ഉപയോക്താവ്:MANSOOR.AP

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ(മോല്യേരുപ്പാപ്പ) ➖➖➖➖➖➖➖➖➖



ജനനം. ഹി:1298 ജമാദുൽ ആഖിർ 21ന് കോട്ടക്കലിനുടുത്ത് പുതുപ്പറമ്പിൽ .

പിതാവ് : കോയക്കുട്ടി മുസ്ലിയാർ എന്ന പേരിൽ പ്രസിദ്ധനായ ശൈഖ് അഹമ്മദ് മുസ്ലിയാർ (ഖബർ പുതുപ്പറമ്പ് മഹല്ല് ജുമുഅത്ത് പള്ളിയുടെ മുൻവശത്ത് ).

പ്രാഥമിക പഠനം തികഞ്ഞ സൂഫിയും പണ്ഡിതനുമായിരുന്ന പിതാവിൽ നിന്നായിരുന്നു. നാദാപുരം അഹമ്മദ് ശീറാസി മുസ്ലിയാർ, കോടഞ്ചേരി അഹമ്മദ് മുസ് ലിയാര്, പൊന്നാനി ചെറിയ അവറാൻ കുട്ടി മുസ്ലിയാര്, മുർക്കനാട് അലി മുസ്ലിയാര്, അബ്ദുൽ വഹാബ് ഹസ്രത്ത്, അബ്ദുൽ ജബ്ബാർ ഹസ്രത്ത്, അബ്ദുൽ റഹിം ഹസ്രത്ത്, തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം നേടി. നാദാപുരം, തിരൂരങ്ങാടി, പൊന്നാനി, വെല്ലൂർ ബാഖിയാത്ത് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹി :1321ൽ ബാഖിയാത്തിൽ നിന്നും ബിരുധം നേടിയ മഹാനവർകൾ ശേഷം കോഴിക്കോട് കുറ്റിച്ചിറ, ജിഫ്രി ഹൗസ് ,വളവന്നൂർ, താനാളൂർ,അയ്യായ, കാനഞ്ചേരി, വാളക്കുളം, എന്നിവിടങ്ങളിൽ ദർസ് നടത്തി.

       ജീവിതത്തിൽ വലിയ സൂക്ഷ്മത കൈ മുതലാകിയ മഹാനവർകൾ മതകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അഖിലേന്ത്യാ ഖിലാഫത്ത് നേതാക്കളെ സ്വീകരിക്കാൻ1920ൽ കേരളത്തിൽ നിന്നുള്ള വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ ഉൾപ്പെടെ ഒരു പ്രതിനിധിസംഘം ഈറോഡിലേക്ക് പോയ സംഭവമുണ്ട്,കൂട്ടത്തിൽ ഒരു പറ്റം മൗലവി മാരും ഉണ്ടായിരുന്നു. സ്വീകരണത്തിരക്കിനിടയിൽ മൗലവി മാരിൽ ചിലർക്കു പണ്ഡിത സംഘടനയുണ്ടാക്കണമെന്ന പൂതി കലശമായി .അതിനു വേണ്ടിയുള്ള കുശുകുശുപ്പുകളും അടക്കം പറച്ചിലുകളും സജീവമായി. ഉലമാഇനു പിന്നിൽ പാറപോലെ ഉറച്ചിരിക്കുന്ന കേരള മുസ്ലിംകളെ സ്വന്തം വരുതിയിൽ കൊണ്ടുവരാനുള്ള അടങ്ങാത്ത ത്വര അതിർത്തി കടന്നിട്ടും ഒടുങ്ങിയില്ല പക്ഷേ അബ്ദുൽ ബാരി മുസ്ലിയാരുടെ ഉറച്ച നിലപാടു കാരണം തന്ത്രം പാളി.

1926 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരണ യോഗത്തിൽ സംബന്ധിച്ചു. സമസ്ത രൂപീകരിച്ചപ്പോൾ അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. വളരെക്കാലം സംഘടനയുടെ സാരഥ്യം ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രചാരണം നടത്തി. 1934 നവംബർ 14 ന് സമസ്ത രജിസ്റ്റർ ചെയ്യുമ്പോൾ മുശാവറ അംഗങ്ങളിൽ രണ്ടാം നമ്പറുകാരൻ അബ്ദുൽ ബാരി മുസ്ലിയാരായിരുന്നു.പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ വിയോഗാനന്തരം ആ ഒഴിവിലേക്ക് അബ്ദുൽ ബാരി മുസ്ലിയാരെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. . നീണ്ട ഇരുപത് വർഷം സമസ്തയുടെ പ്രസിഡണ്ടായി തുടർന്നു. നാലര പതിറ്റാണ്ട് കാലം സ്വന്തം നാട്ടിൽ ദർസ് നടത്തിയ അദ്ധേഹം നാട്ടിലെ സകല ജനങ്ങളുടെയും അത്താണിയായിരുന്നു. അറിവിനെ സ്നേഹിച്ച അവർ നാട്ടിൽ സ്കൂൾ നിർമിക്കുകയും ഒരു പാട് അമൂല്യ ഗ്രന്ഥശേഖരങ്ങളുള്ള ഖുത്ബ് ഖാന പണിയുകയും ചെയ്തു, ഇന്നും വിജ്ഞാന കുതുകികൾ അവിടെ വന്ന് കിതാബുകൾ മുത്വാലഅ ചെയ്യുന്നു. തികഞ്ഞ സൂഫീവര്യനായ അവർ നിരവധി ത്വരീഖതുകളുടെ ശൈഖുമാണ്, നാട്ടിലും പരിസരത്തും പാമ്പ് കടിയേറ്റാൽ അദ്യം ഓടിവരാറ് മൂല്യേര്പ്പാപ്പയുടെ അടുത്തായിരുന്നു ,അവർ മന്ത്രിച്ചു വിഷമിറങ്ങിയ ഒട്ടനവധി സംഭവങ്ങൾ ഇന്നും ആളുകൾ അയവിറക്കാറുണ്ട്, കൂടാതെ നിരവധി കറാമത്തുകൾ പ്രകടപ്പിച്ച ഉപ്പാപ്പ അനേകം ശിഷ്യ സമ്പത്തിനുടമയാണ്

ബഹുഭാഷ പണ്ഡിതനായ മഹാനവർകൾ നിരവധി രചനകൾ നടത്തി. സിഹാഹു ശൈഖൈനി, അൽ മുതഫരി ദുഫിൽ ഫിഖ്ഹ്, ജംഉൽ ബാരി, അൽ വസീലതുൽഉള്മാ, സ്വീറത്തുൽ ഇസ്ലാം, എന്നിവ പ്രധാന രചനകളാണ്. ബഹുമാനപ്പെട്ടവർക്ക് സന്താനങ്ങൾ ഉണ്ടായിരുന്നില്ല. 1965 ൽ ഹി: 1385 ജമാദുൽഅവ്വൽ 2 ന് ഞായറാഴ്ച മഹാൻ ഈ ലോകത്തോട് വിട പറഞ്ഞു. പുതുപ്പറമ്പ് മസ്ജിദുൽ ബാരിയുടെ സമീപത്താണ് അവിടുത്തെ ഖബർ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:MANSOOR.AP&oldid=3096975" എന്ന താളിൽനിന്ന് ശേഖരിച്ചത്