ഉപയോക്താവ്:Lijujacobk/Talk archive 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Lijujacobk !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- Shiju Alex|ഷിജു അലക്സ് 03:43, 22 ഓഗസ്റ്റ്‌ 2008 (UTC)


പ്രിയ ലിജു,

വിക്കിപീഡിയയിൽ എത്തിയതിനു നന്ദി. താങ്കൾ നൽകുന്ന സംഭാവനകൾക്കു നന്ദി. ഏതാനും നിർദ്ദേശങ്ങൾ നൽകിക്കൊള്ളട്ടെ. വിക്കിപീഡിയയുടെ സ്വഭാവം വിജ്ഞാനകോശ ഗ്രന്ഥങ്ങളുടേതാണ്. ഉള്ളടക്കവും അതു തന്നെയായിരിക്കണം. ആസ്വാദനക്കുറിപ്പുകൾ എഴുതുവാനുള്ള സ്ഥലമല്ലെന്നു പറയേണ്ടതില്ലല്ലോ. ഐതിഹ്യമാലയെപ്പറ്റി ലിജു തുടങ്ങിയ ലേഖനം ആസ്വാദനക്കുറിപ്പായി മാറി. പരിചയക്കുറവുകൊണ്ട് സംഭവിക്കുന്നതാണ്. പരിചയത്തിലൂടെ ശീലമാക്കാവുന്ന കാര്യങ്ങളേ ഇവിടെയുള്ളു. ഐതിഹ്യമാലയിൽ വരുത്തിയ തിരുത്തുകൾ ശ്രദ്ധിക്കുമല്ലോ.

മറ്റൊന്ന്, സന്ദേശങ്ങൾ നൽകുവാനായി വിക്കിപീഡിയ പ്രത്യേക സ്ഥലം തന്നെ നൽകുന്നുണ്ട്. അതാണ് സംവാദ പേജുകൾ. ഐതിഹ്യമാല ലേഖനത്തിനൊടുവിൽ നൽകിയപോലുള്ള സന്ദേശങ്ങൾ നൽകാൻ ആ പേജിന്റെ തന്നെ സംവാദം പേജിലെത്തിയാൽ മതി. അതുപോലെ ലിജുവിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകാനും മറ്റുമായി യൂസർ പേജുമുണ്ട്. ഒരോ ഉപയോക്താവിനും സ്വന്തമായി സംവാദം പേജും.ഞാനിപ്പോൾ എഴുതുന്നത് ലിജുവിന്റെ സംവാദ മുറിയിലാണ്. ഇത്തരം നിർദ്ദേശങ്ങളും മലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കങ്ങളും ഏറെക്കുറെ വിശദമായി വിവരിക്കുന്ന ഹെല്പ് പേജുകൾ ദയവായി ശ്രദ്ധിക്കുക.

തുടർന്നും മികച്ച ലേഖനങ്ങളെഴുതുക. ആശംസകൾ !!

Manjithkaini 05:27, 27 ജനുവരി 2006 (UTC)

dear friend, these are the topics i wish to contribute through the week.. just created an outline.. will start working on adding contents..

--simynazareth

വെട്ടിലും പച്ചക്കുതിരയും ഒന്നാണോ? വെട്ടിൽ കൂട്ടമായി പറന്നു നടക്കുന്ന ഒരു പ്രാണിയല്ലേ? ബൈബിളിൽ മോശെ ഫറവോയുടെ ഈജിപ്തിനെ വെട്ടിൽക്കിളികളെക്കൊണ്ടല്ലേ ആക്രമിച്ചത്. പച്ചക്കുതിര അധികം പറക്കാറില്ലല്ലോ..

Simynazareth 12:57, 17 ഓഗസ്റ്റ്‌ 2006 (UTC)simynazareth

സംവാദതാൾ ശൂന്യമാക്കരുത്[തിരുത്തുക]

പ്രിയ ലിജൂ,

താങ്കൾ ഇടയ്ക്കിടെ സംവാദ താൾ ശൂന്യമാക്കുന്നതു ശ്രദ്ധിച്ചു. വിക്കിപീഡിയ നയമനുസരിച്ച് ഒരു സംവാദ താളും ശൂന്യമാക്കാൻ പാടില്ല. വേണമെങ്കിൽ അവ ആർക്കൈവ് ചെയ്യാം. രേഖകളായിരിക്കണം എന്നതിനാണല്ലോ അഭിപ്രായം രേഖപ്പെടുത്തുന്നവർ ഒപ്പുവയ്ക്കണം എന്നു നിഷ്കർഷിക്കുന്നതു. ഇതു പ്രത്യേകം ശ്രദ്ധിക്കുമല്ലോ. നന്ദി. --Manjithkaini 22:30, 26 സെപ്റ്റംബർ 2006 (UTC)

മാപ്പ്, അറിഞ്ഞിരുന്നില്ല[തിരുത്തുക]

ഈ താൾ ശുന്യമാക്കരുത് എന്നറിഞ്ഞിരുന്നില്ല. ക്ഷമിക്കുക. ലിജു 23:00, 7 ഒക്ടോബർ 2006 (UTC)

ചിട്ട[തിരുത്തുക]

താങ്കളുടെ താൾ ഒന്നടുക്കിയിട്ടുണ്ട്. ഇഷ്ട്മായില്ലെങ്കിൽ പറയണംട്ട. --ചള്ളിയാൻ 03:07, 23 നവംബർ 2006 (UTC)

ഒപ്പ്[തിരുത്തുക]

ലിജു, താങ്കൾ സം‌വാദ താളിൽ ഒപ്പുവയ്ക്കാൻ മറക്കുന്നു, ആരാണെന്നറിയുന്നില്ല്. ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ 04:37, 24 നവംബർ 2006 (UTC)

ഫുട്ബോൾ[തിരുത്തുക]

സുഹൃത്തെ,

ദയവായി ഫുട്ബോൾ സംവാദതാൾ നിരീഷിച്ച് താങ്കളുടെ വിലയേറിയ നിർദേശങ്ങൾ ലഭിക്കുമെന്ന് കരുതുന്നു.

--Jigesh 04:24, 26 നവംബർ 2006 (UTC)

ഫയർഫോക്സ് പ്രശ്നം[തിരുത്തുക]

പ്രിയപ്പെട്ട ലിജു, ഫയർഫോക്സിൽ എനിക്ക് മലയാളം വായിക്കാൻ പറ്റുന്നുണ്ട്. പക്ഷേ എഴുതാൻ പറ്റുന്നില്ല. ഫയർഫോക്സിൽ കാണിക്കുന്ന റ്റെക്സ്റ്റ് ബോക്സുകളിൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില്ലുകളും മറ്റും ശരിയാവുന്നില്ല. അതാണ് പ്രശ്നം. അതിന് എന്റെങ്കിലും പോംവഴി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?. താങ്കളുടെ സഹകരണത്തിന് അകമഴിഞ്ഞ നന്ദി.. സസ്നേഹം --Vssun 04:30, 13 ഡിസംബർ 2006 (UTC) ഐ ഇ ടാബ് ഞാൻ പരീക്ഷിച്ചില്ല. ഫയർഫോക്സിനെത്തന്നെ നന്നാക്കി എടുക്കാം എന്ന ശ്രമത്തിലാണ്. --Vssun 11:58, 14 ഡിസംബർ 2006 (UTC)

ഫയർഫോക്സിലെ മലയാളം ശരിയാക്കാൻ[തിരുത്തുക]

ലിജു, ഫയർഫോക്സിലെ അക്ഷരപ്പെട്ടികളിൽ ഇപ്പോൾ മലയാളം ശരിയായി വരുന്നുണ്ട്.. ആവശ്യമെങ്കിൽ ക്രമീകരണങ്ങൾ തരാം --Vssun 07:56, 15 ഡിസംബർ 2006 (UTC)

യാക്കോബായ[തിരുത്തുക]

ലിജു.. ഇത്തരം കാര്യങ്ങൾ തിരുത്തിയതിനു ശേഷം സംവാദം നടത്തുന്നതാണ് നല്ലതെന്നു തോന്നുന്നു.--Vssun 20:29, 1 ജനുവരി 2007 (UTC)

എന്റെ പോളിസി നേരെ തിരിച്ചാണ്.. പറയാനും ചർച്ച ചെയ്യാനും തുടങ്ങിയാൽ ചിലപ്പോൾ തിരുത്തൽ നടക്കാതെ പോകും.. അതുകൊണ്ട് ഉറപ്പുള്ള കാര്യങ്ങൾ ആദ്യം തിരുത്തണം എന്നാണ് എന്റെ അഭിപ്രായം.. ഉറപ്പില്ലെങ്കിൽ മാത്രം ആദ്യം ചർച്ചയാ‍വാം. ആശംസകൾ--Vssun 21:10, 1 ജനുവരി 2007 (UTC)

liju, യാക്കോബായ എന്നാണോ എന്നെനിക്കറിയില്ലായിരുന്നു. ഞാൻ ഹിന്ദു വിഭാഗത്തിൽ പെട്ടയാളാണ്. ലദ്ദീൻ അറിയാം എന്നേ ഒള്ളൂ. താങ്കൾ പറഞ്ഞ ‘Miaphisitism‘ തപ്പി നോക്കി. വിക്കിയിൽ ഇല്ല. ഞാൻ പറഞ്ഞ Monophysitism തന്നെയാണ് ഉള്ളത്. ല ബർദാനാ എന്ന് ഞാൻ പറഞ്ഞിട്ടില്ല, ബർദായി എന്നാണ്.

പിന്നെ അതിൻറെ തുടക്കം “യാക്കൂബ് ബരാദായി (Jacob Baradæus) എന്ന സിറിയൻ മെത്രാനിൽ നിന്നാണ് ഈ പേർ ഉണ്ടായത്.“ എന്തിനാണ് താങ്കൾ മാച്ചത്? അതിന് പ്രസക്തിയില്ല എന്നതു കോണ്ടാണോ അതോ എല്ലാവർക്കും അറിയാം എന്നതു കോണ്ടോ? Jacob എന്നത് ലദ്ദീനിൽ യാക്കോബ് എന്നും സിറിയനിൽ യക്കൂബ് എന്നുമല്ലേ ഉച്ഛരിക്കുക. --ചള്ളിയാൻ 03:36, 2 ജനുവരി 2007 (UTC)

Jacob Baradæus എന്നതും അതു അദ്ദേഹം ധരിച്ചിരുന്ന barda'than എന്ന കുതിരകളുടെ കുപ്പായത്തിൽ നിന്നുണ്ടായ പേരാണെന്നും എഴുതേണ്ടിവരും ലിജു, കാരണം അത് രണ്ടും ഉപയോഗിച്ചു കാണുന്നുണ്ട്. പിന്നെ jacobites എന്നു ആംഗലേയ പത്രങ്ങളിലും കണ്ടിട്ടുണ്ട്. --ചള്ളിയാൻ 05:08, 2 ജനുവരി 2007 (UTC)

chronology[തിരുത്തുക]

it is taken from a doctoral thesis about nazranis from dr. menachery. one of the great researchers of history of christianity in Kerala and India. --ചള്ളിയാൻ 03:15, 4 ജനുവരി 2007 (UTC) did you closely read them?

യക്കോബായ പ്രശനം[തിരുത്തുക]

ലിജു, താങ്കൾ പറഞ്ഞല്ലോ യാക്കോബായ എന്ന് സഭ ഉപയോഗിക്കുന്നില്ല എന്ന്. അതിനു കുറച്ചു തെളിവുകൾ തരാമോ? എന്നു മുതലാണ് ഇത് എന്നറിയാനാണ്. ഞാൻ ഇന്നലെ ഇതിനായി ക്രി. വ. 825-ല് സ്ഥാപിക്ക്പ്പെട്ട അകപ്പറമ്പ് യക്കോബായ പള്ളിയിൽ പോയി അവിടെ സന്ദർശിച്ചിട്ടുള്ള പ. പാത്രിയാർക്കിസ് സാഖാ ബാവ പോലും യാക്കോബായ് എന്ന് എഴുതിക്കാണുന്നു. അദ്ദേഹമല്ലേ സഭാ തലവൻ. ഇത് 2001 ലെ യാണ്. അതിനു ശേഷമാണോ മാറ്റം. പിന്നെ ഇപ്പോഴും പള്ളികളുടെ പേർ എഴുതിയിരിക്കുന്നതും അങ്ങനെ തന്നെ. തീർച്ചയായും താങ്കൾ പറഞ്ഞതിൽ സംശയമുണ്ട്. പിന്നെ യു. എസിൽ മാത്രമാണോ ഈ മാറ്റം? അതും അറിഞ്ഞാൽ കൊള്ളാം--ചള്ളിയാൻ 02:18, 5 ജനുവരി 2007 (UTC)

പിറന്നാൾ ആശംസകൾ[തിരുത്തുക]

പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.
പിറന്നാൾ മംഗളങ്ങൾ നേരുന്നു - ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:57, 24 ജനുവരി 2007 (UTC)

പിറന്നാൾ ആശംസകൾ - സ്നേഹത്തോടെ --Vssun 17:02, 24 ജനുവരി 2007 (UTC)

പിറന്നാൾ ആശംസകൾ --ചള്ളിയാൻ 06:19, 25 ജനുവരി 2007 (UTC)
float ജന്മദിനാശംസകൾ‍--പ്രവീൺ:സംവാദം 07:10, 25 ജനുവരി 2007 (UTC)

ആശംസകൾ നൂറു നൂറാശംസകൾ--Shiju Alex 07:44, 25 ജനുവരി 2007 (UTC)

പിറന്നാൾ ആശംസകൾ,എല്ലാ ആയുരാര്യോഗ്യവും നേരുന്നു!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:12, 25 ജനുവരി 2007 (UTC)

ലിജുവിനു പിറന്നാളാശംസകൾ. അതിലുപരിയായി രണ്ടുദിവസം കഴിഞ്ഞു വരുന്ന ആദ്യതിരുത്തൽ വാർഷികത്തിന്റെയും ആശംസകൾ. :) മൻ‌ജിത് കൈനി 08:02, 25 ജനുവരി 2007 (UTC)

എല്ലാവരുടെയും ആശംസകൾക്ക് നന്ദി. ലിജു മൂലയിൽ 23:48, 25 ജനുവരി 2007 (UTC)

ചരിത്രം[തിരുത്തുക]

മലങ്കര സുറിയാനി ലേഖനത്തിൽ എഴുതിയ സഭാചരിത്രം എവിടെ നിന്ന് എന്ന് പ്രമാണാധാര സൂചിയിൽ കൊടുത്താൽ നല്ലതായിരുന്നു. --ചള്ളിയാൻ 09:46, 6 ഫെബ്രുവരി 2007 (UTC)

ഋ കാരം?[തിരുത്തുക]

‘വൃ‘ വരാൻ vr^ ആണ് ടൈപ്പ് ചെയ്യേണ്ടത് --ചള്ളിയാൻ 05:09, 12 ഫെബ്രുവരി 2007 (UTC)

മെംബർമാരുടെ ചിത്രം[തിരുത്തുക]

എനിക്കു വ്യക്തമല്ല ലിജു!! പക്ഷെ ഇത് ശ്രദ്ധിക്കു? http://ml.wikipedia.org/wiki/User:Pravs . ഇനി എന്തു പറയുന്നു??!! എനിക്ക് താങ്കൾ പറഞ്ഞതിനെ കുറിച്ച് യാതൊരറിവുല്ല. ആരെങ്കിലും വ്യക്തമാക്കി തന്നാൽ ഉപകാരമാണ്. --ജിഗേഷ് | ജിഗേഷിനോടു പറയൂ 06:52, 13 ഫെബ്രുവരി 2007 (UTC)


സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിൽ കുഴപ്പമില്ല്ല എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ തിരഞ്ഞപ്പോൾ കിട്ടിയത്. താഴെയുള്ള ഖണ്ഡിക കാണൂ.
Some people add information about themselves as well, possibly including contact information (email, instant messaging, etc), a photograph, their real name, their location, information about their areas of expertise and interest, likes and dislikes, homepages, and so forth. (NB: If you are concerned with privacy, you may not want to emulate this.)
കൂടുതൽ വിവരത്തിനു ഇംഗ്ലീഷ് വിക്കിയിലെ ഈ ലിങ്ക് കാണൂ. http://en.wikipedia.org/wiki/Wikipedia:User_page

--Shiju Alex 09:33, 13 ഫെബ്രുവരി 2007 (UTC)

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ[തിരുത്തുക]

ആ ലേഖനം ഇന്നലെ ഡീലീറ്റ് ആയല്ലോ ലിജു --ജിഗേഷ് | ജിഗേഷിനോടു പറയൂ 02:57, 23 ഫെബ്രുവരി 2007 (UTC)

ആ മുദ്രാവാക്യം സിമിയുടെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം ആയിരുന്നു.ആ ഭാഗം സിമി എന്ന ലേഖനത്തിൽ ചേർക്കാമായിരുന്നു. തീവ്രവാദവും നമ്മുടെ രാജ്യത്തിനു എതിരായി വരുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ട്. തീവ്രവാദമോ, രാജ്യത്തിനെതിരയോ വരുന്ന കാര്യങ്ങൾ നമുക്ക് എഡിറ്റു ചെയ്തൽ മതി. ബാക്കി വിക്കിക്കു ചേരുന്നതൊക്കെ വരെട്ടെ എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മുസ്ലിം സംബന്ധിയായ ലേഖനങ്ങൾ എഴുതാൻ വിക്കിയിൽ ആരും ഇല്ലാത്തപ്പൊൾ --Shiju Alex 05:07, 23 ഫെബ്രുവരി 2007 (UTC)

പ്രസ്തുത വാചകം സിമിയുടെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നുവെന്ന് സിമി എന്ന ലേഖനത്തിൽ ഉണ്ട്. മൻ‌ജിത് കൈനി 05:26, 23 ഫെബ്രുവരി 2007 (UTC)

കോപ്പിയടിക്കുന്നവർക്ക് താരകം ഉണ്ടായിരുന്നെങ്കിൽ ആദ്യം എനിക്ക് കിട്ടിയാനേ!. പോട്ടേ താങ്കളുടെ മെയിൽ (ജിമെയിൽ) എന്താണ്?
തന്നവാരിത്തീനിയുടെ ലേഖനത്തെക്കുറിച്ച് എതിർപ്പില്ല. പക്ഷേ അദ്ദേഹം ഇത്തരം വിവാദപരമായ വിഷയങ്ങൾ മാത്രമേ തിർഞ്ഞെടുക്കുന്നുള്ളൂ, അവയിൽ തന്നെ വിവാദപരമായ പരാമർശങ്ങൾ കൂടുതലായും ഉൾക്കൊള്ളിക്കുന്നു. വായനക്കാർക്ക് ഇഷ്ടപ്പെടാവുന്ന എത്രയോ മറ്റു കാര്യങ്ങൾ എഴുതാമായിരുന്നു. ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു എന്നേ ഉള്ളൂ. --ചള്ളിയാൻ 04:31, 5 മാർച്ച് 2007 (UTC)

ക്രിസ്തുമതം[തിരുത്തുക]

ലിജു,

ഞാൻ ഒരു ചിത്രം ചേർത്തിട്ടൂണ്ട് താങ്കൾക്ക് ആചിത്രത്തിന് ആവശ്യമായ അടികുറിപ്പുകൾ ചേർക്കാൻ സാധിക്കുന്നു വിചാരിക്കുന്നു. ഒന്നു ശ്രദ്ധിക്കണെ!! --  ജിഗേഷ്  ►സന്ദേശങ്ങൾ  05:52, 15 മാർച്ച് 2007 (UTC)

Malayalam Zero[തിരുത്തുക]

ലിജൂ എങ്കിൽ ഞാൻ കാണുന്നത് തെറ്റായിട്ടായിരിക്കും . വിക്കിപ്പീഡിയ ഉപയോഗിക്കുന്ന ഫോന്ട് മാറ്റാൻ എന്തെങ്കിലും വഴിയുന്ടൊ? 14:46, 24 മാർച്ച് 2007 (UTC)


യാക്കോബായ, ഓർത്തോഡോൿസ്, സുറിയാനി, മലങ്കര[തിരുത്തുക]

ലിജൂ,

ഒരാൾ എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണകിലും താങ്കളുടെ യാക്കോബായ, ഓർത്തോഡോൿസ്, സുറിയാനി, മലങ്കര എന്നിവ വച്ചുള്ള പെർമ്യൂട്ടേഷൻ വളരെ അരോചകം ആയി തുടങ്ങിയിട്ടുണ്ട്.

ഈ സഭയ്ക്ക് ദൈവശാസ്ത്രപരമായ കാരയ്ങ്ങൾ ഒന്നും ഇല്ലേ? വെറും പാരമ്പര്യം പറഞ്ഞു കൊണ്ടുള്ള വാചക കസർത്ത് മാത്രമേ ഉള്ളോ?

പിന്നെ താങ്കൾ കരുതുന്നത് പോലെ എനിക്ക് ഈ പാരമ്പര്യം അറിയാത്തതും ഇതിന്റെ ചരിത്രം അറിയാത്തതും ഒന്നും അല്ല. ഞാനും ഈ പാരമ്പര്യത്തിൽ നിന്ന് ഒക്കെ തന്നെ വന്നതും താങ്കൾ പറഞ്ഞ പോലെ ഈ സഭകളിൽ ഒക്കെ പുരോഹിതർ അടക്കമുള്ള ബന്ധുജനങ്ങൾ ഉള്ളതും ആണ് .

പക്ഷെ താങ്കളുടെ യാക്കോബായ, ഓർത്തോഡോൿസ്, സുറിയാനി, മലങ്കര എന്നിവ വച്ചുള്ള പെർമ്യൂട്ടേഷൻ കണ്ട് കണ്ട് തല പെരുത്തു തൂടങ്ങിയിട്ടുണ്ട്. മറ്റ് ദൈവശാസ്ത്രപരമായ ലേഖനങ്ങളിൽ കൈവെക്കേണ്ട സമയം ആയിരിക്കുന്നു.

മാത്രമല്ല താങ്കളുടെ ലേനഖങ്ങൾ നിഷ്പക്ഷം ആണെന്ന് താങ്കൾ മാത്രം ആണ് കരുതുന്നത്. എല്ല കാര്യത്തിലും ഇംഗ്ലീഷ് വിക്കിയിലെ റെഫറൻസുകൾ തരേണ്ട. കാരണം അവിടെയും ലേഖങ്ങൾ എഴുതുന്നത് http://en.wikipedia.org/wiki/User:Lijujacobk തന്നെയാണ്.

മലയാളം വിക്കിയിൽ ദൈവശാസ്ത്രപരമായ് എത്ര ലേഖങ്ങ്ങൾ എഴുതാൻ കിടക്കുന്നു. ദൈവശാസ്ത്ര പരമായ വിഷയങ്ങളിൽ സംവാദം നടത്തിയാൽ പിന്നേയും കാര്യം ഉണ്ട്. ഈ സഭയുടെ പേരിൽ തല്ല് കൂടുന്നതിൽ എനിക്ക് ഒട്ടും താൽ‌പര്യം ഇല്ല. --Shiju Alex 15:48, 28 മാർച്ച് 2007 (UTC)

മധ്യസ്ഥ ശ്രമം[തിരുത്തുക]

ലിജു, ഷിജു, അജു, ബിജു, എന്നിങ്ങനെയുള്ള എല്ലാ കൃസ്ത്യാനികളും അവർ ഏത് സഭയിൽ നിന്നുള്ളവരായാലും കേൾക്കാനായി ഈ സഭകളിൽ ഇല്ലാത്ത ഒരു കമ്യൂണിസ്റ്റ് ആദർശം ഇഷ്ടപ്പെടുന്ന കോൺഗ്രസ്കാരനായ ഭാരതീയ ജനതയുടെ അംഗം, ക്ഷേത്രത്തിൽ പോകാത്ത ജന്മം കൊണ്ട് ഹിന്ദുവായിപ്പോയ ചള്ളിയാൻ എഴുതുന്നത്.


എന്നാൽ എനിക്ക് കേരളത്തെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനമുണ്ട് എന്തുകൊണ്ടെന്നാൽ ലോകത്തിൻറെ മറ്റു ഭാഗങ്ങളിൽ മത പീഡനം എന്ന് പറഞ്ഞ് കണ്ണും ചെവിയും കുത്തിപ്പൊട്ടിക്കുകയും തൊലി ഉലിച്ചും, ജീവനോടെ ചുട്ടുകരിച്ചും കൊന്നിരുന്നപ്പോൾ കേരളത്തിലെ ജനങ്ങൾ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.(അതിൻറെ കാരണങ്ങൾ എന്തു തന്നെയായാലും) ക്രിസ്തുമതം മാത്രമല്ല മറ്റെല്ലാം മതങ്ങളും ഇങ്ങനെ തന്നെ. ആർക്കും ഇവിടെ നിന്ന് തിക്താനുംഭവമുണ്ടായതായി എനിക്ക് (അത്ര ചരിത്രം ഒന്നും അറിയാത്ത ആളാണ് എങ്കിലും) അറിവില്ല.

ചരിത്രം മഹത്തരമാകുന്നത് അത് മാനവരാശിക്ക് നല്ലത് നല്കുമ്പോഴാണ്. അല്ലതെ തമ്മിൽ തല്ലുന്നത് ചരിത്രമാകാൻ വഴിയില്ല. അത് പല്ലിനെ ഇടയിൽ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന സ്വഭാവത്തിനോപ്പമേ നിൽകൂ. സഹിഷ്ണുത എന്നത് ഇതിനെയല്ല മറിച്ച് എന്തും ഉൾക്കൊള്ളാനുള്ള കഴിവിനെയാണ് ഉദ്ദേശിക്കുന്നത്.

ലേഖനം എഴുതി ശരി എത് തെറ്റ് ഏത് എന്ന് കേരള ജനതയെ അറിയിക്കാൻ നമുക്കാവില്ല. അതിന് ഒരു പ്രദേശിക പത്രത്തിന്റെ അത്ര റീഡർഷിപ്പ് മലയാളം വിക്കിക്കുണടോ എന്നെനിക്ക് സംശയം ഉണ്ട്. നാം ഇവിടെ വരുന്നവർക്ക് മുന്നിൽ തുറന്നിടുന്ന രണ്ട് കാര്യങ്ങൾ ആണ്. ഒന്ന് പൂമണം പരക്കുന്ന ലേഖനവും മറ്റൊന്ന് പല്ലിൻറെ ഇടയിൽ കുത്തിയ ടൂത്ത് പിക്ക് വച്ച സം‌വാദവും.

ലേഖനം നിഷ്പക്ഷമാക്കാൻ ശ്രമം എല്ലായിടത്തു നിന്നും വേണ്ടതാണ്. അതിന് അതേ പക്ഷത്തുള്ളയാൾ എഴുതിയാൽ തീർച്ചയായും അയാൾ അറിയാതെ ചായ്‍വ് വന്നു പോകും അതിന് അയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം അയാൾക്ക് കിട്ടുന്ന റഫറൻസ് ഏകപക്ഷീയമായിരിക്കാം. അങ്ങനെയുള്ളപ്പോൾ തെളിവുകൾ സഹിതം മറ്റുള്ളവർക്ക് തിരുത്താവുന്നതാണ്.

(എൻറെ രീതി എന്തെന്നു വച്ചാൽ എനിക്ക് അറിയാവുന്ന ഒരു കാര്യവും ഞാൻ ലേഖനമാക്കാൻ ഉദ്ദേശിക്കാറില്ല. (അത് കൊണ്ട് എനിക്ക് പ്രയോജനം ഇല്ലാത്തത് കോണ്ടാണ്! :) ) ഞാൻ എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് പഠിച്ച് അത് ലേഖനമാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ എൻറെ വിജ്ഞാന മണ്ഡലം എങ്ങനെ വലുതാക്കാമെന്നും അത് ഒരു പെർമനൻറ് നോട്ട് ബുക്കായി വക്കാമെന്നും ഞാൻ കരുതുന്നു. അതിനാൽ എൻറെ ജാതി, എൻറെ ജോലി എൻറെ . എൻറെ. ഒന്നും ഞാൻ എഴുതുന്നില്ല. കാരണം അത് പക്ഷപാതമുള്ളതാവും എന്നെനിക്കറിയാം (കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്)

എന്തിനെക്കുറിച്ചും നമ്മുടെ അറിവ് പരിമിതമായിരിക്കാം. നാം ശരി എന്ന് വിശ്വസിക്കുന്ന കാര്യം നാളേ തെറ്റാണ്‌ എന്ന് സ്ഥാപിക്കപ്പെടാം അത് കൊണ്ട് ഒന്നിനെക്കുറിച്ചും കടും പിടുത്തം പാടില്ല. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞവൻറെ നാക്ക് പിഴുതെടുത്തവരാണ് നമ്മൾ. അത് കൊണ്ട് നമ്മൾ ചെയ്യുന്നതിനേക്കാൽ മുന്ന് ഒന്നു കൂടെ ആലോചിക്കേണ്ടതാണ് ചുരുങ്ങിയ പക്ഷം ആ സം‌വാദം താളിൽ എഴുതുന്നതിനെ പറ്റിയെങ്കിലും രണ്ടു വട്ടം ആലോചിക്കണം.


നിങ്ങളുടെയെല്ലാം ചള്ളിയാൻ.

(അടുത്തത് ഭീഷണിയാണ് ഇത് ഏറ്റില്ലെങ്കിൽ)

നന്ദി ലിജു. ഉപദേശങ്ങൾ നൽകാൻ ആർക്കും കഴിയും അത് സ്വീകരിക്കാൻ (നല്ലതെങ്കിൽ) വലിയ മനസ്സ് വേണം. ലിജുവിന് അത് ഉണ്ടെന്ന് തോന്നുന്നു. വേണമെങ്കിൽ മുകളിലെ ഉപദേശങ്ങൾ മായ്ച്ചു കളയാം. അത് ഇനി അവിടെ കിടക്കുന്നതിന് പ്രസക്തിയില്ല. അല്ലെങ്കിൽ അത് സഭയുടെ താളിലേക്ക് മാറ്റാം. :)

--ചള്ളിയാൻ 02:15, 29 മാർച്ച് 2007 (UTC)

വളരെ സന്തോഷം[തിരുത്തുക]

പ്രിയപ്പെട്ട ലിജു,

താങ്കളുടെ ലേഖനങ്ങളും സംവാദങ്ങളും ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുന്നുണ്ട് ഞാൻ . അത്രവലിയ പ്രശ്നങ്ങൾ ഒന്നും കാണാത്തത് കൊണ്ടാണ് ലേഖനങ്ങളിൽ ഇടപ്പെടാതിരുന്നത്. ചള്ളിയാനെ പോലെ ഒരു ഹിന്ദുവായ ഞാൻ ഈ ലേഖനങ്ങളിൽ കൈ വെക്കാതിരുന്നത് വേറെ ഒന്നും കൊണ്ടല്ല താങ്കൾ അർപ്പണബോധത്തോടെ എല്ലാം ശരിയാക്കിയെടുക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാണ്. ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് കൊടുത്ത് ചെയ്യുക. ഞാൻ ഈ വിഷയത്തിൽ ആധികാരികമായി ഇടപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒട്ടം സമയമില്ലാത്തത് കൊണ്ടാണ്. നമ്മുടേത് ഒരു നല്ല വിക്കി സമൂഹമല്ലെ?! സംവാദങ്ങൾ തർക്കങ്ങൾ എന്നല്ല മറിച്ച് അത് ശരിയായ ഒരു വ്യസ്ഥിതി ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു ബദ്ധപ്പാട് മാത്രമാണ്. എനിക്ക് താങ്കളുടെ സഭയിലെ പലവ്യക്തികളെയും വളരെ നന്നായി പരിചയമുണ്ട്. ഒരു സുഹൃത്ത് സഭ സെക്രട്ടറിയാണ്. സുറിയാനി സഭയിലെ ഒരു അച്ചൻ എന്റെ ശിഷ്യനുമാണ്. മാത്രവുമല്ല താങ്കളുടെ സഭയിലെ മെത്രാന്മാർ ഉപയോഗിക്കുന്ന വടി(പാമ്പും കുരിശും) എന്റെ മുത്തച്ചൻ ബ്രിട്ടീഷുകാരുടെ കാലം മുതൽക്കെ ഉണ്ടാക്കി കൊടുക്കാൻ തുടങ്ങിയതാണ്. അത്രമാത്രം സുറിയാനി സഭയുമായി ബന്ധമുള്ള ഒരാ‍ളാണ് ഞാൻ. മതങ്ങളെകുറിച്ച് ആധികാരികമായി എഴുതണമെങ്കിൽ എല്ലാ മതങ്ങളെ കുറിച്ച് അറിയണം മാത്രവുമല്ല അവയിലെ വിഭാഗങ്ങളുടെ വൈചിത്രം അറിയണം. ഇത് എന്റെ അനുഭവമാണ്. അല്ലാതെ നമ്മൾ ഒന്നും മാത്രം എത്ര പൂർണമായി പഠിച്ചിട്ടുകാര്യമില്ല. ഞാൻ ഒരു വിധത്തിൽ പെട്ട എല്ലാ മതവിഭാഗങ്ങളുമായി ബന്ധമുള്ള ആൾ ആണ് (പുരോഹിതൻ മാരുമായി). കൃസ്ത്യാനികളൂടെ പലരീതിയിലുള്ള ആചാരങ്ങളും(എല്ലാവിഭാഗവും) മനസിലാക്കിയിട്ടുണ്ട്. പലവ്യക്തികളെയും പരിചപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതെല്ലാം എന്നെ പഠിപ്പിച്ചത് മതം എന്ന സത്യത്തിനപ്പുറത്ത് വിഭാഗം വരുന്നത് ചിലരുടെ വ്യക്തിപരമായ കാഴ്ചപ്പാടിൽ ഉടലെടുത്ത് അതിന് അനുയായികൾ ഉണ്ടായത് ആണെന്നാണ്. ലിജു മേൽ പറഞ്ഞതൊന്നും കണ്ട് വിഷമം കൊള്ളേണ്ട, ഊറ്റം കൊള്ളണ്ട.. മറിച്ച് കൂടുതൽ അറിവുകൾ നേടാൻ ശ്രമിക്കൂ... താങ്കളുടെ ഉള്ളിൽ ലോകനന്മായാണുള്ളത്! താങ്കൾ വിചാരിച്ചാൽ തീർച്ചയായും പൂർണത ഉൾകൊള്ളുന്ന ഒരു പാട് ലേഖനങ്ങൾ ഇനിയും ഉണ്ടാകും. ഞങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതെല്ലെ. എല്ലാവരുടെയും സഹകരണവും!! സ്നേഹത്തോടെ. നല്ലത് മാത്രം ആഗ്രഹിച്ച് കൊണ്ട്,

എല്ലാവർക്കും വേണ്ടി, താങ്കൾ ഈ സന്ദേശം ഒരു പ്രചോദനമാകട്ടെ എന്നു കരുതികൊണ്ട്, --  ജിഗേഷ്  ►സന്ദേശങ്ങൾ  02:25, 29 മാർച്ച് 2007 (UTC)

സം‌വാദം അവസാനിപ്പിക്കാം[തിരുത്തുക]

പത്താം ക്ലാസ് എന്നോ പി.എച്ച്. ഡി. എന്നോ വ്യത്യാസം ആർക്കും ഇല്ല. വർണ്ണവിവേചനവും ഇല്ല. അതാണ് വിക്കിയെ മഹത്തരമാക്കുന്നത് എന്ന് എനിക്ക് തോന്നുന്നൂ. വിരലിലെണ്ണാവുന്നവരേ മലയാളം വിക്കിയിൽ എഴുതുന്നുള്ളൂ. അതിൽ താങ്കളും ഒട്ടും പിന്നിലല്ല. വിക്കിയെ നമ്മൾ എങ്ങനെ യൂട്ടിലൈസ് ചെയ്യുന്നു എന്നത് അവരവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. താങ്കൾ മറ്റുള്ളവരുടെ വാക്കുകൾക്ക് വിലകല്പിക്കുന്നു എന്നതും തെറ്റു വന്നു എന്ന് സമ്മതിക്കാൻ തയ്യാറായതും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു മാനുഷിക ഗുണമാണ്. മറ്റുള്ളവർ ഈ കാര്യത്തിൽ തെറ്റുകൾ വരുത്തിയില്ല എന്നല്ല. അവരേക്കാൾ ഒരു പടി മുന്നിൽ താങ്കൾ എത്തി എന്നാണ് ഞാൻ കരുതുന്നത്. വിക്കിയെ നമ്മുടെ കൊച്ചു കേരളത്തിൻറെ പകർപ്പ് ആക്കാൻ ശ്രമിക്കുകയാണ് എല്ലാവരും ( അടിപിടി അപ്പോൾ സാധാരണം ‘) ). ഇവിടെ ഒരു കുടുംബം പോലെയല്ലേ നമ്മൾ. അങ്ങോട്ടുമിങ്ങോട്ടുൻ ശാസിച്ചു എന്നു വച്ച് ആരോടും വിരോധം തോന്നരുത്. പിന്നേ ഈ സം‌വാദം ഇവിടെ അവസാനിപ്പിക്കുന്നു. ഇനി ആരും ഇതിൽ കയ്യിട്ടു വാരരുത്. വാരിയാൽ കോലുമിട്ടായ്!

ഈ സം‌വാദം അവസാനിപ്പിച്ചു. ഇനി എന്തെങ്കിലും എഴുതണമെങ്കിൽ അത് പഞ്ചായത്തിൽ

ലിജൂ ധൈര്യമായി മുന്നോട്ട്[തിരുത്തുക]

ഇതൊക്കെ ചേട്ടന്മാരുടെ ഉപദേശങ്ങളായിക്കരുതി ധൈര്യമായി മുന്നോട്ടു പോകൂ..--Vssun 08:01, 29 മാർച്ച് 2007 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Lijujacobk/Talk_archive_1&oldid=4029185" എന്ന താളിൽനിന്ന് ശേഖരിച്ചത്