ഉപയോക്താവ്:Meera P N

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സങ്കീർത്തനം പോലെ- (ആസ്വാദനക്കുറിപ്പ്)

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ ശ്രീ.പെരുമ്പടവം ശ്രീധരൻ 1993 - ൽ എഴുതിയ നോവലാണ് ഒരു സങ്കീർത്തനം പോലെ.മലയാളത്തിലെ ഏറ്റവും മികച്ച നോവലിനുള്ള വയലാർ രാമവർമ്മ പുരസ്കാരം നേടിയിട്ടുണ്ട്.പ്രശസ്ത റഷ്യൻ നോവലിസ്റ്റായ ഫിയോദർ ദസ്തയേവ്‌സ്കിയുടെ "The Gambler" എന്ന നോവൽ രചനയിൽ അദ്ദേഹമനുഭവിച്ച പ്രതിസന്ധികളാണ് പെരുമ്പടവത്തിൻ്റെ ഈ നോവലിൻ്റെ അടിസ്ഥാനശില.ദസ്തയേവ്‌സ്കിയുടെ ജീവിതത്തിൻ്റെ പ്രത്യേകത ഘട്ടത്തിൽ അന്ന ജീവിതത്തിലാദ്യമായി ദസ്തയേവ്സ്കിയെ കണ്ടുമുട്ടുന്ന നിമിഷംതൊട്ട് ഒടുവിൽ അവർ അന്യോന്യം ജീവിതം പങ്കുവയ്ക്കുവാൻ തീരുമാനിക്കുന്ന ഘട്ടംവരെയുള്ള കാലമാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നകാലം.

ചൂതുകളി ഭ്രാന്തനായിരുന്ന ദസ്തയേവ്‌സ്കി തൻ്റെ കൃതികളെല്ലാം പണയപ്പെടുത്തി. അപസ്മാരബാധയാൽ അവശനുമായിരുന്നു ദസ്തയേവ്‌സ്കി. പുതിയ കൃതിയുടെ അവകാശവും വിറ്റു. പക്ഷെ നോവൽ സമയത്തിനു പൂർത്തിയാക്കാനാകുന്നില്ല. എഴുത്തിൽ സഹായിക്കാനായി തന്റെ കടുത്ത ആരാധകനായ ഒരാളിന്റെ മകളായ അന്നയെ ക്ഷണിക്കുന്നു. അന്നയുടെ സ്നേഹ പരിചരണങ്ങളാൽ നോവൽ പൂർത്തിയാക്കാൻ ദസ്തയേവ്‌സ്കി ശ്രമിക്കുന്നു. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആളെന്നാണ് പെരുമ്പടവം ദസ്തയേവ്‌സ്കിയെ വിശേഷിപ്പിക്കുന്നത്.

നോവലിലെ പ്രധാന കഥാപാത്രങ്ങൾ: ഫിയോദർ ദസ്തയേവ്‌സ്കി,അന്ന ദസ്തയേവ്‌സ്കായ,ഫെഡോസ്യ ,ഗ്രിഗോറിയകോവ്, സ്റ്റെലോവ്സ്കി, അലോങ്കിൻ, പോളിന സുസ്ലോവ, പാഷ , എൽവൻ, ഓൾകിൻ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Meera_P_N&oldid=3827053" എന്ന താളിൽനിന്ന് ശേഖരിച്ചത്