ഉപയോക്താവിന്റെ സംവാദം:Xdpdcy2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Deepa Chandran2014 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:09, 3 ജനുവരി 2016 (UTC)Reply[reply]


ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Arjunkmohan (സംവാദം) 15:46, 31 ജനുവരി 2018 (UTC) എവിടെയാണ് ഒപ്പുവെക്കേണ്ടത്?--Deepa Chandran2014 (സംവാദം) 19:12, 5 ഫെബ്രുവരി 2018 (UTC)Reply[reply]

തെരഞ്ഞെടുപ്പിലേക്കു സ്വാഗതം[തിരുത്തുക]

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് പോലുള്ള നിർണ്ണായക തെരഞ്ഞെടുപ്പുകളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ആഗ്രഹിക്കുന്നു. ചില നിബന്ധനകൾ പാലിച്ചുകൊണ്ട് ഏതൊരു ഉപയോക്താവിനും തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. കാര്യനിർവാഹക സ്ഥാനത്തേക്കു വനിതാ സ്ഥാനാർത്ഥികളെ താങ്കൾക്കു നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:37, 1 ഫെബ്രുവരി 2018 (UTC) നന്ദി --Deepa Chandran2014 (സംവാദം) 19:12, 5 ഫെബ്രുവരി 2018 (UTC) Waste collection എന്ന താൾ വിവർത്തനം ചെയ്ത് മാലിന്യ ശേഖരണം എന്ന താൾ ഉണ്ടാക്കിയിരുന്നു. അതിൽ അവലംബം ഇംഗ്ലീഷ് പേജിൽ നിന്ന് പകർത്താൻ കഴിയുന്നില്ല.--Deepa Chandran2014 (സംവാദം) 17:26, 8 ഫെബ്രുവരി 2018 (UTC)Reply[reply]

രണ്ട് അവലംബം ചേർത്തിട്ടുണ്ട് float. Akhiljaxxn (സംവാദം) 17:54, 8 ഫെബ്രുവരി 2018 (UTC)Reply[reply]

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)Reply[reply]

Reminder: Share your feedback in this Wikimedia survey[തിരുത്തുക]

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)Reply[reply]

തോട്ടമുല്ല[തിരുത്തുക]

നീലിയാർകോട്ടത്തുള്ള തോട്ടമുല്ല ഈ സ്പീഷിസ് ആവാൻ സാധ്യതയുണ്ടോ?--Vinayaraj (സംവാദം) 15:11, 17 ഏപ്രിൽ 2018 (UTC)Reply[reply]

എനിക്കും സംശയമുണ്ട്. വീസിയുടെ ലിസ്റ്റ് കൂടാതെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷണ പ്രബന്ധത്തിലെ ലിസ്റ്റ് ആണ് ഇപ്പോൾ ആധാരമാക്കിയിരിക്കുന്നത്. അതിലുള്ളത് കൊണ്ട് ചേത്തു എന്ന് മാത്രം.--Deepa Chandran2014 (സംവാദം) 15:15, 17 ഏപ്രിൽ 2018 (UTC) ഒഴിവാക്കാം.Reply[reply]

ഓക്കെ--Vinayaraj (സംവാദം) 16:40, 17 ഏപ്രിൽ 2018 (UTC)Reply[reply]

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)Reply[reply]

സ്വതേ റോന്തുചുറ്റുന്നവർ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Deepa Chandran, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.-Akhiljaxxn (സംവാദം) 12:31, 21 ഏപ്രിൽ 2018 (UTC)Reply[reply]

നന്ദി!--Deepa Chandran2014 (സംവാദം) 01:14, 22 ഏപ്രിൽ 2018 (UTC)Reply[reply]

സംവാദം താളിലെ വിവരങ്ങൾ മായ്ക്കുന്നതിനെപ്പറ്റി[തിരുത്തുക]

സംവാദം താളിലെ വിവരങ്ങൾ മായ്ക്കാൻ പാടില്ല (താങ്കളുടെ കുറിപ്പാണെങ്കിൽ പോലും മായ്ക്കുവാൻ പാടില്ല) സംവാദം:നെർവിലിയ ക്രോസിഫോർമിസ് താളിൽ താങ്കൾ മായ്ച്ചു കളഞ്ഞ കുറിപ്പുകൾ പുനഃസ്ഥാപിക്കുമല്ലോ. നാൾവഴി ഇതാ.. --അരുൺ സുനിൽ കൊല്ലം (സംവാദം) 07:37, 25 ഏപ്രിൽ 2018 (UTC)Reply[reply]

തീർച്ചയായും പുനഃസ്ഥാപിക്കുന്നതായിരിക്കും. സംവാദം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംവാദത്തെ അപ്രസക്തമാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടിയോടുള്ള പ്രതികരണമായിരുന്നു അത്. --Deepa Chandran2014 (സംവാദം) 07:55, 25 ഏപ്രിൽ 2018 (UTC)Reply[reply]
"നീക്കം ചെയ്തേ മതിയാവൂയെങ്കിൽ: ചിന്താരഹിതവും വിവേകരഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു എന്ന് അവിടെ കുറിക്കുക. ഒരു പക്ഷേ താങ്കളുടെ എഴുത്ത് വേദനിപ്പിച്ച സഹവിക്കിപീഡിയർക്ക് ആശ്വാസമാകുമത്" സ്രഷ്ടാവു തന്നെ നീക്കം ചെയ്യുന്നു എന്ന കുറിപ്പ് അവിടെ ഇട്ടിട്ടുള്ള സ്ഥിതിക്ക് പുനഃസ്ഥാപിക്കുന്നത് നിർബന്ധമാണോ? നീക്കം ചെയ്യാനുള്ള കാരണവും അവിടെ തന്നെ പറഞ്ഞിട്ടുണ്ട്. --Deepa Chandran2014 (സംവാദം) 07:58, 25 ഏപ്രിൽ 2018 (UTC)Reply[reply]

നീക്കം ചെയ്തേ മതിയാകൂ എന്ന സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടത്. (ഉദാ:അസഭ്യം, വ്യക്തിഹത്യ, നശീകരണം എന്നിവ). താങ്കളുടെ കുറിപ്പ് യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നതല്ലല്ലോ ! അത് പുനഃസ്ഥാപിച്ചാൽ ഒരുപക്ഷേ ആർക്കെങ്കിലും പ്രയോജനപ്പെടും. അതിൽ ചില ഉപയോഗപ്രദമായ വിവരങ്ങളുണ്ട്. താങ്കൾക്കു പുനഃസ്ഥാപിക്കാൻ വയ്യ എങ്കിൽ അതുപറയുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:38, 25 ഏപ്രിൽ 2018 (UTC)Reply[reply]

ലേഖനത്തിന്റെ തലക്കെട്ട് മാറ്റിയ ആൾ ഒരുപക്ഷേ ലേഖനത്തിന്റെ സംവാദം താൾ കണ്ടിട്ടുണ്ടാകില്ല. തലക്കെട്ടു മാറ്റിയതിനെ മേൽക്കമ്മിറ്റിയുടെ തീരുമാനം എന്ന് താങ്കൾ വിശേഷിപ്പിച്ചതായി കണ്ടു. വിക്കിപീഡിയയിലെ എല്ലാ ഉപയോക്താക്കളും തുല്യരാണ്. ആരും ആർക്കും മുകളിലല്ല താഴെയുമല്ല. കാര്യനിർവാഹകരും സാധാരണ ഉപയോക്താക്കൾ തന്നെയാണ്. അവരാരും വിക്കിപീഡിയയുടെ അധികാരികളല്ല. വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ട ചില ഉപകരണങ്ങൾ അവർക്കു വിക്കിസമൂഹം നൽകിയിട്ടുണ്ട്. അതുപയോഗിച്ച് വിക്കിപീഡിയയെ ഭംഗിയാക്കി നിലനിർത്തുന്നു. (വിക്കിപീഡിയയിലെ തൂപ്പുകാരെന്നോ വേലക്കാരെന്നോ വേണമെങ്കിൽ അവരെ വിളിക്കാം) അത്രയേ ഉള്ളൂ. വിക്കിപീഡിയയുടെ സുഗമമായ നിലനിൽപ്പിന് വിക്കിസമൂഹം തന്നെ രൂപപ്പെടുത്തിയ ചില നയങ്ങളുണ്ട്. ഏതൊരു ഉപയോക്താവും അതു പാലിക്കുവാൻ ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് സംവാദം താളിലെ മായ്ച്ചുകളഞ്ഞ കുറിപ്പുകൾ പുനഃസ്ഥാപിക്കുവാൻ പറഞ്ഞത്. ആ കുറിപ്പ് <s>, </s> ടാഗുകൾ ഉപയോഗിച്ച് താങ്കൾക്കു വെട്ടിക്കളയാമല്ലോ. അതാണ് ശരിയായ രീതി.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:59, 25 ഏപ്രിൽ 2018 (UTC)Reply[reply]


(ഉദാ:അസഭ്യം, വ്യക്തിഹത്യ, നശീകരണം എന്നിവ).ഇതിൽ വാസ്തവമുണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു--Meenakshi nandhini (സംവാദം) 09:27, 25 ഏപ്രിൽ 2018 (UTC)Reply[reply]

"(ഉദാ:അസഭ്യം, വ്യക്തിഹത്യ, നശീകരണം എന്നിവ).ഇതിൽ വാസ്തവമുണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു--" ഒട്ടും വാസ്തവമില്ല. ഈ സംവാദത്തിൽ ആരും ആരോടും മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ചിട്ടില്ല. അന്വേഷണത്തിന് നന്ദി--Deepa Chandran2014 (സംവാദം) 10:17, 25 ഏപ്രിൽ 2018 (UTC)Reply[reply]
ഉദാഹരണം എന്നാണ് പറഞ്ഞത്. അക്കാര്യങ്ങളൊക്കെ വിക്കിപീഡിയയിൽ സർവ്വസാധാരണമായതിനാലാണ് എടുത്തു പറഞ്ഞത്. ഇവിടെ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമാണല്ലോ അവയെല്ലാം. അതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. സംവാദം താളുകളിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണെന്ന് വിവരിക്കുന്ന താളിന്റെ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. ഇനിയും വിക്കി നയങ്ങളെ കുറിച്ച് അറിയണമെങ്കിൽ എന്റെ എഴുത്തുകളരി നോക്കാവുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:24, 25 ഏപ്രിൽ 2018 (UTC)Reply[reply]

അരുൺ സുനിൽ കൊല്ലംഎനിക്ക് പറയാനുള്ളതെല്ലാം താങ്കൾ പറഞ്ഞുകഴിഞ്ഞു. താങ്കൾ തന്നെ പറഞ്ഞതുപോലെ വളരെ ശ്രദ്ധാപൂർവം ഉപയോഗിക്കേണ്ട ഉപകരണങ്ങൾ ആണെങ്കിൽ അത് പ്രയോഗിക്കുന്നതിന് മുൻപ് സംവാദത്താൾ നോക്കുകയോ സംവാദത്താളിൽ ഒരു വരി കുറിക്കാൻ തോന്നുകയോ വേണ്ടതല്ലേ. ഈ ഒരു ജനാധിപത്യശീലം നല്ലതാണെന്ന് തോന്നുന്നു. ചർച്ച ചെയ്ത് തീരുമാനം എടുക്കുക. എന്റെ കമന്റ് പുനഃസ്ഥാപിച്ചു കഴിഞ്ഞു. വിക്കിപീഡിയ ഭംഗിയായി നിലനിൽക്കുന്നത് എനിക്കും സന്തോഷമാണ്. ആശംസകൾ... --Deepa Chandran2014 (സംവാദം) 10:17, 25 ഏപ്രിൽ 2018 (UTC)Reply[reply]

Deepa Chandran2014 പ്രസ്തുത താളിന്റെ സംവാദം താൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താളിന്റെ പേര് മാറ്റിയിട്ടുള്ളത്.സാധാരണയായി ഒരു തലക്കെട്ടിൽ മറ്റു ഭാഷകൾ ഉപയോഗിക്കാറില്ല. ഇവിടെ ഈ താളിന്റെ മലയാളം നാമത്തിൽ വേറെ ഒരു താൾ നിലവിൽ ഉള്ളതിനാലും ഈ താളിന്റെ മലയാള ശാസ്ത്രീയ നാമത്തിൽ തർക്കങ്ങൾ ഉള്ളതിനാലുമാണ് സാധാരണ പിന്തുടരുന്ന രീതിയിൽ (വേഗത്തിൽ പേരു മാറ്റാനുതകത മതിയായ കാരണങ്ങൾ ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ) പേരു മാറ്റിയിട്ടുള്ളത്. ഇത് വേഗത്തിൽ ആയി പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, ഇത്തരം പേരു മാറ്റങ്ങൾ കേവലം സംവാദത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടതു കണ്ടതുകൊണ്ടും ഈ താളിനും ആ ഗതി വരരുത് എന്ന നിർബന്ധബുദ്ധി കൊണ്ടും മാത്രമാണ് ഇങ്ങനെ ചെയ്തിട്ടുള്ളത് എന്നും അറിയിച്ചു കൊളളുന്നു.-Akhiljaxxn (സംവാദം) 10:37, 25 ഏപ്രിൽ 2018 (UTC)Reply[reply]
പ്രിയ Akhiljaxxn Akhiljaxxn സന്തോഷം, സ്നേഹം. കൂടുതൽ നല്ല വിക്കി കൂട്ടായ്മ ആശംസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.--Deepa Chandran2014 (സംവാദം) 10:41, 25 ഏപ്രിൽ 2018 (UTC)Reply[reply]
അഖിൽ, താങ്കൾ അഭിപ്രായം അറിയിച്ചതിനു നന്ദിയുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:47, 25 ഏപ്രിൽ 2018 (UTC)Reply[reply]

സസ്യതാരകം[തിരുത്തുക]

Barnstar nature.png സസ്യതാരകം
നീലിയാർകോട്ടത്തെ സസ്യങ്ങളെ മുഴുവൻ വിക്കിപീഡിയയിലെത്തിക്കാനുള്ള അശ്രാന്തപരിശ്രമത്തിന് ഒരു ഹരിതതാരകം--Vinayaraj (സംവാദം) 13:25, 25 ഏപ്രിൽ 2018 (UTC)Reply[reply]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[reply]

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു[തിരുത്തുക]

നമസ്കാരം ഉപയോക്താവ്:Xdpdcy2018,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:28, 18 സെപ്റ്റംബർ 2019 (UTC)Reply[reply]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[reply]