ഉപയോക്താവ്:Manojk/About Me

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MLW3 ഇതുവരെ
അപ്ലോഡുകൾ

മനോജ്‌ .കെ .മോഹൻ

തൃശ്ശൂർ സ്വദേശി. പഠനം : വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ്ങ്. ഇപ്പോൾ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ചാമ്പ (സ്വതന്ത്രസിനിമ സംരഭം),ഡയസ്പോറ, Free Software Users Group-TSR,തൃശ്ശൂർ പ്രകൃതി സംരക്ഷണ സമിതി, റിവർ റിസർച്ച് സെന്റർ, വിബ്ജിയോർ കൂട്ടായ്മ, India Biodiversity Portal തുടങ്ങിയ സന്നദ്ധമുന്നേറ്റങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.

വിക്കിപീഡിയ തിരുത്തൽ വല്ലപ്പോഴുമേ ഉള്ളു. കിട്ടുന്ന ഒഴിവ് സമയം ഡിജിറ്റൈസേഷനും പ്രൂഫ് റീഡിങ്ങിനുമായി മാറ്റി വച്ചിരിക്കുന്നു. പിന്നെ അത് മടുക്കുമ്പോൾ മറ്റ് വിക്കി സംരഭങ്ങളിൽ വന്ന് ശല്യമുണ്ടാക്കും. നിലവിൽ വിക്കിഗ്രന്ഥശാല കാര്യനിർവ്വഹകനാണ്.അവിടെ ഒരു കൂട്ടം കാര്യങ്ങൾ ചെയ്യണം എന്ന് ആശിക്കുന്നു.കൂടുതൽ ഗ്രന്ഥശാലയിൽ..

വിക്കിപീഡിയയിൽ എന്താണ് എഴുതേണ്ടത് എന്ന് സംശയിച്ച് നില്ക്കുന്ന, സമയം കയ്യിലുള്ളവരെയെല്ലാം ഗ്രന്ഥശാലയിലേയ്ക്ക്,നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു.


ഉപയോക്താവുമായി ചിലസമയങ്ങളിൽ ഐപ്പി അഡ്രസ്സോ കമ്പ്യൂട്ടറോ പങ്കുവയ്ക്കാറുണ്ട്.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manojk/About_Me&oldid=1804370" എന്ന താളിൽനിന്ന് ശേഖരിച്ചത്