ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:ജി.യു.പി.സ്സ് മുടക്കുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

20 ആം നൂറ്റാണ്ടിന്റെ ആരംഭകാലത്തു തിരുവതാംകൂർ സംസ്ഥാനത്തിലെ കുന്നത്തുനാട് താലൂക്കിൽപെട്ട മുടക്കുഴയിലും സമീപ പ്രദേശങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.അക്കാലത്തെ പ്രമുഖ വ്യക്തികളായിരുന്ന കല്ലുങ്കൽ ശ്രീ .കെ.സി തൊമ്മൻ ,ശ്രീ . കെ . വി ഉതുപ്പ് ,ശ്രീ . എ . കെ ഇട്ടീര എന്നിവർ മുൻകൈ എടുത്ത് 1912 ജൂലൈ മാസം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചു .ആദ്യ കാലത്തു അവരുടെ വീടുകളിൽ തന്നെയാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു പഴയ വൈക്കോൽ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി .വിദ്യാലയത്തിന് ആവിശ്യമായ സ്ഥലം നൽകിയത് മുണ്ടക്കപ്പറമ്പിൽ ശ്രീ . എം . കെ അച്യുതൻ സർ ആയിരുന്നു .ശ്രീ . കൃഷ്ണൻ സർ ആയിരുന്നു ആദ്യടെ പ്രഥമ അധ്യാപകൻ