ഉപയോക്താവിന്റെ സംവാദം:Vellapeedika

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vellapeedika !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- അനൂപന്‍ 08:51, 28 മേയ് 2008 (UTC)[മറുപടി]

കറുപ്പല്ല വെളുപ്പ്

ഇത് തെറ്റാണ്‌ വെള്ളപ്പീടിക. എല്ലാ നിറവും കൂടിച്ചേരുമ്പോള്‍ വെള്ള നിറം ആണു ഉണ്ടാകുക. കൂടുതല്‍ ദേ ഇവിടെ--അനൂപന്‍ 09:11, 28 മേയ് 2008 (UTC)[മറുപടി]

വസ്തുവില്‍ തട്ടി അതില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശമല്ലെ വെള്ള.ആ സമയത്ത് ആ വസ്തുവിന ഒറിജിനല്‍ നിറം കറുപ്പല്ലെ?--൧൯൨൧ 10:00, 28 മേയ് 2008 (UTC)[മറുപടി]

"വസ്തുവില്‍ തട്ടി അതില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശമാണ് വെള്ള" എന്നതും വളരെ മൗലിക സ്വഭാവമുള്ള ഒരു കണ്ടുപിടുത്തമാണ്. "എല്ലാ നിറവും ചേരുമ്പോള്‍ കറുപ്പ് ഉണ്ടാവുന്നു" എന്നതു പോലെ തന്നെ. ഏതായാലും, പുതിയ പീടികയുടെ തുടക്കം നന്നായി.Georgekutty 11:45, 28 മേയ് 2008 (UTC)[മറുപടി]


ഒരു വസ്തുവില്‍ പ്രകാശം പതിക്കുമ്പോള്‍ അതില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശമാണ് നമ്മുടെ റെറ്റിനയില്‍ പതിക്കുമ്പോള്‍ നമുക്ക് നിറമായി തോന്നുന്നത്. ഒരു വസ്തു വെള്ള നിറമായി കാണുമ്പോള്‍ അതില്‍ വീഴുന്ന എല്ലാ പ്രകാശവും നമ്മുടെ കണ്ണിലെത്തുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അപ്പോള്‍ ശരിക്കും ആവസ്തുവിന്റെ നിറം കറുപ്പായിരിക്കും. വെറുതെ പരിഹസിക്കാതെ ഇതിനെ കുറിച്ച് അല്പമെങ്കിലും അറിവുണ്ടെങ്കില്‍ വിശദീകരിക്കൂ ജൊര്‍ജ്ജുട്ടാ, അനൂപേട്ടാ — ഈ തിരുത്തൽ നടത്തിയത് 78.93.103.230 (സംവാദംസംഭാവനകൾ)

"ഒരു വസ്തു വെള്ള നിറമായി കാണുമ്പോള്‍ അതില്‍ വീഴുന്ന എല്ലാ പ്രകാശവും നമ്മുടെ കണ്ണിലെത്തുന്നു; അപ്പോള്‍ ശരിക്കും ആവസ്തുവിന്റെ നിറം കറുപ്പായിരിക്കും" എന്നെഴുതിയിരിക്കുന്നതില്‍ എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പിന്നെ എങ്ങനെയാണ് വിശദീകരിക്കുന്നത്?Georgekutty 14:08, 28 മേയ് 2008 (UTC)[മറുപടി]


എല്ലാ പ്രകാശത്തെയും അതില്‍ പിടിച്ചു നിര്‍ത്താതെ അതില്‍ നിന്നും ചുമരില്‍ പന്തെറിഞ്ഞ പോലെ തെറിച്ചു പോവുന്നു. ആ വസ്തുവില്‍ ഒരു പ്രകാശവും ഇല്ല. അതിനാല്‍ ഒരു പ്രകാശവും ഇല്ലെങ്കില്‍ പിന്നെ അത് കറുപ്പല്ലെ? ഇപ്പോള്‍ മനസ്സിലായോ?

രണ്ടും ശരിയാണ്. രണ്ട് രീതിയിലാണെന്ന് മാത്രം --സാദിക്ക്‌ ഖാലിദ്‌ 14:23, 28 മേയ് 2008 (UTC)[മറുപടി]

ഇത് ഫിസിക്സൊ, മെറ്റഫിസിക്സോ?Georgekutty 16:29, 28 മേയ് 2008 (UTC)[മറുപടി]