ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:എ.ബി.വി കാവിൽപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ബി.വി കാവിൽപ്പാട്

01.08.1962 ൽ ജനനം.

അച്ഛൻ: പാലക്കാട് റയിൽവെ ഡിവിഷൻ ചീഫ് കൺട്രോളറായി വിരമിച്ച മേഴത്തൂർ അമ്മത്തിൽ ബാലൻ നായർ.

അമ്മ: കാവിൽപ്പാട് ഗവ: എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപികയായി വിരമിച്ച വാനൂർ മുരിങ്ങമലകുന്നത്ത് കമലാക്ഷി.

കാവിൽപ്പാടാണ് സ്വദേശമെങ്കിലും കുറെക്കാലമായി തൃത്താലയിലെ മേഴത്തൂരിലാണ് സ്ഥിരതാമസം.

കാവിൽപ്പാട് ഗവ: എൽ.പി.സ്കൂൾ, പാലക്കാട് പി.എം.ജി ഹൈസ്കൂൾ, ഗവ: വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ: ടി.ടി.ഐ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. 1981 മുതൽ പ്രൈമറി അദ്ധ്യാപകനായി സേവനം പ്രധാനാദ്ധ്യാപകനായിരിക്കെ 2017 ൽ സർവീസിൽ നിന്നും സ്വയം വിരമിച്ച് സാഹിത്യരചനകളിൽ മുഴുകിക്കഴിയുന്നു.

18-ാം വയസ്സു മുതൽ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി. നാടകം, ബാലസാഹിത്യം, ഹാസസാഹിത്യം, പുരാണം, പുനരാഖ്യാനം, റഫറൻസ് എന്നീ മേഖലകളിലായി ഇരുന്നൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു.

ഭാര്യ: വട്ടേനാട് ഗവ:ഹൈസ്കൂളിൽ നിന്നും സംസ്കൃത അദ്ധ്യാപികയായി വിരമിച്ച ജയ ലക്ഷ്മി.

മക്കൾ: ഐശ്വര്യ വി. ഗോപാൽ (അദ്ധ്യാപിക) ആരതി വി. ഗോപാൽ

മരുമക്കൾ: ശരത് (മാധ്യമപ്രവർത്തകൻ) ശ്രീനാഥ് (എഞ്ചിനീയർ)

കൊച്ചുമക്കൾ:അഹിർ ആഷ്മി, ദക്ഷിൺ ശിവ

വിലാസം: ലക്ഷ്മീനിവാസ്, മേഴത്തൂർ (പി.ഓ), പാലക്കാട് 679 534