ഉപയോക്താവ്:Ancy Antony

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോസഫ് അന്നംകുട്ടി ജോസ്.


   അടുത്തകാലത്ത് വായിച്ച ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തി ആണ് ജോസഫ് അന്നം കുട്ടി ജോസ്. യുവ എഴുത്തുകാരൻ, പ്രചോദകൻ, റേഡിയോജോക്കി എന്നീ നിലകളിൽ പ്രശസ്തൻ. സോഷ്യൽ മീഡിയവഴി ധാരാളം ആളുകൾ പിന്തുടരുകയും ആരാധിക്കുകയും ചെയുന്നയാൾ. ഈ കൂട്ടത്തിൽ ഞാനും പങ്കുചേർന്നു. എന്താണ് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന ഊർജം എന്നു എനിക്കും അറിയാൻ ആഗ്രഹം തോന്നി. വാക്കുകൾ പ്രവഹിക്കുകയാണ്. ആംഗലേയ ഭാഷയും മലയാളഭാഷയും ജനങ്ങളിലേക്കു വാരി വിതറുന്നതായിതോന്നി. ലളിതമാണ് നമുക്കും ജീവിതത്തിൽ അനുഭവപെടുന്നതാണ്. പക്ഷേ നാം ചിന്തിക്കുന്നില്ല അതാണ്‌ ആ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ പതിക്കുന്നത്. തേപ്പ്, പൊളിസാനം തുടങ്ങി ഏറ്റവും പുതിയ പ്രയോഗങ്ങൾ വരെ അനായാസം കൈകാര്യം ചെയുന്നു." നമ്മുടെ ഉള്ളിലെ കലഹങ്ങൾ  മറ്റുള്ളവർക്കു കാറ്റായിമാറണം ". ആലിലകൾ കൂട്ടിഉരസുമ്പോൾ ഉള്ള കലപില ശബ്ദം പോലും നമ്മിലേക്ക്‌ പോസിറ്റീവ് എനർജി ആക്കി അദ്ദേഹം മാറ്റുന്നു. ഒരുപാട് കഥകൾ പറഞ്ഞു ഗുണപാഠം നൽകുമ്പോൾ പുതിയൊരു അറിവ് പകരുകയാണ്. പുതിയ ബുക്കുകൾ വായിച്ചു ഒറ്റവാക്കിൽ റിവ്യൂ ഇടുമ്പോൾ വലിയൊരു ആശയലോകം അതിൽ ഒളിഞ്ഞിരിക്കുന്നതായി നമുക്കു അനുഭവപ്പെടും. ഇനി എക്കാലവും ഞാൻ വായിച്ചബുക്കിൽ മികച്ചത് 'ദൈവത്തിന്റെ ചാരന്മാർ ' തന്നെ ആണ്. കരണം അത് കഥയല്ല ജീവിതമാണ്. എന്റെയും നിങ്ങളുടെയും ജീവിതം..
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ancy_Antony&oldid=3347211" എന്ന താളിൽനിന്ന് ശേഖരിച്ചത്