ഉപയോക്താവ്:നിഷാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റജബ് ത്വയ്യിബ് ഉർദുഗാൻ:[1]

റജബ് ത്വയ്യിബ് ഉർദുഗാൻ കാഴ്ച്ചയിൽ തനി യൂറോപ്പ്യൻ. യൂറോപ്പ്യൻ യൂണിയനിൽ പെട്ടതും യൂറോപ്പ് വൻകരയിൽ പെട്ടതുമായ തുർക്കിയുടെ പ്രസിഡണ്ട്. അത്താതുർക്കിനെ പോലെയുള്ള ഭരണാധികാരികൾ തച്ചുടച്ച ഖിലാഫിയ ഭരണത്തിൻറ ഗതകാല സ്മരണകൾ പാടുന്ന പ്രദേശങ്ങൾ ഉൾപ്പടുന്ന തുർക്കി. തുർക്കി എല്ലാ മുസ്ലീം രാജ്യങ്ങളെയും പോലെ അന്തസ്സ് പണയം വെച്ച് സാമ്രാജിത്വ ഫാസിസ്റ്റ് ശക്തികളുടെ തൊഴുത്തിൽ മേയുന്ന താജ്യമെന്നായിരുന്നു എല്ലാവരുടെയും വിചാരം. രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടനും ഫ്രാൻസും ചതിയിലൂടെ ഉസ്മാനിയ്യ ഖിലാഫത്ത് അവസാനിപ്പിക്കുകയും സാമ്രാജിത്വം പങ്കിട്ടെടുക്കുകയും ചെയിതു. ഓട്ടോമൻ സാമ്രാജ്യത്തിൽ പെട്ട അത്താതുർക്ക് ഭരണാധികാരി തുർക്കിയിൽ കിരാത ഭരണം കാഴ്ച്ചവെച്ചു. അവിടെയുണ്ടായിരുന്ന ഇസ്ലാമിക മുദ്രകൾ അപ്രത്യക്ഷമാക്കപ്പട്ടു. ഭരണഘടന മാറ്റിയെഴുതി. ആധുനിക ലോകത്ത് ഇസ്ലാമിൻറ യശസ്സ് ഉയർത്തിപിടിക്കാൻ പോന്ന സ്പെയിൻ(അന്തലൂസ്) നഷ്ടപ്പെട്ടത് പോലെതന്നെ തുർക്കിയും ഇസ്ലാമിക വിലാസത്തിൻ വിടുതലായി. സോവിയറ്റ് യൂണിയൻ തകർക്കെപ്പെട്ടത് എങ്ങനെയോ അങ്ങനെ തന്നെ തുർക്കിയുടെ തകർച്ചയുടെ പടവുകൾ താണ്ടാൻ വിട്ടു. ഇസ്ലാമിക സംസ്ക്കാരത്തിന് പകരം യൂറോപ്പ്യൻ സംസ്ക്കാരം പറിച്ചുനട്ടു. സംസ്കാരിക പരമായും മതപരമായും തുർക്കി അഗാധഗർത്തങ്ങളിലേക്ക് പതിച്ചു. എന്തിനേറെ തുർക്കിയുടെ ഇസ്ലാമിക രാജ്യമെന്ന മേൽവിലാസം നഷ്ടപ്പെട്ടു. അതെ ഒരു യൂറോപ്പ്യൻ റിപ്പബ്ലിക്കായി മാറി.

കാലത്തിൻറ ഗതി ചക്രം തിരിഞ്ഞ് കൊണ്ടേയിരുന്നു. ഇടയിക്കെപ്പെഴോ തുർക്കിയിൽ ഉർദുഗാൻ എന്ന പേര് ഉയർന്നു വന്നു. ഭരണത്തിലേറിയ ഉർദുഗാൻ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ തുടങ്ങി. യൂറോപ്പിൽ നിന്ന് കൊണ്ട് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രം പണിയുക എന്നതായിരുന്നു ഉർദുഗാൻറ ലക്ഷ്യം. തുർക്കി ജനത കടുത്ത ഇസ്ലാം മത വിശ്വാസികളാണെന്ന് അദ്ധേഹം പല തവണ കാണിച്ചുതന്നു. ഒടുവിൽ ഇസ്ലാമിൻറ പേരിലുള്ള ഇസ്ലാമിക രാജ്യങ്ങളേക്കാൾ മുമ്പിൽ തുർക്കിയെ എത്തിച്ചു. ഫലസ്ഥീന് വേണ്ടി ശബ്ദിച്ച അദ്ധേഹം യൂറോപ്പിലെ വേറിട്ട ശബ്ദമായി. അദ്ധേഹത്തോടൊപ്പം തന്നെ തുർക്കി ജനതയും ഇസ്ലാമിൻറ കൈ പിടിച്ച് നടന്നു ഉയർച്ചയുടെ പടവുകൾ കയറി. സാമ്രാജ്യത്ത്വത്തിൻറ കുതന്ത്രത്തിൽ വീഴാത്ത ജനങ്ങൾ അദ്ധേഹത്തിൻറ വിശ്വാസം വർദ്ധിപ്പിച്ച് കൊണ്ടേയിരുന്നു. തുടർച്ചയായി മൂന്ന് തവണ തുർക്കിയുടെ പ്രസിഡണ്ടായി തിരഞ്ഞടുക്കപ്പെട്ട അദ്ധേഹം പുതിയ പുതിയ പരിഷ്കാരങ്ങളിലൂടെ തുർക്കിയെ നന്മയുടെ തീരത്തെത്തിച്ചു. ഒടുവിൽ അദ്ധേഹം ഇസ്ലാമിന്നനുകൂലമായി ഭരണഘടന നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായി. ഇതൊക്കെ അദ്ധേഹത്തെ അമേരിക്കയെ പോലെയുള്ള പശ്ചാത്ത്യ രാജ്യങ്ങളുടെ കണ്ണിലെ കരടാക്കി. ഒടുവിൽ പശ്ചാത്യർ ഇസ്ലാമിക രാജ്യങ്ങൾക്കെതിരെ വ്യാപകമായി ഉപയോഗിക്കാറുള്ള ആയുധ മുറയായ ഭരണകൂട അട്ടിമറി തന്നെ തുർക്കിയിലും തിരഞ്ഞെടുത്തു. താലിബാനെ ഉപയോഗിച്ച് അഫ്ഗാനിസ്ഥാനെ അട്ടിമറിച്ചത് പോലെ പാക്കിസ്ഥാനിലെയും യമനിലെയും ഈജിപ്തിലെയും ഇറാഖിലെയും ഭരണകൂടങ്ങളെ അട്ടിമറിച്ചത് പോലെ തുർക്കിയിലെ ഭരണകൂടത്തെയും സൈന്യത്തെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു.

2016 ജൂൺ 15ന് ഒരു പറ്റം തുർക്കി സൈനികർ സർക്കാർ വാർത്താ ചാനൽ പിടിച്ചടക്കുകയും പ്രസിഡണ്ടിൻറ കൊട്ടാരം വളയുകയും ചെയിതു. ചാനലിലൂടെ ഭരണം അട്ടിമറിച്ചു എന്ന വാർത്ത പരത്തി. നൊടിയിടയിൽ നടന്ന ഈ സംഭവങ്ങൾ തുർക്കീ ജനതയിൽ ഞെട്ടലുണ്ടാക്കി. പക്ഷേ ഉർദുഗാൻ അവിടെ മറ്റൊരു ഷാവേസാകുകയായിരുന്നു. അതെ ഒരു താരത്തിൻറ ഉദയം കാണുകയായിരുന്നു. വിമാനതാവളത്തിൽ വന്ന ഉർദുഗാൻ ഫെയിസ്ടൈമിലൂടെ ജനങ്ങളുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയിതു. ചത്വകങ്ങളിലും വിമാനതാവളങ്ങിലും എല്ലാവരും സംഗമിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. ജനങ്ങളുടെ ശക്തിയേക്കാൾ മറ്റൊരു ശക്തിയില്ല. നീതിന്യായ വ്യവസ്ഥ എത്രയും പെട്ടെന്ന് ഈ അക്രമണത്തിനെതിരെ പ്രകതികരിക്കുന്നതാണ്. പിന്നീട് തുർക്കി കണ്ടത് ചരിത്രമായിരുന്നു. പ്രസിഡണ്ടിൻറ ആഹ്വാനം കിട്ടിയതും ജനം ആർത്തിരമ്പി വന്നു. തെരുവുകളിൽ പട്ടാള ക്യമപുകൾ വളഞ്ഞു. യൂറോപ്പനെയും റഷ്യയേയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് പാലം സൈന്യം ആദ്യമേ വളഞ്ഞിരുന്നു. ഇവിടേക്ക ജനം ഇരമ്പി വന്നു. കൈയ്യിൽ കിട്ടിയതെല്ലാം ആയുധമാക്കി സൈന്യത്തെ നേരിട്ടു. വ്യോമസേനയും കരസേനയും ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. 200 ഓളം യുവാക്കൾ മരിച്ചു വീണു. പക്ഷേ ജനം പിന്മാറിയില്ല. പൂർവ്വാധികം ശക്തിയോടെ ജനം തിരിച്ചടിച്ചു. പിറ്റേ ദിവസം പകൽ പുലരുമ്പോൾ തുർക്കി കണ്ടത് ഒഴിവാക്കിയിട്ട ടാങ്കുകളും കൈ മുകളിലേക്കി ഉയർത്തി കീഴടങ്ങിയതായും ജീവനും കൊണ്ടോടുന്നതുമായ സൈനികരെയായിരുന്നു. അതെ പശ്ചാത്യശക്തിയായ അട്ടിമറിയെ ഇസ്ലാമിക രാജ്യമായ തുർക്കിയുടെ ഭരണാധികാരി ഉർദ്ദുഗാൻറ നേതൃത്ത്വത്തിലുള്ള ജനം തകർത്തെറിയുകയായിരുന്നു.

ഉർദുഗാനെതിരെയുള്ള എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട പശ്ചാത്ത്യർ അട്ടിമറിക്കാരെ അടിച്ചമർത്തിയ രീതിയെ വിമർശിക്കാനാണ് തുനിഞ്ഞത്. എന്നാൽ ഉർദുഗാൻറ ശക്തി എത്രത്തോളുണ്ടെന്നറിയണമെങ്കിൽ തുർക്കിയിലെ രാഷ്ടീയ സ്ഥിതി മനസ്സിലാക്കണം. അട്ടിമറിയെ പ്രതിരോധിക്കാൻ ഉർദുഗാൻറ AK  പാർട്ടി മാത്രമല്ല പ്രതിപക്ഷ പാർട്ടികളായ CHP,HDP, MHP തുടങ്ങിയ പാർട്ടികൾ ഉർദുഗാന് പിന്തുണ പ്രഖ്യാപിച്ചത് അമേരിക്കയെ പോലെയുള്ള പശ്ചാത്യർ കണ്ടില്ലെന്ന് നടിക്കുമ്പോൾ അറപ്പ തോന്നും. ഉർദുഗാൻറ ഈ വിജയം തീർച്ചയായും യാങ്കികളുടെ ഉറക്കം കെതുത്തും എല്ലത് ഉറപ്പാണ്. അതിനാൽ ഉർദുഗാനെ പോലെയുള്ള ഭരണാധികാരിയെ താഴെയിറക്കാൻ ഉള്ള അടവുകൾ ഇനിയും പശ്ചാത്യർ പയറ്റുമെന്നത് കൊണ്ട് ദുഖ പുരിതമായ വാർത്തകൾ ഇനിയും നമുക്ക് കേൾക്കേണ്ടി വന്നേക്കാം..

  1. [amanapara.blogspot.com "റജബ് ത്വയ്യിബ് ഉദുഗാ"]. {{cite web}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:നിഷാനി&oldid=2446466" എന്ന താളിൽനിന്ന് ശേഖരിച്ചത്