ഉപയോക്താവ്:Muhammed Riyas N

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂചിയും നൂലും (ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍) __________________________________

മലയാള സിനിമയിലേക്ക് കോസ്റ്റ്യൂം ഡിസൈനറായി കടന്നു വന്ന് ഹാസ്യ താരമായി മലയാളിയെ പൊട്ടിച്ചിരിപ്പിച്ച് ഒടുവില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാര ജേതാവായ ശ്രീ ഇന്ദ്രന്‍സിന്റെ ഓര്‍മ്മകളാണ് 'സൂചിയും നൂലും' എന്ന പുസ്തകം. പാലവിളവീട്ടില്‍ കൊച്ചുവേലുവിന്റെ മകന്‍ 'സുരേന്ദ്രന്‍' ഇന്നത്തെ സിനിമാ നടന്‍ ഇന്ദ്രന്‍സായി മാറിയതിനു പിന്നിലെ സങ്കടങ്ങളും, ശ്രമങ്ങളും, സ്വപ്നങ്ങളും ഓര്‍മ്മകളായി, അക്ഷരങ്ങളായി പെറുക്കിക്കൂട്ടിയിരിക്കുന്നു.വെള്ളിത്തിരയില്‍ തമാശകള്‍ പറഞ്ഞും കാട്ടിയും പൊട്ടിച്ചിരിപ്പിക്കുന്ന ഇന്ദ്രന്‍സിനെയല്ല, മറിച്ച് സ്വന്തം ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധമുള്ള, അമ്മയുടെ കണ്ണീരിലും അച്ഛന്റെ മൗനത്തിലും ചങ്കുപിടഞ്ഞിരുന്ന, ദാരിദ്ര്യം പന്ത്രണ്ടാം വയസ്സില്‍ തയ്യല്‍ക്കാരനാക്കിയ സുരേന്ദ്രനെയേ പുസ്നതകത്തില്‍ കാണാന്‍ കഴിയൂ.സ്വന്തം ശരീരം പോലെ ചെറുതായ ഈ പുസ്തകത്തില്‍ തന്റെ ഉയര്‍ച്ചയ്ക്ക് കാരണക്കാരായ ഓരോരുത്തരെയും ഓര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററായ ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് പുസ്തക രചനയ്ക്ക് ഇന്ദ്രന്‍സിനെ സഹായിച്ചത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച, 95 രൂപ വിലയുള്ള പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2016 ഒക്ടോബര്‍ മാസമാണ് പുറത്തിറങ്ങിയത്.

"https://ml.wikipedia.org/wiki/ഉപയോക്താവ്:Muhammed_Riyas_N" എന്ന താളിൽനിന്ന് ശേഖരിച്ചത്