽ കഥയിലേക്ക് തിരിച്ചുവരാം. അപ്പോൾ തരണല്ലൂരിനു ഒരു മുത്രശങ്ക. പാവം കുറച്ചു നേരം പിടിച്ചുവെച്ചങ്കിലും, വേദന കൂടിയപ്പോൾ തന്റെ പരികർമ്മിയോട് കാര്യം പറഞ്ഞ് ക്ഷേത്ര പരിസരത്തിനു പുറത്തുപോയി മൂത്രം ഒഴിച്ചു. അതിനുശേഷം കിഴക്കേകുളത്തിൽ (ഗണപതിക്ഷേത്രത്തിനു പുറകിലുള്ള) പോയി ദേഹശുദ്ധി വരുത്തി. ഈ കുളം ഇലവന്തി തീർത്ഥമാണ്. അതിനെ വന്ദിക്കുന്നതും പുണ്യം (ആരും ചെയ്യാറില്ല ഇന്ന്, പോട്ടെ, ഞാനും പലപ്പോഴും മറക്കാറുണ്ട്). തന്ത്രി ദേഹശുദ്ധി വരുത്തി കുളത്തിൽ നിന്നും കയറിയപ്പോൾ വീണ്ടും മൂത്രം ഒഴിക്കാൻ തോന്നി. വേദനകൂടിവരുന്നതൊഴിവാക്കാൻ അദ്ദേഹം വീണ്ടും പുറത്തുപോയി മൂത്രം ഒഴിച്ചു, എന്നിട്ട് ഇലവന്തി തീർത്ഥകുളത്തിൽ മുങ്ങി.

കൂടുതൽ പടയണ്ടല്ലൊ... ശിവലിംഗപ്രതിഷ്ഠയും കലശാഭിഷേകവും നടത്തേണ്ട സമയമായിട്ടും തന്ത്രി കുളത്തിൽ നിന്നും കയറിവന്നില്ല, അല്ലങ്കിൽ വരാൻ പറ്റിയില്ല. 'വാഴപ്പള്ളിയിലെ ഐതീഹ്യപ്രകാരം' സമയത്ത് തന്ത്രി വരാഞ്ഞതിനാൽ മുഹൂർത്തം തെറ്റാതെ സാക്ഷാൽ പരശുരാമൻ പ്രത്യക്ഷപ്പെട്ട് ശിവലിംഗപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവത്രെ. ചിലപ്പോൾ പരശുരാമനു പ്രതിഷ്ഠനടത്തായാവാം തരണല്ലൂർ തന്ത്രിക്കു ആ സമയത്തു മൂത്രശങ്ക തോന്നി പുറത്തു പോയത്. കുളത്തിൽ മുങ്ങി നിവർന്ന തരണല്ലൂർ കലശക്കൊട്ട് കേട്ടു തനിക്ക് അമളി പിണഞ്ഞത് മനസ്സിലാക്കി. താൻ ഉണ്ടാക്കിയ കലശത്തിലുള്ളിലെ ദേവചൈതന്യം നശിക്കാതിരിക്കാൻ ഭട്ടതിരി കുളത്തിൽ നിന്നും മുങ്ങി ഒരു കല്ലുമായാണ് കയറി വന്നത്. തനിക്കെടുക്കാൻ പാകത്തിനു വലിപ്പമുള്ള ആ ശില കുളക്കരയിൽ പ്രതിഷ്ഠിച്ച്, ഉണ്ടാക്കിവെച്ച കലശം തന്റെ ഇഷ്ടദേവനെ സ്മരിച്ച് അഭിഷേകം ചെയ്തു. വടക്കോട്ട് തിരിഞ്ഞുനിന്ന് അഭിഷേകം ചെയ്തതിനാലാവാം തരണല്ലൂരിനു ദർശനമായി ആ കല്ല് ദക്ഷിണ ഭാഗത്തേക്ക് ദർശനം നൽകി ഗണപതിയായി രൂപാന്തിരപ്പെട്ടത്. ചെറിയ കല്ലായതിനാൽ വയറിന്റെ (അരവരെ) ഭാഗം വരെയെ ഇന്നു പുറത്തു കാണാനാവൂ. ബാക്കിഭാഗം പ്രതിഷ്ഠാശിലക്കുള്ളിലാവാനാണ് സാധ്യത. അങ്ങനെ സ്വയഭൂവായ വലംപിരിഞ്ഞ തുമ്പിക്കൈയ്യുമായി വാഴപ്പള്ളി മഹാഗണപതി ജന്മം കൊണ്ടു. (രാവിലെയുള്ള അഭിഷേക സമയത്ത് ഗണപതി ക്ഷേത്രത്തിൽ പോയാൽ അരവരെ മാത്രം കാണാവുന്ന സ്വയംഭൂപ്രതിഷ്ഠ നമ്മുക്ക് കാണാം.)

തരണല്ലൂരിന്റെ ഒരു ശക്തിയെ (ഇപ്പോൾ മനസ്സിലായല്ലൊ) സാഷ്ടാംഗം നമസ്കരിച്ച തരണല്ലൂരിനു മുൻപിൽ ഗണപതിയായി മാറിയ കല്ല് ചിന്നം വിളിച്ചു (അതിശയോക്തിയാണ്, ഐതീഹ്യമായതിനാൽ വിശ്വസിക്കാം). അതുവരെ ശിവപെരുമാളിന്റെ നടയിലുണ്ടായിരുന്ന സർവ്വമാനമാളും ഒരു നിമിഷം കൊണ്ട് ശബ്ദം കേട്ട് പുറത്തുവന്നു. വാ തുറന്ന ഗണപതി വിഗ്രഹമാണ് ഏവരും കണ്ടത്. തരണല്ലൂർ തന്റെ കൈവശം ഉണ്ടായിരുന്ന അഷ്ടഗന്ധം പുകക്കുന്ന തവിയിൽ അരിപ്പൊടി,തുടങ്ങീയ (ഇന്നു ഗണപതിയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ) ഇട്ട് വേവിച്ച് തുറന്നവായിൽ തിരുകി നേദിച്ചു. വായ് അടഞ്ഞുവത്രെ. ഈ അഭിഷേകം നടന്നത് ഏകദേശം ഉച്ച സമയത്തായതിനാൽ പിന്നീട് ഉച്ചനേദ്യത്തിനു ഗണപതിയപ്പം നിർബന്ധമാക്കി. അന്നു തുടങ്ങിയ ആ നേദ്യം ഇന്നും മുടങ്ങാതെ തുടരുന്നു.

ചങ്ങഴുമുറ്റം രക്ഷസ്സിന്റെ ശല്യം നിമിത്തം ക്ഷേതത്തിലെ പൂജക്കു തടസ്സം വന്നിരുന്നെങ്കിലും ഗണപതിയപ്പ നേദ്യത്തിനു തടസ്സം വന്നിട്ടില്ലത്രെ.

പ്രദോഷം[തിരുത്തുക]

ഭഗവാൻ ശിവപെരുമാൾ കൈലാസത്തിൽ പാർവ്വതി സമേതനായി നടരാജനൃത്തം ചെയ്യുന്ന പുണ്യദിനം. ബ്രഹ്മാ-വിഷ്ണു തുടങ്ങീയ മറ്റു ദേവന്മാർ ജഗദ്പതികളുടെ ചുവടുകൾക്ക് താളമായി സർവ്വവാദ്യങ്ങളും മീട്ടും. പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നർത്ഥം. ആ സമയത്തുള്ള ഭഗവാന്റെ പൂജ അതിനാൽ പ്രദോഷമ് എന്നറിയപ്പെട്ടു. വൈകുന്നേരം അതായത് സൂര്യാസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷം അനുഷ്ഠിക്കേണ്ടത്. അതായത് ഒരു മാസം രണ്ടു പ്രദോഷങ്ങൾ.

പ്രത്യേക പക്ഷത്തുവരുന്ന ത്രയോദിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ട്. സന്താനകാംക്ഷികൾക്ക് ഇത് വളരെ അനുയോജ്യമാണ്.

വ്രതം: അന്നേ ദിവസം പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് (നിർബന്ധമില്ല) ആരയാൽ പ്രദക്ഷിണം ചെയ്ത് ശിവപെരുമാളിനെ ദർശനം ചെയ്യുക. പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നത് ഉത്തമം. ശിവമാഹാത്മ്യകഥകൾ കേൾക്കുന്നതും പറയുന്നതും അത്യുത്തമം. പകൽ മുഴുവനും ഉപവാസിച്ച് സന്ധ്യക്ക് മുൻപായി വീണ്ടും കുളിച്ച് ശിവക്ഷേത്രദർശനം, അഭിഷേകം, പ്രദോഷപൂജ, തുടർന്നുള്ള ദീപാരാധന എന്നിവയ്ക്കുശേഷം പാരണവീട്ടാം. തുടർന്നുള്ള അത്താഴപൂജയും ശ്രീബലിയും കണ്ടു തൊഴുതു വ്രതം പൂർത്തിയാക്കാം. ഭഗവാനു അഭിഷേകം ചെയ്തതോ നേദിച്ചതോ ആയ കരിക്ക് സേവിച്ച് ഉപവാസമവസാനിപ്പിക്കാറും പതിവുണ്ട്. പൂർണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവർക്ക് ഉച്ചക്ക് ഭഗവദ്നേദ്യമ് കഴിക്കാം.

         അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.

ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതാനുഷ്‌ഠാനം ഹൈന്ദവജീവിതരീതിയിൽ ഏറെ പ്രധാനമാണ്.ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം.അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.

പ്രദോഷവ്രതം പ്രധാനമായും സ്ത്രീകളാണ് അനുഷ്ഠിക്കുന്നത്. പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നാണർത്ഥം. ഈ സമയത്ത് പൂജ നടക്കുന്നതിനാൽ പ്രദോഷമെന്ന പേര് ലഭിച്ചു. പ്രത്യേക പക്ഷത്തുവരുന്ന ത്രയോദിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ട്. സന്താനകാംക്ഷികൾക്ക് ഇത് വളരെ അനുയോജ്യമാണ്.

സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവർ ശിവദർശനവും പൂജയും നടത്തി അല്പഭക്ഷണം കഴിക്കണം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേർന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാൽ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് വിശേഷപദവി നൽകി ആചരിക്കുന്നു.

പ്രദോഷവ്രതത്തിന്റെ മഹിമ ഉദാഹരിക്കുന്ന ഏറെ കഥകൾ ഹൈന്ദവപുരാണങ്ങളിലുണ്ട്. ഒരു കഥ ഇതാണ്: പണ്ട് വിധവയായ ഒരു ബ്രാഹ്മിണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവർ വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശം തോറും അലഞ്ഞുനടക്കുകയായിരുന്നു, രാജകുമാരൻ. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയിൽ ദയ തോന്നി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രദോഷവ്രതം ആരംഭിച്ചു.

ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധർമ ഗുപ്തൻ. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകൾ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങിനെ അവരുടെ ദുഃഖം ശമിച്ചു.

ഒരിക്കൽ അംശുമതി രാജകുമാരനോട് ചോദിച്ചു: ഇതെല്ലാം എങ്ങിനെ നടന്നു? രാജകുമാരൻ പറഞ്ഞു, ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ.

ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതാനുഷ്ഠാനം ഹൈന്ദവജീവിത രീതിയിൽ ഏറെ പ്രധാനമാണ്. ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം. അന്ന് കൂവളത്തില കൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായുജ്യം കൈവരുമെന്നാണ് വിശ്വാസം. സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം’’ എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.

പ്രദോഷവ്രതം പ്രധാനമായും സ്ത്രീകളാണ് അനുഷ്ഠിക്കുന്നത്. പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നാണർഥം. ഈ സമയത്തു പൂജ നടക്കുന്നതിനാൽ പ്രദോഷമെന്ന പേര് ലഭിച്ചു. പ്രത്യേകപക്ഷത്തു വരുന്ന ത്രയോദി ദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതയുണ്ട്. സന്താനകാംക്ഷികൾക്ക് ഇത് വളരെ അനുയോജ്യമാണ്.

സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവർ ശിവദർശനവും പൂജയും നടത്തി അൽപഭക്ഷണം കഴിക്കണം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേർന്നു വരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാൽ അന്നു വരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് വിശേഷ പദവി നൽകി ആചരിക്കുന്നു.

പ്രദോഷവ്രതത്തിന്റെ മഹിമ ഉദാഹരിക്കുന്ന ഏറെ കഥകൾ ഹൈന്ദവ പുരാണങ്ങളിലുണ്ട് ഒരു കഥ ഇതാണ്: പണ്ട് വിധവയായ ഒരു ബ്രാഹ്മണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനെയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവർ വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശംതോറും അലഞ്ഞുനടക്കുകയായിരുന്നു. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയിൽ ദയതോന്നി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു പ്രദോഷവ്രതം ആരംഭിച്ചു. ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ, അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധർമഗുപ്തൻ. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകള്് അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണിയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങനെ അവരുടെ ദുഃഖം ശമിച്ചു.

ഒരുദിവസം അംശുമതി രാജകുമാരനോട് ചോദിച്ചു. ഇതെല്ലാം എങ്ങനെ നടന്നു? രാജകുമാരൻ പറഞ്ഞു. ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ.

കഥകളി[തിരുത്തുക]

ഡിസംബർ 13, 2011 വാഴപ്പള്ളി മഹാശിവക്ഷേത്രത്തിൽ കർണ്ണശപഥം കഥകളി സമയം : അത്താഴപൂജയ്ക്കും ശീവേലിയ്ക്കും ശേഷം (രാത്രി 9:00 മണി മുതൽ) സ്ഥലം : കിഴക്കെ ആനക്കൊട്ടിലിൽ

എത്തിച്ചേരാൻ : ചങ്ങനാശ്ശേരി ബസ് സ്റ്റാഡിൽ നിന്നും 2.5 കി.മി. ദൂരം (1.5 കി.മി. എം.സി. റോഡിലൂടെ കോട്ടയം ഭാഗത്തേക്കു വരുമ്പോൾ ക്ഷേത്രജംഗ്ഷനായ മതുമൂലയിൽ എത്തും. അവിടെ നിന്നും ഒരു കി.മി. പടിഞ്ഞാറേക്ക് (ഇടത്തേയ്ക്ക്) സഞ്ചരിച്ചാൽ ടെമ്പിൾ റോഡുവഴി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ എത്തിച്ചേരാം.


വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിൽ ഡിസംബർ പതിമൂന്നിനു കഥകളി ഉണ്ടായിരിക്കുന്നതാണ് , കഥ :കർണ്ണ ശപഥം

ലക്ഷ്മിപുരം കൊട്ടാരം[തിരുത്തുക]

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കോട്ടാരം 201 വയസ്സിന്റെ നിറവിൽ. 1811-1812ലാണ് കൊട്ടാരത്തിന്റെ പണിനടന്നത്. ലക്ഷ്മീപുരം കൊട്ടാരം ചങ്ങനാശ്ശേരിക്ക് പണിതുതന്നത് തിരുവിതാംകൂർ രാജ്ഞിയായിരുന്ന ഗൗരിലക്ഷ്മീഭായി തമ്പുരാട്ടിയാണ്. പ്രിയപത്‌നി തനിക്കും കുടുംബത്തിനുംവേണ്ടി നിർമിച്ചുനൽകിയ ഈ മനോഹരസൗധത്തിന് രാജരാജവർമ്മയാണ് 'ലക്ഷ്മീപുരം കൊട്ടാരം' എന്ന് നാമകരണം ചെയ്തത്.

മൈസൂർ സുൽത്താൻമാരുടെ താണ്ഡവകാലത്ത് അവരുടെ കൈയിൽ അകപ്പെട്ടാൽ ജാതിഭ്രഷ്ടും അപമാനവും സഹിക്കേണ്ടിവരുമെന്ന ഭയത്താൽ തിരുവിതാംകൂറിൽ അഭയംപ്രാപിച്ച കുടുംബമാണ് ബേപ്പൂർ അലിയക്കോട്ടു കോവിലകം. ഈ കോവിലകത്തുകാരെ ധർമ്മരാജാവ് ചങ്ങനാശ്ശേരി നീരാഴികെട്ട് കൊട്ടാരത്തിൽ പാർപ്പിച്ചു. ഇവിടെ താമസിച്ചുവന്നിരുന്ന രാജരാജവർമ്മ 979 ഇടവം 13ന് ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടിയെ പള്ളികെട്ട് കഴിച്ചു.

ധർമ്മരാജാവ് നാട് നീങ്ങിയപ്പോൾ അനന്തര അവകാശിയായ ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചെന്ന് ദേവഗിരി ഉടവാൾ വാങ്ങി, വട്ടകപ്രസാദവും വാങ്ങി, പടിയും പടിയേറ്റവും നടത്തി രാജ്ഞിയായി അധികാരം ഏറ്റെടുത്തു. രാജ്യഭാരം കിട്ടിക്കഴിഞ്ഞപ്പോൾ മഹാറാണിയുടെ ഒരാഗ്രഹം തന്റെ ഭർത്താവിനും കുടുംബത്തിനും താമസിക്കാൻ അനുയോജ്യമായ ഒരു മന്ദിരം ഉടനെതന്നെ പണിയിച്ചുകൊടുക്കണം എന്നതായിരുന്നു. പുതിയ കെട്ടിടം പണിയണമെങ്കിൽ കാലതാമസം വരും. വേലുത്തമ്പിദളവയുടെ വലംകൈയായിരുന്ന വൈക്കം പദ്മനാഭപിള്ള സ്വാതന്ത്ര്യസമരത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് രണ്ട് മനോഹര മന്ദിരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് വലുതും മറ്റേത് ചെറുതും. മഹാറാണിയുടെ നിർദ്ദേശപ്രകാരം പദ്മനാഭപിള്ളയുടെ ഭാര്യയെയും കുട്ടികളെയും ചെറിയ മന്ദിരത്തിലേക്ക് മാറ്റി. വലിയ മന്ദിരം പൊളിച്ച് വഞ്ചികളിൽ അടുക്കി ചങ്ങനാശ്ശേരിയിൽ കൊണ്ടുവന്നു. വൈക്കം പദ്മനാഭപിള്ളയുടെ എട്ടുകെട്ടും നാലുകെട്ടും നാടകശാലയുമൊക്കെ രാജകല്പനപ്രകാരം മനോഹരമായ ഒരു സൗധമായി മാറ്റുകയായിരുന്നു. ചാവടിയും നടപ്പുരയുമൊക്കെ ഒത്തുചേർന്നപ്പോൾ പ്രൗഢഗംഭീരമായ കൊട്ടാരം ചങ്ങനാശ്ശേരിയിൽ ഉയർന്നു. ലക്ഷ്മീപുരം കൊട്ടാരത്തിന്റെ പണി തീർന്നതോടെ രാജരാജവർമ്മയുടെ കുടുംബം നീരാഴിക്കെട്ടിൽനിന്ന് മാറി ലക്ഷ്മീപുരത്ത് താമസമാക്കി.

സന്താനഗോപാലം[തിരുത്തുക]

അർജ്ജുനൻ ഒരിക്കൽ ദ്വാരകയിൽ വന്ന് ഭഗവാൻ കൃഷ്ണനൊപ്പം താമസിക്കുന്ന കാലഘട്ടമാണ് കഥയിലെ രംഗം തുടങ്ങുന്നത്. ദ്വാരകാവാസിയായ ഒരു ബ്രാഹ്മണന് എട്ടുപുത്രന്മാർ ജനിക്കുകയും, അവരെല്ലാവരും ജനിച്ച ഉടനെതന്നെ മരിച്ചുപോവുകയും ചെയ്തിരുന്നു. ഓരോ കുട്ടികളും മരണപ്പെടുമ്പോൾ ബ്രാഹ്മണൻ ആ ശിശുവിന്റെ ശവവുമായി ദ്വാരകാപുരിയിലെത്തി വിലപിക്കുമായിരുന്നു. അങ്ങിനെ ഒൻപതാമതായി പിറന്ന കുട്ടിയും ജനിച്ചയുടെനെ മരിച്ചു. ആ ശവവുമായി അദ്ദേഹം ദുഃഖാർത്തനായി ദ്വാരകാപുരിയിലെ എത്തി കൃഷ്ണനെ കുറ്റംപറഞ്ഞു കരയുന്നു. ഇതുകണ്ട അർജ്ജുനൻ ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുകയും, ഇനി ഒരു പുത്രൻ ജനിക്കുകയാണെങ്കിൽ അവനെ താൻ രക്ഷിക്കുമെന്നും, അല്ലാത്തപക്ഷം അഗ്നിപ്രവേശം ചെയ്യുമെന്ന് താൻ ജീവനൊടുക്കുമെന്നും സത്യം ചെയ്യുന്നു. അർജ്ജുനന്റെ സത്യത്തിൽ വിശ്വസിച്ച് ഉത്സാഹത്തോടെ തന്റെ ഗൃഹത്തിൽ മടങ്ങിയെത്തുന്ന ബ്രാഹ്മണൻ നടന്ന സംഭവങ്ങളെല്ലാം പത്നിയെ അറിയിച്ചു.

പത്താമത്തെ കുഞ്ഞിനുവേണ്ടി ബ്രാഹ്മണപത്നി വീണ്ടും ഗർഭംധരിച്ചു. പ്രസവനാൾ അടുത്തപ്പോൾ ബ്രാഹ്മണൻ അർജ്ജുനനെ കൂട്ടിക്കൊണ്ടുവന്നു. അർജ്ജുനൻ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ രക്ഷയ്ക്കായി ഒരു ശരകൂടം നിർമ്മിച്ചതിനു കാവൽ നിന്നു. ബ്രാഹ്മണപത്നി ഉണ്ണിയെ പ്രസവിച്ചു എങ്കിലും പത്താമനായ ആ ഉണ്ണി മരിക്കുക മാത്രമല്ല, ശവശരീരം കൂടി മറച്ചുകളഞ്ഞു. ഉണ്ടായ ബാലന്റെ ശവംകൂടി കാണാനില്ല എന്നറിഞ്ഞ് കോപാന്ധനായിതീർന്ന ബ്രാഹ്മണൻ അർജ്ജുനനെ അധിക്ഷേപിക്കുന്നു.

ബ്രാഹ്മണന്റെ ശകാരം കേട്ട് അവിടെനിന്നും പോന്ന അർജ്ജുനൻ കുട്ടിയെ അന്വേഷിച്ച് യമപുരിയിലും തുടർന്ന് സ്വർഗ്ഗത്തിലും എത്തുന്നു. കുട്ടികളുടെ തിരോധാനത്തെപ്പറ്റി യമനും ഇന്ദ്രനും യാതൊരു അറിവില്ലന്നു മനസ്സിലാക്കിയ അർജ്ജുനൻ, തുടർന്ന് മറ്റുലോകങ്ങളിലും അന്വേഷിക്കുന്നു. ഒടുവിൽ നിരാശനായി ദ്വാരകയിൽ മടങ്ങിയെത്തുന്ന അർജ്ജുനൻ അഗ്നികുണ്ഡം ജ്വലിപ്പിച്ച് അതിൽ ചാടി സത്യം പാലിക്കുവാനായി ഒരുങ്ങി. അതിനെത്തുടർന്ന് അവിടെയെത്തുന്ന കൃഷ്ണൻ പാർത്ഥനെ തടഞ്ഞ്, അർജ്ജുനനേയും കൂട്ടിക്കൊണ്ട് വൈകുണ്ഡത്തിലെത്തി അനന്തശായിയായ മഹാവിഷ്ണുവിനെ കാണുന്നു.

നരനാരായണന്മാരെ ഒരുമിച്ച് കാണുവാനായിട്ടാണ് താൻ ഈ ലീലയാടിയത് എന്നുപറഞ്ഞ് മഹാവിഷ്ണു ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനെ സ്തുതിച്ച് വൈകുണ്ഡത്തിൽനിന്നും പോന്ന കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗേഹത്തിലെത്തി കുട്ടികളെയെല്ലാം ബ്രാഹ്മണശ്രേഷ്ഠനു് നൽകുന്നു. സന്തുഷ്ടനായ ബ്രാഹ്മണൻ കൃഷ്ണാർജ്ജുനന്മാരെ സ്തുതിക്കുന്നതോടെ സന്താനഗോപാലം ആട്ടക്കഥ പൂർണ്ണമാകും.

മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ രചിച്ച ആട്ടക്കഥയാണ് സന്താനഗോപാലം.

തിരഞ്ഞെടുക്കാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:RajeshUnuppally/Workshop&oldid=2652853" എന്ന താളിൽനിന്ന് ശേഖരിച്ചത്