ഉപയോക്താവ്:Faisal vafa

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Vafa

വട്ടപ്പറമ്പിൽ ഫൈസൽ (വഫ), فیصل وفا پرواز , Faisal Vafa , फैसल वफ

യുവ ഭാഷാപണ്ഡിതനും ഉർദു സാഹിത്യ രംഗത്ത് കേരളത്തിന്റെ സംഭാവനയുമാണ് ഇദ്ദേഹം. 2000 ലെ കേരള സർക്കാരിന്റെ ഉർദു ഹയർ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ വഫ തന്റെ റാങ്ക് നേട്ടം അതോടെ അവസാനിപ്പിച്ചില്ല, 2001 ൽ അദീബെ ഫാസിൽ പ്രിലിമിനറിക്ക് രണ്ടാം റാങ്കും തുടർന്ന് 2013 ൽ ഫൈനൽ അദീബെ ഫാസിൽ പരീക്ഷക്ക് ഒന്നാം റാങ്കും കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് കരസ്ഥമാക്കി. 2005 ലെ കേരളാ പൊതു പരീക്ഷാ ബോഡിന്റെ ഉർദു ഭാഷാധ്യാപക പരിശീലന പരീക്ഷയും ഉന്നത റാങ്കോടെ പാസ്സായി. തുടർന്ന് 2010 ൽ ഹൈദരാബാദ് മൌലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസോടെ കരസ്ഥമാക്കി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Faisal_vafa&oldid=1937218" എന്ന താളിൽനിന്ന് ശേഖരിച്ചത്