ഉപയോക്താവ്:എൻ വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻ.വിജയകുമാർ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ സെലക്ഷൻ ഗ്രേഡ് ലൈബ്രേറിയൻ.ജനനം 1961 ജൂലൈ മാസം 12ന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പഞ്ചായത്തിൽ മലയ്ക്കൽ ദേശം.അച്ഛൻ പനപ്പാംകുന്ന് സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന എൻ.നീലകണ്ഠൻ.അമ്മ കാർത്തിയായനി അമ്മ. ബി.എസ്.സി.സുവോളജി ബിരുതവും ബി.എഡും.ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരബിരുദവും എം.ഫില്ലും പാസ്സായിട്ടുണ്ട്. യു.ജി.സി യുടെ നെറ്റ് പരീക്ഷയും പാസായിട്ടുണ്ട്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആയുർവേദ കോളേജ്, പോളിടെക്നിക്ക് കോളേജ്, ചിറ്റൂർ സർക്കാർ കോളേജ്, തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ലൈബ്രേറിയൻ ആയി ജോലി നോക്കിയിട്ടുണ്ട്.ഉള്ളൂർ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ്, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല എന്നിവിടങ്ങളിലും ലൈബ്രേറിയൻ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സർവ്വകലാശാല ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് ബോർഡ്‌ ഓഫ് സ്റ്റഡീസ് അംഗമാണ്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യുണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ ആയി പ്രവർത്തിക്കുന്നു. ലൈബ്രറി ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഭാര്യ:ഷീജ, മക്കൾ:വൈഷ്ണവ്,വൈശാഖ്,വിശാഖ്. അവലംബം:www.gcwtrivandrum.com,www.kgou.in,www.vijayakumar61.tripod.com