റൈൻസാദു എന്നത് ഞാൻ ഓൺലൈൻ രംഗത്ത് യഥാർത്ഥ പേരിനു പകരം ഉപയോഗിക്കുന്ന കേവലം ഒരു സംജ്ഞയാണ്. മലയാള ഭാഷയെ സ്നേഹിക്കുകയും മലയാളി എന്ന രീതിയിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരു പ്രവാസിയാണ് ഞാൻ. സ്വദേശം തൃശൂർ ജില്ലയിലെ വ്യവഹാരരഹിത പഞ്ചായത്തായ വരവൂർ ഗ്രാമ പഞ്ചായത്തിൽകൊറ്റുപുറം എന്ന ഗ്രാമത്തിലാണ്. നിലവിൽ അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നു.
അറബി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും കൂടി പരിജ്ഞാനം ഉണ്ട്. അധ്യാപനവും യാത്രയും വായനയും ഇഷ്ടമാണ്.
വിക്കി യൂസർ ബോക്സ് ഫലകങ്ങൾ ഉപയോഗിച്ച് എൻ്റെ താല്പര്യങ്ങൾ കുറിക്കുന്നു.