ഉപയോക്താവ്:വിഷ്ണു കാണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തൃശൂർ കേന്ദ്രം.

തൃശൂരിൽ പ്രവർത്തിക്കുന്ന, കാലടി ആസ്ഥാനമായുള്ള സംസ്‌കൃത സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം ആണ് ..തൃശൂർ പാടിഞ്ഞാറേകോട്ടയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിൽ മലയാളം, സംസ്‌കൃതസാഹിത്യം, ഹിന്ദി എന്നീ വിഷയങ്ങളിൽ എം എ കോഴ്‌സുകൾ ഉണ്ട്... തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനത്തിന്റെ വളരെ അടുത്താണ് പൈതൃകപദവി കിട്ടിയിട്ടുള്ള വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാഡമി ,ലളിതകലാ അക്കാഡമി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പ്രാദേശിക കേന്ദ്രവുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്..തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ നിന്നും പാടിഞ്ഞാറെക്കോട്ടയിലേക്ക് സുലഭമായി ബസ് സർവീസ് ഉണ്ട്...തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് 1.5 കി മി ദൂരം ഉണ്ട്...