ഉപയോക്താവ്:Jishnumskopparath

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെൻട്രൽ അസ്സംബ്ലി ബോംബ് കേസ്

ജനകീയ പ്രക്ഷോഭങ്ങളെ കൂച്ചുവിലങ്ങിടാൻ വേണ്ടി കൊണ്ടുവന്ന പബ്ലിക് സേഫ്റ്റി ബിൽ അസംബ്ലിയുടെ എതിർപ്പിനെ പോലും കാറ്റിൽ പറത്തി ബ്രിട്ടീഷ്കാർ നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് എച്ച്‌. എസ്.ആർ.എ അസംബ്ലിയിൽ ബോംബ് എറിയാൻ തീരുമാനിച്ചത്. ഭഗത് സിംഗ് അവതരിപ്പിച്ച ഈ ആശയം സുഖ്ദേവും ബികെ ദത്തും കൂടി നടപ്പാക്കാമെന്ന് ഏറ്റു. എന്നാൽ പിന്നീട് പദ്ധതിയിൽ മാറ്റം വരുത്തുകയും ആ ജോലി ഭഗത് സിംഗും ബി.കെ.ദത്തും ഏറ്റെടുക്കുകയുംചെയ്തു.

ഭഗത് സിംഗ് തന്നെ തയ്യാറാക്കിയ ലഖുലേഖയിൽ ഫ്രഞ്ച് വിപ്ലവകാരിയായ വലിയന്റിന്റെ ‘ഒടുവിൽ ബധിരകർണങ്ങളെ തുറപ്പിക്കാൻ ബോംബ് തന്നെ വേണ്ടി വന്നു: എന്ന പ്രശസ്തമായ വാചകം ഉൾകൊള്ളിച്ചതിലൂടെ തന്നെ രക്തച്ചൊരിച്ചിൽ അല്ലായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം എന്ന് വ്യക്തമായിരുന്നു. ഭഗത് സിങ്ങും ദത്തും ഫെബ്രുവരി മാസം തന്നെ ഡൽഹിയിൽ എത്തിയിരുന്നു. നിശ്ചയിച്ച ദിവസത്തിനു രണ്ട് ദിവസം മുമ്പ് തന്നെ ഇരുവരും അസ്സംബ്ലി ഹാൾ സന്ദർശിച്ചു. ഹാളിലുള്ള ആർക്കും തന്നെ അപകടം പറ്റാത്ത രീതിയിൽ ബോംബെറിയാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കാനായിരുന്നു അത്.

ഏപ്രിൽ 7ആം തീയതി രാത്രി ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക് മറ്റു എച്ച്‌. എസ്.ആർ.എ നേതാക്കൾ ആയിരുന്ന ബി.സി വോഹ്ര, ദുർഗ ബാബി, സുശീല ദീദി എന്നിവരെ ഭഗത് സിംഗിനെ അവസാനമായി സന്ദർശിക്കാൻ സുഖ്‌ദേവ് എത്തിച്ചു. 8ആം തീയതി രാവിലെ ഡൽഹിയിലെ ഖുദ്‌സിയ ഗാർഡൻസിൽ ഇവർ കണ്ടുമുട്ടി. ഭഗത് സിങ്ങിന് താൻ കൊണ്ടുവന്ന രസഗുളകൾ സമ്മാനിച്ചതിന് ശേഷം തന്റെ ശരീരത്തിൽ നിന്ന് രക്തത്തുള്ളികൾ ചിന്തിച്ചു സുശീല ദീദി ഭഗത് സിംഗിന്റെ നെറ്റിയിൽ വീരതിലകം അണിയിച്ചു .

1929 ഏപ്രിൽ 8. സമയം 12.30യോടെ ആണ് ബോംബേറ് നടന്നത്. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ രാജ്യമാസകലം കടുത്ത പ്രക്ഷോഭം നടക്കുന്ന ട്രെഡ്‍സ് ഡിസ്പ്യൂട്സ് ബിൽ , പബ്‌ളിക് സേഫ്റ്റി ബിൽ എന്നീ രണ്ട് ബില്ലുകളിൽ മേൽ വാദം നടക്കുകയായിരുന്നു.

പബ്ലിക് സേഫ്റ്റി ബില്ലിനെതിരായ വോട്ടെടുപ്പിൽ ബ്രിട്ടീഷ് ഗവണ്മെന്റ് 62-61ന് പരാജയപ്പെട്ടിരുന്നു. പക്ഷെ ജനകീയവികാരം മാനിക്കാതെ വൈസ്രോയി ഇത് നടപ്പാക്കാൻ തീരുമാനിച്ചു. ഈ അനീതിക്കെതിരെ വല്ലഭായ് പട്ടേലിന്റെ ജേഷ്ഠൻ വിത്തൽ ഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ദേശീയവാദികൾ അസംബ്ലിയിൽ ശക്തമായി ശബ്ദമുയർത്തുന്നു.

അടുത്ത ബില്ലിന്മേലുള്ള വോട്ടെടുപ്പ് കഴിഞ്ഞു ഫലം കാത്തിരിക്കവെയാണ് ഹാളിന്റെ ആളൊഴിഞ്ഞ മൂലയിൽ ഒരു പൊട്ടിത്തെറി നടക്കുന്നത്. നിറഞ്ഞ പുകക്കിടയിൽ ഭഗത് സിംഗും ബഡകേശ്വർ ദത്തും കയ്യുയർത്തി മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. ‘ഇൻക്വിലാബ് സിന്ദാബാദ് ‘, ‘ സാമ്രാജ്യത്വം തുലയട്ടെ’ ‘സർവ്വരാജ്യത്തോഴിലാളികളെ സംഘടിക്കുവിൻ’ ഈ മൂന്ന് മുദ്രാവാക്യങ്ങൾ അവർ പലതവണ വിളിച്ചു. കുറച്ചു മിനിട്ടുകൾക്ക് ശേഷം അവർ വീണ്ടും അസെംബ്ലിയിലേക്ക് ബോംബ് എറിഞ്ഞു. ഇത്തവണ അസംബ്ലിയിൽ അവരവരുടെ സീറ്റുകളിൽ ബാക്കിയായത് മൂന്നു പേർ മാത്രമായിരുന്നു. – മോത്തിലാൽ നെഹ്‌റു, മുഹമ്മദ് അലി ജിന്ന, മദന്മോഹൻ മാളവ്യ.

രണ്ടാമതും ബോംബ് എറിഞ്ഞതിനു ശേഷം അവർ അസംബ്ലിയിലും വിസിറ്റെഴ്‌സ് ഗാലറിയിലും ഉള്ളവർക്ക് നേരെ ലഖുലേഖകൾ വിതറാൻ തുടങ്ങി. അല്പ സമയത്തെ പരിഭ്രാന്തിക്ക് ശേഷം സെർജെന്റ് ടെറിയും ഇൻസ്‌പെക്ടർ ജോൺസണും സന്ദർശക ഗാലറിയിലേക്ക് കടന്ന് ചെന്ന് ഇരുവരെയും അറസ്റ്റു ചെയ്ത് അസെംബ്ലി ഹാളിനു പുറത്തേക്ക് കൊണ്ടുവന്നു. ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു. അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് , സാമ്രാജ്യത്വം മൂർദ്ദാബാദ്, സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ലഘുലേഖ വിതരണം ചെയ്തു. അംഗങ്ങൾ ഇല്ലാത്ത സ്ഥലത്തേക്കാണ് അവർ ബോംബുകൾ എറിഞ്ഞത്, അതുകൊണ്ടു തന്നെ സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. സംഭവദിവസം സന്ദർശകർക്കായുള്ള സ്ഥലത്താണ് ഇരുവരും കൃത്യത്തിനുമുമ്പായി ഇരുന്നിരുന്നത്. ശേഷം ഇരുവരും രക്ഷപ്പെടാനായി ശ്രമിച്ചിരുന്നില്ല. പകരം അവിടത്തനെ അക്ഷോഭ്യരായി നിലകൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു.

ആദ്യത്തെ രണ്ടു ബോംബുകൾ ഭഗത് സിംഗും, മൂന്നാമത്തേത് എറിഞ്ഞത് ദത്തും ആയിരുന്നു എന്ന്അന്നേ ദിവസം കോടതിയിലുണ്ടായിരുന്ന അഭിഭാഷകൻ അസിഫ് അലിയും സ്റ്റേറ്റ്സ്മാൻറിപ്പോർട്ടർ ആയിരുന്ന ദുർഗദാസും സാക്ഷ്യപ്പെടുത്തുന്നു.

കരംപൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്ന ലാല ഹൻസ് രാജ് സാഹേബ്, 1908 സ്‌പ്ലോസീവ് ആക്ട് പകരം കേസ് രജിസ്റ്റർ ചെയ്തു. ഇരുവർക്കുമെതിരായ വിചാരണ 1929 മെയ് 7ന് ആരംഭിച്ചു. ഭഗത് സിംഗിനെ താൻ അറസ്റ്റ് ചെയ്യുമ്പോൾ തോക്ക് പിടിച്ചിരിക്കുകയായിരുന്നു എന്ന് സെർജന്റ് ടെറിയും തോക്കിൽ നിന്ന് ഭഗത് വെടിയുയർത്തു എന്ന് ഇന്ത്യൻ കൺസ്ട്രക്ടർ ആയിരുന്ന ശോഭ സിങ്ങും മൊഴി നൽകി. ഇത് കൂടാതെ സൗണ്ടേഴ്സിനെ വധിച്ചത് ഇതേ തോക്കിൽ നിന്നുമാണെന്ന് പോലീസ് പിന്നീട് തെളിവുകളുടെ സഹായത്തോടെ കോടതിക്കുമുമ്പാകെ ബോധിപ്പിക്കുകയുണ്ടായി.

ലിയോണാർഡ് മിഡ്ഡിൽടെൺ എന്ന ജഡ്‌ജിന്‌ മുന്നിലാണ് കേസ് വന്നത്. ദത്തിനു വേണ്ടി സംഭവത്തിന് ദൃക്‌സാക്ഷി കൂടിയായ അഭിഭാഷകൻ അസഫ് അലി ഹാജരായി. എന്നാൽ ഭഗത് സിംഗ് തന്റെ വാദമുഖങ്ങൾ സ്വയം വാദിച്ചു. ലാഹോറിൽ എച്ച്‌. എസ്.ആർ.എ യുടെ ബോംബ് ഫാക്ടറി പോലീസ് റെയ്ഡ് ചെയ്യുകയും അവിടെ നിന്ന് മറ്റുള്ള എച്ച്. എസ്.ആർ.എ നേതാക്കളെ കൂടി അറസ്റ്റു ചെയ്യുകയും ചെയ്തു.

കോടതിയിൽ വിചാരണക്കിടെ കൂറുമാറിയ ജയഗോപാലിന് നേരെ പ്രേം ദത്ത് എന്ന വിപ്ലവകാരി ചെരുപ്പെറിയുകയുണ്ടായി.ഇതിനെ തുടർന്ന് പ്രതികളുടെ അസാന്നിധ്യത്തിൽവിചാരണ തുടരാൻ കോടതി തീരുമാനിച്ചു. കോടതിമുറിയെ തങ്ങളുടെ ആശയപ്രചാരണ വേദി ആക്കാനുള്ള ഭഗത് സിങ്ങിന് ഇത് വലിയൊരു തിരിച്ചടി ആയി മാറി.

സൗണ്ടേഴ്സ് വധക്കേസിൽ പങ്കെടുത്ത ഹൻസരാജ് വോഹ്ര, ജയഗോപാൽ എന്നീ മുൻ എച്ച്. എസ്.ആർ.എ പ്രവർത്തകരുടെ മൊഴി ആണ് വിചാരണയിൽ ഭഗത് സിങ്ങിനെതിരെ സുപ്രധാന തെളിവായി മാറിയത്. സൗണ്ടേഴ്സ് കേസിന്റെ വിധി വരുന്നതുവരെ അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായുള്ള കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. ഭഗത് സിങ്ങിനെ ഡെൽഹി ജയിലിൽ നിന്നും മിയാൻവാലി ജയിലിലേക്കു മാറ്റി. മിയാൻവാലി ജയിലിലിൽ ഇന്ത്യൻ രാഷ്ട്രീയ തടവുകാർക്കും ബ്രിട്ടീഷ് തടവുകാർക്കും ഇടയിൽ കണ്ട വേര്തിരിവിനെതിരെ ഭഗത് സിംഗ് നിരാഹാരസമരം തുടങ്ങി. രാജ്യത്താകമാനം ഈ സമരം ശ്രദ്ധ പിടിച്ചു പറ്റി.

കൊടിയ പീഡനങ്ങൾക്കൊടുവിലും ഭഗത് സിംഗ് സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഒടുവിൽ ഭഗത് സിംഗിനെ ലാഹോറിലെ ബോസ്റ്റൺ ജയിലേക്ക് മാറ്റി. പീഡനങ്ങൾ തുടന്നിട്ടും ഭഗത് സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഒടുവിൽ സ്ട്രെച്ചറിൽ കിടത്തിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ സത്യാഗ്രഹമനുഷ്ഠിച്ചിരുന്ന ജതിൻ ദാസ് മരണമടഞ്ഞു. 1929 ൽ ഭഗത് തന്റെ നിരാഹാരം അവസാനിപ്പിച്ചു. വിചാരണ വേഗത്തിലാക്കാൻ വൈസ്രോയി ഇർവിൻ പ്രഭു ഒരു പ്രത്യേക കോടതി തന്നെ സ്ഥാപിച്ചു.

ആരോപണ വിധേയരായവരുടെ അസാന്നിധ്യത്തിൽ നടന്ന വിചാരണക്കൊടുവിൽ 1930 ഒക്ടോബർ 7ന് പ്രത്യേക കോടതി ഭഗത് സിംഗ്, രാജ് ഗുരു, സുഖ്‌ദേവ് എന്നിവരെ വധശിക്ഷക്ക് വിധിച്ചു. അസെംബ്ലി ബോംബ് ഏറു കേസിൽ മാത്രം വിചാരണ നേരിടേണ്ടി വന്ന ദത്തിനു ജീവപര്യന്തം തടവ് ലഭിച്ചു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി.

പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു. ജയിൽ മോചിതനായ ശേഷം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ സജീവമായ ബഡകേശ്വർ ദത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് വിവാഹം കഴിച്ചത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jishnumskopparath&oldid=2927231" എന്ന താളിൽനിന്ന് ശേഖരിച്ചത്