ഉപയോക്താവ്:രണകീർത്തി ചേകവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണകീർത്തി ചേകവർ

രണകീർത്തി ചേകവർ എന്നറിയപ്പെട്ടിരുന്ന ചേകവർ യഥാർത്ഥത്തിൽ കായംകുളം രാജ്യം വെട്ടിപ്പിടിക്കാൻ വേണ്ടി തിരുവിതാംകൂർ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് വിളിച്ചു വരുത്തിയ തലശ്ശേരിക്കാരൻ രാഘവ ചേകവരാണ്. ആ ചരിത്രം ഇങ്ങനെയാണ്.

ഒരു തീയ്യ കളരിപ്പയറ്റ് വിദഗ്ധനും മർമ്മവൈദ്യനുമായിരുന്ന തലശ്ശേരിക്കാരൻ പപ്പൻ ചേകവർ ചെമ്പഴന്തിപ്പിള്ള രാജാവിന്റെ സർവ്വസേനാപതിയായി സേവനം അനുഷ്ഠിച്ചിരുന്നു ഒരു കാലത്ത്. അതുകൂടാതെ പപ്പൻ ചേകവർ അസമയത്ത് അവിടങ്ങളിലെ ഒരു പേരുകേട്ട രാജ്യവൈദ്യനും കൂടി ആയി പ്രസിദ്ധനായിരുന്നു. പഴയ തിരുവിതാംകൂറിൽ എട്ടു വീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു ഈ ചെമ്പഴന്തി പിള്ള രാജാവ്. അതിനാൽ ചെമ്പഴന്തി പിള്ള മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നാട്ടുരാജാവും അതിനാൽ പപ്പൻ ചേകവർ മാർത്താണ്ഡവർമ്മയുടെ ഒരു സുഹൃത്തും കൂടി ആയിരുന്നു. അക്കാലത്ത് മാർത്താണ്ഡവർമ്മ രാജാവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ ആഗ്രഹം എന്നെത് കൊച്ചിരാജ്യവും അതും കഴിഞ്ഞുമുള്ള പ്രദേശങ്ങൾ മുഴുവൻ കീഴടക്കി തന്റെ രാജ്യത്തിന്റെ വിസ്തൃതി കൂട്ടണമെന്നതായിരുന്നു. കൂടാതെ കായംകുളം എന്ന രാജ്യത്തോട് 3 പ്രാവശ്യം യുദ്ധം ചെയ്തു തോറ്റ് തുന്നംപാടിയതിന്റെ നാണക്കേടും മഹാരാജാവിന്റെ മനസ്സിൽ അവശേഷിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് അറിയാമായിരുന്നു ഈ ഇടങ്ങളിലെ നാട്ടുരാജ്യങ്ങളെയൊക്കെ കീഴടക്കാനുള്ള തക്ക സൈന്യം ബലം ഈ സമയത്ത് തന്റെ രാജ്യത്തിൽ ഇല്ല എന്ന സത്യം. ഇതിനുള്ള പോരായ്മയായി അദ്ദേഹം മനസ്സിലാക്കിയത് എന്തെന്നാൽ തന്റെ രാജ്യത്തിന് ഒരു ശുശക്തമായ സൈന്യവും അതുപോലെ തന്നെ സമർത്ഥനായ ഒരു സർവ്വസേനാപതിയും ഇല്ല എന്ന വസ്തുതയായിരുന്നു. അതിനാൽ മഹാരാജാവ് തന്റെ ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി തന്റെ സുഹൃത്തായ പപ്പൻ ചേകവരുമായി ഒരിക്കൽ കൂടിക്കാഴ്ച നടത്തി. അപ്പോൾ തനിക്ക് തലശ്ശേരിക്കാരൻ ഒരു തീയ്യ സുഹൃത്തുണ്ടെന്നും അദ്ദേഹം ഒരു വിദഗ്ധനായ കളരിയഭ്യാസിയും അതുപൊലെ തന്നെ ഒരു കുതിര സവാരിക്കാരനും കൂടി ആണെന്നും, അദ്ദേഹത്തിന്റെ പേര് രാഘവ ചേകവർ എന്നാണെന്നും പപ്പൻ ചേകവർ മഹാരാജാവിനെ അറിയിച്ചു. എന്നാൽ ആ സമയത്ത് രാഘവ ചേകവർ മലബാറിലെ സാമൂതിരി മഹാരാജാവിന്റെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതറിഞ്ഞ മഹാരാജാവ് അദ്ദേഹത്തെ തിരുവിതാംകൂറിലേക്ക് കൊണ്ടു വരുന്നതിന് അനുമതി നൽകി. അതിനാൽ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം പപ്പൻ ചേകവർ തന്നെ മലബാറിൽ ചെന്ന് രാഘവ ചേകവരെ രഹസ്യമായി കടൽമാർഗം തിരുവിതാംകൂറിലേക്ക് കൂട്ടിക്കൊണ്ടുവന്നു. രാഘവ ചേകവർ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം മാർത്താണ്ഡവർമ്മ മഹാരാജാവ് നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയശ്രീലാളിതനായി. ഇതിന് പ്രത്യുപകാരമായി രാഘവചേകവരെ "രണകീർത്തി ചേകവർ" എന്നു വിശേഷിപ്പിച്ച് മഹാരാജാവ് ആദരിച്ചു. പിന്നീട് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലശേഷം രണകീർത്തി ചേകവരെ മലബാറിലെ സാമൂതിരി മഹാരാജാവിന്റെ സൈന്യത്തിലേക്ക് തന്നെ തിരിച്ചു വിളിച്ചു. ഈ ചരിത്രം പറഞ്ഞു തരുന്നത് തീയ്യന്റെ യശസ്സ് ഉയർത്തിയ ഒരു ധീരനായ ചേകവർ ആയിരുന്നു രണകീർത്തി ചേകവർ എന്ന വസ്തുത.