ഉപയോക്താവ്:Kiran Gopi/പണിപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കടപ്പാട് : http://ldfkeralam.org/node/2017

കേരള രാഷ്ട്രീയ ചരിത്രത്തിൽ അനിഷ്യേധ്യ സ്ഥാനമുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് ടി വി തോമസ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച നേതാവായിരുന്നൂ അദ്ദേഹം. കിടയറ്റ പാർലമെന്റേറിയനും ക്രാന്തദർശിയായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. 1977 മാർച്ച് 26 നാണ് ടി വി നമ്മെ വിട്ടുപിരിഞ്ഞത്.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ രാഷ്ട്രീയ പ്രബുദ്ധരാക്കുന്നതിലും അനിതര സാധാരണമായ പാടവമുണ്ടായിരുന്ന നേതാവായിരുന്നു ടി വി. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ നായകന്മാരിലൊരാളായ ടി വി, തൊഴിലാളികളെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളിൽ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളികളുടെ അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വീറുറ്റ നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. മാറ്റിവച്ച വേതനമായി ബോണസ് അംഗീകരിപ്പിച്ചത് ടി വി യുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഫലമായാണ്. കൂലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങൾക്ക് ഒപ്പം നാടിന്റെയും ജനങ്ങളുടെയും പൊതുവായ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി പൊരുതാൻ തൊഴിലാളികളെ സജ്ജരാക്കണം. തൊഴിലാളികളെ രാഷ്ട്രീയ പ്രബുദ്ധരാക്കിയാൽ മാത്രമെ ഇതു സാധ്യമാകൂ. ഈ ദൗത്യം നിറവേറ്റുന്നതിൽ ടി വി ഉത്തമ മാതൃകയായിരുന്നു.

സി പി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കൻ മോഡലിനും വേണ്ടി കൊണ്ടുപിടിച്ചു യത്‌നിക്കുന്ന ഘട്ടം. ഭീഷണിയും പ്രലോഭനങ്ങളുമെല്ലാം ഇതിനായി ഉപയോഗിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രാമാണികരായ പല നേതാക്കന്മാരും രാമസ്വാമി അയ്യരുടെ വലയിൽ വീണു. രാമസ്വാമി അയ്യരുടെ ദേശീയ വിരുദ്ധമായ ഗൂഢ പദ്ധതിക്ക് എതിരെ അചഞ്ചലമായ നിലപാടെടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ്‌യൂണിയൻ പ്രസ്ഥാനവുമായിരുന്നു. അമേരിക്കൻ മോഡലിനോടുള്ള എതിർപ്പ് ഉപേക്ഷിക്കാൻ തയ്യാറായാൽ ബോണസ് ഉൾപ്പെടെ തൊഴിലാളികളുന്നയിക്കുന്ന എല്ലാ സാമ്പത്തിക ആവശ്യങ്ങളും അനുവദിക്കാമെന്ന് രാമസ്വാമി അയ്യർ പറഞ്ഞപ്പോൾ സ്വതന്ത്ര തിരുവിതാംകൂർ മുദ്രാവാക്യത്തിന് എതിരായ നിലപാടിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഒരു ആനുകൂല്യവും വേണ്ടെന്ന് ടി വി അദ്ദേഹത്തിന്റെ മുഖത്തുനോക്കി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക തൊഴിലാളി പ്രസ്ഥാനത്തിന്റെ മുഖ്യമായ കടമയാണെന്ന് ടി വി ചൂണ്ടിക്കാണിച്ചു. തിരുവിതാംകൂറിനെ സ്വതന്ത്ര ഇന്ത്യയിൽ നിന്നും അടർത്തിയെടുക്കാനുള്ള രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിനു സഹായം നൽകിയ സാമ്രാജ്യത്വ ശക്തികളുടെയും പദ്ധതികൾ തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവുമായിരുന്നു. കയർ, ട്രാൻസ്‌പോർട്ട്, ബോട്ട് ക്രൂ തുടങ്ങി നിരവധി മേഖലകളിലെ ട്രേഡ് യൂണിയനുകളുടെ നേതാവായിരുന്നു ടി വി. 1954 ലെ ചരിത്ര പ്രസിദ്ധമായ ട്രാൻസ്‌പോർട്ട് സമരത്തിന്റെ സംഘാടകരിലൊരാൾ അദ്ദേഹമായിരുന്നു.

തിരു കൊച്ചി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ടി വി സമർഥനായ പാർലമെന്റേറിയനായിരുന്നു. നിയമ സഭയിൽ ടി വി യുടെ മറുപടികളും ഇടപെടലുകളും എതിരാളികളെ നിരായുധരാക്കും. 1957 ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി 1967 ൽ വ്യവസായ വകുപ്പുമന്ത്രിയായി. പിന്നീട് അച്യുതമേനോൻ മന്ത്രിസഭയിലും വ്യവസായ വകുപ്പു കൈകാര്യം ചെയ്തത് ടി വി യായിരുന്നു. ക്രാന്തദർശിയായ ഭരണാധികാരിയായ ടി വി യാണ് കേരളത്തിന്റെ വ്യവസായവൽക്കരണത്തിനു അടിത്തറ പാകിയത്. കയർ, കശുഅണ്ടി, കൈത്തറി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും പുനസ്സംഘടനയ്ക്കും ടി വി ആവിഷ്‌ക്കരിച്ച പദ്ധതികൾ അവയെ തകർച്ചയിൽ നിന്നും കരകയറ്റി. കേരളത്തിൽ ഇന്നുള്ള മിക്ക പൊതുമേഖലാ വ്യവസായങ്ങൾക്കും തുടക്കം കുറിച്ചത് ടി വി വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ്. ഇലക്‌ട്രോണിക് വ്യവസായത്തിന്റെ സാധ്യതകൾ മുൻകൂട്ടി കണ്ട് കെൽട്രോൺ തുടങ്ങിയതും ടി വി വ്യവസായ മന്ത്രിയായിരുന്ന ഘട്ടത്തിലാണ്. പൊതുമേഖല വളർത്തുന്നതോടൊപ്പം വ്യവസായ വൽക്കരണത്തിന് സ്വകാര്യ മൂലധനം ആകർഷിക്കാനും അദ്ദേഹം ദീർഘ വീക്ഷണത്തോടെ പരിപാടികൾ തയ്യാറാക്കി.

ഏതു പ്രതിസന്ധി ഘട്ടത്തെയും ചങ്കുറപ്പോടെ നേരിട്ട നേതാവായിരുന്നു ടി വി. രാഷ്ട്രീയ മാറ്റങ്ങളുടെ മർമ്മം മനസ്സിലാക്കി അടവുകൾ ആവിഷ്‌ക്കരിക്കാൻ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു.

ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും വളർച്ചയിലും നിർണായക സംഭാവന നൽകിയ ടി വി യുടെ ദീപ്തസ്മരണ വരാനിരിക്കുന്ന കാലത്തെ പോരാട്ടങ്ങൾക്കും ചെറുത്തു നിൽപ്പുകൾക്കും ശക്തി പകരും


നമസ്കാരം Kiran Gopi !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.