ഉപയോക്താവിന്റെ സംവാദം:Wikiking666

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംവാദത്താൾ കാണുക[തിരുത്തുക]

പ്രിയ Wikiking666, സംവാദത്താൾ കാണുമല്ലോ? -- Vijayan Rajapuram {വിജയൻ രാജപുരം} 04:52, 21 ജൂലൈ 2022 (UTC)Reply[reply]

ഹിന്ദു വിരുദ്ധത എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഹിന്ദു വിരുദ്ധത എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹിന്ദു വിരുദ്ധത എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 14:57, 22 ജൂലൈ 2022 (UTC)Reply[reply]

ലേഖനങ്ങൾക്ക് ആധികാരികതയുണ്ടാവണം[തിരുത്തുക]

പ്രിയ സുഹൃത്തേ, വിക്കിപീഡിയയെ സമ്പന്നമാക്കാനുള്ള താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു. പക്ഷേ, യാതൊരു ആധികാരികതയുമില്ലാത്ത വിധത്തിലാണ് താങ്കൾ സൃഷ്ടിച്ച ലേഖനങ്ങൾ എന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. പലതും ഇംഗ്ലീഷ് വിക്കി താളിന്റെ വികലമായ പരിഭാഷയാണ്. അവലംബങ്ങൾ ഇല്ല. ശാസ്ത്രലേഖനങ്ങൾ പോലും താങ്കൾ ചേർക്കുന്നത് സ്വന്തം കാഴ്ചപ്പാടുപോലെയാണ്. ഇത്തരം ലേഖനങ്ങൾ മായ്ക്കപ്പെടുമെന്ന് ദയവായി മനസ്സിലാക്കുക. വിവർത്തനം ചെയ്യുമ്പോൾ, പൂർണ്ണത വേണം. അല്ലാത്തപക്ഷം തെറ്റിദ്ധരിക്കപ്പെടാം. Vijayan Rajapuram {വിജയൻ രാജപുരം} 15:22, 22 ജൂലൈ 2022 (UTC)Reply[reply]

എനിക്ക് അല്പം സാവകാശം തന്നാൽ അവലംബങ്ങൾ ചേർക്കാം. Wikiking666[Talk] 15:32, 22 ജൂലൈ 2022 (UTC)Reply[reply]

എല്ലാ ലേഖനങ്ങളും //വികലമായ പരിഭാഷയാണ്.//എന്നു പറയുന്നത് ശരിയല്ല ,ടി സ്ക്വയർ പൊസിഷൻ എന്ന ലേഖനം മാത്രമായിരുന്നു ട്രാൻസ്ലേഷൻ പിഴച്ചത് .ഞാൻ അത് ശ്രദ്ധിച്ചില്ലായിരുന്നു .താങ്കൾ അത് സൂചിപ്പിച്ചപ്പോൾ തിരുത്തി.എല്ലാ ലേഖനവും വികലമാണ് എന്ന് പറഞ്ഞത് നിരുത്സാഹപ്പെടുത്തലാണ് . Wikiking666[Talk] 15:39, 22 ജൂലൈ 2022 (UTC)Reply[reply]

  • നിരുൽസാഹപ്പെടുത്തലായി കണക്കാക്കേണ്ടതില്ല. ലേഖനങ്ങൾക്ക് സ്വീകാര്യത ലഭിക്കണമെങ്കിൽ അവലംബം അത്യാവശ്യമാണ്. അറബി ഭാഷയുടെ റോമൻവൽക്കരണം,

ആദ്യ ഫിത്ന ഇന്ത്യാ വിരുദ്ധ മനോഭാവം, ഇൻഫിഡെൽ, ഇമാം മഹ്ദി, കായക്കോടി ഗ്രാമപഞ്ചായത്ത്, കീഴടങ്ങൽ, കൗ ഗേൾ പൊസിഷൻ, ടി-സ്ക്വയർ പൊസിഷൻ, ഡോഗി സ്റ്റൈൽ പൊസിഷൻ, നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി, ഫാസിസ്റ്റ് ഇറ്റലി (1922-1943), മിഷനറി പൊസിഷൻ, മൊകേരി (കോഴിക്കോട് ജില്ല), ലൈംഗിക കളിപ്പാട്ടം, ലൈംഗിക ഫോട്ടോഗ്രാഫി, ലൈംഗിക സ്ഥാനം, സ്പൂണിംഗ്, സ്റ്റീവ് ഹാർവി, ഹിന്ദു വിരുദ്ധത, എന്നീ ലേഖനങ്ങൾക്കെല്ലാം മുകളിൽ സൂചിപ്പിച്ച അപാകതയുണ്ട്. വിജ്ഞാനകോശത്തിലാണ് നാം വിവരങ്ങൾ ചേർക്കുന്നത് എന്ന് ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്, ഒരു കാര്യനിർവ്വാഹകന്റെ ചുമതലയാണ് എന്നുകൂടി അറിയിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 15:49, 22 ജൂലൈ 2022 (UTC)Reply[reply]

ഫലകം നീക്കം ചെയ്യരുത്[തിരുത്തുക]

ഇവിടെച്ചെയ്തതുപോലെ, ഫലകം ചർച്ചയില്ലാതെ നീക്കം ചെയ്യരുത്. ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കുക. സംവാദം താളിൽ അഭിപ്രായമെഴുതുക. Vijayan Rajapuram {വിജയൻ രാജപുരം} 16:42, 22 ജൂലൈ 2022 (UTC)Reply[reply]