ഉപയോക്താവ്:Chola89

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരി ക്ഷേത്രം

cherussery tembil[തിരുത്തുക]

കൃഷ്ണഗാഥാ കർത്താവായ മഹാകവി ചെറുശ്ശേരി കോലത്ത് നട്ടുരാജാവിൻറെക്ഷണപ്രകാരം യാത്രയവുന്നതിനുമുമ്പ് ദേവിയെ ഉപാസിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നക്ഷേത്രമാണ് കൊഴിലാണ്ടിതാലൂക്കിലെ മേപ്പയ്യൂർപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരിക്ഷേത്രം. ഭഗവതിയോട് ഒരു ശ്രീരന്തത്തിനുണ്ടായിരുന്ന അഗാധമായ ഭാത്തിയുടെ ഫലമായി നാഴികകൾക്കപ്പുറത്തു നിന്നും ദേവി ഇവിടെക്ക് എഴുന്നള്ളി അയ്യപ്പൻറെ സമീപം താമസമാക്കിയതിൻറെയും ചരിത്രമാണ്‌ 600 വർഷങ്ങൾക്കുമുമ്പ് സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിനുള്ളത്. കേരളത്തിൽ അപൂർവ്വമായിമാത്രംകാണുന്ന ബഹുവേരസമ്പ്രദായത്തിലുള്ള പ്രതിഷ്ഠയാണിവിടെ. ഇപ്പോഴും ഫലം നൽക്കികൊണ്ടിരിക്കുന്ന പ്ലാവിൽനിന്നും നൂറ്റാണ്ടുകൾക്ക് മുമ്പുതുരന്നെടുത്ത കാതലായ മണിതൂൺ ആണ് പ്രധാനപ്രതിഷ്ഠ സമീപത്തെ പറമ്പിൽസ്ഥിതിചെയ്യുന്ന പ്ലാവിനെ ഇപ്പോയും ഭക്തിപൂർവ്വമാണ്‌ പ്രദേശവാസികൾ നോക്കികാണുന്നത്. ക്രഷ്ണഗാഥാഗ്രന്ഥത്തിൻറെ താളിയോലയിൽ എഴുതിയപ്രതിയാണ് ഇവിടെപൂജിക്കുന്നത്. ചിങ്ങമാസം മുഴുവൻ ക്രഷ്ണഗാഥാപാരായണവും ചിങ്ങത്തിലെ പൗർണമിനാളിൽ ചെറുശ്ശേരിഅനുസ്മരണപരിപാടികളും ഇവിടെ നടത്തിവരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Chola89&oldid=2196390" എന്ന താളിൽനിന്ന് ശേഖരിച്ചത്