ഉപയോക്താവിന്റെ സംവാദം:Zackariya kavungal

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Zackariya kavungal !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 01:11, 26 ജനുവരി 2017 (UTC)[മറുപടി]

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് (ന:മ)[തിരുത്തുക]

ജനനം

മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയിൽ 1936 സെപ്റ്റംബർ 18 നാണ് അദ്ദേഹത്തിന്റെ ജനനം. പണ്ഡിതനും സ്‌കൂൾ അധ്യാപകനുമായിരുന്ന അബ്ദുൽ ഖയ്യൂം എന്ന കോമു മുസ്‌ലിയാരാണ് പിതാവ്. അറിയപ്പെട്ട ബഹുഭാഷാ പണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്ന പാലകത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ പിതാമഹനാണ്. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരൻ കുഞ്ഞാലൻകുട്ടി മുസ്‌ലിയാർ, പന്താരങ്ങാടിയിൽ മുദർരിസായിരുന്നു വഹ്ശി മുഹമ്മദ് മുസ്‌ലിയാർ, സൂഫിവര്യനായിരുന്ന സി.എച്ച് കുഞ്ഞീൻ മുസ്‌ലിയാർ എന്നിവരിൽ നിന്ന് പഠനം നടത്തി.

കുടുംബം

പിതാവ് : കോമു മുസ്ലിയാർ

മാതാവ് : ഫാത്തിമ

ഭാര്യമാർ: ആയിശ (പത്തിരിപാലം), പരേതയായ ഫാത്തിമ(ഇന്ത്യനൂർ).

മക്കൾ: അബ്ദുൽ വാഹിദ് മുസ്‌ലിയാർ, മുഹമ്മദ് ഫൈസി, ആതിക്ക, ആയിശ, മൈമൂന.

മരുമക്കൾ: പരേതനായ സി.എച്ച് മൊയ്തീൻകുട്ടി മുസ്ലിയാർ, മുസ്തഫ നദ്‌വി,മൊയ്തീൻകുട്ടി ബാഖവി കരുവാൻപടി,ബുഷ്‌റ കുറുമ്പത്തൂർ,ജമീല കുരുവമ്പലം.

ശിഷ്യത്വം

പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരൻ കുഞ്ഞാലൻകുട്ടി മുസ്‌ലിയാരുടെ അടുത്തും പന്താരങ്ങാടിയിൽ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദർസിലുമായിരുന്നു മതപഠനം . ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാർ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായിരുന്ന വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാരുടെ നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം. ഖാദിരീ ത്വരീഖയുടെ ഗുരുവും മാർഗദർശിയും കൂടിയായിരുന്ന മൗലാനാ അബ്ദുൽ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപ്പറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്. മൗലാനയിൽ നിന്നാണ് ഖാദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്.

മുഖ്യ സൂഫിവര്യൻ ആലുവായ് അബൂബക്കർ മുസ്‌ലിയാരുമായി കൂടുതൽ അടുക്കാൻ ആലുവയ്ക്കടുത്ത വല്ലത്തെ സേവനം അവസരമൊരുക്കി. തൊട്ടടുത്ത മഹല്ലിലായിരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും ഒരു തവണയെങ്കിലും ആ ആത്മീയ തണലിൽ ചെന്നിരിക്കാൻ ഭാഗ്യമുണ്ടായി. ഹജ്ജിനുപോകാൻ അനുമതി തേടിയപ്പോൾ തന്റെ മരണശേഷം മതിയെന്നായിരുന്നു ഗുരുവര്യരുടെ ഉപദേശം. ആലുവായ് ശൈഖിനെ നിഴലുപോലെ പിന്തുടർന്ന അത്തിപ്പറ്റ ഉസ്താദ്, അദ്ദേഹത്തിന്റെ മരണവേളയിലും അടുത്തുണ്ടായിരുന്നു.


സൂഫീമാർഗദർശി കണിയാപുരം മുടിക്കൽ അബ്ദുറസാഖ് മസ്താനുമായി ബന്ധപ്പെടാൻ സാധിച്ചത് ഏറ്റവും വലിയ സുകൃതമാണ്. പ്രമുഖ പണ്ഡിതനും ഖാദിരീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള അടുപ്പമാണ് ഉസ്താദിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. സ്വലാത്തുന്നാരിയയുടെ ഇജാസത്ത് ചാപ്പനങ്ങാടി ഉസ്താദിൽ നിന്നാണ് അദ്ധേഹം സ്വന്തമാക്കിയത്.

സ്ഥാപനങ്ങൾ ഗ്രെയ്‌സ് വാലി എജുക്കേഷണൽ ഇൻസ്റ്റിറ്റൂഷൻസ്, മരവട്ടം (Grace Valley Wafy College, Grace Valley Wafiyya College, Grace Valley Public School and Grace Valley Arts & Science College) ഫത്ഹുൽ ഫത്താഹ് ( Center For Spiritual And Culture Studies), അത്തിപ്പറ്റ ദാറുൽ ഹുദാ ഇംഗ്ലീഷ് സ്‌കൂൾ, അൽ ഐൻ.

പ്രവാസ ജീവിതം

ആലുവായ് അബൂബക്കർ മുസ്‌ലിയാരുടെ മരണാനന്തരം അത്തിപ്പറ്റ ഉസ്താദ് ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിനു തുടക്കം കുറിക്കുന്നത് . മക്കയിലെത്തിയപ്പോൾ ഹറമിൽ വച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരൻ മുഹമ്മദ് മുസ്‌ലിയാരെ നേരിൽ കാണുകയും നാട്ടിൽ വച്ച് പഠിക്കാൻ സാധിക്കാതെ പോയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തിൽ നിന്ന് പഠിക്കുകയും ചെയ്തു.


പിന്നീട് മദീനയിൽ, ലോക പ്രശസ്ത സൂഫീമാർഗദർശിയും ശാദുലീ ത്വരീഖത്തിന്റെ ആചാര്യശ്രേഷ്ഠനുമായിരുന്ന ശൈഖ് അബ്ദുൽ ഖാദിർ ഈസ അൽഹലബിയുമായി ബന്ധപ്പെട്ടു. മസ്ജിദുൽ ഖുബഇൽ വച്ചാണ് ആദ്യസംഗമം. മദീനാമുനവ്വറയിൽ വച്ചാണ് ശാദുലീ ത്വരീഖത്തിന്റെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുന്നത്. ജന്മംകൊണ്ട് സിറിയക്കാരനായ അബ്ദുൽ ഖാദിർ ഈസയുടെ ജ്ഞാനമളക്കാൻ അദ്ദേഹത്തിന്റെ ഹഖാഇഖുൻ അനി ത്തസ്വവ്വുഫ് മാത്രം വായിച്ചാൽ മതി. ഇംഗ്ലീഷ്, ടർക്കിഷ് ഭാഷകളിലെല്ലാം അത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി 'തസ്വവ്വുഫ് ഒരു സമഗ്ര പഠനം' എന്നപേരിൽ അതിന്റെ മലയാള വിവർത്തനം നിർവഹിച്ചിട്ടുണ്ട്.


ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രതിനിധി സഅ്ദുദ്ദീൻ മുറാദ് ആണ് ജിദ്ദയിൽവച്ച് ശാദുലീ ത്വരീഖയുടെ ഖലീഫ സ്ഥാനവും നേതൃത്വവും ഉസ്താദിനെ ഏൽപ്പിക്കുന്നത്. അതിനുശേഷം അറബ് നാടുകളിലും കേരളം, അൻഡമാൻ, ലക്ഷദ്വീപ് പ്രദേശങ്ങളിലും ആദ്ധ്യാത്മിക മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിക്കുന്നതിനിടെയാണ് മഹാപണ്ഡിതന്റെ വിടവാങ്ങൽ.

സമുദ്ധാരണം

ആധുനികതയും സമ്പത്‌സമൃതിയും വിരുന്നെത്തിയപ്പോൾ, നിരവധി തിരുനബിചര്യകൾ സമുദായം പിൻവാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപ്പറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവർക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തിൽ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്നാണ് തിരു ചര്യ. പരസ്പര സ്‌നേഹം വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന് പ്രമാണങ്ങൾ. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തിലായിരുന്നു. അതിൽ നിന്ന് എല്ലാവരും ഒന്നിച്ച് ഉണ്ടിരുന്നു. പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങൾ. എന്നാൽ സമുദായത്തിലേക്ക് പടികയറിവന്ന യൂറോസെൻട്രിക് ലൈഫ് ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപ്പറ്റ ഉസ്താദ് ആ തിരുചര്യയെ തിരിച്ചുവിളിക്കുകയും, വീടുകളിലും സദസുകളിലും ആയിരങ്ങൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ പോലും അഞ്ചും ആറും പേർ ഒന്നിച്ച് ഒരു പാത്രത്തിൽ നിന്ന് ഭക്ഷിക്കുന്ന ശീലം വീണ്ടും വളർന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളർത്തിയെടുത്തു.

അത്തിപ്പറ്റ മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

അത്തിപ്പറ്റ മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 17:48, 25 ജൂലൈ 2020 (UTC)[മറുപടി]