ഉപയോക്താവ്:ജോർജ്ജ് മുട്ടത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ജോർജ്ജ് മുട്ടത്തിൽ , കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പയിൽ താമസം . ഔഷധച്ചെടികളോടും ഫലവൃക്ഷങ്ങളോടും പ്രതേൃക താൽപരൃം . ഇൻഡൃയിലെ വിവിധ പരി:സ്ഥിതി സംഘടനകൾ 1986 സെപ്തംബർ 18,19,20 എന്നീ തീയ്യതികളിൽ വയനാട്ടിലെയും അട്ടപ്പാടിയിലെയും പ്രകൃതിസംരക്ഷണ സമിതിയുടെ ആഭിമുഖൃത്തിൽ അട്ടപ്പാടിയിലെ അഗളിയിൽ ഒത്തുകൂടിയപ്പോൾ , ആ കൂട്ടായ്മയിൽ എനിക്കും പങ്കെടുക്കാൻ കഴിഞ്ഞതിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു...... ഫോൺ:+919497764875

E-mail : gmpknr@gmail.com

www.keralatheosophist.org

www.ts-adyar.org

www.bwcindia.org

______________________________________

തിയോസഫി

----------------------

=ഈ പ്രപഞ്ചസംവിധാനത ്തെ മുഴുവൻ സംബന്ധിക്കുന്ന ഒരു വിഷയമാണ് തിയോസഫി അഥവാ ബ്രഹ്മവിദൃ . അതിന്റെ തത്വശാസ്ത്രം പരാമർശിക്കുന്നതു അതിബ്രഹത്തായ പ്രശ്നങ്ങളെയാണ് . മാനവ വംശത്തിന്റെ ആവിർഭാവവും ലക്ഷൃവും അതിൽപ്പെടുന്നു . നിലവിലുള്ള സകലവിധ ജീവന്റെയും പദാർത്ഥത്തിന്റെയും പ്രശ്നങ്ങളും അവയ്ക്ക് പരസ്പരമുള്ള ബന്ധത്തിന്റെ പ്രശ്നങ്ങളും അതിൽ പെടുന്നു . ഇക്കാരണത്താൽ ഈ തത്വശാസ്ത്രം അതൃഗാധമാണെന്നും സമർത്ഥമായ മനസ്സിനുമാത്രമേ അത് സുഗ്രാഹൃമാവുകയു ള്ളുവെന്നും കരുതേണ്ടതില്ല . സർവ്വതിനേയും അത് സ്പർശിക്കുന്നു , സംബന്ധിക്കുന്നു എന്ന കാരണത്താൽതന്നെ അതിൽ ഏവർക്കും താൽപരൃം ഉണ്ടാകേണ്ടിയിരിക്കുന്നു . തിയോസഫി മനസ്സിലാക്കുകയെ ന്നാൽ പരമമായ തത്വത്തെ ബോദ്ധൃപ്പെടുക എന്നതാണെന്നിരിക ്കിലും അതിന്റെ മഹത്തായ സിദ്ധാന്തങ്ങൾ ഓരോ മനുഷൃന്റെയും ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പ്രായോഗികമാക്ക ാവുന്നതാണ് . അത് നിരത്തിവെയ്ക്കുന്ന പ്രയോജനകരങ്ങളായ യാഥാർത്ഥൃങ്ങളെ ഏറ്റവും താണതലത്തിൽ ജീവിക്കുന്ന ഒരാളിനും താത്വികനോ ബുദ്ധിശാലിയോ ആയിതീർന്നിട്ടുള്ള ഒരു ഉന്നതസ്ഥാനീയനും ഒരുപോലെ ഉപയോഗപ്പെടുത്ത ാവുന്നതാണ് . അതുകൊണ്ട് തിയോസഫിയുടെ പ്രയോജനം സകലർക്കും ലഭൃമാണ് . തിയോസഫി സർവ്വാശ്ലഷിയാണ് ബഹുമുഖമായതാണ് . അത് പ്രദാനം ചെയ്യുന്ന വിജ്ഞാനസമ്പത്ത് വിലമതിക്കാനാവാത ്തതുമാണ് . തിയോസഫിയെ ചിലപ്പോൾ മതമായി ധരിക്കപ്പെടുന്നു . ചിലപ്പോൾ തത്വശാസ്ത്രമായു ം മറ്റുചിലപ്പോൾ ശാസ്ത്രമായും ധരിക്കപ്പെടുന്നു . സൂക്ഷ്മമായി പറഞ്ഞാൽ അത് ഇവയൊന്നുമല്ല . അതൊരു മതമല്ല പക്ഷേ എല്ലാ മതങ്ങളിലും അടങ്ങിയിട്ടുള്ള അടിസ്ഥാന തത്വങ്ങളുടെ വിശദീകരണമാണത് . ജീവന് പ്രതിഭാസത്തോടുള്ള ബന്ധത്തെപ്പറ്റി നിഗമനം ചെയ്യുന്ന തത്വശാസ്ത്രം മാത്രമല്ല അത് . സ്ഥിരമായി മാറ്റം സംഭവിച്ചുകൊണ്ട ിരിക്കുന്ന പ്രപഞ്ച പ്രതിഭാസങ്ങളുടെ കാരൃങ്ങൾ കണ്ടെത്തുന്നതിന ും കാരണങ്ങൾ കണ്ടുപിടിക്കുന്നതിനും തിരച്ചിൽ നടത്തുന്ന വെറും ജീവശാസ്ത്രവുമല്ല അത് . ഇവയെല്ലാം ഒത്തുചേർന്നതാണത് , അതിലും ഉപരിയായതുമാണ് . ജീവഭാവങ്ങളെല്ലാ ം ഒന്നുതന്നെ എന്ന് അത് പ്രഖൃാപിക്കുന്നു . ധർമ്മശാസ്ത്രപരമായി അത് വിശ്വസാഹോദരൃമാണ് . ഭൌതികശാസ്ത്രത്തെയും യോഗശാസ്ത്രത്തേയും ഉൾക്കൊള്ളുന്നതാണ് അതിന്റെ ശാസ്ത്രീയാംശം . വസ്തുതകളും തത്വങ്ങളും നിയമങ്ങളും ദൃശൃങ്ങളായവ മാത്രമല്ല അത് കണക്കിലെടുക്കുന്നത് അദൃശൃങ്ങളായവയേയ ും പരിഗണിക്കപ്പെടുന്നു . സതൃത്തിന്റെ സാരമാണ് തിയോസഫി . മതങ്ങളുടേയും കലകളുടേയും ശാസ്ത്രങ്ങളുടേയ ും തത്വശാസ്ത്രങ്ങളുടേയും അടിസ്ഥാനം തിയോസഫിയാണ് . കടന്നുപോയ എല്ലാ കാലഘട്ടങ്ങളിലും തിയോസഫി നിലനിന്നിരുന്നു , അതുകൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന കാലങ്ങളിലെല്ലാം അത് നിലനിൽക്കയും ചെയ്യും .[തിരുത്തുക]

ഫോൺ: +919497764875

www.ts-adyar.org

www.keralatheosophist.org

E-mail: gmpknr@gmail.com

______________________________________

മലയാളിയുടെ ഭക്ഷണ സംസ്കാരം

-----------------------------------------------------------

മലയാളിയുടെ ഭക്ഷണസംസ്കാരം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അത് പഴവർഗ്ഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതാണ് . ഇന്ന് കുറഞ്ഞ സ്ഥലപരിമിതികളിൽ വളരെയധികം ഫലവർഗ്ഗങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചരൃങ്ങൾ ഉണ്ട് . നല്ല പോഷകപ്രധാനവും രോഗമുക്തിക്ക് ഉതകുന്നതുമായ അനേകം ഫലവൃക്ഷത്തൈകൾ ഇന്ന് ലഭൃമാണ് . തദ്ദേശമായി വിളയുന്ന പലങ്ങളാണ് കൂടുതൽ ഉചിതം . എന്റെ അഭിപ്രായത്തിൽ മനുഷൃൻ മാംസഭുക്കോ സസൃഭുക്കോ അല്ല , അവൻ ഒരു പഴംഭുക്ക് ആണെന്നാണ് !

ചിലരുടെ അഭിപ്രായത്തിൽ സസൃഹാരികളിലും ഹിംസയുള്ളതായി പറയപ്പെടുന്നു . ശരിയാണ് , മാംസാഹാരത്തേക്കാൾ ഹിംസാത്മകത കുറവുണ്ടെന്നേയുള്ളു . തികച്ചും ഒരു അഹിംസാത്മക ജീവിതം നയിക്കാൻ നാമൊന്നും മഹർഷിമാരല്ലല്ലോ . എന്നാൽ പഴവർഗ്ഗങ്ങൾ മാത്രം ഭുജിച്ചു ജീവിക്കുന്ന ഒരാൾ പൂർണ്ണമായും അഹിംസാത്മക ജീവിതം നയിക്കുന്നുവെന്നു ഞാൻ പറയും . പാകമായ ഒരു ഫലം നാം ഭക്ഷിക്കുമ്പോൾ അതിന്റെ വിത്തുകൾക്ക് നാശം സംഭവിക്കുന്നില്ല . അതു പുനർജ്ജീവിക്കുന്നു , അവിടെ ഹിംസയിൽനിന്ന് മോചിതമാവുന്നു . നമ്മുടെ വളർച്ചയും ലക്ഷൃസ്ഥാനത്തേക്കടുക്കുന്നു !

ഫോൺ: +919497764875

www.ts-adyar.org

www.keralatheosophist.org

______________________________________

കേരളാ തിയോസഫിക്കൽ ഫെഡറേഷൻ

------------------------------------------------

1875 -ൽ വിശ്വസാഹോദര്യത്തിൽ ലക്ഷ്യം വെച്ച് സ്ഥാപിതമായ തിയോസഫിക്കൽ സൊസൈറ്റി അഥവാ ബ്രഹ്മവിദ്യാ സംഘത്തെപ്പറ്റി നമ്മൾ എത്ര മലയാളികൾക്ക് അറിയാം? കേരളത്തിൽ ഒരുകാലത്ത് നൂറോളം ശാഖകൾ ഉണ്ടായിരുന്ന ഈ പ്രസ്ഥാനത്തിന് ഇന്ന് നമ്മുടെ നാട്ടിൽ കൈവിരലിൽ എണ്ണാൻ പോലും പഠന കേന്ദ്രങ്ങളില്ല . ഇൻഡ്യയിൽ പ്രാദേശിക ഭാഷാടിസ്ഥാനത്തിൽ രുപീകൃതമായതാണ് തിയോസഫിക്കൽ ഫെഡറേഷനുകൾ. 105 വർഷങ്ങൾക്ക് മുമ്പ് , കേരളാ തിയോസഫിക്കൽ ഫെഡറേഷൻ എന്ന പേരിൽ നമ്മുടെ നാട്ടിലും ഒന്ന് രൂപീകൃതമായി. എന്നിട്ട് എന്തു സംഭവിച്ചു .....?

ഫോൺ: +919497764875

www.ts-adyar.org www.keralatheosophist.org

______________________________________

മരച്ചീനി വന്ന വഴി

===============

ഭാരതത്തിലേക്ക് ബ്രസീലിൽനിന്നും ആദൃമായി മരച്ചീനി എത്തിച്ചത് , തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിൽ പ്രധാനിയും സൊസൈറ്റിയുടെ ആദൃ പ്രസിഡണ്ടുമായ , " ഹെൻട്രി സ്റ്റീൽ ഓൾക്കൊട്ട് "  എന്ന അമേരിക്കൻ കേണൽ ആണ് . അന്ന് ട്രാവൻകൂർ ഭരിച്ചിരുന്ന " വിശാഖം തിരുന്നാൾ " മഹാരാജാവിനാണ് അതു കൈമാറിയത് . ഈ രാജാവാണ് മരച്ചീനി തിരുവിതാംകൂറിൽ പ്രചരിപ്പിച്ചത് . ഇതിനായി അദ്ദേഹം ഉപയോഗിച്ച മാർഗ്ഗം വിചിത്രമാണ് :

രാജാവ് മരച്ചീനി കൃഷിചെയ്ത് വിള മൂപ്പെത്തിയപ്പോൾ, രാജവിളംബരത്തിലൂടെ ജനങ്ങളുടെ ഒരു സദസ്സ് വിളിച്ചുകൂട്ടി . വിളംബരം ചെയ്യുക എന്നു പറഞ്ഞാൽ ചെണ്ടകൊട്ടി ജനങ്ങളെ അറിയിക്കുന്ന ഒരേർപ്പാടാണ് . അങ്ങിനെ വിളിച്ചുകൂട്ടിയ സദസ്സിൽവെച്ചുതന്നെ ഈ മരച്ചീനി വേവിച്ച് രാജാവുതന്നെ ആദൃം ഭക്ഷിച്ചുകൊണ്ട് അതിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചു . ശേഷം ജനങ്ങളോട് തോട്ടത്തിൽനിന്നും മരച്ചീനി പറിച്ച് ഭക്ഷിച്ചുകൊള്ളുവാനും അതിന്റെ വിത്ത് നട്ടുവളർത്തുവാനും നിർദ്ദേശിച്ചു .

എന്നാൽ ഒരൊറ്റ മനുഷൃൻ പോലും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല . രാജാവിന്റെ ശ്രമം പരാജയപ്പെട്ടതിൽ അദ്ദേഹം ദുഃഖിതനായി ; പിന്നീട് അദ്ദേഹം സ്വീകരിച്ച മാർഗ്ഗം വിചിത്രമായിരുന്നു . ആദൃംതന്നെ രാജാവ് മരച്ചീനിത്തോട്ടത്തിനു ചുറ്റും വേലി തീർപ്പിച്ചു . പിന്നീട് അദ്ദേഹം അടുത്ത വിളംബരം ഇറക്കി; ചെണ്ടകൊട്ടി ജനങ്ങളെ അറിയിച്ചതെന്തെന്നാൽ, " ആരെങ്കിലും മരച്ചീനിത്തോട്ടത്തിൽ കടക്കുകയോ മോഷ്ടിക്കുകയോ ചെയ്താൽ അവരുടെ തല വെട്ടി അതേ തോട്ടത്തിന്റെ വേലിയിന്മേൽ നാട്ടുന്നതായിരിക്കും " എന്നതായിരുന്നു . അന്നു രാത്രി മുതൽ പ്രസ്തുത തോട്ടത്തിൽ നിന്നും മരച്ചീനി മോഷണം പോയിത്തുടങ്ങിയെന്നതാണു വസ്തുത ! ഓരോ ദിവസവും മരച്ചീനി മോഷണം പോവുമ്പോൾ രാജാവ് മനസ്സുകൊണ്ട് ഊറിയൂറി ചിരിക്കുകയായിരുന്നു പോലും ..... !!!

ഫോൺ: +919497764875

www.keralatheosophist.org

www.ts-adyar.org

______________________________________

വിദ്യാഭ്യാസം

--------------------

വിദൃാഭൃാസമെന്നത് ഒരുകൂട്ടം അറിവുകളുടെ കൂമ്പാരമല്ല , ആത്മാവിന്റെ പുഷ്പിക്കലാണ് വിദൃാഭൃാസം . അദ്ധൃാപകർക്ക് തന്റെ അറിവുകൾ കുത്തിനിറയ്കാനുള്ള പാത്രങ്ങളല്ല വിദൃാർത്ഥികൾ . വിദൃ എല്ലാവരുടെയും ഉള്ളിൽ ഉണ്ട് , ഉള്ളിലുള്ള വിദൃയെ യഥാക്രമം പുറത്തേക്ക് വലിച്ചിടലാണ് ഒരു യഥാർത്ഥ അദ്ധൃാപകന്റെ ചുമതല !

ഫോൺ: +919497764875

______________________________________

ഡി - കണ്ടീഷൻ

-------------------------

മൈൻഡ് റീപ്രോഗ്രാം ചെയ്യുക എന്നു പറഞ്ഞാൽ , ഒരു പെട്ടിയിൽ നിന്നും എടുത്ത് മറ്റൊരു പെട്ടിയിൽ വെക്കുന്നതിനു തുലൃമാണ് . ഇരുമ്പു ചങ്ങലയ്ക് പകരം സ്വർണ്ണ ചങ്ങലയെന്ന വൃതൃാസം മാത്രം . മൈൻഡ് ഡികണ്ടീഷൻ ചെയ്യുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത് , എങ്കിലേ ഒരുവൻ സ്വതന്ത്രനാവുകയുള്ളു !

ഫോൺ: +919497764875

______________________________________

ഔഷധ സസ്യങ്ങൾ

--------------------------------

https://www.facebook.com/%E0%B4%94%E0%B4%B7%E0%B4%A7-%E0%B4%B8%E0%B4%B8%E0%B5%83%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-135965740228111/

______________________________________

വിശ്വമത പ്രാർത്ഥന

----------------------------------

മറഞ്ഞുനിന്നേതണുവും ചലിപ്പിച്ചിടുന്ന ചൈതനൃമയ സ്വരൂപിൻ

മറഞ്ഞു ജന്തുക്കളിലാകമാനം വിളങ്ങിടും കാന്തിമയസ്വരൂപിൻ

മറഞ്ഞുനിന്നൊക്

കെയുമൊന്നിലേക്കായ്

അണച്ചിടും പ്രേമമയസ്വരൂപിൻ

ഭവാനോടേകത്വമെവ

ന്നു തോന്നു-

ന്നവന്നു മറ്റേതൊരു വസ്തുവോടും

ഏകത്വമുണ്ടെന്ന രഹസൃമുള്ളിൽ

തെളിഞ്ഞുകാണട്ടെ ,

തവപ്രസാദാൽ .

( ഡോ. ആനിബസ്സന്റ് )

www.ts-adyar.org