ഉപയോക്താവിന്റെ സംവാദം:Ziyahulhaque

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Ziyahulhaque !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:08, 9 ഫെബ്രുവരി 2016 (UTC)

Ozhur[തിരുത്തുക]

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യത്താകമാനം നടന്ന സ്വാതന്ത്ര്യസമരത്തോടൊപ്പം മലബാർ പ്രദേശത്ത് നടന്ന മലബാർ കലാപമെന്ന സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്തുന്നതിനു വേണ്ടി ബ്രിട്ടീഷ് ഭരണാധികാരികൾ അന്നത്തെ ജൻമി നാടുവാഴികളെ കൂട്ടുപിടിക്കുകയും സമരത്തിൽ പങ്കെടുത്തിരുന്നവർക്കെതിരെ കൊടിയ മർദ്ധനമുറകൾ സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷവും ഈ പ്രദേശങ്ങളിൽ കടുത്ത ജാതിവിവേചനവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു. ഇതിനെതിരായി കേളപ്പജിയുടെ ശിഷ്യനായിരുന്ന കറുത്താട്ടിൽ ബാലചന്ദ്രമേനോന്റെ നേതൃത്വത്തിൽ താഴ്ന്ന ജാതിക്കാരായ ആളുകളെ അമ്പലത്തിൽ കയറ്റുക, അമ്പലക്കുളത്തിൽ കുളിപ്പിക്കുക തുടങ്ങിയ സമരമുറകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ ഹിന്ദുക്കളും, മുസ്ളീങ്ങളും പഴയകാലം മുതൽ തന്നെ നടത്തിവരുന്ന ഉത്സവങ്ങളും നേർച്ചകളും എടുത്തുപറയത്തക്കതാണ്. അയ്യായയിലെ ഭഗവതിത്തറ ആട്ട്, കക്കാട്ട്കുന്ന് വേല, ചേന്നംകുളം ഭഗവതിയാട്ട്, വിവിധ കുടുംബ ക്ഷേത്രങ്ങളിൽ നടത്താറുള്ള കലങ്കരി, ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്ന ഉത്സവങ്ങൾ, അയ്യായ നേർച്ച, പുത്തൻപളളി നേർച്ച തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ.് 1910 കാലഘട്ടത്തിലും അതിനുശേഷവും വിദ്യ അഭ്യസിക്കുന്നതിന് എഴുത്തുപള്ളികളും ഓത്ത് പളളികളുമാണ് അന്നത്തെ പൂർവ്വികർ ആശ്രയിച്ചിരുന്നത്. ഈ ഓത്തുപ്പള്ളിയിൽ നിന്നുള്ള അറബി മലയാള പഠനം ഒരു വിധത്തിൽ ജനങ്ങളെ സാക്ഷരരാക്കിയിരുന്നു. ഒഴൂർ പഞ്ചായത്തിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത് മണലിപ്പുഴയിലും, ഓമച്ചപ്പുഴയിലും, ഓഴൂരിലുമാണെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും കരിങ്കപ്പാറയിലും ഒഴൂരിലുമുള്ള എൽ.പി.സ്ക്കൂളുകൾ 1915-ൽ സ്ഥാപിച്ചതാണെന്ന് രേഖകളിൽ കാണുന്നു. 1951-ന് ശേഷമാണ് ഒഴൂർ പഞ്ചായത്തിൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്. സി.എച്ച്.മുഹമ്മദ് കോയ സ്മാരക സാംസ്ക്കാരിക നിലയം പഞ്ചായത്താഫീസിന് സമീപം സ്ഥിതി ചെയ്യുന്നു.പഞ്ചായത്തിലെ റോഡുകളിൽ ആദ്യം നിർമ്മിച്ചത് അയ്യായ-വെള്ളച്ചാൽ, വെള്ളച്ചാൽ-തെയ്യാല എന്നീ റോഡുകളാണ്. യാത്രാസൌകര്യത്തിന് മഞ്ചലുകളയായിരുന്നു അക്കാലങ്ങളിൽ ജനങ്ങൾ ഉപയോഗിച്ചിരുന്നത്. ഓനച്ചപ്പുഴ, മണലിപ്പുഴ ഭാഗങ്ങളിൽ വെള്ളം തങ്ങിനിന്ന് പുഴ പോലെയാവുകയും കടത്തുതോണികൾ ഇവിടെ യാത്രക്ക് ഉപയോഗിച്ചതായും പറയുന്നു. കോൽക്കളി, പരിചമുട്ടുകളി, പടകളി, ദഫ്മുട്ട്, കാറത്തട്ട്, കൈകൊട്ടിപ്പാട്ട്, കന്ന് ഊർച്ചകൾ എന്നിവയാണ് പഞ്ചായത്തിലെ ആദ്യകാല വിനോദങ്ങൾ.അയിത്തോച്ചാടനത്തിനെതിരായി കറുത്താട്ടിൽ ബാലചന്ദ്രമേനോന്റെയും, പൈക്കാട്ടിൽ വേലായുധൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ധീരമായ പ്രക്ഷോഭ നടപടികൾ ഇവിടെ നടന്നിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പോരാളികളെ പുറത്തു ചാടിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സൈന്യം വെടിവെച്ച പാടുകൾ അയ്യായ ഭാഗത്തുള്ള നരിമട എന്ന ഗുഹയിൽ ഇന്നും കാണാം. മതസൌഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായ ധാരാളം ഉത്സവങ്ങൾ ഇവിടത്തുകാർ ആഘോഷിക്കാറുണ്ട്. പ്രാദേശിക ഉത്സവങ്ങളിൽ ഇവിടെ പ്രധാനമായും ആഘോഷിക്കുന്നവ കക്കാട്ട്കുന്ന് ഉത്സവം, കുണ്ടിലകത്ത് ഉത്സവം, അയ്യായകുന്ന് നേർച്ച മുതലായവയാണ്. കൂടാതെ ഓരോ പ്രദേശത്തും കലങ്കരി, ആട്ട് മുതലായ സ്വകാര്യ ഉത്സവങ്ങളും നടത്താറുണ്ട്. ഒരു കാലത്ത് സമൂഹത്തിലും വ്യക്തികളിലും വാമൊഴിയായും കെട്ടുപാട്ടായും, നാടൻ ശീലുകളായും നിലനിന്നിരുന്നതും കർഷകരുടെ ഇടയിലുള്ള കൊയ്ത്ത് നടീൽപ്പാട്ടുകളും പരിചമുട്ടുകളി, കോൽക്കളി, ചവിട്ടുപാട്ട് തുടങ്ങിയ ഗ്രാമീണ കലകളും ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.

പകർപ്പവകാശലംഘനം[തിരുത്തുക]

Ozhur‎ എന്ന ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ ----- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:48, 9 ഫെബ്രുവരി 2016 (UTC)