ഉപയോക്താവ്:Preethic84/sandbox

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വമേധയാ ലൗകിക ജീവിതം ഉപേക്ഷിച് ആധ്യാത്മിക രംഗത്ത് പ്രവേശിക്കുകയും സന്യാസം സ്വീകരിക്കുകയും ചെയ്ത സ്വാമി സച്ചിദാനന്ദ മേട്ടുങ്കൽ കുടുംബത്തിൽ പെട്ട അംഗമായിരുന്നു. അദ്ദേഹം സ്വാമി രാംദാസും മാതാജി കൃഷ്ണബായ്ക്കും ശേഷം ആനന്ദാശ്രമത്തിൻ്റെ ഗുരു ആയിരുന്നു [1].

സ്വാമി സച്ചിദാനന്ദ
മാതാജി , സ്വാമി രാംദാസ്, സ്വാമി സച്ചിദാനന്ദ
പൂർവ്വാശ്രമം[തിരുത്തുക]

പൂർവ്വാശ്രമത്തിൽ അദ്ദേഹം കൃഷ്ണ പട്ടറിന്റെ മകനായി 1919 ൽ ജനിച്ചു . അനന്തശിവൻ എന്നായിരുന്നു പേര്. സച്ചിദാനന്ദന്റെ പിതാവ് കൃഷ്ണ പട്ടർ ലൗകിക ബന്ധങ്ങളിൽ നിന്നും മോചനം നേടാൻ കൊതിച്ചു കൊണ്ട് സദാനേരവും പരാശക്തി മാതാവിനോട് കേണപേക്ഷിക്കുമായിരുന്നു. അദ്ദേഹം അപൂർണ നിലയിൽ വിട്ടു പോയ ഈ മഹൽകൃത്യം പുത്രൻ അനന്തശിവൻ , സച്ചിതാനന്ദനായി രംഗത്തിലെത്തി ലക്ഷ്യത്തിലെത്തിച്ചു. തുടക്കം മേലാർകോഡിലും പിന്നീട് നെന്മാറയിലുമായി വിദ്യാഭാസം കഴിച്ചു , ഒരു ജോലിക്കായി പരിശ്രമിക്കുകയും , ഇന്ത്യൻ കരസേനയിൽ ചേരുകയും ചെയ്തു. അപ്പോൾ രണ്ടാം ലോക മഹായുദ്ധം നടക്കുകയായിരുന്നു. ഈ ജോലിയിൽ നിന്ന് വിമുക്തനായ ശേഷം അനന്തശിവൻ തിരിച്ചു വരികയും , മേലാർകോഡ്, വയനാട്, ഹൈദരാബാദ് എന്നിവിടങ്ങളിൽ അല്പകാലത്തെ താമസിക്കുകയുണ്ടായി . ഈ കാലത്തിൽ അദ്ദേഹത്തിന്റെ ചിന്ത അദ്ധാത്മിക രംഗത്തിൽ പ്രവേശിക്കുകയും , നാൾക്കുനാൾ അത് തീവ്രമായി വളരുകയും ചെയ്തു. ഈ കാലഘട്ടത്തിൽ അദ്ദേഹം ഇടയ്ക്കിടെ കാഞ്ഞങ്ങാട്ടിൽ ചെന്ന് ആനന്ദാശ്രമത്തിലെ സ്വാമി രാമദാസ് , മാതാജി എന്നിവരെ സന്ദർശിക്കുകയും മാർഗദർശനം തേടുകയും ചെയ്തതായി കാണുന്നു. 1946 ആം ആണ്ടിൽ അനന്തശിവൻ ഋഷികേശിൽ എത്തിച്ചേരുകയും സമസ്ത സുഖഭോഗങ്ങൾ ത്യജിച് , തീവ്രമായ രീതിയിൽ സാധകനായി കഴിയുകയുമായിരുന്നു .

സന്യാസം[തിരുത്തുക]
ആനന്ദാശ്രമം ഭജൻ ഹാൾ

1949 ആം ആണ്ടിൽ , സ്വാമി രാംദാസിൽ നിന്ന് ലഭിച്ച സന്ദേശമനുസരിച്ഛ് അദ്ദേഹം  കാഞ്ഞങ്ങാട് ആശ്രമത്തിലെത്തി ചേരുകയും , 1950 ൽ സ്വാമിജിയിൽ നിന്ന് തന്നെ സന്യാസദീക്ഷയും കാഷായ വസ്ത്രവും , " സ്വാമി സച്ചിദാനന്ദൻ " എന്ന നാമധേയവും സ്വീകരിച്ചു . ആധ്യാത്മിക രംഗത്ത് ഉജ്ജ്വലമായി പ്രകാശിച്ചിരുന്ന സ്വാമി രാമദാസിന്റ്റെയും മാതാജിയുടെയും സാന്നിധ്യം സച്ചിദാനന്ദന് ഒരു വരപ്രസാദമായതു പോലെ , സ്വാമിജിക്കും മാതാജിക്കും ഒരു ഉത്തമ ശിഷ്യൻ , വിശ്വസ്ത സഹായി , കാര്യക്ഷമതയുള്ള കാര്യദർശി എന്നീ നിലകളിലെല്ലാം രൂപപെടുത്തിയെടുക്കാൻ പറ്റിയ സവിശേഷതകൾ സച്ചിദാനന്ദനിലും കണ്ടിരുന്നു. തങ്ങൾ ഇരുവരും ഈ രംഗത്ത് നിന്ന് തിരോധാനം ചെയ്യുമ്പോൾ , ആശ്രമം ഉചിത ഹസ്തങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കണമെന്ന് സ്വാമിജിയും മാതാജിയും സങ്കല്പിച്ചിരിക്കാം . 1963 ൽ സ്വാമിജിയും 1989 ൽ മാതാജിയും സമാധി പ്രാപിച്ചതിനെ തുടർന്ന് ആശ്രമത്തിന്റെ ചുമതലകൾ പൂർണമായും സ്വാമി സച്ചിദാനന്ദനിലേക്ക് വന്നു ചേർന്നു [2]. വാർധക്യ സഹജമായ അസുഖങ്ങളോ , നാൾക്കു നാൾ കൂടി വരുന്ന ആശ്രമം സംബന്ധിച്ച ഭരണഭാരമോ പരിഗണിക്കാതെ , അവിടത്തെ കാര്യപരിപാടികൾ എല്ലാം തന്നെ നടന്നു വന്നു . പരിചയപ്പെടുന്നവരില്ലെല്ലാം ഭക്തിയും, സ്നേഹവും , വിശ്വാസവും ജനിപ്പിക്കുന്ന സ്വഭാവഗുണങ്ങൾ സ്വാമി സച്ചിദാനന്ദനിൽ ഒത്തു ചേർന്നിരുന്നു. അദ്ദേഹം 2008 ൽ സമാധി പ്രാപിച്ചു . ഇപ്പോൾ സ്വാമി മുക്‌തനാന്ദയുടെ മാർഗ്ഗദര്ശനത്തിൽ  ആനന്ദാശ്രമം മുന്നേറുകയാണ്.  

ഉദ്ധരണികൾ[തിരുത്തുക]

"മനുഷ്യനെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കാൻ ആവില്ല " - സ്വാമി സച്ചിദാനന്ദ

അവലംബം[തിരുത്തുക]

  1. "ആനന്ദാശ്രമം വെബ്സൈറ്റ്".
  2. "സ്വാമി സച്ചിദാനന്ദയുടെ ജീവിതം".
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Preethic84/sandbox&oldid=3110495" എന്ന താളിൽനിന്ന് ശേഖരിച്ചത്