ഉപയോക്താവ്:Ali aerath

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഫ്സൽ അലി ഏറത്ത്

ഞാൻ അഫ്സൽ അലി ഏറത്ത്. കൊല്ലം ജില്ലയിലെ കടയ്ക്കൽ പ്രദേശത്ത് ചിതറ പഞ്ചായത്തിൽ മാങ്കോട് വാർഡിൽ താമസം. കൊല്ലം ശ്രീ നാരായണ ഗുരു നിയമ കലാലയത്തിൽ നാലാം പാദ പഞ്ചവൽസര നിയമബിരുദ വിദ്യാർഥിയാണ്. ഫോട്ടോഗ്രഫിയിൽ തല്പരനായ ഞാൻ സംഗീതം ആസ്വദിക്കുകയും ആലപിക്കുകയും പുസ്തകങ്ങൾ വായിക്കുകയും അനുകരണ കലയിൽ കഴിവുതെളിയിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. അധ്യാപനം ഇഷ്ടപ്പെടുന്ന ഞാൻ വീടിനടുത്തുള്ള ഒന്നുരണ്ട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായി ജോലി ചെയ്യുന്നുമുണ്ട്.

ചെറുകഥകളാണ് ഞാൻ കൂടുതലായി ഇഷ്ടപ്പെടുന്നത്. എഴുതാറണ്ടെങ്കിലും പ്രസിദ്ധീകരിക്കാറില്ല. (കാരണം വിമർശനങ്ങളെ ഞാൻ ഭയക്കുന്നു).--Ali aerath (സംവാദം) 07:53, 20 ജനുവരി 2015 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ali_aerath&oldid=2131259" എന്ന താളിൽനിന്ന് ശേഖരിച്ചത്